MJSSA Kottayam Diocese

MJSSA Kottayam Diocese ഡിസ്ട്രിക്ടുകൾ : ചെങ്ങളം, കോട്ടയം , മണർകാട് , പള്ളം , പാമ്പാടി AVINESH ABRAHAM THANDASSERIL
DIRECTOR
MJSSA KOTTAYAM DIOCESE
9061200790

ആദരാഞ്ജലികൾ 🌹🌹MJSSA കോട്ടയം ഭദ്രാസനത്തിൽ ചെങ്ങളം ഡിസ്ട്രിക്റ്റിൽ എം.ജി.എം സൺഡേസ്കൂൾ അദ്ധ്യാപിക മേരിക്കുട്ടി മാത്യു കൈതകം...
26/05/2026

ആദരാഞ്ജലികൾ

🌹🌹

MJSSA കോട്ടയം ഭദ്രാസനത്തിൽ ചെങ്ങളം ഡിസ്ട്രിക്റ്റിൽ എം.ജി.എം സൺഡേസ്കൂൾ അദ്ധ്യാപിക മേരിക്കുട്ടി മാത്യു കൈതകം (84) 26/05/2026 ചൊവ്വാഴ്ച്ച
കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭൗതിക ശരീരം 27.05.2026 ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ശവസംസ്ക്കാര ശുശ്രൂഷ 28.05.2026 വ്യാഴാഴ്ച്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കുന്നതുമാണ്.

പരേത കഴിഞ്ഞ 30 വർഷക്കാലമായി എം.ജി എം സൺഡേസ്‌കൂൾ അദ്ധ്യാപികയായിരുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മർത്തമറിയം വനിത സമാജം അഖില മലങ്കര ജനറൽ സെക്രട്ടറിയായും, ട്രഷറായും, വനിത സമാജം കോട്ടയം ഭദ്രാസനത്തിൻ്റെ സെക്രട്ടറിയായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആത്മാവിന്റെ നിത്യശാന്തിക്കായും കർത്തൃദാസിക്ക് ദൈവം നിത്യതയിൽ ആശ്വാസം നൽകട്ടേയെന്നും നമുക്ക് ചേർന്ന് പ്രാർത്ഥിക്കാം.

🌹MJSSA കോട്ടയം ഭദ്രാസനത്തിൻ്റെ ആദരാഞ്ജലികൾ 🌹

MJSSA Kottayam Diocese

23/05/2026

മണർകാട് ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : സെൻ്റ് മേരീസ് മണർകാട് സെൻട്രൽ സൺഡേസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ ; സെൻ്റ് മേരീസ് മാലം രണ്ടാമത്
----------------------------------------
MJSSA മണർകാട് ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം മികവ് മണർകാട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വച്ച് 17.05.2026 ഞായറാഴ്ച്ച നടത്തപ്പെട്ടു.

മത്സരത്തിൽ 121 പോയിൻ്റ് നേടി സെൻ്റ് മേരീസ് മണർകാട് സെൻട്രൽ സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 46 പോയിൻ്റ് നേടി മാലം സെൻ്റ് മേരീസ് സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, 36 പോയിൻ്റ് നേടി തിരുവഞ്ചൂർ സൗത്ത് സെൻ്റ് മേരീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

35 പോയിൻ്റുമായി കുറ്റിയകുന്ന് സെൻ്റ് മേരീസ് നാലാമതും, 28 പോയിൻ്റുമായി സെൻ്റ് മേരീസ് പറമ്പുകര അഞ്ചാമതും എത്തി. വടവാതൂർ സെൻ്റ് മേരീസ് ആറാമതും (17 പോയിൻ്റ്), വെള്ളൂർ സൗത്ത് സെൻ്റ് മേരീസ് ഏഴാമതും (13 പോയിൻ്റ്) എത്തി. സെൻ്റ് മേരീസ് മാങ്ങാനം,പത്താഴക്കുഴി എന്നീ സൺഡേസ്കൂളുകൾ യഥാക്രമം 8, 9 സ്ഥാനങ്ങളിലായി പതിനാറ് സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റിൽ മികവ് പുലർത്തി.

ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ സന്നിഹിതനായിരുന്നു. മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ കെ.എം.മാത്യു, സൺഡേസ്കൂൾ പ്രതിനിധി പി.സി.ചെറിയാൻ, അസിസ്റ്റൻ്റ് ഇൻസ്പക്ടർ സൂസമ്മ കുരുവിള, ഡിസ്ട്രിക്റ്റ് സെക്രട്ടറി ബിജി തോമസ്, അദ്ധ്യാപക പ്രതിനിധി പി.സി.മാത്യു എന്നിവർ നേതൃത്വം നൽകി.

MJSSA Kottayam Diocese

ചെങ്ങളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : കലുങ്കത്ര സെൻ്റ് ജോർജ്ജ് സൺഡേസ്‌കൂൾ  ഓവറോൾ ചാമ്പ്യന്മാർ ; തിരുവ...
23/05/2026

ചെങ്ങളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : കലുങ്കത്ര സെൻ്റ് ജോർജ്ജ് സൺഡേസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ ; തിരുവാർപ്പ് സി.ബി.എം രണ്ടാമത്
----------------------------------------
MJSSA ചെങ്ങളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം മികവ് കല്ലുങ്കത്ര സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 17.05.2026 ഞായറാഴ്ച്ച നടത്തപ്പെട്ടു. സമ്മേളനം സഹവികാരി റവ.ഫാ.തോമസ് ഏബ്രഹാം കുന്നേൽ ഉദ്ഘാടനം ചെയ്തു.

MJSSA കേന്ദ്ര കമ്മിറ്റിയംഗവും ഡിസ്ട്രിക്റ്റ് ഇൻസ്പക്ടറുമായ കോര.സി.കുന്നുംപുറം, ഭദ്രാസന സെക്രട്ടറി ജോമോൻ.K.J, ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.റ്റി.കുര്യൻ, ഹെഡ്മാസ്റ്റർ ജോൺ മാത്യു പി., പള്ളി ഭാരവാഹികൾ എന്നിവർ ആശംസകളും അറിയിച്ചു.

മത്സരത്തിൽ 92 പോയിൻ്റ് നേടി കല്ലുങ്കത്ര സെൻ്റ് ജോർജ്ജ് സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി അറുപറചിറയിൽ എ.വി.തോമസ് എവറോളിംങ് ട്രോഫി കരസ്ഥമാക്കി. 57 പോയിൻ്റ് നേടി തിരുവാർപ്പ് സി.ബി.എം സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, 37 പോയിൻ്റ് നേടി കുമ്മനം സെൻ്റ് തോമസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുമരകം സെൻ്റ് ജോൺസ് നാലാമതും (36 പോയിൻ്റ്), ചെങ്ങളം എം.ജി.എം അഞ്ചാമതും (28 പോയിൻ്റ്), ഒളശ്ശ സെൻ്റ് ജോൺസ് ആറാമതും (25 പോയിൻ്റ്), ഇല്ലിക്കൽ സെൻ്റ് സ്റ്റീഫൻസ് (22 പോയിൻ്റ്) ഏഴാം സ്ഥാനത്തും എത്തി. ഡിസ്ട്രിക്റ്റിലെ എല്ലാ സൺഡേസ്കൂളുകളിൽ നിന്നും മത്സരങ്ങളിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു. മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു.

MJSSA Kottayam Diocese

വിശ്വാസവും വിനോദവും കൈകോർത്തു; വെള്ളൂർ സെൻ്റ് തോമസ് സൺഡേസ്കൂളിലെ “Faith Orientation Program 2026” ശ്രദ്ധേയമായി---- -----...
21/05/2026

വിശ്വാസവും വിനോദവും കൈകോർത്തു; വെള്ളൂർ സെൻ്റ് തോമസ് സൺഡേസ്കൂളിലെ “Faith Orientation Program 2026” ശ്രദ്ധേയമായി
---- ----------- ------
​MJSSA കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന വെള്ളൂർ സെൻ്റ് തോമസ് സൺഡേസ്കൂളിൽ മെയ് 9 ശനിയാഴ്ച്ച “Faith Orientation Program 2026” നടത്തപ്പെട്ടു. വിശ്വാസവും സന്തോഷവും പഠനവും ഒരുമിച്ചുചേർന്ന അനുഗ്രഹീത ആത്മീയ കൂട്ടായ്മയായി മാറിയ പ്രോഗ്രാം ഏറെ ശ്രദ്ധേയമായി.

