St. Mary’s Orthodox Church Velloothuruthy

St. Mary’s Orthodox Church Velloothuruthy St. Mary's Orthodox Church Velloothuruthy situated in the small village in Velloothuruthy kottayam District,Kerala,India.

It is in the possession of Malankara Sabha under kottayam diocese.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ll മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് ll സ്ഥാനാർഥികൾ
31/07/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ll മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് ll സ്ഥാനാർഥികൾ

27/07/2026
കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ മലങ്കര സഭയുടെ ആസ്ഥാനത്ത്  പരി. കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി  മുഖ്യമന്ത്രി.ശ...
27/07/2026

കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ മലങ്കര സഭയുടെ ആസ്ഥാനത്ത് പരി. കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി.ശ്രീ.വി.ഡി.സതീശന് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. അരമനയിൽ എത്തിയ മുഖ്യമന്ത്രിയെ മലങ്കര സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവലോകം അരമന ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്ന കാലം ചെയ്ത പൗരസ്ത്യാ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി.സതീശൻ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തുന്നത്. പുതുപ്പള്ളി എംഎൽഎയും സഭാം​ഗവുമായ ശ്രീ.ചാണ്ടി ഉമ്മനും ഒപ്പമുണ്ടായിരുന്നു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,അരമന അസിസ്റ്റന്റ് മാനേജർ ഫാ.​ഗീവർ​ഗീസ് ജോൺസൺ, അഡ്വ. ടോം കോര അഞ്ചേരിൽ മാനേജിംഗ് കമ്മിറ്റി അംഗം എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. സഭയുടെ ക്ഷണം സ്വീകരിച്ച് ദേവലോകത്തേക്ക് എത്തിയ മുഖ്യമന്ത്രിയുമായി പരിശുദ്ധ കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തി. . സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അറിയിക്കുകയും, സഭയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. . ഒരു മണക്കൂറോളം സഭാ ആസ്ഥാനത്ത് ചെലവഴിച്ച ശേഷമാണ് വി.ഡി.സതീശൻ മടങ്ങിയത്.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട...
24/07/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറിയും അരമനയുടെ അസി. മാനേജരുമായ ഫാ.ഗീവർഗീസ് ജോൺസൺ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഇതോടൊപ്പം അസോസിയേഷൻ
യോഗസ്ഥലത്തും, സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mosc.in ) ലിസ്റ്റ് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിൽ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4243 പ്രതിനിധികൾ പങ്കെടുക്കും. മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ പരുമല തിരുമേനിക്ക് ജൻമം നൽകിയ മുളന്തുരുത്തിയുടെ പുണ്യഭൂമിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുന്നത്.

ചരിത്രപരമായ തീരുമാനവുമായി മലങ്കര സഭയുടെ പുതുപ്പള്ളി പള്ളി. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി പെര...
26/04/2026

ചരിത്രപരമായ തീരുമാനവുമായി മലങ്കര സഭയുടെ പുതുപ്പള്ളി പള്ളി. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം സഭയുടെ വിശുദ്ധ കുർബാന ക്രമം ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകര...
16/04/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം സഭയുടെ വിശുദ്ധ കുർബാന ക്രമം ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചു. ഭാഗ്യ സ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ്മപ്പെരുന്നാൾ കുർബാനയ്ക്ക് ശേഷം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, മുംബൈ ഭദ്രാസന അധിപനുമായ അഭി. ഗീവർഗീസ് മാർ കൂറിലോസ് തീരുമനസിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. അഭിവന്ദ്യ പിതാക്കന്മാരായ യുഹാനോൻ മാർ
പോളികാർപ്പോസ് , ഡോ. യുഹാനോൻ മാർ മാർ ദിയസ്കോറോസ് , ഗീവർഗീസ് മാർ തെയോഫിലോസ്, സക്കറിയ മാർ സേവേറിയോസ് എന്നിവർ സന്നിഹിതരായിരുന്നു.

ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ | 13-ാം ഓർമ്മപ്പെരുന്നാൾ I മാർ ബസേലിയോസ് ദയറാ| ഞാലിയാംകുഴി
13/04/2026

ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ | 13-ാം ഓർമ്മപ്പെരുന്നാൾ I മാർ ബസേലിയോസ് ദയറാ| ഞാലിയാംകുഴി

കോട്ടയം മെത്രാസന ശതോത്തര സുവർണ ജൂബിലി സ്തോത്ര സർപ്പണം നടത്തപ്പെട്ടു.
13/04/2026

കോട്ടയം മെത്രാസന ശതോത്തര സുവർണ ജൂബിലി
സ്തോത്ര സർപ്പണം നടത്തപ്പെട്ടു.

പരിശുദ്ധ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷാക്രമീകരണം
28/03/2026

പരിശുദ്ധ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷാക്രമീകരണം

Address

Velloothuruthy
Kottayam
686537

Website

Alerts

Be the first to know and let us send you an email when St. Mary’s Orthodox Church Velloothuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share