Thazhathangady Muslim Jama Ath

Thazhathangady Muslim Jama Ath An old ancient mosque situated on the banks of the Meenachil River in Kottayam,Juma Masjid at Thazhathangadi is an architectural marvel.

Believed to be 1400 years old, it is considered one of the oldest mosques in India.

വിജയത്തിന്റെ പുഞ്ചിരികൾ... പ്രതീക്ഷയുടെ മുഖങ്ങൾ...താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ SSLC, Plus Two പൊതുപര...
29/07/2026

വിജയത്തിന്റെ പുഞ്ചിരികൾ... പ്രതീക്ഷയുടെ മുഖങ്ങൾ...
താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ SSLC, Plus Two പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അനുമോദനവും മെറിറ്റ് അവാർഡും ഏറ്റുവാങ്ങിയ ശേഷം ജുമാ മസ്ജിദിന് മുന്നിൽ ഒരുമിച്ച് സ്മരണകൾക്ക് നിറം പകർന്നപ്പോൾ...!!

*താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച മെറിറ്റ് അവാർഡ്–🏅2026 പ്രൗഢഗംഭീരമായി സമാപിച്ചു.*SSLC, പ്ലസ് ടു പൊതുപരീക്ഷകള...
26/07/2026

*താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച മെറിറ്റ് അവാർഡ്–🏅2026 പ്രൗഢഗംഭീരമായി സമാപിച്ചു.*

SSLC, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച അവാർഡ് വിതരണവും അനുമോദനവും പ്രൗഢഗംഭീരമായി നടന്നു.

ജമാഅത്ത് പ്രസിഡന്റ് കെ. ഇ. ബഷീർ മേത്തർ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഉസ്താദ് വി. എം. ഫതഹുദ്ദീൻ റഷാദി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളെ അനുമോദിച്ചു.

ഇമാം സദഖത്തുള്ളാ അദനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ. കെ. അബ്ദുൽ നാസർ സ്വാഗതം ആശംസിച്ചു. അസി. ഇമാം ജുബൈർ അദനി, സീനിയർ മെമ്പർ നൂറുദ്ദീൻ മേത്തർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജമാഅത്ത് മീഡിയ വിങ് കൺവീനർ റാഷിദ് കുമ്മനം കൃതജ്ഞത രേഖപ്പെടുത്തി. മെമ്പർമാരായ ഈസാക്കുട്ടി അമ്പൂരം, സാജിദ് പി. പി., ശിഹാബുദ്ദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മഹല്ല് അംഗങ്ങളുടെയും സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയവും പ്രചോദനാത്മകവുമാക്കി. ചടങ്ങിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ മഹല്ല് അംഗങ്ങൾക്കും ജമാഅത്ത് പരിപാലന സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
അല്ലാഹു നമ്മുടെ വിദ്യാർത്ഥികൾക്ക് അറിവിലും സ്വഭാവത്തിലും ഉയർച്ചയും ഇഹപര വിജയവും പ്രദാനം ചെയ്യട്ടെ ആശംസ പൂർവ്വം പ്രാർത്ഥിക്കുന്നു.
🏅🏅🏅🏅🏅🏅🏅🏅🏅

*അസ്സലാമു അലൈക്കും...*പ്രിയപ്പെട്ട ജമാഅത്ത് അംഗങ്ങളേ,വിദ്യാഭ്യാസ മികവിനെ ആദരിക്കുകയും നമ്മുടെ മക്കളുടെ നേട്ടങ്ങളെ സമൂഹത്...
24/07/2026

*അസ്സലാമു അലൈക്കും...*

പ്രിയപ്പെട്ട ജമാഅത്ത് അംഗങ്ങളേ,

വിദ്യാഭ്യാസ മികവിനെ ആദരിക്കുകയും നമ്മുടെ മക്കളുടെ നേട്ടങ്ങളെ സമൂഹത്തിന്റെ അഭിമാനമായി ആഘോഷിക്കുകയും ചെയ്യുന്ന *താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് മെറിറ്റ് അവാർഡ് – 2026ന്റെ* ഭാഗമായി, SSLC, Plus Two പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും, അനുമോദന സമ്മേളനവും 2026 ജൂലൈ 26, ഞായറാഴ്ച താഴത്തങ്ങാടി ഇസ്‌ലാഹിയ മദ്രസ ഹാളിൽ രാവിലെ 9:00 മണിക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.

പ്രസ്തുത ചടങ്ങ് താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം ഉസ്താദ് വി. എം. ഫതഹുദ്ദീൻ റഷാദി ഉദ്ഘാടനം നിർവഹിക്കുന്നതും, ശ്രീ. ഉനൈസ് പാലപ്പറമ്പിൽ (വാർഡ് കൗൺസിലർ) വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്ത് അനുമോദിക്കുന്നതുമാണ്.

