മീനടം വലിയപളളി (Meenadom valiyapally )

  • Home
  • India
  • Kottayam
  • മീനടം വലിയപളളി (Meenadom valiyapally )

മീനടം വലിയപള്ളി...
(AD -I890 ൽ മീനടത്തിന്റെ മണ്ണിൽ സ്ഥാപിതമായ ആദ്യ ക്രൈസ്തവ ദൈവാലയം)

മീനടം കരയിൽ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു ദൈവാലയം ഇല്ലാതിരുന്നതിനാൽ കൊല്ലവർഷം 1065ൽ അങ്കമാലി കോട്ടയം ഇടവകകളുടെ ആദ്യത്തെ മെത്രാപ്പോലീത്ത അഭിവന്ദ്യ: കടവിൽ പൗലോസ് മാർ അത്താനാസ്യോസ് തിരുമനസ്സിലെ കൽപ്പനയോടുകൂടി ഗവർമ്മെന്റിലേക്കു ഒരു അപേക്ഷ ബോധിപ്പിക്കുകയും ഗവർമ്മെന്റെ അനുവാദപ്രകാരം 1065 മീനം 25ന് മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു.

മീനടം ചിറയ്ക്കൽ കുടുംബത്തിലെ ഉദാരമനസ്കനായ ഹൈന്ദവ നാട്ടുപ്രമാണിയാണ് പള്ളി വയ്ക്കുന്നതിന്‌ ആവശ്യമായ സ്ഥലം മീനടം കരയിൽ പുതുക്കാട്ടായ പൊങ്ങഴ പുരയിടത്തിൽനിന്ന് ഇഷ്ടദാനാധാരപ്രകാരം നൽകിയത്. ആരംഭത്തിൽ കർമ്മങ്ങൾ നടത്തിവന്നത് ഒരു താൽക്കാലിക കെട്ടിടത്തിലായിരുന്നു. 1067 ധനു 8ന് കുറച്ചു സ്ഥലം കൂടി തീറാധാരപ്രകാരം എഴുതി വാങ്ങുകയും ,1067 മകരം 4ന് ഉടമ്പടിയെഴുതി കൊടുക്കുകയും തദനുസരണം അന്നുതന്നെ പുതിയപള്ളിക്കുള്ള കല്ലിടിൽകർമ്മം തിരുമേനി നിർവ്വഹിക്കുകയും ചെയ്തു. പള്ളി സ്ഥാപനത്തിന് ഇടവകക്കാരെ ഉത്സാഹിപ്പിച്ചത് ചെറിയമഠത്തിൽ ദിവ്യശ്രീ യാക്കോബ് കത്തനാർ അവർകളായിരുന്നു.

നിർമ്മാണ സമയത്ത് പള്ളിയ്ക്കാവശ്യമായ മുഴുവൻ മേച്ചിൽഓടുകളും പുതുപ്പള്ളി പള്ളിക്കടവിൽ നിന്നും ആർപ്പുവിളികളോടെ തലച്ചുമടായി ഒറ്റനടയ്ക്കു കൊണ്ടുവരുവാൻ തക്കവണ്ണം അനേകം ആളുകൾ സഹകരിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ആദ്യകാലങ്ങളിൽ പുതുപ്പള്ളി പള്ളിയിലെ ബഹുമാനപെട്ട പട്ടക്കാർ കർമ്മങ്ങൾ നടത്തി സഹായിച്ചിരുന്നു. പിന്നീട് ഇടവക മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം പല പട്ടക്കാർ കർമ്മാദികൾ നടത്തിവന്നു. പ്രാരംഭകാലത്ത് പള്ളി ഭരണം നായക സംഘത്തിൽ നിന്ന് തെരഞ്ഞെടുത്ത ട്രസ്റ്റിമാരാണ് നടത്തിപ്പോന്നത് ഇപ്പോൾ പൊതുയോഗം തെരഞ്ഞെടുത്ത മാനേജിംഗ് കമ്മറ്റിയാണ് ഭരണം നടത്തുന്നത്.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സഞ്ചാര സാഹിത്യ കൃതിയായ പരിശുദ്ധ പരുമല തിരുമേനിയുടെ ഊർശ്ളേം യാത്രാവിവരണത്തിൽ 'മീനടം പള്ളിയിൽ നിന്നും സംഭാവന സ്വീകരിച്ചതായി' രേഖപ്പെടുത്തിയിട്ടുണ്ട്.പരിശുദ്ധ പാമ്പാടി തിരുമേനി റമ്പാനായിരിക്കുമ്പോൾ മുതൽ ഈ ഇടവകയിലെ ശുശ്രൂഷകൾക്കും, മറ്റു പല ആവശ്യങ്ങൾക്കും എത്തിയതും ,ഈ പള്ളിക്കു വേണ്ടി ആദ്യം പട്ടം ഏറ്റ പുത്തൻപുരക്കൽ കോര ശെമ്മാശൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ തിരുമേനി (അന്ന് റമ്പാനായി പാമ്പാടി പള്ളിയിൽ താമസിച്ചു വരുന്ന കാലം) വീട്ടിൽ ചെല്ലുകയും തൈലാഭിഷേകം നടത്തുകയും, ശെമ്മാശ്ശൻ മരിച്ചപ്പോൾ സംസ്കാര ശുശ്രൂഷകൾ നടത്തിയതും, പള്ളിയുടെ സ്ഥാപകനും ആദ്യ വികാരിയുമായ "ചെറിയമത്തിൽ വലിയ യാക്കോബ് കത്തനാർ മീനടം പള്ളിയിൽ പോയിട്ട് ഇതുവഴി വന്നു ഇവിടെ വിശ്രമിച്ചിട്ട് കവലക്കു പോയി" എന്നും തിരുമേനിയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രശാന്തസുന്ദരമായ പള്ളിമുറ്റത്തു നിന്നു ചുറ്റുപാടും കണ്ണോടിക്കുമ്പോൾ ഹൃദയാകർഷക്കളായ ധാരാളം കാഴ്ചകൾ കാണുവാൻ കഴിയും. വടക്കുപടിഞ്ഞാറ് ഭാഗത്ത് പുരാതന പ്രസിദ്ധമായ വെണ്ണിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വെണ്ണിമല കോട്ടയും ,അവിടെ നിന്ന് അല്പം കിഴക്കു മാറി വള്ളിമലയും, വടക്കുഭാഗത്തായി ആറാണിക്കുന്നും എല്ലാറ്റിനും മകുടം ചാരത്തിക്കൊണ്ട് കിഴക്കേദിക്കിൽ പൊത്തൻപുറം താബോർമലയിൽ നിന്ന് നമ്മെ എത്തി നോക്കുന്ന ദയറാപ്പള്ളിയും ഏതൊരു സഹൃദയന്റെയും മനസ്സിൽ കവിത ജനിപ്പിക്കാനുതകുന്ന മനോഹര കാഴ്ചയാണ്.

