03/09/2021
മക്കളെ നൽകുന്ന ദൈവം..
എന്റെ മകൾ ടീന, ജീവിത പങ്കാളി സോണി മാഞ്ഞാലി അവർക്ക് ദൈവം നൽകിയ ആറാമത്തെ കുട്ടി നിക്കോൾ മോളുമായി ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയപ്പപ്പോൾ ആഹ്ലാദത്തോടെ അവരെ സ്വീകരിക്കുന്ന സഹോദരങ്ങളെയാണ് നമ്മൾ കാണുന്നത്. അവർ അഞ്ചു മക്കളും ഞങ്ങളുമായി രണ്ടു ദിവസമായി വാഴക്കുളത്തെ വീട്ടിൽ പ്രാർത്ഥിച്ച് ഒരുങ്ങി ഇരിക്കുകയായിരുന്നു. വാവയെ വരവേൽക്കാൻ വീട് അലങ്കരിച്ച് പ്രാർത്ഥനയോടെ കുഞ്ഞുവാവയെ സ്വകരിച്ചു ഉമ്മ കൊടുത്തു തുള്ളിച്ചാടി ഈശോയ്ക്ക് സമർപ്പിച്ച് ബെഡ്റൂമിലേക്ക് കൊണ്ടുപോവുന്ന മനോഹരമായ കാഴ്ച്ച..
ഈ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തുവാനുള്ള കൃപയ്ക്കായി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണമേ...
എന്ന് ബ്രദർ ഔസെപ്പച്ചൻ പുതുമന,
സെക്രട്ടറി എഫാത്താ മിഷൻ