Weep Not -കരയരുത്

Weep Not -കരയരുത് വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും 🙏🏻🙏🏻🙏🏻

“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.( മർക്കോസ് 1 : 15...
04/01/2026

“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
( മർക്കോസ് 1 : 15 )

ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ...
08/10/2025

ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

നമ്മുടെ അകൃത്യങ്ങൾ എല്ലാം വഹിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥനയോടെയും, ആരാധനയോടെയും നമുക്ക് ആയിരിക്കാം.
സകലവും അറിയുന്നവനായ നമ്മുടെ ദൈവം പാപങ്ങൾ പൊക്കി നമ്മളെ വെടിപ്പാക്കി ദൈവസന്നിധിയിൽ ചേർത്ത് നിർത്തുവാൻ ഇടയാകട്ടെ.

നമ്മുടെ പാപങ്ങൾ നമ്മുടെ പ്രയാസങ്ങൾ അവനോടു ഏറ്റു പറഞ്ഞു അവന്റെ സന്നിധിയിൽ താഴ്മയുടെയും എളിമയോടെയും താഴ്ന്നിരിക്കാം. വിശ്വാസത്തോടെ നിന്റെ ആവശ്യങ്ങൾ നീ ദൈവത്തോട് പറഞ്ഞാൽ അതിനു മറുപടി ലഭിക്കും നിച്ഛയം 🙏🙏🙏

നമുക്ക് ഒന്ന് ചേർന്നു പ്രാർത്ഥിക്കാം കുടുബത്തിനായി തലമുറകൾക്കായി ദൈവാനുഗ്രഹത്തിനായി...
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ സ്തോത്രം 🙏🙏🙏

അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി...
07/10/2025

അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.

ജീവിതത്തിൽ പ്രതിസന്ധികൾ അല്ലെങ്കിൽ പ്രതിക്കൂലങ്ങൾ മാറുവാൻ വേണ്ടിയാണു നാം പലപ്പോഴും ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നത്.

പടക് ആടി ഉലഞ്ഞു ഇപ്പോൾ അവരെല്ലാം മരിക്കും എന്ന് ചിന്ത ശിഷ്യൻ മാരിൽ ഉണ്ടായി.

യേശു എന്താണ് ചെയ്തത് കടലിനോട് അടങ്ങുക, അനങ്ങാതെഇരിക്കുക, എന്നും.
കാറ്റിനെ ശാസിക്കുകയും ആണ് ചെയ്തത്.
യേശുവിനു മനസ്സിലായി കാറ്റാണ് കടലിനെ ഇളക്കിയത് എന്ന്. അതുകൊണ്ടാണ് കാറ്റിനെ ശാസിച്ചത്.

നാം ജീവിതത്തിൽ പ്രതിക്കൂലങ്ങളെ നോക്കിയാണ് പ്രാർത്ഥിക്കുന്നത്. ഈ പ്രതിക്കൂലങ്ങൾ എങ്ങനെ വരുന്നു എന്തിനു വരുന്നു എന്ന് ചിന്ദിച്ചിട്ടുണ്ടോ. ദൈവം ആഗ്രഹിക്കുന്നത് പോലെ നിന്റെ ജീവിതം മാറണം 🙏

പ്രതിക്കൂലങ്ങൾ ഇല്ലാതെ ആവണം എങ്കിൽ നാം ഓരോരുത്തരും അതിന്റെ കാരണം കണ്ടുപിടിച്ച് പ്രാർത്ഥിക്കണം. എന്ത് കൊണ്ടാണ് പ്രതികൂലം നിന്റെ ജീവിതത്തിൽ വരുന്നു എന്ന്
അതിനായി നമുക്ക് പ്രാർത്ഥിക്കാം
നമ്മുടെ ജീവിതത്തിലെയും കാറ്റു അമരുപ്പോൾ വലിയ ശാന്തത ഉണ്ടാവും.

ദൈവം കൂടെ ഉണ്ടെങ്കിൽ പ്രതിക്കൂലങ്ങൾ ജീവിതത്തിൽ വരില്ല എന്നല്ല. പ്രതിക്കൂലങ്ങൾക്ക് നിന്നെ തകർക്കുവാൻ കഴിയില്ല.

നിന്റെ ജീവിതത്തിൽ യേശു നിന്റെ പടകിൽ ഉണ്ടാവട്ടെ.
ആമേൻ സ്തോത്രം

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. നിന്റെ പ്രാർത്ഥനക്കു മറുപടി ഉണ്ടെന്നു വിശ്വസിക്കുക, നിന്റെ ചിന്തകളും വിചാരങ്ങള...
03/10/2025

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.
നിന്റെ പ്രാർത്ഥനക്കു മറുപടി ഉണ്ടെന്നു വിശ്വസിക്കുക, നിന്റെ ചിന്തകളും വിചാരങ്ങളും പൂർണമായും ദൈവസന്നിധിയിൽ ഏല്പിച്ചു കൊടുക്കുക, നിന്റെ പ്രതിക്കൂലങൾ പ്രതിസന്ധികൾ പൂർണമായും ദൈവസന്നിധിയിൽ സമർപ്പിച്ചു സന്തോഷത്തോടെ ദൈവത്തെ സ്തുതിക്കുക മഹത്വപെടുത്തുക.