ചെറിയ മഠത്തിൽ അന്ത്രയോസ് കത്തനാരുടെ കാലത്ത് പള്ളിമുറിയിൽ 3 ക്ലാസ്സ് വരെയുള്ള ഒരു വിദ്യാലയം ഗവണ്മെൻറ് ഗ്രാന്റോടുകൂടി പ്രവത്തിച്ചിരുന്നു. പ്രസ്തുത സ്കൂൾപിന്നീട് Gov LP സ്കൂളായും, HS ആയും HSS ആയുംവളർന്നു.

പുത്തൻപുരയ്ക്കൽ കോര ശെമ്മാശ്ശനെ കൂടാതെ ഈ ഇടവകയിൽ നിന്നും തുടർകാലങ്ങളിൽ പത്ത് വൈദീകരേയും, സന്യസ്ഥരേയും സഭക്കും, പ്രഗത്ഭരും ഉന്നതരുമായ അനേകംവ്യക്തികളെ സമൂഹത്തിനും നൽകുവാൻ ദൈവകൃപയാൽ ഇടവകക്ക് സാധിച്ചു.

ഇരുനൂറോളം കുടുംബങ്ങൾ ചേർന്ന് സ്ഥാപിച്ച ഈ ദൈവാലയത്തിന് ഇപ്പോൾ മീനടത്തും മറ്റു സ്ഥലങ്ങളിലുമായി 14 വാർഡുകളിലായി 550-തോളം ഇടവക കുടുംബങ്ങളുണ്ട്. പള്ളിയിലും രണ്ടു കരകളിലുമായി മൂന്ന് സൺഡേസ്കൂളുകളും, പരിശുദ്ധ പരുമല തിരുമേനിയുടെയും,വി.ദൈവമാതാവിന്റെയും, വി.സ്തേഫാനോസ് സഹദായുടെയും നാമത്തിൽ മൂന്ന് കുരിശടികളും. വിവിധ വാർഡുകളിലായി 7 പ്രാർത്ഥനാ യോഗങ്ങളും ഉണ്ട്. സാധുജന സേവനത്തിനായി മീനടം വലിയപള്ളി ജീവകാരുണ്യ നിധി ,പകൽ വീട് , മർത്തമറിയം വനിതാസമാജം, യുവജനപ്രസ്ഥാനം തുടങ്ങിയ സംഘടനകളും ഇടവകയിൽ പ്രവർത്തിക്കുന്നു.

ഇന്ത്യയുടെ അപ്പോസ്തോലനും കാവൽ പിതാവുമായ വി.മാർത്തോമാ ശ്ളീഹായുടെ നാമത്തിൽ സ്ഥാപിച്ച പള്ളിയിൽ പ്രധാന പെരുന്നാളായി ആചരിക്കുന്നത്‌ മകരം 8ന് വി.സ്തേഫാനോസ് സഹദായുടെ ഓർമ്മ ആണ്. വിവിധ കാലഘട്ടങ്ങളിലായി സൗകര്യാർത്ഥം വിവിധ പള്ളികൾ സ്ഥാപിച്ച് പിരിഞ്ഞു പോയവരും ദൂരദേശത്ത് പോയിട്ടുള്ള ധാരാളം ആളുകളും പെരുന്നാളിൽ സംബന്ധിച്ച്, തങ്ങളുടെ പൂർവ്വികരുടെ കുഴിമാടങ്ങളിൽ പ്രാർത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനുമായി എത്താറുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാഗംങ്ങൾക്കും, പള്ളിയെ സ്നേഹിക്കുന്ന സമൂഹത്തിനും ഈ കൂട്ടായ്മ സമർപ്പിക്കുന്നു...

