Kattayil Palakottu Devi temple

Kattayil Palakottu Devi temple " സര്വ്വ മംഗള മംഗല്യേ ശിവേ സര്വാര്ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "

🕉ഓം ഐം ക്ളീം സൗംഹ്രീം ഭദ്ര­കാള്യൈ നമഃ🕉

കൊല്ലം ജില്ല­യിൽ കൊട്ടാ­ര­ക്കര താലൂ­ക്കിൽ ഓട­നാ­വട്ടം കട്ട­യിൽ ദേശത്ത്‌ തികച്ചും ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും ചിര­പു­രാ­ത­ന­വു­മായ ശ്രീ പാല­യ്ക്കോട്ട്‌ ഭഗ­വ­തി­ക്ഷേ­ത്ര­ത്തിന്‌ ഏക­ദേശം ആയി­ര­ത്തിൽപരം വർഷം പഴ­ക്ക­മു­ള്ള­തായി ചരിത്രകാരന്മാർ സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ആരാ­ധനാ­മൂർത്തി­യായി അഷ്ട­സ്വ­രൂ­പി­ണി­യായ ഭഗ­വതി ഇവിടെ കുടി­കൊ­ള്ളു­ന്നു. 2016 മാ

ർച്ച്‌ മാസം 10-‍ാം തീയതി 12.15 ന്‌ ക്ഷേത്ര­ത്തിന്റെ നവീ­ക­രണ ഭാഗ­മായി വിധി­പ്ര­കാരം ആധാ­ര­ശി­ലാ­സ്ഥാ­പനം ഷഡാ­ധാ­ര­പ്ര­തി­ഷ്ഠ­യിൽ നടക്കുകയും പുനർനിർമ്മി­ക്കു­കയും ചെയ്തു. ആധാ­ര­ശി­ല, ധന്യ­പീ­ഠം, നിധി­കും­ഭം, പത്മദളം, കൂർമ്മം, യോഗ­നാളം,നപുംസക ശില എന്നിവ ചേരു­ന്ന­താണ്‌ ഷഡാ­ധാ­രം. മൂലാ­ധാ­രം, സ്വാധി­ഷ്ഠാ­നം, മണി­പൂ­ര­കം, അനാഹാതം , പഞ്ച­പ്രാ­ണം, വിശുദ്ധി, മുക­ളിൽ ആജ്ഞ എന്നീ ആധാ­ര­ച­ക്ര­ങ്ങളെ ആസ്പ­ദ­മാ­ക്കി­യാണ്‌ ഷഡാ­ധാ­ര­പ്ര­തിഷ്ഠ ചെയ്യു­ന്ന­ത്‌. ക്ഷേത്ര­പു­നർനിർമ്മി­തി­യുടെ വിവിധ ഘട്ട­ങ്ങ­ളിൽ കണ­ക്കിൽ അണു­വിട തെറ്റാതെ കൃഷ്ണ­ശി­ലയിൽ പഞ്ച­വർഗ്ഗവും, പൂർണ്ണ­മായും വന­ത്തിലെ തേക്കു­ത­ടി ഉപ­യോ­ഗിച്ച്‌ തച്ചു­ശാ­സ്ത്രത്തിൽ നൂത­ന­കാ­ല­ഘ­ട്ട­ത്തിന്‌ യോജിച്ച കൊത്തു­പ­ണി­കളോടു കൂടി ക്ഷേത്ര­ത്തിന്റെ ചട്ട­ക്കൂടും, ഉത്തരക്കൂടും , ചെമ്പോല ഉപ­യോ­ഗിച്ച്‌ മേച്ചി­ൽപുറവും, സ്വർണ്ണം കൊണ്ട്‌ പൂശിയ താഴി­ക­ക്കു­ടവും ശ്രീ.­രാജു മുത്തോലി (റിട്ട.ക്ഷേത്രം ശില്പി, തിരുവിതാംകൂർ ദേവസ്വം ബോർഡ്) വാസ്തുശില്പ­കലാ വൈദ­ഗ്ധ്യ­ത്തിൽ നിർമ്മിച്ചു നൽകി. ഒരു വർഷ­ത്തി­നു­ള്ളിൽ പൂർത്തീ­ക­രിച്ച്‌ പുനഃ­പ്ര­തി­ഷ്ഠാ­കർമ്മം നട­ത്തു­വാൻ കഴി­ഞ്ഞു­വെ­ന്നത്‌ പാല­യ്ക്കോട്ട്‌ ഭഗ­വ­തി­യുടെ അനു­ഗ്രഹം ഒന്നു കൊണ്ട്‌ മാത്ര­മാ­ണ്‌. പുനഃ­പ്ര­തി­ഷ്ഠാ­കർമ്മം 2017 ഫെബ്രു­വരി 6 (1192 മകരം 24) തിങ്ക­ളാഴ്ച രാവിലെ 9.40നും 10.20നും മദ്ധ്യേ ക്ഷേത്രം തന്ത്രി അടൂർ പന്നി­വിഴ ഇട­മ­ന­മ­ഠ­ത്തിൽ ബ്രഹ്മ­ശ്രീ. ശ്രീനാ­രാ­യ­ണര്‌ പണ്ടാ­ര­ത്തിൽ നിർവ്വ­ഹി­ക്കും.

