NICOG Sunday School Official

NICOG Sunday School Official Official page of New India Church of God Sunday School department.

New India Church of God Sunday School Circular 2020
19/08/2020

New India Church of God Sunday School Circular 2020

New India Church of God North Malabar Region Promotional Meeting Held on 21-02-2020
25/02/2020

New India Church of God North Malabar Region Promotional Meeting Held on 21-02-2020

New India Church of God Sunday School Class 10 Text
23/01/2020

New India Church of God Sunday School Class 10 Text

New India Church of God Sunday School Annual Meeting
14/01/2020

New India Church of God Sunday School Annual Meeting

 -2020
08/01/2020

-2020

03/01/2020

കർത്താവിൽ പ്രീയ ദൈവദാസന്മാരും, സഭയും, സണ്ടേസ്കൂൾ ഭാരവാഹികളും അറിയുന്നതിന്
നമ്മുടെ സണ്ടേസ്കൂളിന്റെ വാർഷിക പരീക്ഷ, വിരുതു പരീക്ഷ ഇവ സംബന്ധിച്ച് സണ്ടേസ്കൂൾ ബോർഡ് കൈക്കൊണ്ട തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

*വാർഷിക പരീക്ഷ*

1. എല്ലാ വർഷവും നവംബർ മാസം മൂന്നാമത്തെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ എല്ലാ പ്രാദേശിക സഭകളിലും വച്ച് പരീക്ഷ നടത്തപ്പെടും.

2. വാർഷിക പരീക്ഷക്കുള്ള ചോദ്യപ്പേപ്പറിന്റെ ലിസ്റ്റ് ലോക്കൽ സഭകൾ സെന്റർ സണ്ടേസ്ക്കൂൾ ഭാരവാഹിയെ ഏൽപ്പിക്കയും സെന്റർ അടിസ്ഥാനത്തിൽ ഭംഗിയായി ക്രമീകരിച്ച് ഓഫീസിൽ ഒക്ടോബർ 15 ന് മുൻപ് എത്തിക്കുകയും ചെയ്യേണ്ടതാണ്. ലോക്കൽ സഭകൾ അയച്ചു തന്നാൽ സ്വീകരിക്കുന്നതല്ല.

3. നേഴ്സറി, 1, 2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സഭകളിൽ തന്നെ ചോദ്യം തയറാക്കി ചോദിച്ച് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

4. 3 - 11 വരെയുള്ള ക്ലാസുകളിൽ എഴുത്തു പരീക്ഷയാണ്. ഈ ക്ലാസുകളിലെ ചോദ്യപ്പേപ്പർ ബോർഡ് തയ്യാറാക്കി സെന്ററിന്റെ ചുമതലപ്പെട്ട ആളിനെ ഏൽപ്പിക്കയും സെന്ററിന്റെ ചുമതലയിൽ പരീക്ഷ ക്രമക്കേട് ഇല്ലാതെ നടത്തുകയും ചെയ്യേണ്ടതാണ്.

5. സെന്ററിൽ പേപ്പർ നോക്കി 70% വും അതിൽ കൂടുതലും മാർക്ക് കിട്ടുന്നവർക്കാണ് വിരുതു പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയുന്നത്. അർഹതയുള്ളവരുടെ പേരും സഭയുടെ പേരും സെന്ററിന്റെ പേരും ഭംഗിയായി എഴുതി സെന്ററിന്റെ ഭാരവാഹി ഓഫീസിൽ എത്തിക്കേണ്ടതാണ്. E-mail ചെയ്യുകയോ എഴുതി അയച്ചു തരികയോ ചെയ്യുന്ന ലിസ്റ്റ് അല്ലാതെ മറ്റൊന്നും അംഗീകരിക്കുന്നതല്ല.

6. വാർഷിക പരീക്ഷയുടെ പൂർണ്ണ ചുമതല സെന്ററുകൾക്കായിരിക്കും.

7. വാർഷിക പരീക്ഷ ക്രമക്കേട് കൂടാതെ നടത്തേണ്ടുന്നതിന് വേണ്ട നീയമങ്ങൾ തയറാക്കുവാൻ അതാതു സെന്ററുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

8. 11-ാം ക്ലാസ് വരെ ക്രമമായി പൂർത്തീകരിക്കുന്ന കുട്ടികൾക്ക് സെന്ററുകൾ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

*വിരുത് പരീക്ഷ*

1. എല്ലാ വർഷവും ഡിസംബർ 26 ന് 2 മണി മുതൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തിൽ വച്ച് പരീക്ഷ നടക്കും. (ഡിസംബർ 26 ഞായറാഴ്ചയാണെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസമായിരിക്കും പരീക്ഷ.)

2. സെന്ററിൽ നടന്ന വാർഷിക പരീക്ഷയിൽ 70% വും അതിൽ കൂടുതലും മാർക്ക് വാങ്ങിയവരാണ് വിരുത് പരീക്ഷ എഴുതേണ്ടത്. അവരുടെ ലിസ്റ്റ് ഡിസംബർ 10 ന് മുൻപ് സെന്ററിന്റെ ചുമതലപ്പെട്ടയാൾ ഓഫീസിൽ എത്തിക്കേണ്ടതാണ്.

3. ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 5 ആയിരിക്കണം. അതിൽ കുറവാണെങ്കിൽ ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ കുട്ടികളെ എത്തിച്ച് പരീക്ഷ എഴുതിക്കേണ്ടതാണ്. സെന്ററുകൾ തമ്മിൽ അധികം ദൂരമില്ലെങ്കിൽ എല്ലാവർക്കും വന്നു ചേരത്തക്ക സൗകര്യമുള്ള ഏതെങ്കിലും കേന്ദ്രത്തിൽ വച്ചായിരിക്കും പരീക്ഷ.

