SNDP Yogam BrNo:3585 CKM.Thiruvanchoor

SNDP Yogam BrNo:3585 CKM.Thiruvanchoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Yogam BrNo:3585 CKM.Thiruvanchoor, Religious organisation, Thiruvanchoor, Kottayam.

06/09/2026

ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര
S.N.D.P യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂർ
#പ്രണതോസ്മി_മഹാഗുരും

ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ദിനാഘോഷം
22/08/2026

ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ദിനാഘോഷം

11/08/2026
23/07/2026

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ, സൈബർ സേന

#ഗുരു_വിജ്ഞാന_സരണി - ഓൺലൈൻ പ്രസംഗ മത്സരം 2026

ശ്രീനാരായണ ഗുരുദേവന്റെ ഉദാത്തമായ ദർശനവും ഈശ്വരീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, പുതിയ തലമുറയിലെ മികച്ച പ്രഭാഷകരെ വാർത്തെടുക്കുന്നതിനുമായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ, സൈബർ സേന, ശ്രീനാരായണ മാസാചരണത്തോടനുബന്ധിച്ച് 1202 ചിങ്ങം 01 മുതൽ കന്നി 09 വരെ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ അരുൾ ചെയ്തിട്ടുള്ള അഷ്ടലക്ഷ്യങ്ങളിൽ ഒന്നായ സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് മത്സര വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

മത്സര വിഭാഗങ്ങൾ (Categories)

വിഭാഗം എ - സീനിയർ (വിദ്യാർത്ഥികൾ): 5-ാം ക്ലാസ് മുതൽ പ്ലസ് ടു (ഹയർ സെക്കൻഡറി) വരെ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ.

വിഭാഗം ബി - (മുതിർന്നവർ / പൊതുവിഭാഗം): സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർ (കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റെല്ലാവരും).

🔸മത്സരത്തിൽ പങ്കെടുക്കാൻ യാതൊരുവിധ രജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കുന്നതല്ല (രജിസ്ട്രേഷൻ തികച്ചും സൗജന്യം).
ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേരെ മാത്രമായിരിക്കും മത്സരത്തിനായി തിരഞ്ഞെടുക്കുന്നത്. അതിനാൽ അവസാന തീയതിയായ 2026 ജൂലൈ 24 വരെ കാത്തുനിൽക്കാതെ, എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറിലേക്ക് വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യുക.

♦️രജിസ്റ്റർ ചെയ്യാൻ അയക്കേണ്ട വിവരങ്ങൾ:
മത്സരാർത്ഥിയുടെ പേര് :
വീട്ടുപേര് :
സ്ഥലം :
ജനന തീയതി :
പഠിക്കുന്ന ക്ലാസ് / മത്സരിക്കുന്ന വിഭാഗം :
ഫോൺ നമ്പർ :
ഈ വിവരങ്ങൾ 9188918599 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ 40 പേർക്കായിരിക്കും നറുക്കെടുപ്പിലൂടെയുള്ള പ്രസംഗ വിഷയങ്ങൾ 2026 ജൂലൈ 26-ാം തീയതി നൽകുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് താഴെ പറയുന്ന മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നറുക്കെടുപ്പിലൂടെ നൽകുന്നതായിരിക്കും
ശ്രീനാരായണ ഗുരുദേവ ദർശനം
ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം,
ഗുരുദേവന്റെ സന്യാസ ശിഷ്യന്മാർ, ഗൃഹസ്ഥ ശിഷ്യന്മാർ, ക്ഷേത്ര പ്രതിഷ്ഠകൾ ,
എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രവും വളർച്ചയും

🔸വിഷയങ്ങൾ ലഭിക്കുന്ന മത്സരാർത്ഥികൾ തങ്ങളുടെ പ്രസംഗ വീഡിയോകൾ 2026 ഓഗസ്റ്റ് 12-ാം തീയതിക്കകം 9188918599 എന്ന വാട്‌സാപ്പ് നമ്പരിൽ ഡോക്യുമെൻ്റായിട്ടോ ഗൂഗിൾ ഡ്രൈവ് ലിങ്ക് വഴിയോ അയച്ചു തരേണ്ടതാണ്. അവസാന തീയതി വരെ കാത്തുനിൽക്കാതെ എത്രയും വേഗം വീഡിയോകൾ അയച്ചു നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

🔸വീഡിയോയ്ക്കൊപ്പം അയക്കേണ്ട വിവരങ്ങൾ: വീഡിയോകൾ അയക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ മത്സരാർത്ഥി നിർബന്ധമായും കൃത്യമായി എഴുതി അയയ്ക്കേണ്ടതാണ്.