22/08/2026
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : നമ്മുടെ ഇടവകാഗം മീനടം കയ്യാലാത്ത്  കെ റ്റി ചാക്കോ ഐ എ എസ് ( റിട്ട)  മുഖ്യവരണാധി...
18/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ :
നമ്മുടെ ഇടവകാഗം മീനടം കയ്യാലാത്ത് കെ റ്റി ചാക്കോ ഐ എ എസ് ( റിട്ട) മുഖ്യവരണാധികാരി

കോട്ടയം : ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ എ എസ് ( റിട്ട) ചുമതലയേറ്റു. മധ്യപ്രദേശ് കേഡർ ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്. പൊതുസേവനരം​ഗത്തെ മികച്ച സംഭാവനകൾക്ക് 2008 ൽ രാഷ്ട്രപതിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരത്തിന് അർഹനായി. മീനടം (മോസ്കോ ഭാഗം) സ്വദേശിയാണ് 2017 ൽ കോട്ടയം എം.ഡി.സെമിനാരിയിലെ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്.

 #പോയകാലത്തിൻ്റെ_ഓർമ്മകളിലൂടെ....ഇന്ന്  സെൻ്റ് ജോസഫ്സ് ഫോറത്തിൽ നടന്നഓലമെടയൽ മത്സരം .....
18/08/2026

#പോയകാലത്തിൻ്റെ_ഓർമ്മകളിലൂടെ....

ഇന്ന് സെൻ്റ് ജോസഫ്സ് ഫോറത്തിൽ നടന്ന
ഓലമെടയൽ മത്സരം .....

14/08/2026

മീനടം വലിയ പള്ളി സെൻ്റ് മേരിസ് കുരിശടിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ || സന്ധ്യാനമസ്കാരം || വചന ശുശ്രൂഷ

മീനടം വലിയ പള്ളിവി ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾപടിഞ്ഞാറും ഭാഗം സെൻ്റ് മേരീസ് കുരിശടിയിലെ പുഴുക്കു നേർച്ചക്കുള്ള ഒര...
14/08/2026

മീനടം വലിയ പള്ളി

വി ദൈവമാതാവിൻ്റെ വാങ്ങിപ്പു പെരുന്നാൾ

പടിഞ്ഞാറും ഭാഗം സെൻ്റ് മേരീസ് കുരിശടിയിലെ പുഴുക്കു നേർച്ചക്കുള്ള ഒരുക്കങ്ങൾ വന്ദ്യ ആറ്റുപുറത്ത് AV വർഗീസച്ചൻ പ്രാർത്ഥനയോടെ ആരംഭിച്ചപ്പോൾ ...

*🎶 ഹാലെൽ ’26 | അഖില മലങ്കര ആരാധനാ സംഗീത മത്സരം 🎶*🏆 വിജയികളുടെ വിവരങ്ങൾ:🥇 1st Prize – Mar Gregorious Mar Baselious Orthod...
10/08/2026

*🎶 ഹാലെൽ ’26 | അഖില മലങ്കര ആരാധനാ സംഗീത മത്സരം 🎶*

🏆 വിജയികളുടെ വിവരങ്ങൾ:
🥇 1st Prize – Mar Gregorious Mar Baselious Orthodox Church Thazhathangady
🥈 2nd Prize – Mar Aprem Orthodox Church, Thottakad Team B
🥉 3rd Prize – Mar Aprem Orthodox Church, Thottakad Team A
🌟 Best Introduction – St George Orthodox Church, Kallumkathra Manallel
👕 Best Uniform – Jerusalem St Mary's Orthodox Church, Vakathanam
❤️ Audience Poll – Jerusalem St Mary's Orthodox Church, Vakathanam

മീനടം വലിയ പള്ളി യുവജനപ്രസ്ഥാനത്തിന്റെ  ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഓഗസ്റ്റ് 16-ന് ബിരിയാണി ഫെസ്റ്റും, ഓഗസ്റ...
08/08/2026

മീനടം വലിയ പള്ളി യുവജനപ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം

ഓഗസ്റ്റ് 16-ന് ബിരിയാണി ഫെസ്റ്റും,

ഓഗസ്റ്റ് 23-ന് ഓണം സ്പെഷ്യൽ ഉപ്പേരിയും ശർക്കരവരട്ടിയും

വിൽപ്പനയ്ക്കായി ഒരുക്കുന്നു.


Conatct
Ajil Jose - 9544937617 (Secretary)
Johan T Easo - 7907879029 (Join Secretary)

Address

Meenadom Valiyapally
Kottayam
686516

Website

Alerts

Be the first to know and let us send you an email when മീനടം വലിയപളളി (Meenadom valiyapally ) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share