കാളിയാർ മാന്ത്രിക കളരി

കാളിയാർ മാന്ത്രിക കളരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാളിയാർ മാന്ത്രിക കളരി, Religious Center, Kottayam.

🍁🍀🕉️കൃഷ്ണനും കാളിയനും🕉️🍀🍁             --------------------------------------------സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശി...
12/12/2024

🍁🍀🕉️കൃഷ്ണനും കാളിയനും🕉️🍀🍁
--------------------------------------------

സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം.
ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു. ആ വരവ് വേദശിരസ്സിന് ഇഷ് ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :-- ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’
ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട പാമ്പായി തീരട്ടെ! "
വേദശിരസ്സിന് ഈ ശാപം സഹിക്കാനായില്ല. അദ്ദേഹം തിരിച്ചു ശപിച്ചു: ‘ചെറിയ തെറ്റിന് വലിയ ശാപം ചെയ്ത നിങ്ങൾ ദുഷ്ടനാണ്. അതിനാൽ കാക്കയായിത്തീരട്ടെ.’
കോപമടങ്ങിയപ്പോൾ രണ്ടു മഹർഷിമാർക്കും പശ്ചാത്താപമുണ്ടായി. പശ്ചാത്താപം കണ്ട ഭഗവാൻ മഹാവിഷ്ണുവിന് ദയതോന്നി. അദ്ദേഹം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു:-- ‘നിങ്ങൾ രണ്ടാളും എന്റെ ഭക്തന്മാരാണ്. എന്റെ കണ്ണിൽ അഭിന്നരാണ്. നിങ്ങളുടെ ശാപവാക്കുകൾ നിഷ്ഫലമാവുകയില്ല.
വേദശിരസ്സേ, ഞാൻ അങ്ങയുടെ ശിരസ്സിൽ പാദംവച്ചനുഗ്രഹിക്കുന്ന ദിവസം അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കയായാലും ജ്ഞാനിയായിരിക്കും. സങ്കടപ്പെടാതിരിയ്ക്കുക. ഇതിൽനിന്നു ക്ഷിപ്രകോപത്തിന്റെ ദുഷ്ഫലം മനസ്സിലാക്കി ജീവിയ്ക്കുക."
തന്റെ ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു.
അശ്വശിരസ്സ് ഭുശുണ്ഡൻ എന്ന കാകനായി അനിലപർവ്വതത്തിൽ അഭയം തേടി. സർവ്വ ശാസ്ത്രവിശാരദനായ ആ കാക്കയാണ്, ഗരുഡന് രാമായണമുപദേശിച്ചത്.
വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാരുടെ പുത്രനായി കാളിയൻ എന്ന പേരിൽ പിറന്നു.
കാളിയനോടൊപ്പം ജനിച്ച സർപ്പങ്ങളിൽ അനന്തൻ ഭൂഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റു സർപ്പങ്ങൾ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളിൽ താമസമാക്കി.
കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപിൽ വസിച്ചു. അവിടെ ഗരുഡഭയംകൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സർപ്പങ്ങൾ ഗരുഡനു നല്‍കിവന്ന ബലിയും രത്നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താൻ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങൾ സ്വയം ആഹരിയ്ക്കുകയും ചെയ്തു.
ഈ ധിക്കാരം ഗരുഡൻ പൊറുത്തില്ല. എങ്ങനെയാണെങ്കിലും കാളിയനെ വകവരുത്താനായി ഗരുഡന്റെ ശ്രമം. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിർദേശമനുസരിച്ച് കാളിയൻ കാളിന്ദിയിലെത്തി സസുഖം വാണു. അവിടെ ഗരുഡൻ ചെല്ലുകയില്ല. ചെന്നാൽ ദേഹനാശം സംഭവിയ്ക്കുമെന്ന് ഒരു മഹർഷി ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡൻ കാളിന്ദിയിൽ പോകാതെയായി. അതാണ് കാളിയൻ സ്വൈരമായി പാർക്കാൻ യമുന സുരക്ഷിതസ്ഥാനം ആയത് .
കാളിയൻ വേദശിരസ്സ് ആണല്ലോ -- അതിനാൽ ഭഗവാൻ ശാപമോക്ഷം നല്കിയതനുസരിച്ച് കൃഷ്ണാവതാരത്തിൽ തലയിൽ ചവിട്ടി നൃത്തം ചെയ്തതോടെ, ഗരുഡഭയവും തീർന്നു.

