VSS Kottayam Thaluk

VSS Kottayam Thaluk office page of Viswakarma Service Society Kottayam Taluk

താലൂക്ക് യൂണിയൻ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു താലൂക്ക് യൂണിയന്റെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു. യൂണിയൻ പ്രസിഡന്റായ...
26/10/2025

താലൂക്ക് യൂണിയൻ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു

താലൂക്ക് യൂണിയന്റെ പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു. യൂണിയൻ പ്രസിഡന്റായി പി.ജി. ചന്ദ്രബാബു ചുമതലയേറ്റു. വൈസ് പ്രസിഡന്റായി എം.പി. പ്രഭാകരൻ, സനീഷ് എൻ എന്നിവർ, സെക്രട്ടറിയായി വി.ആർ. മണിക്കുട്ടൻ, ജോയിന്റ് സെക്രട്ടറിമാരായി പി.ജെ. പ്രസന്നൻ, ആർ.ടി.ജി. മനു എന്നിവർ, ഖജാൻജിയായി ബിജുമോൻ വി.എസ്. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കിഴക്കൻ മേഖല കൺവീനറായി കെ.വി. അനീഷ്, തെക്കൻ മേഖല കൺവീനറായി സോംജി വി.എസ്., വടക്കൻ മേഖല കൺവീനർമാരായി കെ.എൻ. സുരേഷ്, കെ.ജി. പ്രസാദ്, എൻ.കെ. രവി, പി.ജി. സുരേഷ്, കെ.കെ. ബാലകൃഷ്ണൻ എന്നിവർ ചുമതലയേറ്റു.

ബോർഡ് അംഗങ്ങളായി രാജേഷ് മണി, ബിനു പുള്ളുവേലിക്കൽ, പി.കെ. കൃഷ്ണകുമാർ, എം. സുരേന്ദ്രൻ, കെ.കെ. രാജേഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണ സമിതി താലൂക്ക് യൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

#താലൂക്ക്യുണിയൻ #സത്യപ്രതിജ്ഞചടങ്ങ് #പുതിയഭരണസമിതി #സമൂഹനേതൃത്വം

🌺 വിശ്വകർമ സർവീസ് സൊസൈറ്റി (VSS) – കോട്ടയം താലൂക്ക് യൂണിയൻ 🌺ആത്മീയതയുടെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്ന നമ്മുടെ...
10/10/2025

🌺 വിശ്വകർമ സർവീസ് സൊസൈറ്റി (VSS) – കോട്ടയം താലൂക്ക് യൂണിയൻ 🌺
ആത്മീയതയുടെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്ന നമ്മുടെ സമൂഹത്തിന്റെ അഭിമാന നിമിഷം ✨

🙏 25-ആം വാർഷികവും തിരഞ്ഞടുപ്പും 🙏
📅 തീയതി: 12/10/2025
🕑 സമയം: ഉച്ചയ്ക്ക് 2 മണിക്ക്
📍 സ്ഥലം: പി.കെ. കുമാരൻ ആചാരി മെമ്മോറിയൽ ഹാൾ

🎤 ഉദ്ഘാടനം: ശ്രീ. വിനോദ് തച്ചുവേലിൽ (സംസ്ഥാന ജനറൽ സെക്രട്ടറി)
👨‍💼 അധ്യക്ഷൻ: പി.ജി. ചന്ദ്രബാബു (യൂണിയൻ പ്രസിഡന്റ്)
📋 വരണാധികാരി: കെ.വി. ഷാജി (സംസ്ഥാന കൺവീനർ)

#വിശ്വകർമ

🙏18-05-2025 നടന്ന താലൂക്ക് യൂണിയൻ പൊതുയോഗം യൂണിയൻ പ്രസിഡണ്ട് ശ്രീ പിജി ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ മാരാ...
19/05/2025

🙏18-05-2025 നടന്ന താലൂക്ക് യൂണിയൻ പൊതുയോഗം യൂണിയൻ പ്രസിഡണ്ട് ശ്രീ പിജി ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ മാരായ ശ്രീ പി.ടി രംഗനാഥൻ ശ്രീ കമലാസനൻ ശ്രീ രാജേഷ് മണി ജില്ലാ പ്രസിഡണ്ട് ബിനു പുള്ളി വേലിക്കൽ തുടങ്ങിയവർ സംസാരിച്ചു താലൂക്ക് യൂണിയൻ സെക്രട്ടറി മണിക്കുട്ടൻ വി ആർ സ്വാഗതം പറഞ്ഞു

വൈശാഖ പഠനോത്സവവും വിദ്യാഗോപാല മന്ത്രാർച്ചനയുംRegistration Link: https://forms.gle/gmbVfjwr53KRvKgF9Enquiry: ‪‪‪+91 98467...
12/05/2025

വൈശാഖ പഠനോത്സവവും വിദ്യാഗോപാല മന്ത്രാർച്ചനയും

Registration Link: https://forms.gle/gmbVfjwr53KRvKgF9
Enquiry: ‪‪‪+91 98467 90689‬‬, ‪‪+91 79077 19235‬

പ്രിയ വിശ്വകർമ്മ ബന്ധുമിത്രാദികളേ..

നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വിദ്യാരംഭത്തിൽ കുട്ടികൾക്ക് വിദ്യാനൈപുണ്യവും ശ്രേഷ്ഠ വിജയവും കൈവരിക്കുന്നതിനായി വിശ്വകർമ്മ ദേവന്റെയും വിദ്യാഗോപാല മൂർത്തിയുടെയും കൃപപാത്രരാകേണ്ടതുണ്ട്.
2025 മെയ് 25-ാം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെ കോട്ടയം താലൂക്ക് യൂണിയൻ മന്ദിരത്തിൽ ബ്രഹ്മശ്രീ.നിധിഷ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും വൈശാഖ പഠന കളരിയും സംഘടിപ്പിച്ചിരിക്കുന്നതായി അറിയിക്കുന്നു. തദവസരത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ദൈവിക അനുഗ്രഹത്തിനുമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായി പങ്കെടുത്ത് അനുഗ്രഹീതരാകണമെന്നു വിശ്വകർമ്മ ദേവന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

കോട്ടയം താലൂക്ക് യൂണിയൻ
മഹിളാസംഘം & യൂത്ത് ഫെഡറേഷൻ

കുലശേഖരമംഗലം 1204 ശാഖ വാർഷികവും തെരഞ്ഞെടുപ്പും. ശാഖ പ്രസിഡന്റ് ശ്രീ സുന്ദരൻ എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസി...
21/04/2025

കുലശേഖരമംഗലം 1204 ശാഖ വാർഷികവും തെരഞ്ഞെടുപ്പും. ശാഖ പ്രസിഡന്റ് ശ്രീ സുന്ദരൻ എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനു പുള്ളുവേലിക്കൽ ഉത്ഘാടനം . യൂണിയൻ പ്രസിഡന്റ് പി ജി. ചന്ദ്രബാബു മുഖ്യ പ്രഭാഷണവും തെരഞ്ഞെടുപ്പു വരണാധികാരി യൂണിയൻ ജോയിന്റ് സെക്രട്ടറി ബിജുമോൻ വി എസ്. ആശംസകൾ, മഹിളാസംഘം യുണിയൻ പ്രസിഡന്റ് അനിത വിനോദ്, ശാഖ സെക്രട്ടറി അനിൽകുമാർ റ്റി വി സ്വാഗതവും . നിയുക്ത ശാഖ പ്രസിഡന്റ്, പ്രശാന്ത് കൃതജ്ഞതയും പറഞ്ഞു.

🙏 പങ്ങട1755 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡണ്ട് ശ്രീ ബിനു പുളി വേലിക്കൽ ഉദ്ഘാടന കർമ്മം നടത്...
21/04/2025

🙏 പങ്ങട1755 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡണ്ട് ശ്രീ ബിനു പുളി വേലിക്കൽ ഉദ്ഘാടന കർമ്മം നടത്തി അധ്യക്ഷൻ ശാഖാ പ്രസിഡണ്ട് പി ജി സുരേഷ് കുമാർ
മുഖ്യപ്രഭാഷണം മണിക്കുട്ടൻ വി, ആർ
റിപ്പോർട്ട് ശാഖാ സെക്രട്ടറി നീലകണ്ഠൻ ആചാരി കണക്ക് ശ്രീനിവാസൻ
തെരഞ്ഞെടുപ്പ് വാരണാധികാരി താലൂക്ക് ജോയിൻ സെക്രട്ടറി ബിജുമോൻ വിഎസ്
മഹിളാ സംഘവും അതിന്റെ പ്രസക്തിയും താലൂക്ക് മഹിളാ സംഘം സെക്രട്ടറി അനിത രഘുനാഥ്
ശാഖയിൽ വൈ എഫിന്റെ പ്രാധാന്യം താലൂക്ക് വൈ എഫ് പ്രസിഡന്റ് നിതീഷ് സഹദേവൻ എന്നിവർ സംസാരിച്ചു

🙏 വിശ്വകർമ്മ സർവീസ് സൊസൈറ്റി 441 തിരുവഞ്ചൂർ ശാഖാ വാർഷികവും തെരഞ്ഞെടുപ്പും ബഹു സംസ്ഥാന കൗൺസിലർ രാജേഷ് മണി അവർകൾ ഉദ്ഘാടന ക...
07/04/2025

