Knanaya Malankara Centenary Celebrations

Knanaya Malankara Centenary Celebrations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Knanaya Malankara Centenary Celebrations, Religious organisation, Kottayam.

09/07/2020
07/07/2020

✨✨✨✨✨✨ *ക്നാനായ കത്തോലിക്ക അതിഭദ്രാസനത്തിന്റെ മേൽപ്പട്ടക്കാരായി ഭാഗ്യമോടെ വാണരുളുന്ന ആബൂൻമാരായ മോർ മത്തായി മെത്രാപ്പോലീത്തായും , മോർ യൗസേപ്പ് മെത്രാനും.*♥️😘🥰✨✨✨

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായികോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സ...
06/07/2020

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി
ആഘോഷങ്ങൾക്ക് തുടക്കമായി
കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങൾ വേർപിടാതോർക്കണമെന്ന ക്‌നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാക്കന്മാരുടെ ഉപദേശമാണ് കൂട്ടായ്മയിൽ നിന്നും സാഹചര്യങ്ങളാൽ അകന്നുപോയവർ മാതൃസഭാ കൂട്ടായ്മയിലേക്ക് മടങ്ങിവരുവാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. പുനരൈക്യപ്പെടുന്നവർക്കായി റോമിൽ നിന്നും മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിന് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവും ക്‌നാനായ സമുദായ നേതാക്കളും ചെയ്ത പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്. ശതാബ്ദി വർഷ ലോഗോയുടെ പ്രകാശനകർമ്മവും നടത്തി.
ശതാബ്ദിയാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഐക്യത്തിനും കൂട്ടായ്മയ്ക്കും പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ത്രിയേക ദൈവത്തിന്റെ കൂട്ടായ്മ ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ആ കൂട്ടായ്മയിലുള്ള വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതയുടെ മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി.
അതിരൂപതയിലെ അൽമായ സംഘടനകളുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചത്.

06/07/2020

വെളിവുനിറഞ്ഞോരീശോ നിൻ വെളിവാൽ കാണുന്നു
വെളിവീയടിയാരഖിലാധാരമതാം - വെളിവും നീ
കാന്ത്യാ ഞങ്ങളെ നീ - താ - ത - ൻ
കതിരേ ശോഭാപ്പി - ക്കെ -ന്നും .

ചിത്രത്തിൽ കാണുന്നത് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ

03/07/2020

🥳🎊🥳🎊✨💯✨🎊🥳🎊🥳
*ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദിക്ക് 2020 ജൂലൈ 5-ന് ക്നാനായ കത്തോലിക്ക അതിരൂപത ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ⛪ തുടക്കം കുറിക്കുന്നു..*
🥳🎊💯🎊🥳💯💥✨ *oNe mOrE dAyS tO cEnTeNaRy iNaUgUrAtIoN cErEmOnY* ✨💥💯🥳🎊💥💥💥💥💥💥💥🎊🥳✨

ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി 1921 - 2021
30/06/2020

ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി 1921 - 2021

🥳🥳🥳💯🥳🥳🥳ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി ഉദ്ഘാടനം ജൂലൈ 5 ന് . സർക്കാർ നിർദ്ദേശങ്ങൾപാലിച്ചുകൊണ്ട് കുറച്ചു പേർക്ക് മാത്രമേ ന...
30/06/2020

🥳🥳🥳💯🥳🥳🥳
ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി ഉദ്ഘാടനം ജൂലൈ 5 ന് . സർക്കാർ നിർദ്ദേശങ്ങൾ
പാലിച്ചുകൊണ്ട് കുറച്ചു പേർക്ക് മാത്രമേ നേരിട്ട് പങ്കെടുക്കുവാൻ കഴിയുകയൊള്ളൂ എങ്കിലും എല്ലാവരെയും Live ആയി പങ്കെടുക്കുവാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. പുനരൈക്യ ശതാബ്ദി ഉദ്ഘാടനവും വി.കുർബ്ബാനയും ജൂലൈ 5 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 02.30 മുതൽ Knanaya Voice & KVTV തത്സമയം വീക്ഷിക്കാവുന്നതാണ്.
🎊💥🎊💥🎊💥🎊

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when Knanaya Malankara Centenary Celebrations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share