17/03/2025
സമൂഹത്തിന് വിപത്തായി മാറിയിരിക്കുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കെതിരെ , കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ *NO DRUGS NO VIOLENCE CAMPAIGN* ആരംഭിക്കുന്നു. *Campaign-ന്റെ ഭാഗമായി ഒരു സൗഹൃദ ക്രിക്കറ്റ് മത്സരം മാർച്ച് 19ആം തീയതി (19/03/2025) ബുധനാഴ്ച വൈകിട്ട് 7 മുതൽ 9 മണിവരെ മൈലാടിയിലുള്ള അയ്‌റാസ് സ്‌പോർട്‌സ് ഹബ്ബുമായി ചേർന്ന് നടത്തുവാൻ ആഗ്രഹിക്കുന്ന വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. മത്സരം കോട്ടയം ഭദ്രാസനത്തിലെ വൈദികരും യുവജനപ്രസ്ഥാന ഭദ്രാസന കമ്മിറ്റി അംഗങ്ങളും തമ്മിൽ നടത്തുവാൻ ആണ് ആഗ്രഹിക്കുന്നത്.*
ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്,
സിറിൽ മാത്യൂസ്,
സെക്രട്ടറി