▪️മത്സരാർത്ഥിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ
പഠിക്കുന്ന ക്ലാസ് / മത്സരിക്കുന്ന വിഭാഗം
ലഭിച്ച പ്രസംഗ വിഷയം
വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നൽകേണ്ട ആകർഷകമായ തലക്കെട്ട്.

🔸സമയ ദൈർഘ്യം: പ്രസംഗ വീഡിയോകൾ മിനിമം 10 മിനിറ്റും മാക്സിമം 15 മിനിറ്റും ദൈർഘ്യമുള്ളതായിരിക്കണം.

▪️വീഡിയോ ഫോർമാറ്റ്: മൊബൈൽ ഫോൺ ലാൻഡ്‌സ്‌കേപ്പ് രീതിയിലല്ലാതെ, ലംബമായി (Vertical / Portrait Mode - 9:16 ഫോർമാറ്റ്) പിടിച്ച് മികച്ച ദൃശ്യ വ്യക്തതയോടെ (High Quality) വേണം വീഡിയോ ചിത്രീകരിക്കാൻ.
▪️ശബ്ദ വ്യക്തത: ബാക്ക്ഗ്രൗണ്ട് നോയ്സ് പരമാവധി ഒഴിവാക്കി, മത്സരാർത്ഥിയുടെ ശബ്ദം വളരെ വ്യക്തമായി കേൾക്കാൻ സാധിക്കുന്നതുമായിരിക്കണം.
വീഡിയോ ബാക്ഗ്രൗണ്ട് വെള്ള നിറം ആയിരിക്കണം

🔸യഥാർത്ഥ വീഡിയോ (Original Content): മത്സരത്തിനായി അയക്കുന്ന വീഡിയോ തികച്ചും യഥാർത്ഥമായിരിക്കണം. ഈ വീഡിയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ഗ്രൂപ്പുകളിലോ മുൻപ് അപ്‌ലോഡ് ചെയ്തതാകാൻ പാടില്ല. അങ്ങനെയുള്ളവ കണ്ടെത്തിയാൽ ഉടനടി അയോഗ്യരാക്കും.

🔸അപ്‌ലോഡിങ് രീതി: ദിവസേന രണ്ട് വീഡിയോകൾ വീതം (രാവിലെ വിദ്യാർത്ഥി വിഭാഗവും, വൈകുന്നേരം മുതിർന്നവരുടെ വിഭാഗവും) ചിങ്ങം 1 മുതൽ കന്നി 9 വരെയുള്ള ദിവസങ്ങളിൽ കോട്ടയം യൂണിയന്റെ ഔദ്യോഗിക പേജുകളിൽ അപ്‌ലോഡ് ചെയ്യും.
▪️ഒരാൾക്ക് ഒരു വീഡിയോ മാത്രമേ അയയ്ക്കാൻ അനുവാദമുള്ളൂ.
▪️വീഡിയോകൾ അപ്‌ലോഡിങ് ചെയ്യുന്ന ക്രമം നറുക്കെടുപ്പിലുടെ തീരുമാനിക്കുന്നതാണ്.

🔸 മത്സരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ജഡ്ജിങ് പാനലിന്റെയും സംഘാടക സമിതിയുടെയും തീരുമാനം അന്തിമവും മാറ്റമില്ലാത്തതുമായിരിക്കും.

🔸വിജയികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം
▪️മത്സരാർത്ഥികൾക്ക് തുല്യ നീതി ഉറപ്പാക്കാൻ ഒരു ഹൈബ്രിഡ് സ്കോറിംഗ് രീതിയാണ് അവലംബിക്കുന്നത്:
▪️60% മാർക്ക്: വിധികർത്താക്കളുടെ പാനൽ വിലയിരുത്തുന്ന പ്രസംഗത്തിന്റെ ഉള്ളടക്കം, അവതരണ ശൈലി, ഭാഷാശുദ്ധി എന്നിവയ്ക്ക്.
▪️40% മാർക്ക്: സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് (ലൈക്ക്, ഷെയർ, വ്യൂസ്, കമന്റ്സ്, ഫോളേവേർസ് എന്നിവയ്ക്ക്).