​കുട്ടികളിൽ വിശ്വാസപരമായ അറിവും സഭാപാരമ്പര്യങ്ങളോടുള്ള അടുപ്പവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ പരിപാടി, പ്രാർത്ഥനയുടെയും പഠനത്തിന്റെയും ആനന്ദത്തിന്റെയും മനോഹര സംഗമമായി മാറി. സൺഡേസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു.

​കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് സഹായകമായ വിവിധ സെഷനുകൾക്ക് വികാരി റവ.ഫാ. ജോൺസ് കോട്ടയിൽ, ഇടവകാംഗമായ റവ.ഫാ. ജിക്കു ചേരിപ്പറമ്പിൽ, സൺഡേസ്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
​കുട്ടികളുടെ മനസ്സിലേക്ക് ലളിതമായ ഭാഷയിലും സജീവമായ അവതരണങ്ങളിലൂടെയും വിശ്വാസത്തിന്റെ ആഴങ്ങൾ എത്തിക്കാനായത് പരിപാടിയുടെ പ്രധാന പ്രത്യേകതയായി. ഇന്ററാക്ടീവ് സെഷനുകൾ, ആക്ഷൻ സോങ്സ്, ലിറ്റർജിക്കൽ ടാബ്ലോ, വിവിധ ആത്മീയ പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. പ്രത്യേകിച്ച് “പള്ളി അറിയുക” എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ച പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി.

പള്ളി പരിസരങ്ങളെയും ദേവാലയത്തിനുള്ളിലെ വിശുദ്ധ ഇടങ്ങളെയും അടുത്തറിഞ്ഞ് മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് നവ്യാനുഭവമായി.
​പള്ളിയുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങളും വിശുദ്ധ ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ നടത്തിയ ട്രഷർ ഹണ്ട് പ്രോഗ്രാം ഏറെ വ്യത്യസ്തത പുലർത്തി. കളിയുടെയും അന്വേഷണത്തിന്റെയും ആവേശത്തിനിടയിൽ പള്ളിയുടെ ആത്മീയ പാരമ്പര്യങ്ങളെ കുട്ടികൾ മനസ്സിലാക്കിയ നിമിഷങ്ങൾ ഏറെ ശ്രദ്ധേയമായി.
​പരിപാടിയിലെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു “മിട്ടു” പപ്പറ്റ് ഷോ. ദൈവവചനങ്ങളും വിശ്വാസസന്ദേശങ്ങളും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഈ സെഷൻ കുട്ടികളിലും മാതാപിതാക്കളിലും ഒരുപോലെ വലിയ സ്വീകാര്യത നേടി. ചിരിയുടെയും ചിന്തയുടെയും വിശ്വാസപാഠങ്ങളുടെയും മനോഹര സമന്വയമായിരുന്നു ഈ അവതരണം.

​പഠനവും കളിയും പ്രാർത്ഥനയും ഒരുമിച്ചുചേർന്ന ഈ ആത്മീയ സംഗമം കുട്ടികൾക്ക് വിശ്വാസപഠനത്തിനുള്ള വലിയ വേദിയായി മാറി. കുട്ടികളുടെ ചിരികളും ഗാനങ്ങളും പ്രാർത്ഥനകളും നിറഞ്ഞ സായാഹ്നം വെള്ളൂർ സെന്റ് തോമസ് സൺഡേസ്കൂളിന്റെ ആത്മീയ പ്രവർത്തനങ്ങളിൽ വേറിട്ട അനുഭവമായി.
​തുടർന്ന് വൈകുന്നേരം നടന്ന വാർഷിക യോഗത്തിൽ ഇടവക വികാരി റവ.ഫാ. ജോൺസ് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. വെരി. റവ. കുര്യൻ മാലിയിൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ആത്മീയ വളർച്ചയിൽ സഭയും കുടുംബവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
​പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമായി വിഭവസമൃദ്ധമായ സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കിടലിന്റെയും മനോഹര നിമിഷങ്ങളായി ആ ഭക്ഷണസമയം മാറി. വിശ്വാസവും വിനോദവും സ്നേഹവും ഒരുമിച്ചുചേർന്ന ഈ ആത്മീയ സംഗമം പങ്കെടുത്ത ഏവർക്കും ഹൃദയസ്പർശിയായ അനുഭവമാണ് സമ്മാനിച്ചത്.

