18/08/2026
നമ്മുടെ ഇടവകാംഗമായമായ ചിറത്തിലാട്ട് ജേക്കബ് നൈനാൻ രാജുവിനാണ് ഇത്തവണത്തെ യുവകർഷക പുരസ്കാരം ലഭിച്ചിരിക്കുന്നത്. വിസാറ്റ് എൻജിനീയറിങ് കോളേജ്, എറണാകുളത്തുനിന്നാണ് അദ്ദേഹം എൻജിനീയറിങ് ബിരുദം നേടിയത്. കോളേജ് കാലഘട്ടത്തിൽ തന്നെ നാസയുടെ സ്പേസ് ആപ്പ് ചലഞ്ചിന്റെ ലോക്കൽ ലീഡായി പ്രവർത്തിച്ച് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പാർട്ടിസിപ്പന്റ്സ് ഉള്ള ഒരു ഇവന്റ് ആക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കൂടാതെ ഗൂഗിളിന്റെ ക്രൗഡ്സോഴ്സ് ലീഡായി രണ്ടാം വർഷം മുതൽ പ്രവർത്തിക്കുകയും, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ ഐഇഡിസിയിൽ സജീവമാവുകയും ചെയ്തു. കോളേജ് ജീവിതത്തിൽ സാങ്കേതികവിദ്യയോട് ചേർന്നിരിക്കുന്ന ഒട്ടനവധി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. ബിരുദത്തിനുശേഷം കൃഷിക്കായി തന്റെ ഒരു വർഷം പൂർണ്ണമായി മാറ്റിവെച്ച അദ്ദേഹം, സാങ്കേതികവിദ്യ കൃഷിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളാണ് തേടിയത്. ഇപ്പോൾ അദ്ദേഹം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് ആൻഡ് സോഫ്റ്റ്‌വെയർ എൻജിനീയറിങ് വിഭാഗത്തിൽ എംടെക് ചെയ്യുന്നു.