St. Mary's Jacobite Syrian Church Karikode

St. Mary's Jacobite Syrian Church Karikode സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കാരിക്കോട്

നമ്മുടെ ഇടവകയിൽ കൂവപ്പിള്ളിൽ പരേതനായ പി എസ് ചെറിയാൻ്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (76) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം  ...
08/04/2026

നമ്മുടെ ഇടവകയിൽ കൂവപ്പിള്ളിൽ പരേതനായ പി എസ് ചെറിയാൻ്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (76) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 09/04/2026 വ്യാഴം വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശിശ്രൂഷയ്ക്ക് ശേഷം കാരിക്കോട് സെൻ്റ്മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ (പുത്തൻപള്ളി)

പ്രിയരേ നമ്മുടെ ഇടവകയിൽ ചാലപ്പുറത്ത് വാതക്കാട്ടേൽ പരേതനായ കുഞ്ഞു വർക്കിയുടെ സഹധർമ്മിണി അന്നമ്മ (96) കർത്താവിൽ നിദ്ര പ്രാ...
14/02/2026

പ്രിയരേ നമ്മുടെ ഇടവകയിൽ ചാലപ്പുറത്ത് വാതക്കാട്ടേൽ പരേതനായ കുഞ്ഞു വർക്കിയുടെ സഹധർമ്മിണി അന്നമ്മ (96) കർത്താവിൽ നിദ്ര പ്രാപിച്ചു സംസ്കാരം 15-02-2026 ഞായർ 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരിക്കോട് സെൻ്റ് മേരീസ് യാക്കോബയ പള്ളിയിൽ

14/01/2026
നമ്മുടെ ഇടവകയിൽ പാപ്പനശ്ശേരിൽ വർഗീസ് P.T  (86) വയസ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 08-01-2026ന് 4 മണിക്ക് ഭവനത്തില...
08/01/2026

നമ്മുടെ ഇടവകയിൽ പാപ്പനശ്ശേരിൽ വർഗീസ് P.T (86) വയസ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 08-01-2026ന് 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് നമ്മുടെ പള്ളി സെമിതേരിയിൽ ശവസംസ്കാരം. ആദരാഞ്ജലികൾ 🙏🙏🌹🌹🌹🌹🌹🌹

നമ്മുടെ ഇടവകയിൽ മുഴുത്തുരുത്തേൽ ചാക്കോ (അപ്പച്ചൻ), 70 വയസ്സ്  കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം നാളെ (21.12.2025) ര...
20/12/2025

നമ്മുടെ ഇടവകയിൽ മുഴുത്തുരുത്തേൽ ചാക്കോ (അപ്പച്ചൻ), 70 വയസ്സ് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം നാളെ (21.12.2025) രാവിലെ 7.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്...തുടർന്ന് 11.30 ക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം സംസ്കാരം കാരിക്കോട് സെൻമേരിസ് യാക്കോബായ പള്ളിയിൽ.
ആദരാഞ്ജലികൾ 💐

നമ്മുടെ ഇടവകയിൽ ചാലപ്പുറത്ത് കളപ്പുരയില്  പരേതനായ ജോ൪ജ്ജിന്റെയും സൂസാമ്മ ജോ൪ജ്ജിന്റെയും മക൯ ജോസഫ് കെ ജോ൪ജ്ജ് ക൪ത്താവില് ...
19/12/2025

നമ്മുടെ ഇടവകയിൽ ചാലപ്പുറത്ത് കളപ്പുരയില് പരേതനായ ജോ൪ജ്ജിന്റെയും സൂസാമ്മ ജോ൪ജ്ജിന്റെയും മക൯ ജോസഫ് കെ ജോ൪ജ്ജ് ക൪ത്താവില് നിദ്ര പ്രാപിച്ചു .
സംസ്ക്കാരം ഞായ൪(21/12/2025) രണ്ടുമണിയ്ക്ക്‌
ഭവനത്തില് ശിഷ്രൂഷയ്ക്ക് ശേഷം കാരിക്കോട് സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.ആദരാഞ്ജലികൾ

