29/03/2025
✨ ആറ്റുവേല ജലോത്സവം 2025 ✨
മൂവാറ്റുപുഴയാറിന്റെ വിരിമാറിൽ വർണ്ണവിസ്മയം തീർക്കുന്ന വടയാർ ആറ്റുവേല ജലോത്സവം നാളെ 2025 മാർച്ച് 30 ഞായറാഴ്ച നടക്കും ആറ്റുവേലച്ചാടിൽ മൂവാറ്റുപുഴയാറിലൂടെ എഴുന്നള്ളുന്ന കൊടുങ്ങല്ലൂരമ്മയെ വരവേൽക്കാൻ ഗ്രാമം അണിഞ്ഞൊരുങ്ങുന്നു . 30 ന് അർദ്ധരാത്രി അശ്വതി നാളിലാണ് ആറ്റുവേലയുടെ ഭക്തിനിർഭരമായചടങ്ങ് .കേരളത്തിലെ ഏറ്റവും വലിയ ജലോത്സവം കൂടിയാണ് ആറ്റുവേല ...