🍁🍁🍁🍀🕉️🙏🏻🙏🏻🙏🏻🕉️🍀🍁🍁🍁

🍁🍀🕉️ദക്ഷിണാമൂര്‍ത്തി🕉️🍀🍁          ------------------------------------------------   ദക്ഷിണാ എന്ന പദത്തിന് ബുദ്ധിയെന്നും...
10/12/2024

🍁🍀🕉️ദക്ഷിണാമൂര്‍ത്തി🕉️🍀🍁
------------------------------------------------

ദക്ഷിണാ എന്ന പദത്തിന് ബുദ്ധിയെന്നും വലത് എന്നും തെക്കുദിക്കെന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. ഏതൊന്നിനെ സാക്ഷാത്കരിക്കുന്നതിന് ബുദ്ധി ഉപകരണമാണോ ആ ബുദ്ധി ദക്ഷിണാമൂര്‍ത്തി. ബ്രഹ്മാകാരമായ ബുദ്ധിവൃത്തിയില്‍ പ്രതിഫലിതമായി അഭിമുഖമായിരിക്കുന്ന ശിവന്‍തന്നെ ദക്ഷിണാമൂര്‍ത്തി. ശിവന്‍ ജ്ഞാനശക്തിരൂപനായി സ്ഥിതിചെയ്യുന്നു.

പിതാവായ ദക്ഷന്റെ യാഗാഗ്നിയില്‍ ദേഹാര്‍പ്പണം ചെയ്ത സതീദേവിയുടെ വേര്‍പാടില്‍ വിരഹിതനായിത്തീര്‍ന്ന പരമേശ്വരന്‍ ദുഃഖം സഹിക്കവയ്യാതെ ഹിമവാന്റെ നെറുകയില്‍ പേരാലിന്റെ ചുവട്ടില്‍ തെക്കോട്ട് തിരിഞ്ഞിരുന്ന് അനേകകാലം തപസ്സനുഷ്ഠിച്ചു. സതി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി പുനര്‍ജ്ജനിച്ച് വീണ്ടും തന്റെ പത്‌നിയാകുവോളം ഈ തപോവ്രതം പരമേശ്വരന്‍ അനുഷ്ഠിച്ചുവരവേ സനകാദികളും ദേവന്മാരും ഋഷിമാരും മറ്റു പലരും ശിവസന്നിധിയിലെത്തി പരമതത്ത്വത്തെക്കുറിച്ചുള്ള അവരുടെ സംശയങ്ങള്‍ക്ക് പരിഹാരം നേടിപ്പോന്നു. തന്നെ സമീപിച്ചവര്‍ക്കെല്ലാം മഹത്തും പരമവുമായ ജ്ഞാനം പ്രദാനം ചെയ്തുകൊണ്ട് ദക്ഷിണാഭിമുഖനായിരുന്ന പരമശിവന്‍ അങ്ങനെ ദക്ഷിണാമൂര്‍ത്തിയെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. അതോടെ എല്ലാവര്‍ക്കും ഗുരുവായി; ലോകഗുരുവായിത്തീരുകയും ചെയ്തു.

ദക്ഷിണാമൂര്‍ത്തിയെ ദേവന്മാര്‍ പോലും മഹാഗുരുവായി പരിഗണിച്ച് എല്ലാവിദ്യകളുടെയും നിധിയായും ലൗകിക രോഗത്തിനുള്ള പ്രത്യൗഷധമായും സകലലോകത്തിനും ഗുരുവായും ആദരിച്ചു. അതുകൊണ്ട് സര്‍വ്വഗുരുവാകുന്ന ദക്ഷിണാമൂര്‍ത്തിയെ സങ്കല്‍പിച്ചുകൊണ്ടുള്ള ഗുരുപൂജയാണ് സര്‍വ്വോത്തമമായിട്ടുള്ളത്.

🍁🍁🍁🍀🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🍀🍁🍁🍁

🍁🍀പാർവതി ദേവിയുടെ ഭാവങ്ങൾ 🍀🍁        --------------------------------------------------------- 🍁പാർവതി, സതി, അന്നപൂർണ്ണേശ...
09/12/2024

🍁🍀പാർവതി ദേവിയുടെ ഭാവങ്ങൾ 🍀🍁
---------------------------------------------------------

🍁പാർവതി, സതി, അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി, സ്വാതിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .

🍁ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .

🍁മഹാകാളി, ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം.

🍁 മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം.

🍁മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

🍁🍁🍁🍀🕉️🙏🏻🙏🏻🙏🏻🕉️🍀🍁🍁🍁

Address

Kottayam
686003

Website

Alerts

Be the first to know and let us send you an email when കാളിയാർ മാന്ത്രിക കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share