പുനർനിർമ്മി­തി­യുടെ മുൻപുള്ള ക്ഷേത്രം കരി­ങ്കല്ലും തടി­കളും പ്രധാ­ന­മായും പ്ളാവ്‌, ആഞ്ഞിൽ, മേച്ചി­ലോട്‌ എന്നി­വ­യാൽ നിർമ്മി­ക്ക­പ്പെ­ട്ട­വ­യാ­യി­രു­ന്നു. ചട്ട­ക്കൂ­ട്ടിലെ ആഞ്ഞി­ലി­പ­ല­ക­യിൽ പഴയ മല­യാള അക്ക­ത്തിൽ ൮൪ (84)എന്ന്‌ കൊത്തി­വ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. പല പ്രാവശ്യം ജീർണ്ണോ­ദ്ധാ­രണം നട­ന്നി­ട്ടു­ണ്ടെന്ന്‌ പഴ­മ­ക്കാർ പറ­യു­ന്നു. ക്ഷേത്രം നിർമ്മി­ക്ക­പ്പെട്ടതോ ജീർണ്ണോ­ദ്ധാ­രണം ചെയ്യപ്പെട്ട വർഷമോ ആയി­രി­ക്കു­മത്‌ എന്ന്‌ അനു­മാ­നി­ക്ക­പ്പെ­ടു­ന്നു. പഴ­യ­ക്ഷേ­ത്ര­ത്തിന്റെ തോത്‌ അംഗു­ലം, കോൽ കണ­ക്കിൽ തന്നെ­യാണ്‌ പുതി­യ­ക്ഷേ­ത്രവും നിർമ്മി­ച്ചി­ട്ടു­ള്ള­ത്‌. അതിനു മുമ്പുള്ള വിവ­ര­ങ്ങ­ളൊന്നും നമ്മു­ടെ­യി­ട­യിൽ അറി­യാ­വു­ന്ന­വർ ഇല്ലെന്ന്‌ തന്നെ പറ­യാം. എന്നാൽ ഇവി­ടെ­യുള്ള സ്ഥല­നാ­മ­ങ്ങ­ളു­ടേയും ഗൃഹ­പ്പേ­രു­ക­ളു­ടേയും അടി­സ്ഥാ­ന­ത്തിൽ ക്ഷേത്ര­ത്തിനെക്കുറിച്ച്‌ നൂറ്റാ­ണ്ടു­കൾക്കു­മുമ്പേ ഇന്നാ­ട്ടിലെ നിവാ­സി­ക­ളുടെ ആരാ­ധ­നാ­മൂർത്തി­യായി പാല­യ്ക്കോ­ട്ടു­ദേവി കുടി­കൊ­ണ്ടി­രു­ന്നു­വെന്നതിന്‌ തെളി­വു­ണ്ടെന്ന്‌ ചരി­ത്ര­ഗ­വേ­ഷകർ അഭി­പ്രാ­യ­പ്പെ­ടു­ന്നു.