🙏 വിശ്വകർമ്മ സർവീസ് സൊസൈറ്റി 441 തിരുവഞ്ചൂർ ശാഖാ വാർഷികവും തെരഞ്ഞെടുപ്പും ബഹു സംസ്ഥാന കൗൺസിലർ രാജേഷ് മണി അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു ശാഖാ പ്രസിഡണ്ട് PV മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യപ്രഭാഷണവും തെരഞ്ഞെടുപ്പ് ഭരണാധികാരിയായി മണിക്കുട്ടൻ വി ആർ ( സെക്രട്ടറി കോട്ടയം താലൂക്ക് യൂണിയൻ) ശാഖാ റിപ്പോർട്ട് എൽ ടി പ്രസാദ് കണക്ക് ജനാർദ്ദനൻ ആശംസകൾ അനിത രഘുനാഥ്, ആഷിജ ജയകുമാർ, പ്രകാശ് കൃതജ്ഞത MV വിജയകുമാർ എന്നിവർ നിർവഹിച്ചു🙏

614 നീണ്ടുർ ശാഖ തെരഞ്ഞെടുപ്പു യോഗം
06/04/2025

614 നീണ്ടുർ ശാഖ തെരഞ്ഞെടുപ്പു യോഗം

വിശ്വകർമ്മ സമൂഹത്തിൻ്റെ നവോത്ഥാന നായകൻഎ.കെ ആചാരി സ്മരണാഞ്ജലി..
26/03/2025

വിശ്വകർമ്മ സമൂഹത്തിൻ്റെ
നവോത്ഥാന നായകൻ
എ.കെ ആചാരി സ്മരണാഞ്ജലി..

കുഴിമറ്റം ശാഖ വാർഷികം 16.2.25 ൽശാഖാ ഹാളിൽ വച്ച് ജില്ലാ , തലൂക്ക്, മഹിളാ നേതാക്കൾ എന്നിവർ പങ്കെടുത്തു
24/03/2025

കുഴിമറ്റം ശാഖ വാർഷികം 16.2.25 ൽശാഖാ ഹാളിൽ വച്ച് ജില്ലാ , തലൂക്ക്, മഹിളാ നേതാക്കൾ എന്നിവർ പങ്കെടുത്തു

🙏 മാന്നാനം 236 നമ്പർ ശാഖയുടെ വാർഷിക പൊതു യോഗവും തെരഞ്ഞെടുപ്പും VSS കോട്ടയം ജില്ലാ പ്രസിഡണ്ട് ബിനുപുള്ളിവേലി ഉദ്ഘാടനം നിർ...
24/03/2025

🙏 മാന്നാനം 236 നമ്പർ ശാഖയുടെ വാർഷിക പൊതു യോഗവും തെരഞ്ഞെടുപ്പും VSS കോട്ടയം ജില്ലാ പ്രസിഡണ്ട് ബിനുപുള്ളിവേലി ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ശാഖാ പ്രസിഡണ്ട് സുധീഷ് അധ്യക്ഷത വഹിച്ചു താലൂക്ക് യൂണിയൻ സെക്രട്ടറി മണിക്കുട്ടൻ VR മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന കൗൺസിലർ ശ്രീ രാജേഷ് മണി സംഘടനാ വിഷയവും ഐഡന്റി കാർഡ് വിതരണവും നടത്തി സംസ്ഥാന മഹിളാസംഘം ഖജാൻജി ഉഷ രാജൻ പ്രഭാഷണം നടത്തി മഹിളാ സംഘത്തിന്റെ പ്രസക്തി താലൂക്ക് മഹിളാ സംഘം പ്രസിഡണ്ട് അനിതാ വിനോദ് സംസാരിച്ചു ശാഖാ സെക്രട്ടറി രഞ്ജിത്ത് പി കെ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു തെരഞ്ഞെടുപ്പ് താലൂക്ക് യൂണിയൻ ജോയിൻ സെക്രട്ടറി ബിജുമോൻ വിഎസ് നിർവഹിച്ചു നിയുക്ത ഖജാൻജി രാഹുൽ സി ആറിന്റെ കൃതജ്ഞതയോടെ പരി അവസാനിച്ചു 🙏🌹

🙏 വെള്ളത്തുരുത്തി 638 ആം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ബഹു സംസ്ഥാന കൗൺസിലർ ശ്രീ രാജേഷ് മണി അവർകൾ ഉദ്ഘാട...
24/03/2025

🙏 വെള്ളത്തുരുത്തി 638 ആം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ബഹു സംസ്ഥാന കൗൺസിലർ ശ്രീ രാജേഷ് മണി അവർകൾ ഉദ്ഘാടനം നടത്തി താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ മണിക്കുട്ടൻVR മുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് ബിനു പുള്ളി വേലിക്കൽ സംഘടന വിഷയം സംസാരിച്ചു വാരണാധികാരി താലൂക്ക് ജോയിൻ സെക്രട്ടറി ബിജുമോൻ വിഎസ് മഹിളാ സംഘത്തിന്റെ പ്രസക്തി ശാലിനി പ്രഭാഷ് സംഘടനയിൽ വൈ എഫിന്റെ പ്രസക്തി ആഷിജ തുടങ്ങിയവർ സംസാരിച്ചു 🙏

Address

Sastri Road
Kottayam

Website

Alerts

Be the first to know and let us send you an email when VSS Kottayam Thaluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share