Thabore St. Mary's Orthodox Church, Pachira

Thabore St. Mary's Orthodox Church, Pachira Post questions, photos, and create events for Thabore St. Mary's Orthodox Church.

11/10/2022
09/10/2022
08/10/2022

സൺ‌ഡേ സ്കൂൾ ഭദ്രാസനതല മത്സരം

ഇന്ന് നടന്ന സൺ‌ഡേ സ്കൂൾ ഭദ്രാസനതല മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും
അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരേയും മാതാപിതാക്കളേയും അഭിനന്ദിക്കുന്നു.

Results:

Junior
Bible Verse - 3rd : Siyona Susan Shybi

Senior
Speech - 2nd : Heleni Elizabeth Biju

Higher Secondary
Speech - 2nd & Bible Verse - 3rd :
Hrudya Liz Binu

മാവേലിക്കര യിൽ നടക്കുന്ന ഓർത്തഡോക്‌സ്‌ ക്രിസ്ത്യൻ യുവജനപ്രസ്ഥാനം 84-ാം രാജ്യന്തര   സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്...
02/10/2022

മാവേലിക്കര യിൽ നടക്കുന്ന ഓർത്തഡോക്‌സ്‌ ക്രിസ്ത്യൻ യുവജനപ്രസ്ഥാനം 84-ാം രാജ്യന്തര സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒസിവൈഎം പാച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. യുവജന പ്രസ്ഥാനംഗങ്ങളുടെ സാന്നിധ്യത്തിൽ ഇടവക വികാരി ബഹു. ജോബിൻ അച്ചൻ പതാക ഉയർത്തി.

02/10/2022

നമ്മുടെ ഇടവകയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പരുമല തീർത്ഥാടനം 2 വർഷത്തിന് ശേഷം പുനരാരംഭിക്കുകയാണ്. പദയാത്രയുടെ ചെലവുകൾക്കായി ആവശ്യമായ തുക ശേഖരിക്കേണ്ടതിനായി യുവജനപ്രസ്ഥാന പ്രവർത്തകർ ഇന്നും നാളെയുമായി ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. സഹായ സഹകരണങ്ങൾ ചെയ്യുമല്ലോ.
എന്ന്, മൃദുൽ.വി.ബിനു
സെക്രട്ടറി OCYM

ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇടവക മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ഫിലിപ്പ് മാത്യു ഒറ്റത്തൈക്കലിന്റെ വിജയത്തിൽ ഇടവകയുടെ അഭിനന്...
02/10/2022

ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇടവക മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ഫിലിപ്പ് മാത്യു ഒറ്റത്തൈക്കലിന്റെ വിജയത്തിൽ ഇടവകയുടെ അഭിനന്ദനങ്ങൾ 🌹

13/09/2022

പള്ളിയിൽ നാളെ (14/09/2022)

സ്ലീബാ പെരുന്നാൾ

06:30 AM: നമസ്കാരം

07:00 AM: വി. കുർബാന

13/09/2022

ഹെലേനി രാജ്ഞി സ്ലീബായെ വന്ദിപ്പാനായി രാജ പട്ടണമായ റോമായിൽ നിന്ന് ഊർശ്ലേം വരെ ചെന്നു. അവൾ എല്ലാ യഹൂദന്മാരെയും വരുത്തി സ്ലീബായുടെ സ്ഥലം നിങ്ങൾ വന്ന് എന്നെ കാണിപ്പിൻ എന്ന് അവരോടു കല്പിച്ചു. അവർ ഉത്തരമായിട്ട് ഞങ്ങൾക്ക് ഒരു വൃദ്ധനുണ്ട്. നീ അവനെ അവരുത്തിയാൽ മിശിഹായുടെ സ്ലീബാ വച്ചിരിക്കുന്ന സ്ഥലം നിന്നെ കാണിച്ചു തരും എന്ന് പറഞ്ഞു. യഹൂദാ എഴുന്നേറ്റ് ധീരതയോടെ അരകെട്ടി കുഴിക്കുകയും മൂന്നു കുരിശുകൾ ഒരുമിച്ചു വയ്ക്കപ്പെട്ടിരിക്കുന്നതായി കാണുകയും ചെയ്തു. അവയിൽ ദൈവപുത്രന്റെ സ്ലീബാ ഏതായിരുന്നു എന്ന് അറിയാത്തതുകൊണ്ട് രാജമാതാവു ദുഃഖിച്ചു. മരിച്ച ഒരാളിന്റെ മേൽ അവയിൽ ഓരോന്നും വച്ചപ്പോൾ സ്ലീബാ ! നിന്റെ ശക്തിയെ കാണിച്ച് ഞങ്ങളെ രക്ഷിക്കുക എന്ന് ജനം അട്ടഹസിച്ചു കൊണ്ടിരുന്നു. മരിച്ചവൻ പ്രകാശ സ്ലീബായെ കാണുകയും കട്ടിലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇതു കണ്ടവരെല്ലാവരും അവനെ ഉയിർപ്പിച്ചവനു മഹത്ത്വം കൊടുത്തു. (ശ്ഹീമ നമസ്കാരത്തിലെ വെള്ളി രാത്രി പ്രാർത്ഥനയുടെ ഒന്നാം കൗമായിൽ നിന്ന് ) സ്ലീബായാകുന്ന വലിയ ആയുധം ഞങ്ങൾ ധരിച്ചിരിക്കുന്നു. സ്ലീബായിൽ ഞങ്ങൾ എല്ലാവരും പ്രശംസിക്കുന്നു. സ്ലീബായുടെ പെരുന്നാളിൽ ഞങ്ങൾ ആനന്ദിക്കുന്നു..

Address

Channanikkadu
Kottayam
686533

Website

Alerts

Be the first to know and let us send you an email when Thabore St. Mary's Orthodox Church, Pachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share