Devalokam Aramana

Devalokam Aramana Catholicate Palace, Devalokam is the Head quarters of the Malankara Orthodox Syrian Church.

മലങ്കര സഭാ വാർത്തകൾപത്രങ്ങളിലൂടെ
29/08/2026

മലങ്കര സഭാ വാർത്തകൾ
പത്രങ്ങളിലൂടെ

29/08/2026
28/08/2026

തിരക്കുകൾക്കിടയിലും പതിവ് തെറ്റിക്കാതെ ഇടയനെത്തി❣️
പ്രതീക്ഷയിലെ തൻ്റെ മക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ

28/08/2026

പ്രാർത്ഥിക്കുന്ന പിതാക്കൻമാരാണ് മലങ്കര സഭയുടെ പുണ്യം

കൊരട്ടിയിൽ നിന്നുള്ള പതാക ഘോഷയാത്ര വെട്ടിക്കൽ ദയറായിലേക്ക് പ്രവേശിക്കുമ്പോൾ സഭാധ്യക്ഷൻ മൗന പ്രാർത്ഥനയിലായിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയെന്ന മുന്നറിയിപ്പ് വന്നുകൊണ്ടേയിരുന്നു. എന്നാൽ ആകാശത്തിലെ ബാവാ പേമാരിയെ അനുഗ്രഹമാരിയാക്കി. മഴമേഘങ്ങളെ നീക്കി തമ്പുരാൻ പ്രവർത്തിച്ചു. മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിൽ ആയിരങ്ങൾ അണിനിരന്നിട്ടുണ്ട്. ആകാശം ഇരുണ്ട് മൂടി നിൽക്കുന്നു, പക്ഷേ സർവ്വശക്തൻ മഴമേഘങ്ങളെ നീക്കി വെൺമയേറിയ വെളിച്ചം തന്നു. പതാക സമ്മേളന നഗരിയിൽ ഉയർന്നപ്പോഴും കാലാവസ്ഥ അനുകൂലമായി.

സമ്മേളദിനത്തിലും മഴയെന്നായിരുന്നു പ്രവചനം . അവിടെയും പ്രകൃതിയുടെ നാഥൻ കരുണകാട്ടി. സഭാ മാതാവ് ആഗ്രഹിച്ച പോലെ നാല് ഇടയൻമാരെ ആട്ടിൻകൂട്ടം കണ്ടെത്തി നൽകി. എല്ലാം മംഗളമായി പൂർത്തീകരിക്കപ്പെടുമ്പോൾ നിശ്ചയമായും പറയാം പിതാക്കൻമാരുടെ പ്രാർത്ഥന നമുക്ക് തണലായുണ്ട്

സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃകഅയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സ...
28/08/2026

സംഘാടന മികവിന്റെ മുളന്തുരുത്തി മാതൃക

അയ്യായിരത്തിലധികം ആളുകൾ എത്തിയിട്ടും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ മാതൃകയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെയും വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെയും ഏകോപിച്ചുള്ള പ്രവർത്തന മികവ് സമ്മേളനത്തിലുടനീളം പ്രകടമായി. പോലീസിന് പുറമെ ഗതാഗതം നിയന്ത്രിക്കുന്നതിനായി വോളണ്ടിയേഴ്സിനെ പ്രത്യേകം നിയോഗിച്ചിരുന്നു. പരമാവധി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തിയതിനാൽ റോഡരികിൽ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രമിച്ചില്ല. വിവിധ ഭദ്രാസനങ്ങളിൽ നിന്ന് എത്തിയ അസോസിയേഷൻ അംഗങ്ങൾക്കായി പാർക്കിംഗ് സ്ഥലങ്ങളുടെ ക്യൂ.ആർ കോഡ് ഗൂഗിൾ മാപ്പ് മുൻകൂട്ടി നൽകിയിരുന്നു. ഓരോ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ഫീഡർ ബസുകൾ ക്രമീകരിച്ചിരുന്നതിനാൽ തിരക്കില്ലാതെ ആളുകൾക്ക് സമ്മേളന നഗരിയിൽ എത്തിച്ചേരാൻ കഴിഞ്ഞു.

വിവിധ വിഭാഗങ്ങളിലായി 101 അംഗ കമ്മിറ്റിയാണ് അസോസിയേഷൻ്റെ നടത്തിപ്പിനായി അക്ഷീണം പ്രയത്‌നിച്ചത്. അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം പ്രകടമാക്കിയ മഹാസമ്മേളനമാണ് കടന്നുപോകുന്നത്. നന്ദി ഏവർക്കും..

സഭാ സ്ഥാനികൾ @മലങ്കര നസ്രാണി പള്ളിയോഗം
28/08/2026

സഭാ സ്ഥാനികൾ @
മലങ്കര നസ്രാണി പള്ളിയോഗം

ഒരിടയനും ഒരാട്ടിൻക്കൂട്ടവും🤍മലങ്കര നസ്രാണി പള്ളിയോഗത്തിൽ നിന്ന്
28/08/2026

ഒരിടയനും ഒരാട്ടിൻക്കൂട്ടവും🤍
മലങ്കര നസ്രാണി പള്ളിയോഗത്തിൽ നിന്ന്

നിയുക്ത മെത്രാപ്പോലീത്താമാരായ വെരി.റവ. ഫാ.തോമസ് പോൾ റമ്പാൻ, ഫാ.എൽദോസ് എ എ, ഫാ.സാംജി റ്റി ജോർജ്, ഫാ.ഷിബു വേണാട് മത്തായി എ...
28/08/2026

നിയുക്ത മെത്രാപ്പോലീത്താമാരായ വെരി.റവ. ഫാ.തോമസ് പോൾ റമ്പാൻ, ഫാ.എൽദോസ് എ എ, ഫാ.സാംജി റ്റി ജോർജ്, ഫാ.ഷിബു വേണാട് മത്തായി എന്നിവർ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനു​ഗ്രഹം തേടി.

Address

Devalokam Catholicate Palace
Kottayam
686004

Alerts

Be the first to know and let us send you an email when Devalokam Aramana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share