Hinduz Karayogam

Hinduz Karayogam The Clan of Sanadhana Dharma..

27/09/2025

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്സിൻ്റെ മകൾ ഡോ : മാലതി ദാമോദരൻ (87) അന്തരിച്ചു.

All India Radio News

27/09/2025
27/09/2025
27/09/2025

സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നോ?!
(ലേഖനപരമ്പര - 1)

ആമുഖം:
ആർഷവിദ്യാസമാജം ക്ലാസുകളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി കുറച്ച് വീഡിയോകളും, പോസ്റ്റുകളും ഫേസ്ബുക്ക് ലിങ്കുകളും ഈയിടെ എനിക്ക് അയച്ചിരുന്നു. കേരളത്തിലെ ചില മതമൗലികവാദികൾ, ജാതിവൈരവാദികൾ രാഷ്ട്രീയനേതാക്കൾ എന്നിവരുടെ സനാതനധർമ്മവിരുദ്ധപ്രഭാഷണങ്ങളും പോസ്റ്റുകളുമായിരുന്നു ഇവയെല്ലാം. ഇവരുടെ വിമർശനങ്ങൾക്ക് ഫേസ്ബുക്കിലൂടെ ഉചിതമായ മറുപടി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ലഭിച്ച യുട്യൂബ് പ്രഭാഷണങ്ങളും ലേഖനങ്ങളും ഞാൻ പൂർണമായി ശ്രദ്ധിച്ചു. സനാതനധർമ്മത്തെ വളരെ നികൃഷ്ടമായി ആക്ഷേപിക്കുന്ന വിമർശനങ്ങൾ ആണ് ഇവയിൽ പലതിലും കാണാൻ സാധിച്ചത്. ഇങ്ങനെ പ്രചരിപ്പിക്കുന്ന എല്ലാവർക്കുമായുള്ള മറുപടിയാണ് ഈ ലേഖനപരമ്പര. ഈ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തിപരമല്ലാത്തതിനാൽ ഞാൻ ആരുടെയും പേരെടുത്ത് പറയുന്നില്ല. എന്നാൽ നമ്മുടെ സമൂഹം നൽകുന്ന അഭിപ്രായപ്രചരണസ്വാതന്ത്ര്യം, മതപ്രചരണാവകാശം, സഹിഷ്ണുത, മതേതരത്വം എന്നിവയുടെ തണലിൽ സനാതനധർമ്മവിദ്വേഷം നിറഞ്ഞ അസത്യപ്രചരണം വളരെ തരംതാഴ്ന്ന ഭാഷയിൽ പറയുന്നവരോട് മിതമായ രീതിയിലെങ്കിലും പ്രതികരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ വളർന്നു വരുന്ന "ഹിന്ദു -ക്രിസ്ത്യൻ സ്നേഹബന്ധം" തകർക്കുവാൻ ലക്ഷ്യമിട്ട് “സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും“ (മത്തായി 7:4 ) ചെയ്യുന്ന ചില മതഭ്രാന്തന്മാർക്ക് അവരർഹിക്കുന്നതും അവർക്ക് മനസിലാകുന്നതുമായ വിധത്തിൽ മറുപടി പറയാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു.

മതപരിവർത്തനത്തിനാണ് ചിലർ ഇതൊക്കെ ചെയ്യുന്നത്. യേശു നൽകിയ ഉപദേശ-ശകാരങ്ങൾ മാത്രമേ ഞങ്ങൾക്കും നൽകാൻ കഴിയൂ. “കപടനാട്യക്കാരായ നിങ്ങൾക്ക് ദുരിതം! ഒരൊറ്റയാളെ മതപരിവർത്തനം ചെയ്യിക്കാൻ വേണ്ടി നിങ്ങൾ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവർത്തനം കഴിഞ്ഞാൽ അയാളെ നിങ്ങളേക്കാൾ ഇരട്ടിയായി നരകത്തിന് അർഹനാക്കുന്നു" (മത്തായി: 23:14,15).

ക്രിസ്ത്യൻ സഹോദരങ്ങളോട്,
സമാധാനകാംക്ഷികളും ദേശീയവാദികളുമായ ക്രിസ്ത്യൻ സഹോദരങ്ങളെ വേദനിപ്പിക്കണമെന്ന് അല്പം പോലും ഉദ്ദേശം ഞങ്ങൾക്കില്ല. എന്നാൽ ഈ കപടപുരോഹിതരെ നിങ്ങൾ കരുതിയിരിക്കുക. യേശുവാക്യം സ്മരിക്കുക. “വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുക, അവർ ആടിൻ്റെ വേഷത്തിൽ നിങ്ങളെ സമീപിക്കും. എന്നാൽ അവർ അകത്തു ദുരനിറഞ്ഞ ചെന്നായ്ക്കളാണ്" (മത്തായി 7:15, 16).

