Aboon d Bashmayo

Aboon d Bashmayo സത്യവിശ്വാസത്തിന്റെ കാവൽഭടൻ

25/08/2026

വീണ്ടുമൊരു ചരിത്രനിമിഷത്തിനായി മുളന്തുരുത്തിദേശം ഒരുങ്ങുന്നു ❤️

കാൽ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമ...
25/08/2026

കാൽ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ. ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകൾക്കപ്പുറം സ്നേഹമതൃകയായത്.
വർഷങ്ങൾക്കുമുൻപ് ജോലിക്കാരിയായെത്തിയ പാർവതി (പായമ്മ-88) ഓണശ്ശേരി കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഈ കുടുംബത്തിൽ തന്നെ നടത്താൻ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകൾ മെറിനെ നോക്കാനായി 2000ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി.

വീട്ടിലെ കാര്യങ്ങളെല്ലാം കുടുംബനാഥയായി നോക്കിനടത്തിയത് പായമ്മയായിരുന്നു. വിഷുനാളിൽ കണിവയ്ക്കുന്ന പായമ്മയുടെ ചിത്രങ്ങളും മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയിൽ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി മാറുകയാണ്. 9 വർഷം മുൻപ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടിൽ പായമ്മയും അച്ചനും മാത്രമായി. വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെ വീട്ടുകാര്യങ്ങളിൽ പായമ്മ സജീവമായിരുന്നുവെന്ന് വൈദികൻ പറയുന്നു.

പെട്ടെന്നാണ് പായമ്മ അവശയായത്. ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലായിരുന്നു മരണം. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്താൻ മുൻകൈ എടുത്തത് വൈദികനും കുടുംബവും തന്നെയായിരുന്നു. പാർവതിയുടെ ഒരു ബന്ധുവായ സജീവ് അന്ത്യകർമങ്ങൾ നടത്തിയ ശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി. കടുംഗമംഗലം പള്ളിവികാരി ഫാ സെബു പോൾ വെണ്ടപ്പിള്ളിലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാർഥനയും നടത്തിയാണ് ഓണശ്ശേരിൽ കുടുംബം പായമ്മയെ യാത്രയാക്കിയത്.

25/08/2026

ഞങ്ങളുടെ കർത്താവും എന്നേക്കും ഞങ്ങളുടെ ദൈവവുമേ, നിനക്കു സ്തുതി 🙏

25/08/2026

മലങ്കര നസ്രാണി പള്ളിയോഗം 2026 ll പതാക ഘോഷയാത്ര സ്വീകരണം - LIVE
Live Broadcast : Divanasios Media #ദീവന്നാസിയോസ്
Facebook : https://www.facebook.com/DivanasiosMedia
YouTube : Divanasios Media
Mob : 9072852717

Follow the Divanasios Media Channel on WhatsApp: https://whatsapp.com/channel/0029Va9E4Zp0G0Xp3iAaBi2B
#ദീവന്നാസിയോസ്_Media

Disclaimer :
All content published by Divanasios Media, including but not limited to videos, images, text, and audio, is the exclusive property of Divanasios Media and is protected under the Copyright Act, 1957, and other applicable laws in India. Unauthorized reproduction, distribution, modification, or use of our content without prior written consent from Divanasios Media is strictly prohibited.

Fair Use Policy:
Divanasios Media may use certain copyrighted material that has not been specifically authorized by the copyright owner. Such use is permitted under Section 52 of the Indian Copyright Act, 1957, which allows for fair use for purposes such as criticism, review, news reporting, teaching, research, and similar activities. If you believe that any content on this channel infringes your copyright, please contact us immediately at +91 90 72 85 27 17 so that we can take appropriate action.

Claims of Infringement: If you believe that any content on this channel violates your intellectual property rights, please notify us at [email protected] with a detailed description of the alleged infringement. Divanasios Media will promptly investigate the matter and take necessary steps to address your concerns.

Take-Down Requests:

If you are a copyright owner or an agent thereof, and you believe that any content on this channel infringes upon your copyrighted work, please submit a notice to us containing the following details:

* A description of the copyrighted work that you claim has been infringed.
*A description of the content on our channel that you claim is infringing and its location (URL or other identifying details).
Your contact information, including name, address, telephone number, and email address.
*A statement that you have a good faith belief that the use of the content in question is not authorized by the copyright owner, its

©Note : Do not copy or Re-upload the videos will face Copyright strike and Legal Issue

© DIVANASIOS MEDIA

24/08/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ചെങ്ങന്നൂർ ഭദ്രാസനം

ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ
ഓർമ്മ പെരുന്നാൾ

2026 ആഗസ്റ്റ് 24 തിങ്കൾ രാവിലെ 06:30 മണിക്ക്
► പ്രഭാതനമസ്ക്കാരം
► വി. കുർബ്ബാന
( പരി. ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ )
► കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴവ്

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

23/08/2026

❤️

✨പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമ...
22/08/2026

✨പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്കും
ബഹു. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ശ്രീ. അനൂപ് ജേക്കബിനും
മലങ്കര സഭയുടെ ഹൃദയഭൂമിയായ മുളന്തുരുത്തി മാർത്തോമൻ ദൈവാലയത്തിലേക്ക് സ്വാഗതം✨

✨മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനോടനുബന്ധിച്ച് ഓഗസ്റ്റ് മാസം 23 -ാം തീയതി ഇടവക തലത്തിൽ നടത്തപ്പെടുന്ന വിവിധ പ്രോഗ്രാമുകളുടെ ഉദ്ഘാടന കർമ്മം പരിശുദ്ധ ബാവ തിരുമനസ്സും ആദരണീയനായ മന്ത്രി ശ്രീ. അനൂപ് ജേക്കബും നിർവഹിക്കുന്നതാണ്✨

✨*ഓഗസ്റ്റ് മാസം 23 -ാം തീയതി മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് പരിശുദ്ധ ബാവ തിരുമനസ്സുകൊണ്ട് മുഖ്യകാർമികത്വം വഹിക്കുന്നു.* ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം✨

22/08/2026

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന എൽഡേഴ്‌സ് ഫോറത്തിന്റെ വാർഷിക സമ്മേളനം | പിറവം വലിയപള്ളി | 22/08/26

21/08/2026

മനമുരുകി വിളിക്കുമ്പോൾ അത് കേൾക്കുവാൻ ഒരുവൻ ഉണ്ട് എന്നതാണ് ഞങ്ങളുടെ ആശ്രയം ❤️

2026 ആഗസ്റ്റ് മാസം 27 മുളന്തുരുത്തിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ  നടക്കുന്ന മെത്രാൻ തിരഞ്ഞെടുപ്...
21/08/2026

2026 ആഗസ്റ്റ് മാസം 27 മുളന്തുരുത്തിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടക്കുന്ന മെത്രാൻ തിരഞ്ഞെടുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽ അസോസിയേഷൻ അംഗങ്ങളിൽ ചിലർ ചേർന്നു കൊടുത്ത കേസ് കോടതി തള്ളി. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. എം സി സകറിയാ, അഡ്വ. പ്രസിന് ജോർജ് കുര്യാക്കോസ് എന്നിവർ ഹാജരായി.

Address

Kottayam
686004

Alerts

Be the first to know and let us send you an email when Aboon d Bashmayo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aboon d Bashmayo:

Shortcuts

Share