നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം Nagambadom Sree Mahadevar Temple

  • Home
  • India
  • Kottayam
  • നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം Nagambadom Sree Mahadevar Temple

നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം Nagambadom Sree Mahadevar Temple Nagambadathappan

15/02/2026
15/02/2026
14/02/2026
14/02/2026

നാഗമ്പടം ക്ഷേത്രത്തിന്റെ പ്രശസ്തി അന്തർദേശീയ തലത്തിലേയ്ക്ക്.

ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതുൾപ്പെടെ ഒട്ടേറെ ശുഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യസങ്കേതമായ നാഗമ്പടം ശ്രീമഹാദേവക്ഷേത്രം അന്തർദേശീയ തീർത്ഥാടന കേന്ദ്രമാകുമ്പോൾ ശിവഗിരിയോടൊപ്പം നാഗമ്പടത്തിന്റെ പ്രസക്തിയും വർദ്ധിക്കും. ക്ഷേത്ര വികസനത്തിനൊപ്പം നാടിൻ്റെ വികസനത്തിനും വഴിയൊരുങ്ങും.

ചരിത്രമുറങ്ങുന്ന മണ്ണിനെ ഏറെ വൈകിയെങ്കിലും സർക്കാർ അംഗീകരിച്ചതിലുള്ള ചാരിതാർത്ഥ്യത്തിലാണ് ഗുരുദേവഭക്തർ. 1928 ജനുവരി 16 നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർത്ഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്.
ശിഷ്യപ്രമുഖരായിരുന്ന മുലൂർ എസ്.പത്മനാഭ പണിക്കർ, വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി. കെ. കിട്ടൻ റൈറ്റർ എന്നിവരുടെ ആശയമാണ് ‌മഹാതീർത്ഥാടനത്തിന് കാരണമായത്. എന്നാൽ അർഹിച്ച ചരിത്ര പ്രാമുഖ്യം ഇത്രയും കാലം ഔദ്യോഗിക തലങ്ങള്ളിൽ ലഭിച്ചിരുന്നില്ല. മന്ത്രി വി.എ ൻ. വാസവന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. യോഗത്തിൻ്റെ തീർത്ഥാടന കേന്ദ്രമായി നാഗമ്പടത്തെ കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച സമീപ ക്ഷേത്രങ്ങൾക്കും നാഗമ്പടത്തിൻ്റെ ഉയർച്ച വലിയ ഉണർവ്വേകും.

04/02/2026

നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന നാഗമ്പടത്തപ്പൻ്റെ സഹസ്ര കുംഭാഭിഷേകത്തിൻ്റെ കൂപ്പൺ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ ശ്രീ. സുരേഷ് പരമേശ്വരൻ ഷൈനി ഗുരുപ്രസാദം നാഗമ്പടത്തിന് ആദ്യ കൂപ്പൺ നൽകികൊണ്ട് നിർവ്വഹിച്ചു.
ക്ഷേത്രം മേൽശാന്തി ശ്രീ. രജീഷ് ശാന്തികൾ, സജീവ്, സജീഷ് കുമാർ മണലേൽ, സി.ഇ ഭാസ്ക്കരൻ തുടങ്ങിയവർ സമീപം.

25/01/2026

Address

Nagampadom
Kottayam
686006

Telephone

+919447093154

Website

Alerts

Be the first to know and let us send you an email when നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം Nagambadom Sree Mahadevar Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം Nagambadom Sree Mahadevar Temple:

Share