മാധ്യമ ബോധവൽക്കരണ ക്ലാസ്സും വിദ്യാരംഭധ്യാനവും---കോട്ടയം ഭദ്രാസന പ്രാർത്ഥനാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 മെയ് 16 ശനിയാ...
13/05/2026

മാധ്യമ ബോധവൽക്കരണ ക്ലാസ്സും വിദ്യാരംഭധ്യാനവും
---

കോട്ടയം ഭദ്രാസന പ്രാർത്ഥനാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 മെയ് 16 ശനിയാഴ്ച്ച 9:30 am മുതൽ 1 pm വരെ കോട്ടയം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ വച്ച് മാധ്യമ ബോധവൽക്കരണ ക്ലാസ്സും വിദ്യാരംഭധ്യാനവും നടത്തപ്പെടുന്നു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മായാ സൂസൻ ജേക്കബ് ക്ലാസുകൾ നയിക്കുന്നതാണ്. തുടർന്ന് റവ.ഫാ.പി.റ്റി. തോമസ് പള്ളിയമ്പിൽ & കൃപാധാരാ ടീമിൻ്റെ ധ്യാനവും നടത്തപ്പെടുന്നു.

ഏഴാം ക്ലാസ്സ് മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഈ അവസരം നമ്മുടെ സൺഡേസ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാക്കുന്നതിന് എല്ലാ അദ്ധ്യാപകരും പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

Contact:
9446712844
9447000856

പാമ്പാടി ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്‌കൂൾ  ഓവറോൾ ചാമ്പ്യന്മാർ ; കറ്...
12/05/2026

പാമ്പാടി ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ ; കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് രണ്ടാമത്
----------------------------------------
എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന അദ്ധ്യാപക കലോത്സവമായ 'മികവ്'-ൻ്റെ പാമ്പാടി ഡിസ്ട്രിക്റ്റ് തല മത്സരം കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ വച്ച് 10.05.2026 ഞായറാഴ്ച്ച നടത്തപ്പെട്ടു. സഹവികാരി റവ.ഫാ.സ്വോബി മാത്യു മൂലയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം വികാരി റവ.ഫാ.ജോർജ്ജ് ജേക്കബ് കരിപ്പാൽ ഉദ്ഘാടനം ചെയ്തു.

ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ, പാമ്പാടി ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ മാത്യു വർഗീസ്, സെക്രട്ടറി രാജൻ ജോർജ്ജ്, ട്രസ്റ്റി എ.വി.വർഗീസ്, സൺഡേസ്‌കൂൾ പ്രധാനാദ്ധ്യാപിക മറിയാമ്മ ഇട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

മത്സരത്തിൽ 103 പോയിൻ്റ് നേടി അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 70 പോയിൻ്റ് നേടി കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, 66 പോയിൻ്റ് നേടി വെള്ളൂർ സെൻ്റ് സൈമൺസ് സെൻട്രൽ സൺഡേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

34 പോയിൻ്റുമായി പാമ്പാടി ഈസ്റ്റ് സെൻ്റ് മേരീസ് നാലാമതും, 23 പോയിൻ്റുമായി എരുമേലി സെൻ്റ് ഇഗ്നാത്തിയോസ് അഞ്ചാമതും എത്തിയപ്പോൾ, ഉള്ളായം സെൻ്റ് ജോർജ്ജ്, വെള്ളൂർ സെൻ്റ് തോമസ് എന്നീ സൺഡേസ്കൂളുകൾ 21 പോയിൻ്റുമായി ആറാം സ്ഥാനം പങ്കിട്ടു.

പാറത്തോട് സെൻ്റ് ജോർജ്ജ് ഗ്രേസി മെമ്മോറിയൽ, പാമ്പാടി സെൻ്റ് മേരീസ് സിംഹാസന, കോരുത്തോട് സെൻ്റ് മേരീസ് എന്നീ സൺഡേസ്കൂളുകൾ യഥാക്രമം 7, 8, 9 സ്ഥാനങ്ങളിലായി പതിനാറ് സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റിൽ മികവ് പുലർത്തി.

