Fr Dr K M George

Fr Dr K M George This fb page is managed by some of the disciples of Fr KM George.
ഫാ. ഡോ. കെ. എം. ജോര്‍ജിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശിഷ്യന്മാര്‍ നടത്തുന്ന പേജ്

This fb page is managed by some of the disciples of Fr Dr K M George.

*Centre for Buddhist Studies* SSUS KaladyInternational seminar Jun 2026*Buddhist and Christian Monastic Traditions**Rev ...
12/06/2026

*Centre for Buddhist Studies* SSUS Kalady
International seminar Jun 2026

*Buddhist and Christian Monastic Traditions*

*Rev Fr. Dr K M George*

See, discuss, cite n share…

Rev Dr K M George, Chair Professor, Dr Paulos Mar Gregorios Chair, ...

https://youtu.be/QTV9P3um99s?si=nMz55838-Mw7b1fdA meaningful conversation between Fr. Dr. K. M. George and Dr. Satish Ku...
12/06/2026

https://youtu.be/QTV9P3um99s?si=nMz55838-Mw7b1fd

A meaningful conversation between Fr. Dr. K. M. George and Dr. Satish Kumar.

Reflecting on the interconnected themes of art, education, nature, and science.

A meaningful conversation between Fr. Dr. K. M. George and Dr. Sati...

https://fatherkmgeorge.in/km/archives/1901സഭയ്ക്ക് പരിശുദ്ധാത്മനിറവും ജ്ഞാനവും പൊതുസമൂഹത്തില്‍ നല്ല സാക്ഷ്യവുമുള്ള ഒരു ന...
15/05/2026

https://fatherkmgeorge.in/km/archives/1901

സഭയ്ക്ക് പരിശുദ്ധാത്മനിറവും ജ്ഞാനവും പൊതുസമൂഹത്തില്‍ നല്ല സാക്ഷ്യവുമുള്ള ഒരു നേതൃനിര ഉണ്ടാകണം എന്ന ലക്ഷ്യത്തെ നാം ഉയര്‍ത്തിപ്പിടിക്കണം. വെറും രാഷ്ട്രീയ പ്രേരിതമായ മാതൃക നാം വര്‍ജ്ജിക്കണം. നല്ല പരിശീലനം ലഭിച്ച നമ്മുടെ വൈദികരും ഇടവക ജനങ്ങളും ചേര്‍ന്നാണ് വാസ്തവത്തില്‍ സഭയുടെ ജീവനാഡി സൃഷ്ടിക്കുന്നത്. അവരെ നിരാശപ്പെടുത്തുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ശൈലികള്‍ മേല്‍ത്തട്ടുകളില്‍ നിന്നുണ്ടായാല്‍ അത് നമ്മുടെ ജനങ്ങളെയും വൈദികരെയും നിരാശപ്പെടുത്തും. സെമിനാരി പരിശീലനം ലഭിച്ച യുവ വൈദികര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ അവരുടെ കുടുംബം പുലര്‍ത്തുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്ന മാന്യമായ ശമ്പള-സേവന വ്യവസ്ഥകള്‍ ഉണ്ടാക്കുകയും നമ്മുടെ സമൂഹത്തിന്‍റെ മാറിവരുന്ന അജപാലന സാഹചര്യങ്ങളോടു ക്രിസ്തീയമായി പ്രതിസ്പന്ദിക്കുവാന്‍ ആവശ്യമായ തുടര്‍പരിശീലനം അവര്‍ക്ക് നല്‍കുകയും ചെയ്യേണ്ടത് സഭയുടെ അടിയന്തിരാവശ്യമാണ്. പരിശീലനം ലഭിച്ച നമ്മുടെ വൈദികരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ധാരാളം ഇടവകകള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. സഭയുടെ പ്രധാന മൂലധനം വിശ്വാസികളായ ജനങ്ങളും അവരെ നയിക്കുന്ന ഇടവകവൈദികരുമാണ്. അതുകൊണ്ട് ഇടവകതലത്തിലുള്ള അജപാലനശുശ്രൂഷയില്‍ നമ്മുടെ ശക്തിയുടെ നല്ല പങ്ക് നാം വിന്യസിക്കണം.
ആവശ്യത്തിനും അനാവശ്യത്തിനും ഭദ്രാസനങ്ങള്‍ സൃഷ്ടിക്കയും അവയ്ക്ക് ആനുപാതികമായ ഇടയസന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടും മിഷന്‍ എന്ന ആശയം മുന്‍നിര്‍ത്തി ഒരു ഭദ്രാസനമോ മെത്രാനെയോ സൃഷ്ടിച്ചില്ല എന്നൊരു വലിയ കുറ്റം നമുക്കുണ്ട്. ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നും അന്തര്‍മുഖത്വത്തില്‍ നിന്നും സഭയെ എല്ലാക്കാലത്തും മോചിപ്പിച്ചുകൊണ്ടിരുന്നത് അതിന്‍റെ മിഷണറി ദൗത്യബോധമാണ്. ദുഃഖപൂര്‍ണ്ണവും വഞ്ചനയുള്ളതുമായ ഈ ലോകത്തില്‍ മനുഷ്യര്‍ ആദ്ധ്യാത്മികമായി എന്താണ് അഭിലഷിക്കുന്നത് എന്നു മനസ്സിലാക്കിയും യേശുക്രിസ്തു എന്തിനുവേണ്ടിയാണ് മനുഷ്യാവതാരം ചെയ്തത് എന്ന് തിരിച്ചറിഞ്ഞും, സ്നേഹവും വിശ്വാസവും പ്രത്യാശയുമുള്ള ജീവിത മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുന്നതാണ് മിഷന്‍. സ്നേഹവും സമാധാനവും നീതിയും സത്യവും വസിക്കുന്ന ഇടങ്ങളാണ് മനുഷ്യന്‍ തേടുന്നത്. ക്രിസ്തീയ സഭയുടെ ദൗത്യം ഇത്തരം ഇടങ്ങളെ സൃഷ്ടിക്കയാണ്. നമ്മുടെ അജപാലന ശുശ്രൂഷ ഈ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സഹായിക്കുന്ന ഒരു നേതൃനിര നമുക്ക് കരുപ്പിടിപ്പിക്കാം.

പൂര്‍ണ്ണ ലേഖനത്തിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Malayalam Articlesമലങ്കര അസോസിയേഷനും സഭയുടെ ഭാവിയും | ഫാ. ഡോ. കെ. എം. ജോര്‍ജ് May 15, 2026May 15, 2026 - by Joice ആധുനിക ജനായത്ത വ്യവസ്ഥകല്‍ മിക്കതു...

Address

Kottayam
686038

Alerts

Be the first to know and let us send you an email when Fr Dr K M George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share