17/04/2021
*കോവിഡ്19 സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങള്‍*
കോവിഡ് വ്യാപനം ചെറുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, നമ്മുടെ പള്ളിയില്‍ വി. കുര്‍ബ്ബാനയിലും മറ്റ് ശുശ്രൂഷകളിലും വിശ്വാസികള്‍ കൂട്ടമായി പങ്കെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.
പള്ളിയില്‍ നേരിട്ട് വരാതെ, തല്‍സമയ ഓണ്‍ലൈന്‍ പ്രക്ഷേപണങ്ങള്‍ മുഖേനയുള്ള ആരാധനകളില്‍ പങ്കെടുക്കുക.
വളരെ അത്യാവശ്യഘട്ടങ്ങളില്‍ പള്ളിയില്‍ വരുന്നവര്‍ സാമൂഹിക അകലം ഉറപ്പാക്കി മാത്രം ആരാധനകളില്‍ പങ്കെടുക്കുക.
വ്യക്തിശുചിത്വം ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക.
മാസ്‌ക് ശരിയാവണ്ണം ധരിക്കുക. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.
വൈറസ് കൂടുതലായി പകരുന്ന ഈ സമയത്ത് നമ്മള്‍ സ്വയം ബോധവാന്മാരായിരിക്കുക.
എന്ന്,
വികാരി
മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്