▪️തുല്യ അവസരം ഉറപ്പാക്കാൻ: വ്യത്യസ്ത ദിവസങ്ങളിലാണ് വീഡിയോകൾ വരുന്നത് എന്നതിനാൽ, എല്ലാ മത്സരാർത്ഥികൾക്കും തുല്യ അവസരം ലഭിക്കാൻ ഓരോ വീഡിയോയും അപ്‌ലോഡ് ചെയ്ത തീയതി മുതൽ കൃത്യം 7 ദിവസത്തെ റീച്ച് മാത്രമേ വോട്ടിംഗിനായി കണക്കിലെടുക്കുകയുള്ളൂ.

🔸ആകർഷകമായ സമ്മാനങ്ങൾ!
രണ്ട് വിഭാഗങ്ങളിലെയും വിജയികൾക്ക് പ്രത്യേകം പ്രത്യേകം ആകർഷകമായ ക്യാഷ് പ്രൈസുകളും, സർട്ടിഫിക്കറ്റുകളും, മൊമെന്റോകളും നൽകുന്നതായിരിക്കും. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.

ഗുരുദേവ ദർശനം, ഗുരുവിൻ്റെ ഈശ്വരീയത എന്നിവ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഈ മഹത്തായ സംരംഭത്തിലേക്ക് എല്ലാ മത്സരാർത്ഥികൾക്കും സ്വാഗതം!

എന്ന്
കോട്ടയം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് വേണ്ടി

ചെയർമാൻ
തുഷാർ വെള്ളാപ്പള്ളി

കൺവീനർ
സുരേഷ് പരമേശ്വരൻ

സൈബർ സേന യൂണിയൻ സമിതിക്ക് വേണ്ടി

ചെയർമാൻ
ജിനോ ഷാജി

കൺവീനർ
ബിനു മോഹൻ

23/07/2026
 #നിര്യാതനായി തിരുവഞ്ചൂർ : മാപ്ലക്കുന്നേൽ എം. എം. വാസുദേവൻ (75) അന്തരിച്ചു. ഭാര്യ ഓമന, വേളൂർ കലയംകേരി കുടുംബാംഗമാണ്. പരേ...
21/06/2026

#നിര്യാതനായി
തിരുവഞ്ചൂർ : മാപ്ലക്കുന്നേൽ എം. എം. വാസുദേവൻ (75) അന്തരിച്ചു. ഭാര്യ ഓമന, വേളൂർ കലയംകേരി കുടുംബാംഗമാണ്. പരേതൻ, നരിമറ്റം 1027 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറി, 3585-ാം നമ്പർ എസ്.എൻ.ഡി.പി യോഗം മുൻ യൂണിയൻ കമ്മിറ്റി മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുവഞ്ചൂർ യൂണിറ്റ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ : സജിത, സന്ധ്യ, സതീഷ് ചന്ദ്രൻ. മരുമക്കൾ : വിജോ സി. കെ. അയർക്കുന്നം, ഷൈജു എം. എസ്സ്. തൊണ്ണൻകുഴി, ബിനി സതീഷ് കൊല്ലം. സംസ്കാരം നാളെ (22/06/26) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.

 #അഭിനന്ദനങ്ങൾ
08/06/2026

#അഭിനന്ദനങ്ങൾ

 #നിര്യാതനായിതിരുവഞ്ചൂർ : മണ്ണാറത്തറയിൽ ശ്രീധരൻ (തങ്കപ്പൻ) 84 നിര്യാതനായി.ഭാര്യ - പങ്കജാക്ഷി ആർപ്പൂക്കര ചക്കാലക്കടവ് കുട...
30/05/2026

#നിര്യാതനായി
തിരുവഞ്ചൂർ : മണ്ണാറത്തറയിൽ ശ്രീധരൻ (തങ്കപ്പൻ) 84 നിര്യാതനായി.
ഭാര്യ - പങ്കജാക്ഷി ആർപ്പൂക്കര ചക്കാലക്കടവ് കുടുംബാംഗമാണ്
മക്കൾ - വിജയമ്മ, സോമിനി, മിനി , ബിന്ദു , പരേതനായ ബിനു
മരുമക്കൾ - ഗോപാലകൃഷ്ണൻ തിരുവാർപ്പ്, സലി പുതുപ്പള്ളി, സുനിൽ ഇല്ലിവളവ്, മനേഷ് കളർകോട്, സുനിത ഒളശ്ശ
സംസ്കാരം നാളെ (31/05/26) ഞായർ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Address

Thiruvanchoor
Kottayam
686019

Website

Alerts

Be the first to know and let us send you an email when SNDP Yogam BrNo:3585 CKM.Thiruvanchoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share