03/11/2025

പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ;ഭാഗ്യ സ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ വളർച്ചയുടെ പിന്നിലെ ദൈവനിയോഗമാണ് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്കാ അബൂൻ മോർ തോമസ് തോമസ് പ്രഥമൻ ബാവ.1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവള്ളി കുടുംബത്തിൽ ജനനം. പ്രാർത്ഥന ആയുധമാക്കി പ്രതിസന്ധികളെ തരണം ചെയ്ത ധീര വ്യക്തിത്വമാണ് ശ്രേഷ്ഠ ബാവ. സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും വിശ്വാസികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു മഹാപുരോഹിതനാണ് അദ്ദേഹം. സത്യവിശ്വാസസംരക്ഷണത്തിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും സഭാചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി ചേർക്കപ്പെട്ടതാണ്. തന്റെ ലളിതമായ ജീവിതശൈലി കൊണ്ട് യാക്കോബായ സുറിയാനി സഭയുടെ മക്കളുടെ മാത്രമല്ല നാനാ ജാതി മതസ്ഥരുടെ മാതൃകാ പുരുഷനാകുവാൻ അദ്ദേഹത്തിന് സാധിച്ചു.നല്ല ഇടയൻ തന്റെ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു എന്ന് സുവിശേഷത്തിൽ പറയുന്ന പ്രകാരം ഒരുത്തമ ഇടയൻ എങ്ങനെയായിരിക്കണമെന്ന് ബാവ തന്റെ ജീവിതത്തിലൂടെ നമ്മെ കാണിച്ചു തന്നു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയും ആ സിംഹാസനത്തെ തള്ളിപ്പറയുന്നവരോട് സന്ധിയില്ലാത്ത പോരാട്ടത്തിന് തയ്യാറായ വിശ്വാസ ധീരനാണ് ശ്രേഷ്ഠ ബാവ. സത്യവിശ്വാസ പോരാട്ടത്തിൽ എന്നും ബാവയുടെ ആയുധം എന്നും പ്രാർത്ഥനയായിരുന്നു. എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും തറയിൽ മുട്ടുകുത്തി ദൈവത്തോട് സംവദിക്കുന്ന ഒരു ശ്രേഷ്ഠബാവയുടെ ചിത്രം നമ്മുടെ ആരുടെയും മനസ്സിൽ നിന്നും മാഞ്ഞു പോകുന്ന ഒന്നല്ല. അചഞ്ചലമായ ദൈവവിശ്വാസവും ശക്തമായ നേതൃത്വം പാടവും പ്രാർത്ഥന നിറഞ്ഞ ജീവിതവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ്. ആധുനിക സഭാ ചരിത്രത്തിൽ വേറൊരു സഭ മേലധ്യക്ഷനും ഇത്രമേൽ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിലെ മക്കൾ "പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ "എന്ന് സംബോധന ചെയ്യുന്നു. പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ ബാവയുടെ സാന്നിധ്യം പോലും യാക്കോബായ സുറിയാനി സഭയുടെ മക്കൾ വലിയ ആശ്വാസമായി കണ്ടിരുന്നു. യാക്കോബായ സുറിയാനി സഭയിലെ ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ ഇടം പിടിക്കാൻ തന്റെ ജീവിത കാലഘട്ടത്തിൽ ഭാഗ്യ സ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതത്തിൽ ഉടനീളം സത്യവിശ്വാസത്തെ മുറുകെ പിടിച്ച പിതാവ് 2024 ഒക്ടോബർ 31 കാലം കാലം ചെയ്തു യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്ക സെന്ററിലെ സെന്റ് അത്തനെഷ്യസ് കത്തീഡ്രൽ പള്ളിയിൽ കബറടക്കപ്പെട്ടു. ഭാഗ്യവാനായ ആ പിതാവ് കാണിച്ചു തന്ന സത്യവിശ്വാസത്തിന്റെ പാതകളിലൂടെ നമുക്കും യാത്ര ചെയ്യാം.

Address

Martha Mariyam Jacobite Syrian Church
Kottayam
686610

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Church Karikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite Syrian Church Karikode:

Share