Sree Kumaramangalam Temple

Sree Kumaramangalam Temple ഭഗവാൻ ശ്രീനാരായണ ഗുരുദേവതൃപ്പാദങ്ങളാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് കടവിൽ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ...
10/03/2025

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് കടവിൽ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും മേൽശാന്തി പി.എം.മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുആറാട്ട്.

Photo : Kumarakom TODAY

08/03/2025

ഇന്ന് നടന്ന ഉത്സവബലിദർശനം...

08/03/2025

ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120-ാം മത് തിരുവുത്സവത്തിനോടനുബന്ധിച്ച് 4-ാം ഉത്സവമായ ഇന്നലെ (07-03-2025) ദേവസ്വം അംഗശാഖയായ എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 38 കുമരകം വടക്കിൻ്റെ ഗുരുക്ഷേത്രങ്കണത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര...

Video courtesy : Top G Wedding Media

ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120-ാംമത് തിരുഃവുത്സവത്തിന് തൃക്കൊടിയേറി.....Photo Courtesy :  Vishnu Babu
03/03/2025

ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120-ാംമത് തിരുഃവുത്സവത്തിന് തൃക്കൊടിയേറി.....

Photo Courtesy : Vishnu Babu

ക്ഷേത്രോത്സവ ചടങ്ങുകളിൽ  ആനയെ ഒഴിവാക്കിയ തുകയ്ക്ക് നിർദ്ധനർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വംകുമരകം : കുമരകം...
01/03/2025

ക്ഷേത്രോത്സവ ചടങ്ങുകളിൽ ആനയെ ഒഴിവാക്കിയ തുകയ്ക്ക് നിർദ്ധനർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വം

കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവ ചടങ്ങുകളിൽ
ആനയെ ഒഴിവാക്കിയ തുകയ്ക്ക് അംഗശാഖയിലെ ഭവനരഹിതർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റി തീരുമാനം.
ഇന്നലെ കൂടിയ ദേവസ്വം ഭരണസമിതിയാണ് തീരുമാനം കൈകൊണ്ടത്.
മണക്കുളങ്ങര ക്ഷേത്രോത്സവ ചടങ്ങിനിടെ ആനയിടഞ്ഞതുമൂലം മരണവും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരമംഗലംക്ഷേത്രോത്സവത്തിന് ആനയെ ഒഴിവാക്കിയ തീരുമാനം ഏറെ പ്രശംസ നേടിയിരുന്നു. ആനയെ ഒഴിവാക്കിയ ഇനത്തിൽ ലഭിക്കുന്ന മിച്ചം തുക ഉപയോഗിച്ച് അംഗശാഖകൾ വഴി തിരഞ്ഞെടുക്കുന്ന നിർദ്ധനരായ ഒരു കുടുംബത്തിന് ഭവനമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു.
പദ്ധതി നടത്തിപ്പിൽ അധികം ആവശ്യമായി വരുന്ന തുക സ്പോൺസർമാരിൽ നിന്നും കണ്ടെത്തണമെന്ന നിർദ്ദേശമനുസരിച്ച് ദേവസ്വം സെക്രട്ടറി 50000 രൂപ ഭവന നിർമ്മാണ ഫണ്ടിലേയ്ക്ക് സംഭാവനയും നൽകുകയുണ്ടായി.

ശിവഗിരി മഠത്തിൻ്റെ പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം പരിഗണിച്ച് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറുവാനും, ഭീതിയും ഭയവുമില്ലാതെ സമാധാനത്തോടും സന്തോഷത്തോടും കൂടി ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനായി എഴുത്തള്ളിപ്പിന് ആനയെ ഒഴിവാക്കുവാനും എസ് കെ എം ദേവസ്വം ഭരണസമിതി കൈക്കൊണ്ട ധീരോദാത്തവും പുരോഗമനപരവുമായ തീരുമാനങ്ങൾക്ക് വർദ്ധിച്ച പിന്തുണയാണ് സമൂഹത്തിൽ നിന്നും ഉണ്ടായത്. ഇതേ തുടർന്നാണ് വിവിധ പദ്ധതികൾ നടപ്പായ ശേഷവും സുരക്ഷിതമായ ഭവനങ്ങളിൽ അന്തിയുറങ്ങാൻ സാധിക്കാത്ത പാവപ്പെട്ടവരായ ശാഖാംഗങ്ങളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുവാനുള്ള തീരുമാനവും കൈക്കൊണ്ടതെന്ന് ദേവസ്വം പ്രസിഡൻ്റ് എ കെ ജയപ്രകാശ്, സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.

കരിയും വേണ്ട കരി മരുന്നും വേണ്ടകുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇക്കുറി ആനയില്ലകുമരകം : ശ്രീകുമാര മം...
16/02/2025

കരിയും വേണ്ട കരി മരുന്നും വേണ്ട

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇക്കുറി ആനയില്ല

കുമരകം : ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു എഴുന്നള്ളിപ്പിനും മറ്റും ആനകൾ വേണ്ടായെന്നുള്ള നിർണ്ണായക തീരുമാനം കൈക്കൊണ്ട് ശ്രീകുമാരമംഗലം ദേവസ്വം. അന്തരീക്ഷത്തിലെ താപനില വർധിക്കുന്നതുമൂലം ആനകൾ ഇടയുന്നത് അടുത്തകാലത്ത് നിത്യ സംഭവമായ സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഉത്സവം നടത്തുവാനായി ദേവസ്വത്തിന്റെ നിർണ്ണായക തീരുമാനമെന്നത് ശ്രദ്ധേയമാണ്. ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 03 നു നടക്കാനിരിക്കെയാണ് ദേവസ്വം ഭരണസമതി ആനകളെ എഴുന്നള്ളിപ്പിന് വേണ്ടെന്ന തീരുമാനം ഇന്ന് കൂടിയ കമ്മറ്റി യിൽ പാസാക്കിയത് . മാർച്ച് മാസത്തിൽ ഇപ്പോൾ ഉള്ളതിനെ അപേക്ഷിച്ച് അന്തരീക്ഷ ഊഷ്മാവ് ഉയരുവാനാണ് സാധ്യത. ആനകൾ ഇല്ലെങ്കിലും ഉത്സവത്തിന്റെ തനിമ നഷ്ടപ്പെടാതെ നടത്തുവാനാണ് ദേവസ്വം ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ തങ്കരതമുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ശ്രീകുമാരമംഗലം ക്ഷേത്രം.
ക്ഷേത്രത്തിലെ ആറാട്ട് ദിവസം പറയ്ക്ക് എഴുന്നള്ളപ്പിന് ആനയ്ക്ക് പകരം ഉള്ള സംവിധാനത്തെ പറ്റി വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Address

Kumarakom
Kottayam
686563

Website

Alerts

Be the first to know and let us send you an email when Sree Kumaramangalam Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share