10/09/2026
*അക്ഷര നഗരിയിൽ റീജിയന്റെ പുതിയ ഓഫീസ് സമുച്ചയം ഉയരും*
🏦🏦🏦🏦🏦🏦🏦🏦🏦🏦🏦🏦
*_നിർമ്മാണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 12ന് തുടക്കം_*
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ
കേരള റീജിയന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന് നാം സാക്ഷികളാകുകയാണ്. കോട്ടയം നാട്ടകത്ത്, അക്ഷരനഗരിയുടെ തിരുമുറ്റത്ത്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലകളുള്ള റീജിയൻ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിക്കുകയാണ്.
ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ: സി. സി. തോമസ് പ്രാർത്ഥിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും.
അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് നേതൃത്വം നൽകും.
റീജിയൻ സമൂഹം പ്രാർത്ഥനയോടും പ്രത്യാശയോടും കൂടി ഈ ചരിത്രനിമിഷത്തിൽ പങ്കാളികളാകും.
അഞ്ച് പതിറ്റാണ്ടുകൾക്കുമുമ്പ് വിതച്ച ദർശനം
1975-ൽ ദീർഘവീക്ഷണത്തോടെ നമ്മുടെ മുൻഗാമികൾ സ്വന്തമാക്കിയ ഭൂമിയിലാണ് നിലവിൽ റീജിയൻ ഓഫീസ് പ്രവർത്തിച്ചുവരുന്നത്. അതേ മണ്ണിൽ തന്നെയാണ് പുതിയ ഓഫീസ് സമുച്ചയം ഉയരുന്നത്. രണ്ട് നിലകളിലായി ഉയർത്തുന്ന ഓഫീസ് സമുച്ചയം ഗ്രൗണ്ട് ഫ്ലോർ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങായും ഫസ്റ്റ് ഫ്ലോർ ബൈബിൾ കോളേജിൽ വേണ്ടിയുള്ള കെട്ടിടമായും, രണ്ടാംനില പ്രാർത്ഥനക്കും കോൺഫറൻസിന് വേണ്ടി ഉപയോഗിക്കുന്ന മിനി ഓഡിറ്റോറിയുമായും നിർമ്മിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞു.
അങ്ങനെ, അഞ്ച് പതിറ്റാണ്ടിലേറെയായി നാം ആഗ്രഹിച്ച ബിൽഡിങ്ങിന്റെ നിർമ്മാണം ദൈവത്തിന്റെ കൃപയാൽ നമ്മുടെ തലമുറയിൽ പൂർത്തീകരിക്കപ്പെടുകയാണ്.
നമുക്ക് അഭിമാനവും ആവേശവുമായ ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ വിശ്വാസ സമൂഹത്തിന്റെയും ദൈവദാസന്മാരുടെയും വിലയേറിയ പ്രാർത്ഥനയും, അതിലുപരി അന്നേദിവസം നിർമ്മാണം ആരംഭിക്കുന്ന സ്ഥലത്ത് എല്ലാവരും എത്തിച്ചേരണമെന്ന് ബോർഡിനു വേണ്ടി ഡയറക്ടർ ബ്രദർ.സാമുവൽ ജോൺ, സെക്രട്ടറി ബ്രദർ. ഷിബു പാറയിൽ എന്നിവർ അറിയിക്കുന്നു.
വാർത്ത : മീഡിയ
*Church of God kerala region media official*