ജൂണിയർ വിഭാഗത്തിൽ 43 പോയിൻ്റുമായി അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്കൂൾ ചാമ്പ്യന്മാരായപ്പോൾ, വെള്ളൂർ സെൻ്റ് സൈമൺസ് സെൻട്രൽ രണ്ടാമതും ഉള്ളായം സെൻ്റ് ജോർജ്ജ് മൂന്നാമതും എത്തി.

സീനിയർ വിഭാഗത്തിൽ 33 പോയിൻ്റുമായി അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്കൂൾ ചാമ്പ്യന്മാരായപ്പോൾ, കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് രണ്ടാമതും എരുമേലി സെൻ്റ് ഇഗ്നാത്തിയോസ് മൂന്നാമതും എത്തി.

സൂപ്പർ സീനിയർ വിഭാഗത്തിൽ 30 പോയിൻ്റുമായി കറ്റുവെട്ടിക്കൽ സെൻ്റ് ഇഗ്നാത്തിയോസ് സൺഡേസ്കൂൾ ചാമ്പ്യന്മാരായപ്പോൾ, വെള്ളൂർ സെൻ്റ് സൈമൺസ് സെൻട്രൽ രണ്ടാമതും അരീപ്പറമ്പ് സെൻ്റ് മേരീസ് മൂന്നാമതും എത്തി.

ജൂണിയർ വിഭാഗത്തിൽ ലൗവിൻ സി.ചാക്കോ (വെള്ളൂർ സെൻ്റ് സൈമൺസ് സെൻട്രൽ), സീനിയർ വിഭാഗത്തിൽ മിനി കുറിയാക്കോസ് (അരീപ്പറമ്പ് സെൻ്റ് മേരീസ് ), സൂപ്പർ സീനിയർ വിഭാഗത്തിൽ സൂസൻ വർഗീസ് (പാമ്പാടി ഈസ്റ്റ് സെൻ്റ് മേരീസ് ) എന്നിവർ കലാതിലകം/ കലാപ്രതിഭ പുരസ്കാരത്തിന് അർഹരായി.

MJSSA Kottayam Diocese

പള്ളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : കുറിച്ചി സെൻ്റ് മേരീസ് സൺഡേസ്‌കൂൾ  ഓവറോൾ ചാമ്പ്യന്മാർ ; പാക്കിൽ സ...
12/05/2026

പള്ളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം - മികവ് 2026 : കുറിച്ചി സെൻ്റ് മേരീസ് സൺഡേസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ ; പാക്കിൽ സെൻ്റ് തോമസ് രണ്ടാമത്
----------------------------------------
MJSSA പള്ളം ഡിസ്ട്രിക്റ്റ് അദ്ധ്യാപക കലോത്സവം മികവ് നാലുന്നാക്കൽ സെൻ്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 09.05.2026 ശനിയാഴ്ച്ച നടത്തപ്പെട്ടു. ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ഷിനു ഏബ്രഹാം, അസിസ്റ്റൻ്റ് ഇൻസ്പക്ടർ ജെസ്സി മാണി ഏബ്രഹാം, അദ്ധ്യാപകർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ മുഖ്യാത്ഥിയായിരുന്നു.

മത്സരത്തിൽ 28 പോയിൻ്റ് നേടി കുറിച്ചി സെൻ്റ് മേരീസ് സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 18 പോയിൻ്റ് നേടി പാക്കിൽ സെൻ്റ് തോമസ്‌ സൺഡേസ്കൂൾ രണ്ടാം സ്ഥാനവും, 17 പോയിൻ്റ് നേടി നാലുന്നാക്കൽ സെൻ്റ് ആദായീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുറിച്ചി സെൻ്റ് മേരീസ് ജൂണിയർ വിഭാഗത്തിലും, സൂപ്പർ സീനിയർ വിഭാഗത്തിലും ചാമ്പ്യന്മാരായപ്പോൾ, പാക്കിൽ സെൻ്റ് തോമസ് സീനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.