ഹമാസ് ഇസ്രയേലിൽ ചെയ്തതുപോലെ “ചെറുതു കൊടുത്ത് വലുത് വാങ്ങാനാണ് “ ഇവരുടെ ശ്രമം. പണ്ട് കേരളത്തിൽ, ഇതുപോലെയുള്ള സാഹചര്യത്തിൽ ശ്രീമദ് ചട്ടമ്പിസ്വാമികൾ ഇക്കൂട്ടർക്കുള്ള ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. ഹൈന്ദവഗ്രന്ഥങ്ങളെ പരിഹസിക്കുന്നതിൽ കാട്ടുന്ന ന്യായം സ്വന്തം മതഗ്രന്ഥങ്ങളിലും പുലർത്താൻ ചിലർ തയ്യാറാകുന്നില്ല. “മറ്റുള്ളവരുടേത് ഓഹോ, ഞങ്ങളുടെ ആഹാ “ എന്ന മട്ട്.! “അവർ ഇട്ടാൽ വള്ളി നിക്കർ, ഞങ്ങൾ ഇട്ടാൽ ബർമുഡ !!" ബൈബിളിലെ “ദൈവവാക്യങ്ങൾ“എടുത്ത് ഇഴകീറി പരിശോധിച്ചാൽ ഇവരെല്ലാം മുഖം മറച്ച് ഓടേണ്ടി വരും. അങ്ങനെ വിമർശനവിധേയമാക്കാതിരിക്കണമെങ്കിൽ ആദ്യം ഇക്കൂട്ടരെ തിരുത്തുവാനോ നിയന്ത്രിക്കുവാനോ തയ്യാറാകുക.

“ക്രിസ്തുമതത്തെ അവഹേളിക്കുന്നേ“ എന്ന് വിളിച്ചു കൂവുന്നവരോട് “വിധിക്കപ്പെടാതിരിക്കാൻ നിങ്ങൾ വിധിക്കരുത്, നിങ്ങൾ അളന്നു കൊടുക്കുന്ന അതേ അളവിൽത്തന്നെ നിങ്ങൾക്കും അളന്നു കിട്ടും“ (7:1-3) എന്ന യേശുവാക്യം ഉപദേശിക്കാനെങ്കിലും തയ്യാറാകുക. ഇതിനും സാധിക്കുന്നില്ലെങ്കിൽ ദയവായി ഞങ്ങളോട് ക്ഷമിക്കുക.

(തുടരും)

25/02/2025
26/10/2024
04/09/2024

പണ്ട് 1823ൽ ഭാരതത്തിൽ സനാതന ധർമ്മം നശിപ്പിക്കാനായി ഒരു ഫ്രഞ്ച് പാതിരി എത്തുന്നുണ്ട്.. .ജീൻ ആൻ്റണി ദുബോയിസ് എന്ന് പേരുള്ള പ്രസ്തുത പാതിരി അയാളുടെ നല്ലൊരു ശതമാനം ജീവിതവും മതപരിവർത്തനത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച് പോണ്ടിച്ചേരിയിലും, മദ്രാസിലും, മൈസൂരിലും മുപ്പത് വർഷത്തോളം അയാൾ പ്രവർത്തിച്ചു...ഒടുവിൽ വണ്ടി കയറി നാട് വിടുമ്പോ കൂടെ ഉള്ളവരോട് അയാളൊരു കാര്യം പറയുന്നുണ്ട്...

"നിങ്ങൾക്ക് ഒരിക്കലും ഇന്ത്യക്കാരെ മതം മാറ്റാൻ കഴിയില്ല...അവരുടെ മതം നശിപ്പിക്കാനും കഴിയില്ല.."

സനാതന ധർമ്മം,അഥവാ ഹിന്ദു ധർമ്മത്തെ അതിക്രമിച്ച് കയറിയവർക്കും, ഉള്ളിൽ നിന്ന് തകർക്കാൻ നോക്കിയവർക്കും അതിൻ്റെ രോമത്തെ പോലും തൊടാൻ കഴിഞ്ഞിട്ടില്ല... .കാരണം, എന്തിലാണ് അത് നിലനിൽക്കുന്നതെന്ന് നശിപ്പിക്കാൻ വരുന്ന ആർക്കും അറിയില്ല.....

അവസാനത്തെ ആയിരം വർഷങ്ങളിൽ നമ്മുടെ അനേകം ക്ഷേത്രങ്ങൾ അധിനിവേശ ശക്തികൾ നശിപ്പിച്ചിട്ടുണ്ട്, പുണ്യ ഗ്രന്ഥങ്ങൾ കത്തിച്ചിട്ടുണ്ട്, ആളുകളെ മതം മാറ്റിയിട്ടുണ്ട്.. പക്ഷേ എന്നിട്ടും സനാതന ധർമ്മം, അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്... അതിന് വേണ്ടി അവതാര പുരുഷന്മാർ പോരാട്ടം നയിക്കുന്നുണ്ട്.... മറ്റ് മത വിഭാഗങ്ങളെ പോലെ ഒരു പ്രത്യേക ആരാധനാലയം, ഗ്രന്ഥം നശിപ്പിച്ചാൽ ഹിന്ദു ഇല്ലാതെയാകില്ല.. അവൻ തിരികെ ശക്തി സ്വാംശീകരിച്ച് അതൊക്കെ വീണ്ടെടുക്കും.. .നശിപ്പിച്ചവനെ ഓടിച്ചതിന് ശേഷം അതിലും ഗംഭീരമായ ഒരു ആരാധനാലയം പണിയും, ഭംഗിയോടെ മറ്റൊരു ഗ്രന്ഥവും രചിക്കും....

എവിടെയാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ്??
അത് ആരാധനാലയത്തിലോ, ഗ്രന്ഥങ്ങളിലോ അല്ല....

അത് തത്വമസി എന്ന അടിസ്ഥാനത്തിലാണ്....

നിന്നിൽ, നമ്മളിലാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നത്.... ഒപ്പമിരിക്കുന്നവൻ, കൂടെ നടക്കുന്നവൻ ഈശ്വരൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഈ പ്രപഞ്ചത്തിലെ തന്നെ ഒരേയൊരു ധർമ്മമാണത്.. ഹിന്ദുവായ ഏതൊരാളും അംഗീകരിക്കുന്ന ഏറ്റവും പ്രഥമമായ അടിസ്ഥാനപാഠമാണത്.... അതിനെ ഇല്ലാതാക്കുക, അല്ലെങ്കിൽ ഉന്മൂലനം ചെയുക എന്ന് വെച്ചാൽ മുഴുവൻ ഹിന്ദുക്കളെയും ഉന്മൂലനം ചെയ്യേണ്ടി വരും....

ഇത് ഹിന്ദുക്കളെ ഇപ്പൊ മലർത്തിയടിച്ച് കളയും എന്ന് വമ്പും കാട്ടി വന്ന ഒറ്റ ഒരുത്തനും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.... ഇനി മനസ്സിലാകുമെന്നും തോന്നുന്നില്ല.... ഹിന്ദുക്കൾ ആണെങ്കിലോ, ഇപ്പോ ലോകം മുഴുവൻ വേഗത്തിൽ വളരുന്ന മത വിഭാഗങ്ങളിൽ ഒന്നായി മാറിക്കൊണ്ടും ഇരിക്കുന്നു... ഇംഗ്ലണ്ടിലും, സിംഗപ്പൂരിലും, അമേരിക്കയിലും ഒക്കെ ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ എത്താൻ തക്ക വളർച്ച ഹിന്ദുക്കൾക്ക് ഇന്നുണ്ട്...

ഉദയനിധി സ്റ്റാലിൻ ഇത് പറഞ്ഞ തമിഴ് നാടിൻ്റെ കാര്യമാണ് ഇതിലും തമാശ.. തമിഴ് നാടിൻ്റെ ഔദ്യോഗിക ചിഹ്നം തന്നെ ഒരു ഹിന്ദു ക്ഷേത്രമാണ്.. പാണ്ഡ്യർ നിർമ്മിച്ച വില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രമാണ് തമിഴ്നാടിൻ്റെ ഔദ്യോഗിക ചിഹ്നം.. തമിഴ് നാടിൻ്റെ സ്റ്റേറ്റ് മോട്ടോ എന്നത് മുണ്ഡകോപനിഷത്തിലെ ' സത്യമേവ ജയതേയും....

ഉദയനിധി, അയാൾ അഭിനയിച്ച രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ പോലും രണ്ടര മിനുട്ട് സ്ക്രീൻ ഡോമിനെറ്റ് ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്... അയാളാണ് പതിനായിരം വർഷത്തിന് മുകളിൽ ഈ രാഷ്ട്രത്തെ ഡോമിനെറ്റ് ചെയ്യുന്ന ധർമ്മത്തെ ഉന്മൂലനം ചെയുമെന്ന് വീമ്പിളക്കുന്നത്....

ഭഗവദ് നാമം ഉന്മൂലനം ചെയ്യുമെന്ന് ആക്രോശിച്ച ഹിരണ്യകശ്യപിവുവിനെ കൊണ്ട് നടന്നിട്ടില്ല, പിന്നെയാണ് അങ്ങേരുടെ വാല്ലിൽ കെട്ടാൻ ഇല്ലാത്ത ഇവന്മാര് ....

©️✍️Prem Shylesh ♥♥♥

22/08/2024
ആഗസ്റ്റ് 22 പതാകദിനം..പുണ്യമീ  മണ്ണ് പവിത്രമീ ജന്മം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം
22/08/2024

ആഗസ്റ്റ് 22 പതാകദിനം..
പുണ്യമീ മണ്ണ് പവിത്രമീ ജന്മം
ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം

Address

Kottayam

Website

Alerts

Be the first to know and let us send you an email when Hinduz Karayogam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hinduz Karayogam:

Share