21/05/2026
കൈകുഞ്ഞുമായി ആയില്യം തൊഴാൻ എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി,
അനന്തൻ കാവിലേക്ക് കുഞ്ഞിനെ ഉറക്കാൻ തൊട്ടിൽ വാങ്ങിയാലോ എന്ന് ആലോചിക്കുന്നുണ്ട്.
മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പൂജക്കിടയിൽ മക്കൾ തോളിൽ കിടന്നു മയങ്ങിയാൽ എന്ത് ചെയ്യും.
അമ്മയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല..
കുഞ്ഞിന് നല്ലപോലെ ഉറങ്ങാനും സാധിക്കില്ല.
ഭക്തജനങ്ങൾക്ക് ഇരിക്കാൻ കസേരയുണ്ട് പക്ഷെ കുഞ്ഞിന് കിടക്കാൻ അത് പോരല്ലോ.
ഈ ആഗ്രഹം എന്റെ മനസ്സിൽ തോന്നിയത് ഇപ്പോഴാണ്..
കാലഘട്ടത്തിന് അനുസരിച്ചു മാറ്റം അനിവാര്യമാണെങ്കിൽ അത് ആദ്യം ഏർപ്പെടുത്തുന്നത് അനന്തൻകാവിൽ ആയിരിക്കും.
നാഗലക്ഷ്മി അനുഗ്രഹിച്ചാൽ രണ്ട് തൊട്ടിൽ അനന്തൻകാവിലേക്ക് വാങ്ങണം.
നിങ്ങളുടെ എല്ലാം അഭിപ്രായം പറയണേ 🙏
മാനേജിങ് ട്രസ്റ്റീ
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം
www.ananthankavu.com