4. വിരുത് പരീക്ഷയുടെ പൂർണ്ണ ചുമതല സണ്ടേസ്കൂൾ ബോർഡിനായിരിക്കും.

5. വിരുത് പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നല്കി ജനറൽ കൺവൻഷനിൽ വച്ച് ആദരിക്കും.

6. പരീക്ഷ എഴുത്ത് ആയിരിക്കും. 3 മുതൽ 11 വരെയുള്ള ക്ലാസ്സുകാർക്ക് മാത്രമാണ് പരീക്ഷ.

7. വിരുത് പരീക്ഷയുടെ ഫലം ജനറൽ കൺവൻഷൻ തീരുന്നതിന് മുമ്പ് പരസ്യപ്പെടുത്തും. എഴുതിയ കുട്ടികളുടെ മാർക്ക് അറിയേണ്ടവർ നല്കപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പർ സഹിതം കൺവൻഷനു ശേഷം ബോർഡ് സെക്രട്ടറിയെ സമീപിച്ചാൽ ലഭിക്കുന്നതാണ്. പേപ്പർ റീവാലുവേഷൻ ചെയ്യണമെങ്കിൽ 500 രൂപ കെട്ടിവക്കേണ്ടതാണ്. മാർക്ക് നിലവിൽ ഉള്ളതിനെക്കാൾ കൂടുതലാണെങ്കിൽ അടച്ച തുക തിരികെ തരുന്നതാണ്.

8. വിരുത് പരീക്ഷക്ക് പ്രായപരിധി നിർബന്ധമായും പാലിക്കേണ്ടതാണ്. പ്രായപരിധി ഓരോ ക്ലാസിലെയും പാഠപുസ്തകത്തിൽ അദ്ധ്യാപകരോട് എന്ന ഭാഗത്ത് ചേർത്തിട്ടുണ്ട്. ജനന തീയതി ഉത്തരപ്പേപ്പറിൽ രേഖപ്പെടുത്തേണ്ടതുമാണ്.

9. വിരുത് പരീക്ഷ സംബന്ധിച്ച് കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ ബോർഡിന് അധികാരമുണ്ട്. വരുത്തുന്ന മാറ്റങ്ങൾ സഭകളെ അറിയിക്കുന്നതുമായിരിക്കും.

എന്ന് സണ്ടേസ്കൂൾ ബോർഡിനുവേണ്ടി

പാസ്റ്റർ സ്റ്റീഫൻ ജേക്കബ്
സെക്രട്ടറി

ചിങ്ങവനം
14/06/2016

21/12/2019

*NEW INDIA CHURCH OF GOD SUNDAY SCHOOL*

വിരുത് പരീക്ഷ സെന്ററുകളും പരീക്ഷാകേന്ദ്രങ്ങളും.

കന്യാകുമാരി, വെള്ളറട, നെയ്യാറ്റിൻകര എന്നീ സെന്ററുകളിലുള്ളവർ ചെമ്പൂർ ചർച്ചിൽ പരീക്ഷ എഴുതണം

കാട്ടാക്കട, തിരുവനന്തപുരം(N), പാലോട് എന്നീ സെന്ററുകളിലുള്ളവർ കാട്ടാക്കട ടൗൺ ചർച്ചിൽ പരീക്ഷ എഴുതണം

റാന്നി A, B എന്നീ സെന്ററുകളിലുള്ളവർ റാന്നി ബഥേൽ ചർച്ചിൽ പരീക്ഷ എഴുതണം

തിരുവല്ല, ചെങ്ങന്നൂർ സെന്ററുകളിലുള്ളവർ കല്ലിശ്ശേരി ചർച്ചിലും പരീക്ഷ എഴുതണം

കോട്ടയം, ചങ്ങനാശ്ശേരി, മുവാറ്റുപുഴ, തൊടുപുഴ സെന്ററുകളിലുള്ളവർ ചിങ്ങവനം ചർച്ചിലും

ആലപ്പുഴ സെന്ററിലുള്ളവർ ചേർത്തല ചർച്ചിലും

എറണാകുളം, അങ്കമാലി സെന്ററുകളിലുള്ളവർ ഫോർട്ട് കൊച്ചി ചർച്ചിലും

കണ്ണൂർ, കാസർഗോഡ് സെന്ററുകളിലുള്ളവർ പയ്യന്നൂർ ചർച്ചിലും പരീക്ഷ എഴുതണം.

NB:- വിരുതു പരീക്ഷ ഡിസംബർ 26 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് മേൽപ്പറഞ്ഞിട്ടുള്ള അതാതു സഭകളിൽ വച്ച് നടത്തപ്പെടും

New India Church Of God Sunday School 2019 November Exam Answer Keys
17/11/2019

New India Church Of God Sunday School 2019 November Exam Answer Keys

17/11/2019

New India Church of God Sunday School 2019 November Question Papers

03/11/2019

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ പരീക്ഷ നവംബർ 17 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് അതാതു സഭകളിൽ വച്ച് നടത്തപ്പെടും. ചോദ്യപ്പേപ്പറുകൾ സെന്ററിന്റെ ചുമതലപ്പെട്ടവർക്ക് അയച്ചിട്ടുണ്ട്.

27/10/2019

Address

New India Church Of God, Bethesda Nagar, Chingavanam
Kottayam
686531

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 4pm - 10pm

Telephone

+919446787785

Alerts

Be the first to know and let us send you an email when NICOG Sunday School Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to NICOG Sunday School Official:

Share