Elangoi Church

Elangoi Church Holy Cross Church Elangoi is a Syro Malabar Roman Catholic Church under Kanjirapally Diocese

കാർഷിക മികവിനുള്ള അവാർഡുകൾ കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ  ശ്രീ K T തോമസ് കല്ലൂർ (മികച്ച കർഷകൻ, ചിറക്കടവ് ഗ്രാമ പഞ്ചായത്ത...
18/08/2026

കാർഷിക മികവിനുള്ള അവാർഡുകൾ കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ ശ്രീ K T തോമസ് കല്ലൂർ (മികച്ച കർഷകൻ, ചിറക്കടവ് ഗ്രാമ പഞ്ചായത്ത്), ശ്രീ തോമസ് വെട്ടുവേലിൽ (മികച്ച സമ്മിശ്ര കർഷകൻ, വാഴൂർ ഗ്രാമ പഞ്ചായത്ത്), ശ്രീ ജോസിറ്റ് അന്തീനാട്ട് (മികച്ച ക്ഷീര കർഷകൻ, വാഴൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർക്ക് ഇളങ്ങോയി ഇടവകയുടെ അഭിനന്ദനങ്ങൾ

നമ്മുടെ ഇടവകാംഗം മുള്ളോങ്കൽ ത്രേസ്സ്യാമ്മ ജോൺ (79 വയസ്സ്), സെന്റ്‌ മേരീസ് കൂട്ടായ്മ, വിദേശത്തുവച്ചു (Zurich-Switzerland)...
12/08/2026

നമ്മുടെ ഇടവകാംഗം മുള്ളോങ്കൽ ത്രേസ്സ്യാമ്മ ജോൺ (79 വയസ്സ്), സെന്റ്‌ മേരീസ് കൂട്ടായ്മ, വിദേശത്തുവച്ചു (Zurich-Switzerland) നിര്യാതയായി.

മൃതസംസ്കാരം 14/08/2026, വെള്ളിയാഴ്ച വിദേശത്തുവച്ച്, ഇന്ത്യൻ സമയം 5:30 PMന് (Obfelden Cemetery- Switzerland). എല്ലാവരും പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക...

മികവ് 202621 ജൂൺ (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് AKCC ഇളങ്ങോയി സംഘടിപ്പിക്കുന്ന മികവ് 2026 എന്ന പ്രോഗ്രാമിൽ ഇളങ്ങോയി ഇടവ...
21/06/2026

മികവ് 2026

21 ജൂൺ (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് AKCC ഇളങ്ങോയി സംഘടിപ്പിക്കുന്ന മികവ് 2026 എന്ന പ്രോഗ്രാമിൽ ഇളങ്ങോയി ഇടവകയിൽ നിന്നും ഈ വർഷം SSLC, +2 പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളെയും ആദരിക്കുന്നു.

മുഖ്യാതിഥി: Prof. Rony K Baby, ബഹു. കാഞ്ഞിരപ്പള്ളി MLA

നമ്മുടെ ഇടവകാംഗം കൈപ്പൻപ്ലാക്കൽ K V തോമസ് (86 വയസ്സ്), സെന്റ്‌ ഫ്രാൻസിസ് ആസ്സിസി കൂട്ടായ്മ, നിര്യാതനായി.മൃതസംസ്കാര ശുശ്ര...
05/06/2026

നമ്മുടെ ഇടവകാംഗം കൈപ്പൻപ്ലാക്കൽ K V തോമസ് (86 വയസ്സ്), സെന്റ്‌ ഫ്രാൻസിസ് ആസ്സിസി കൂട്ടായ്മ, നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷ ശനിയാഴ്ച (06 ജൂൺ) രാവിലെ 11:00ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. എല്ലാവരും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക...

ഇളങ്ങോയി ഇടവകയിൽ മുൻപ് വികാരിയായി സേവനം ചെയ്ത ബഹുമാനപ്പെട്ട ജോസ് മാറാമറ്റം അച്ചൻ (72) നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ (...
31/05/2026

ഇളങ്ങോയി ഇടവകയിൽ മുൻപ് വികാരിയായി സേവനം ചെയ്ത ബഹുമാനപ്പെട്ട ജോസ് മാറാമറ്റം അച്ചൻ (72) നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ (തിങ്കൾ, ജൂൺ 1) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 3.00 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.

സമാപന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കുന്നതാണ്. (തിങ്കൾ, ജൂൺ1) രാവിലെ 8.00 മണി മുതൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

സ്നേഹമുള്ളവരേ, ഇളങ്ങോയി മാർ സ്ലീവാ ദൈവാലയത്തിൽ 2026 മെയ് 16 - 17 (ശനി, ഞായർ) തീയതികളിൽ രാവിലെ 07:00 മുതൽ വൈകിട്ട് 09:00 ...
07/05/2026

സ്നേഹമുള്ളവരേ, ഇളങ്ങോയി മാർ സ്ലീവാ ദൈവാലയത്തിൽ 2026 മെയ് 16 - 17 (ശനി, ഞായർ) തീയതികളിൽ രാവിലെ 07:00 മുതൽ വൈകിട്ട് 09:00 വരെ 300ൽ പരം വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിക്കുവാനും തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നമ്മുടെ ഇടവകാംഗം തെക്കേപ്ലാത്തോട്ടത്തിൽ വർക്കി ജോൺ (92 വയസ്സ്), സെന്റ്‌ സേവിയർ കൂട്ടായ്മ, നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷ...
06/05/2026

നമ്മുടെ ഇടവകാംഗം തെക്കേപ്ലാത്തോട്ടത്തിൽ വർക്കി ജോൺ (92 വയസ്സ്), സെന്റ്‌ സേവിയർ കൂട്ടായ്മ, നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (മെയ്‌ 07), രാവിലെ 10:00ന് സ്വഭവനത്തിൽ ആരംഭിച്ച്, തുടർന്ന് ഇളങ്ങോയി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. എല്ലാവരും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക...

Address

Elangoi
Kottayam
686517

Opening Hours

Monday 5am - 7pm
Tuesday 5am - 7pm
Wednesday 5am - 7pm
Thursday 5am - 7pm
Friday 5am - 7pm
Saturday 5am - 7pm
Sunday 5am - 7pm

Website

Alerts

Be the first to know and let us send you an email when Elangoi Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Elangoi Church:

Shortcuts

Share