നമ്മുടെ മക്കളുടെ പ്രയത്നത്തിനും വിജയത്തിനും സ്നേഹാദരവ് അർപ്പിക്കുന്ന ഈ സുന്ദരമായ ചടങ്ങിലേക്ക് എല്ലാ ജമാഅത്ത് അംഗങ്ങളെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ അനുമോദന വേദിയിൽ സജീവ സാന്നിധ്യത്തോടെ പങ്കുചേർന്ന് വിദ്യാർത്ഥികൾക്ക് പ്രചോദനവും പിന്തുണയും പകരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
ജനറൽ സെക്രട്ടറി✍️
*താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് പരിപാലന സമിതി*

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَപ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന...
23/07/2026

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ ഉസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി..

കേരള മുസ്‌ലിം സമൂഹത്തിന്റെ വിജ്ഞാനപാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മഹാപണ്ഡിതന്റെ വേർപാട് സമൂഹത്തിന് തീരാനഷ്ടമാണ്.

റബ്ബുൽ ആലമീൻ അദ്ദേഹത്തിന് വിശാലമായ മഗ്ഫിറത്തും റഹ്മത്തും പ്രദാനം ചെയ്യട്ടെ. ഖബർ വിശാലമാക്കി ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ. (ആമീൻ)

اللهم اغفر له وارحمه وأسكنه الفردوس الأعلى من الجنة. آمين

കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ചീഫ് ഇമാമായി തിരുവനന്തപുരം ജില്ലയിലെ പനയമുട്ടം സ്വദേശിയായ *ഉസ്താദ് വി. എം. ഫതഹുദ്ദ...
05/07/2026

കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ചീഫ് ഇമാമായി തിരുവനന്തപുരം ജില്ലയിലെ പനയമുട്ടം സ്വദേശിയായ *ഉസ്താദ് വി. എം. ഫതഹുദ്ദീൻ റഷാദിയെ,* 2026 ജൂലൈ 3-ന് ചേർന്ന ജമാഅത്ത് കമ്മിറ്റി യോഗം നിയമിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

2026 ജൂലൈ 10 (വെള്ളിയാഴ്ച) ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹം ചീഫ് ഇമാമെന്ന നിലയിൽ ഔദ്യോഗികമായി ചുമതലയേൽക്കും, ഇൻഷാ അല്ലാഹ്.

വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ സമകാലിക വിഷയങ്ങളെ ആധികാരികവും സമതുലിതവുമായ നിലപാടോടെ വിശകലനം ചെയ്ത് സമൂഹത്തിന് വ്യക്തമായ ദിശാബോധം നൽകുന്ന ശ്രദ്ധേയ പണ്ഡിതനാണ് അദ്ദേഹം.
മഹല്ലിലും സമൂഹത്തിലും നാടൊട്ടാകെയും സമാധാനവും സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുകയും ധാർമിക മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിർവഹിച്ചുവരുന്ന സേവനം ശ്രദ്ധേയമാണ്.

നിയുക്ത ചീഫ് ഇമാമിന്റെ വിജ്ഞാനസമ്പന്നമായ നേതൃത്വവും സേവനങ്ങളും നമ്മുടെ മഹല്ലിനും സമൂഹത്തിനും നാടിനും ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കും സമാധാനവും സൗഹാർദ്ദവും സഹവർത്തിത്വവും കൂടുതൽ ശക്തിപ്പെടുന്നതിനും നിദാനമാകട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

ജമാഅത്ത് പരിപാലന സമിതിക്ക് വേണ്ടി

പ്രസിഡന്റ്
കെ. ഇ. ബഷീർ മേത്തർ
📞 94460 87786

ജനറൽ സെക്രട്ടറി
കെ. കെ. അബ്ദുനാസർ
📞 97453 13911

ട്രഷറർ
അഫ്സൽ റഹ്മാൻ
📞 94474 03490

താഴത്തങ്ങാടി ജുമാ മസ്ജിദ് വക ഇല്ലിക്കൽ പുരയിടത്തിൽ ഓഡിറ്റോറിയം പണിയുമായി ബന്ധപ്പെട്ട് പൈലിംഗ് ജോലി ചെയ്യുന്നതിന് താല്പര്...
06/04/2026

താഴത്തങ്ങാടി ജുമാ മസ്ജിദ് വക ഇല്ലിക്കൽ പുരയിടത്തിൽ ഓഡിറ്റോറിയം പണിയുമായി ബന്ധപ്പെട്ട് പൈലിംഗ് ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ടെൻഡർ അപേക്ഷകൾ (09/04/2026 ന് അകം) ക്ഷണിച്ചുകൊള്ളുന്നു.

