കുഴിപ്പറമ്പ് ഭദ്രകാളി ക്ഷേത്രവും ഗോശാലക്കള്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ചരിത്ര പ്രസിദ്ധമായ വൈക്കം പട്ടണത്തിനു വടക്കുഭാഗത്തായി പ്രസിദ്ധമായ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ജീര്‍ണവസ്ഥയിലായ ഈ ക്ഷേത്ര ദ്വയങ്ങളെകേരള ക്ഷേത്ര സoരക്ഷണ സമിതി ദേവസ്വം ഏറ്റെടുത്ത്എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങളോടെ പുനരുദ്ധാരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു .
സര്‍വ്
വാഭീഷ്ട പ്രദായനിയായ ദേവിയും പാര്‍ഥ സാരഥിയായ ശ്രീകൃഷ്ണ സ്വാമിയും ഒരുമിച്ചു വാണരുളുന്ന ഈ ക്ഷേത്രം , തന്ത്രി ബ്രഹ്മശ്രീ . മോനാട്ടില്ലത്തു കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ബാലാലയ പ്രധിഷ്ഠ നടത്തിയിട്ടുള്ളതാകുന്നു.
കേരളത്തില്‍ ഗോശാല സമ്പ്രദായത്തില്‍ ധാരാളം ക്ഷേത്രങ്ങളുന്ടെങ്കിലും ഇവയില്‍ എല്ലാം തന്നെ ചതുര്‍ബാഹുവായ ശ്രീകൃഷ്ണനാണ്. ചമ്മട്ടിയും ശംഖും ധരിച്ച രണ്ടു കൈകളോട് കൂടിയ പാര്‍ഥ സാരഥി വിഗ്രഹം അത്യപൂര്‍വ്വമായി മാത്രം കാണാവുന്നതാണ് .
വില്ലാളി വീരനായ അര്‍ജുനന്റെ മനസ്സിലെ അജ്ഞാനാന്ധകാരത്തെ നീക്കി ജ്ഞാനത്തിന്റെ പ്രകാശ വിസ്ഫോടനങ്ങള്‍ സൃഷ്‌ടിച്ച സാക്ഷാല്‍ പാര്‍ഥ സാരഥിയും അധര്‍മ്മ മൂര്‍ത്തിയായ ദാരികനെ വധിച്ച് വിശ്വത്തിന് മുഴുവന്‍ രക്ഷ നല്‍കിയ ശ്രീ ഭദ്രകാളിയും നമ്മെയെല്ലാം രക്ഷിക്കുമാറാകട്ടെ. ക്ഷേത്രാരാധനക്ക് പരമപ്രാധാന്യം കൊടുക്കുന്ന ഈ കലിയുഗത്തില്‍ എല്ലാ ക്ലീബതയും മറന്നു ഹൈന്ദവ സമൂഹത്തിനു ഒന്നിച്ചു മുന്നേറാന്‍ ഈ ക്ഷേത്രം ഒരു കൈത്താങ്ങായിരിക്കും എന്നതില്‍ ശംശയമില്ല.
ശ്രീ കൃഷ്ണനും ദാരിക നിഗ്രഹയും ശക്തിസ്വരൂപിണിയുമായ ഭദ്രകാളിയും അഭയവരദമുദ്രകളുമായി ഈ ക്ഷേത്ര പുനരുദ്ധാരണത്തിന് സജ്ജനങ്ങളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഞങ്ങള്‍ നിങ്ങളെ ആത്മാര്‍ഥമായി സമീപിക്കുകയാണ്. ക്ഷേത്രനിര്‍മാണം കോടി ജന്മങ്ങളിലെ പാപങ്ങളെ കഴുകികളയുന്നുഎന്നാണല്ലോ.ഈ ഭഗീരഥയത്നത്തില്‍ പങ്കാളികളാകുവിന്‍... ധന്യരാകുവിന്‍.....!