ദൈവത്തിൽ കൂടി അല്ലാതെ എനിക്ക് ഒന്നും നേടുവാൻ സാധ്യം അല്ല എന്ന് തിരിച്ചറിയുക. ദൈവസന്നിധിയിൽ താഴ്മയോടെ, എളിമയോടെ ആയിരിക്കുക,
താഴ്മ ഇല്ലാത്തവന്റെ പ്രാർത്ഥനക്കു ദൈവം മറുപടി നൽകുകയില്ല.

ബൈബിളിൽ പറഞ്ഞിരിക്കുന്ന പോലെ

[പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.]

ഈ വചനങ്ങൾ നമ്മുടെ ചെവികളിൽ മുഴങ്ങട്ടെ,

ദൈവസന്നിധിയിൽ പൂർണ വിശ്വാസത്തോടയും പൂർണ ഹൃദയത്തോടെയും, താഴ്മയോടയും എളിമയോടയും നിൽക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen prise the lord

സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ...
02/10/2025

സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക;

നാം ദൈവസന്നിധിയിൽ നമ്മുടെ കുറവുകൾ,പാപങ്ങൾ ഏറ്റുപറയുന്പോൾ ആണ് ദൈവം നമ്മളെ അനുഗ്രഹിക്കുന്നത്.

നമ്മുടെ തെറ്റുകൾ പലപ്പോഴും കാണാൻ നമുക്ക് കഴിയില്ല എന്നാൽ മറ്റുള്ളവരുടെ ചെറിയ തെറ്റുപോലും വലുതായി നാം കാണുവാൻ ശ്രമിക്കുന്നു.

ഒരാളെ കുറ്റപ്പെടുത്താൻ നാം യോഗ്യരാണോ എന്ന് സ്വന്തമായി വിലയിരുത്തുക.
നിന്നോട് ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പകരം ചെയ്യാൻ നീ ആളല്ല. ദൈവസന്നിധിയിൽ ഏല്പിച്ചു കൊടുക്കുക....

നിന്റെ അനുഗ്രഹത്തിന് തടസം നീ തന്നെ ആണോ എന്ന് സ്വായം വിലയിരുത്തുക.

ദൈവസന്നിധിയിൽ പൂർണമായി വിട്ട് കൊടുത്തു പ്രാർത്ഥിക്കുവാൻ ദൈവം നിങ്ങളെ ഇടയാക്കട്ടെ

12/09/2025

Big shout out to my newest top fans! Soju Kattappanakkaran

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.ഉഷസ്സിന്നായ...
12/09/2025

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാരവട്ടെ
ആമേൻ

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത...
02/09/2025

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.

ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.

നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.

ദൈവം നിങ്ങളെ പ്രാർത്ഥനയിൽ അനുഗ്രഹിക്കട്ടെ 🙏🙏

മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാ...
01/09/2025

മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.
ദൈവപ്രവർത്തി നമ്മുടെ ജീവിതത്തിൽ സംഭവിക്കണം എങ്കിൽ നിന്റെ ഹൃദയത്തിൽ വചനം ഉണ്ടായിരിക്കണം. നമ്മുടെ അനുഗ്രഹം വചനത്തിൽ ഉള്ള വിശ്വാസത്തിൽ നിന്നും ആണ്

നിന്റെ ഹൃദയത്തിൽ വചനം ഇല്ലെങ്കിൽ നീ എത്ര പ്രാർത്ഥിച്ചാലും, ആരൊക്കെ നിനക്ക് വേണ്ടി പ്രാർത്ഥിച്ചാലും, നീ എവിടെയൊക്കെ പോയി പ്രാർത്ഥിച്ചാലും ഒരു അനുഗ്രഹവും നിനക്ക് ഉണ്ടാവുകയില്ല.

വചനം പറയുന്നത് പോലെ ഞാൻ എന്നുള്ള ഭാവം നിന്റെ ഹൃദയത്തിൽ നിന്നും എടുത്തു കളയുക. വചനത്താൽ അല്ലാതെ നിനക്ക് ഒരു അനുഗ്രവും ലഭിക്കില്ല എന്ന് തിരിച്ചറിയുക.

എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം യേശുക്രിസ്തുവിൽ ആഇരിക്കുന്നു എന്നു അറിയുവിൻ
( 1 യോഹന്നാൻ 2 : 5 )
ആമേൻ സ്തോത്രം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉ...
29/08/2025

ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;
പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
ആമേൻ സ്തോത്രം

നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീ...
24/08/2025

നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആമേൻ സ്തോത്രം

നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.നമ്മുടെ ദൈവമായ യഹോവ നമ്മോടു...
22/08/2025

നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാവട്ടെ.
ആമേൻ സ്തോത്രം

Address

Manarcadu Thiruvanchoor
Kottayam
686019

Alerts

Be the first to know and let us send you an email when Weep Not -കരയരുത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share