St ThomasJacobite SyrianChurch Velloor

Call Directions Contact the place of worship

St ThomasJacobite SyrianChurch Velloor Velloor Pally

നമ്മുടെ പള്ളി ഇടവകാംഗമായ ലാലു കെ ഫിലിപ്പ്  (62)കോളശ്ശേരിൽ  നിര്യാതനായി. സംസ്കാരം 06/10/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ...
02/10/2026

നമ്മുടെ പള്ളി ഇടവകാംഗമായ ലാലു കെ ഫിലിപ്പ് (62)കോളശ്ശേരിൽ നിര്യാതനായി. സംസ്കാരം 06/10/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശിശ്രൂഷക് ശേഷം വെള്ളൂർ സെന്റ് തോമസ് യാകോബായ പള്ളിയുടെ കിഴിലുള്ള സെന്റ് മേരിസ് ചാപ്പൽ പള്ളിയിൽ. മൃതദേഹം 05/10/2026 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

വെള്ളൂർ കോളശ്ശേരിൽ വീട്ടിൽ ജേക്കബ് കോശി (കോശി സാർ) 83 നിര്യാതനായി. സംസ്കാരം 01/10/2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്...
29/09/2026

വെള്ളൂർ കോളശ്ശേരിൽ വീട്ടിൽ ജേക്കബ് കോശി (കോശി സാർ) 83 നിര്യാതനായി. സംസ്കാരം 01/10/2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശിശ്രുഷക്കു ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കിഴിലുള്ള സെന്റ് മേരിസ് ചാപ്പൽ പള്ളിയിൽ. മൃതദേഹം 30/09/2026 ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

കോട്ടയം ജില്ലയിലെ ഏറ്റവും നല്ല മാതൃകാ കർഷകനുള്ള ഷീരമിത്ര അവാർഡ്  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ  ബ്ലസൻ കുര്യൻ ഇലവുങ്കലി...
26/09/2026

കോട്ടയം ജില്ലയിലെ ഏറ്റവും നല്ല മാതൃകാ കർഷകനുള്ള ഷീരമിത്ര അവാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ ബ്ലസൻ കുര്യൻ ഇലവുങ്കലിനു
സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗങ്ങളുടെ അഭിനന്ദനങ്ങൾ.

26/09/2026
13/09/2026

ഓണം 2026

വെള്ളൂർ പള്ളി ഇടവകക്കാരുടെ ആവേശഉജ്വലമായ വടം വലി... 🌸🌼💮🪷🌺

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്ത്യാദരവോടെ സെന്റ് മേരീസ് ചാപ്പൽ പള്ളിയി...
15/08/2026

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്ത്യാദരവോടെ സെന്റ് മേരീസ് ചാപ്പൽ പള്ളിയിൽ ആഘോഷിച്ചു. വി. കുർബാനക്ക് വികാരി റെവ ഫാ കുരിയൻ മാലിയിൽ കോർഎപ്പിസ്‌കോപ്പ കാര്മികത്യം വഹിച്ചു.
തുടർന്ന് പള്ളിക്കു ചുറ്റും പ്രദക്ഷിണം,ആശിർവാദം,നേർച്ചവിളമ്പു നടന്നു.
തുടർന്ന് സൺ‌ഡേ സ്കൂൾ 10 ക്ലാസ്സിലെ പരീക്ഷയിൽ വിജയിച്ചവർക്കു ആനിവേലിൽ കുരുവിള ഈപ്പൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് നൽകി.
നേടിയവർ
ലിയോ കുര്യൻ ഐപ്പ് മധുരത്തിൽ
ആൽബിൻ തോമസ് K എ കുഴിപറമ്പിൽ
നോയൽ ടിറ്റു കോതപ്പള്ളിൽ

14/08/2026

വെള്ളൂർ സെന്റ് തോമസ് പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ്‌ ചാപ്പൽ പള്ളിയിൽ വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാൾ
ഓഗസ്റ്റ് 15 ന്

14/08/2026

വി.ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ച്, വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന...
09/08/2026

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ച്, വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ് ചാപ്പലിൽ സഹവികാരി, Very Rev. കുര്യൻ മാലിയിൽ കോർ-എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പെരുനാൾ കൊടി ഉയർത്തി.

ഭക്തിനിർഭരമായ പ്രാർത്ഥനകളുടെയും വിശ്വാസികളുടെ സാന്നിധ്യത്തിന്റെയും മധ്യേ നടന്ന കൊടിയേറ്റ ചടങ്ങോടെ പെരുനാൾ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. വിശുദ്ധ ദേവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനകളാൽ സമൃദ്ധമായ അനുഗ്രഹങ്ങളും ആത്മീയ നവീകരണവും ഏവർക്കും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

53 വർഷം പഴക്കമുള്ള മാതാവിന്റെ ചിത്രം പുനരുദ്ധാരണത്തിനായി പുറത്തെടുത്തു.വെള്ളൂർ സെന്റ് മേരീസ് ചാപ്പലിലെ ഉണ്ണീശോയെ വഹിച്ചു...
05/08/2026

53 വർഷം പഴക്കമുള്ള മാതാവിന്റെ ചിത്രം പുനരുദ്ധാരണത്തിനായി പുറത്തെടുത്തു.

വെള്ളൂർ സെന്റ് മേരീസ് ചാപ്പലിലെ ഉണ്ണീശോയെ വഹിച്ചുകൊണ്ടുള്ള ദൈവമാതാവിന്റെ ചിത്രം കാലപ്പഴക്കത്തെ തുടർന്ന് പുനരുദ്ധാരണത്തിനായി പുറത്തെടുത്തു.

53 വർഷങ്ങൾക്ക് മുമ്പ് ഈ മനോഹര ചിത്രം വരച്ചത് ശ്രീ. കുര്യാക്കോസ് (ജോയി സാർ)പറപ്പള്ളിൽ ആണ്. ചിത്രത്തിന്റെ യഥാർത്ഥ കലാഭംഗിയും ആത്മീയ ചൈതന്യവും ഒട്ടും നഷ്ടപ്പെടാതെയുള്ള രീതിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ചിത്രം വീണ്ടും സെന്റ് മേരീസ് ചാപ്പലിൽ സ്ഥാപിക്കുന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Address

Velloor
Kottayam

Opening Hours

9am - 5pm

Telephone

+919447912250

Website

Alerts

Be the first to know and let us send you an email when St ThomasJacobite SyrianChurch Velloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St ThomasJacobite SyrianChurch Velloor:

Shortcuts

Share