MJSSA Kottayam Diocese

St.Johns Jacobite Syrian Sunday School ParampuzhaKottayam District ------------------------------പാറമ്പുഴ സെൻ്റ് ജോൺസ് യ...
09/05/2026

St.Johns Jacobite Syrian Sunday School Parampuzha

Kottayam District
------------------------------
പാറമ്പുഴ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം 03.05.2026 ഞായറാഴ്ച്ച നടത്തപ്പെട്ടു. സഹവികാരി റവ.ഫാ.സഞ്ചു മാനുവേൽ കിടങ്ങേത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം എം.ജെ.എസ്.എസ്.എ കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

പാറമ്പുഴ സെൻ്റ് സ്റ്റീഫൻസ് പള്ളി വികാരി റവ.ഫാ.ബാബു വർഗീസ് പതിനാൽപറയിൽ, പാറമ്പുഴ സെൻ്റ് ജോൺസ് പള്ളി വികാരി റവ.ഫാ.ജോജോ ജോസ് നടുവിലേപ്പറമ്പിൽ, ജോർജ് ജോൺ, പ്രധാനാദ്ധ്യാപിക മേരിക്കുട്ടി കുറിയാക്കോസ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. യോഗത്തിൽ ആദ്ധ്യാത്മിക സംഘടനകളുടെ റിപ്പോർട്ടും വായിച്ചു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നിർവ്വഹിക്കപ്പെട്ടു.

MJSSA Kottayam Diocese

പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും അദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും-------------------മുളന്തുരുത്തി സുന്നഹദോസ് 150-ാം വാർ...
08/05/2026

പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും അദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും
-------------------
മുളന്തുരുത്തി സുന്നഹദോസ് 150-ാം വാർഷിക സെമിനാർ

St.Mary's Sunday School Keechal

Affiliation No: 191 dtd 30.08.1975
MJSSA Manarcad District
---------------------------
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കീച്ചാൽ സെൻ്റ് മേരീസ് സൺഡേസ്‌കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും, സൺഡേസ്‌കൂൾ പ്രാർത്ഥനയോഗം, വനിതാസമാജം എന്നീ അദ്ധ്യാത്മിക സംഘടനകളുടെയും വാർഷിക സമ്മേളനവും 03.05.2026 ഞായറാഴ്ച്ച നടത്തപ്പെട്ടു. കത്തീഡ്രൽ സഹവികാരി റവ.ഫാ.എം.ഐ തോമസ് മറ്റത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം MJSSA കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ സഹവികാരി റവ.ഫാ.സനോജ് കുര്യൻ കരോട്ടേക്കുറ്റ്, ട്രസ്റ്റി സ്കറിയാച്ചൻ പി.എ, മണർകാട് ഡിസ്ട്രിക്ട് ഇൻസ്പക്ടർ കെ.എം.മാത്യു, സൺഡേസ്‌കൂൾ പ്രതിനിധി പി.സി.ചെറിയാൻ, ഹെഡ്മാസ്റ്റർ കെ.എം.മാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ജേക്കബ് തോമസ്.ഇ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മിനി ഡാനിയേൽ (സൺഡേസ്കൂൾ), നോജി.എം. കുറിയാക്കോസ് (പ്രാർത്ഥനയോഗം), മറിയാമ്മ തോമസ് (വനിതാസമാജം) എന്നീ സെക്രട്ടറിമാർ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ജേക്കബ്.വി.ജെ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെട്ടു.

മെയ് 2 ശനിയാഴ്ച്ച മുളന്തുരുത്തി സുന്നഹദോസ് 150-ാം വാർഷികത്തോട് അനുബന്ധിച്ച് സൺഡേസ്കൂളിൽ വച്ച് സെമിനാർ നടത്തപ്പെട്ടു. കത്തീഡ്രൽ സഹവികാരി റവ.ഫാ.സനോജ് കുര്യൻ കരോട്ടെക്കുറ്റ് ആമുഖസന്ദേശം നൽകി. യാക്കോബായ സുറിയാനി സഭയുടെ വർക്കിംങ് കമ്മിറ്റിയംഗം വെരി.റവ. കുറിയാക്കോസ് കോറെപ്പിസ്കോപ്പ മണലേച്ചിറ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.

MJSSA Kottayam Diocese

Address

M. J. S. S. A Kottayam Diocese/Head Quarters , Street Joseph's Jacobite Syrian Cathedral
Kottayam
686001

Website

Alerts

Be the first to know and let us send you an email when MJSSA Kottayam Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share