21/03/2026

🌙🌙🌙
താഴത്തങ്ങാടി മുസ്‌ലീം ജമാഅത്തിൽ ചെറിയ പെരുന്നാൾ സന്തോഷങ്ങൾ പങ്കിട്ട് വിശ്വാസികൾ...

ശവ്വാൽ മാസപ്പിറവി കണ്ടു..നാളെ ശവ്വാൽ ഒന്ന്..ഏവർക്കും ഹൃദ്യമായ ഈദുൽ ഫിത്വർ ആശംസകൾ...
19/03/2026

ശവ്വാൽ മാസപ്പിറവി കണ്ടു..
നാളെ ശവ്വാൽ ഒന്ന്..
ഏവർക്കും ഹൃദ്യമായ ഈദുൽ ഫിത്വർ ആശംസകൾ...

*താഴത്തങ്ങാടി ജുമുഅ മസ്ജിദില്‍ തുടർച്ചയായി കഴിഞ്ഞ നാല് വർഷമായി തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കിവരുന്ന ഹാഫിള് മുഹമ്മ...
17/03/2026

*താഴത്തങ്ങാടി ജുമുഅ മസ്ജിദില്‍ തുടർച്ചയായി കഴിഞ്ഞ നാല് വർഷമായി തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കിവരുന്ന ഹാഫിള് മുഹമ്മദ് യാസീൻ മുസ്‌ലിയാർക്ക് ഇന്നലെ റമദാൻ 27ാം രാവിൽ ജമാഅത്ത് പ്രസിഡൻ്റ് കെ ഇ ബഷീർ മേത്തരുടെ നേതൃത്വത്തിൽ ആദരവും യാത്രയയപ്പും നല്‍കി.*
*_ചീഫ് ഇമാം ഉസ്താദ് എൻ കെ ഷെഫീഖ് ഫാളിൽ മന്നാനി അനുമോദനപ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ നാസർ ഉപഹാരവും നൽകി._*

മനോഹരമായ ഖിറാഅത്തോടെ റമളാന്‍ ഒന്ന് മുതല്‍ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും ഓതി തീര്‍ത്ത് ഇന്നലെ ഖത്മ് ദുആ ചെയ്തു.മരണപ്പെട്ടവർക്കായി യാസീൻ പാരായണം ചെയ്തു പ്രത്യേക പ്രാർത്ഥനയും നിർവഹിച്ചു.

സമീപം പ്രദേശത്ത് നിന്ന് പോലും നിരവധി ആളുകളാണ് ഇവിടെ തറാവീഹിന് എത്തിയിരുന്നത്.
മലപ്പുറം,മഞ്ചേരി കാരക്കുന്ന് അബ്ദുറഹ്മാൻ മുസ്ലിയാരുടെയും നസീമബീവിയുടെയും മകനായ മുഹമ്മദ് യാസീൻ പ്രശസ്ത കലാലയമായ മഅ്ദിൻ അക്കാദമി പി.ജി വിദ്യാർഥിയുമാണ്.
ദീനി സേവനകളെ നാഥൻ സ്വീകരിക്കുമാറാകട്ടെ..
പരിശുദ്ധ റമദാൻ കൊണ്ട് വിജയിച്ചവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ

ആയിരം മാസങ്ങളുടെ നിറമുള്ള രാവ് ,റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന 27ാംരാവായ ഇന്ന് തറാവീഹ് നമസ്ക...
16/03/2026

ആയിരം മാസങ്ങളുടെ നിറമുള്ള രാവ് ,റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന 27ാംരാവായ ഇന്ന് തറാവീഹ് നമസ്കാരനന്തരം താത്തങ്ങാടി ജുമാ മസ്ജിദിൽ ചീഫ് ഇമാം ഉസ്താദ് ഷെഫീഖ് ഫാളിൽ മന്നാനിയുടെ നേതൃത്വത്തിൽ ഇഅ്തികാഫ് ,തസ്ബീഹ് നമസ്കാരം, പ്രഭാഷണം,ഖത്മുൽ ഖുർആൻ, തൗബ, തുടങ്ങി ദുആ മജ്ലിസുകൾ നടത്തപ്പെടുന്നു.ശ്രേഷ്ഠമായ ഈ രാവിൻ്റെ പുണ്യം നേടാൻ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ ഇട അത്താഴം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

Address

Thazhathangady Juma Masjid, Thazhathangadi
Kottayam
686005

Telephone

+919745157866

Website

Alerts

Be the first to know and let us send you an email when Thazhathangady Muslim Jama Ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thazhathangady Muslim Jama Ath:

Shortcuts

Share

Category