പണ്ട്‌ ഇവിടം പാല (ചെ­മ്പ­കം, കള്ളി­പ്പാ­ല, യക്ഷി­പ്പാ­ല, ഏഴി­ലം­പാല‍) മര­ങ്ങ­ളുടെ ഘോര­വ­ന­മാ­യി­രു­ന്നു­വെന്നും പാല­യുടെ പോട്ടിൽ എവിടെ നിന്നോ ഒരു പൂവൻകോഴി പറന്ന്‌ വന്നി­രി­ക്കു­കയും നട്ടുച്ച നേരത്ത്‌ കോഴിയുടെ ഉച്ച­ത്തി­ലുള്ള കൂവൽ കേട്ട്‌ അതു വഴി വന്ന ഒരു തച്ചൻ തന്റെ കയ്യി­ലുള്ള പണി­യാ­യുധം കൊണ്ട്‌ പോട്ടിൽ തുളച്ച്‌ നോക്കി­യ­പ്പോൾ കോഴി അപ്ര­ത്യ­ക്ഷ­മാ­യി­യെന്നും പോട്ടിൽ നിന്നും ചോര വാർന്നു­വ­രു­ന്നത്‌ കണ്ട്‌ ഭീതി­പ്പെട്ട തച്ചൻ പാലവനത്തിൽ ദേവീ­സാ­ന്നിദ്ധ്യമുണ്ടെന്ന്‌ മന­സ്സി­ലാക്കി ദേവിയെ പാല­പ്പോ­ട്ടിൽ കുടിയിരുത്തി പൂജ ചെയ്തു­വെ­ന്നു­മുള്ള ഐതിഹ്യവുമു­ണ്ട്‌. പിൽക്കാ­ലത്ത്‌ ഈ സ്ഥലം ലോപിച്ച്‌ പാല­ക്കോ­ടായി മാറി.

ദ്രാവിഡ സംസ്കാ­ര­ത്തി­ലുള്ള വൈവി­ധ്യ­മാർന്ന ആചാ­ര­ങ്ങ­ളും അനു­ഷ്ഠാ­ന­ങ്ങ­ളും ക്ഷേത്ര­ക­ല­ക­ളും കൊണ്ട്‌ സമ്പു­ഷ്ട­മാണ്‌ ഈ ക്ഷേത്രം. മീന­മാ­സ­ത്തിലെ ഭരണി നക്ഷ­ത്ര­ത്തി­ലാണ്‌ ദേവി­യുടെ തിരു­വു­ത്സവം കൊണ്ടാ­ടു­ന്നത്‌. തിരു­വു­ത്സ­വ­ത്തിന്‌ മുമ്പു­തന്നെ തുട­ക്ക­മായി ഇവിടെ 41 ദിവസത്തെ തോറ്റംപാട്ട്‌ ആരംഭിക്കുന്നു. തികച്ചും വായ്മൊഴിയായി തുടർന്നു­വന്ന ഒരു കലാ­രൂ­പ­മാ­ണി­ത്‌. ദേവി­യുടെ കഥ­കൾ പാടി­പ്പു­ക­ഴ്ത്തു­ക­യാ­ണി­തിന്റെ ഐതി­ഹ്യം. സംഘ­കാ­ല­ത്തിലെ കണ്ണ­കീ­ച­രിതം കഥ­യാണ്‌ ഇതി­വൃ­ത്തം. ഏവർക്കും മന­സ്സി­ലാ­ക്കു­വാൻ എളു­പ്പ­മുള്ള ശൈലി­യി­ലാണ്‌ ഇവിടെ തോറ്റം­പാട്ട്‌ ആല­പി­ക്കു­ന്ന­ത്‌. ആയ­തി­നാൽ ധാരാളം ഭക്ത­ജ­ന­ങ്ങൾ പാട്ട്‌ കേൾക്കു­വാൻ ഇവിടെ എത്തു­ന്നു­ണ്ട്‌. ജന­ന­പ്പാ­ട്ട്‌, കൊല്ലും തോറ്റും, മാല­വയ്പ്‌ പാട്ട്‌ എന്നിവ തോറ്റം­പാ­ട്ടിന്റെ പ്രധാന ഭാഗ­ങ്ങ­ളാ­ണ്‌. ദേവിയും ബാല­ക­രു­മാ­യുള്ള മംഗ­ല്യ­മാണ്‌ മാല­വയ്പ്‌ പാട്ടിന്റെ കഥയിലെ ഉള്ള­ടക്കം. ഉത്സ­വ­ങ്ങൾക്ക്‌ തൃക്കൊ­ടി­യേറി എട്ടാം നാൾ മീന­ഭ­ര­ണി തിരുവുത്സവം. തലേ­ദി­വസം അശ്വതി നാളിൽ രാവിലെ 6 മണിക്ക്‌ ആയി­ര­ക്കിന്‌ അംഗ­ന­മാർ ഇവിടെ പൊങ്കാല അർപ്പി­ക്കു­ന്നു. നാനാ­ദി­ക്കിൽ നിന്നും ധാരാളം ഭക്ത­ജ­ന­ങ്ങൾ ക്ഷേത്ര­ത്തിൽ എത്തി­ച്ചേ­രു­ന്നു­ണ്ട്‌. അശ്വ­തി­നാ­ളിൽ 101 സ്വരൂപങ്ങൾക്കു വിശേഷാൽ പൂജയും , രാത്രി 9 മണിക്ക്‌ പള്ളി­വേട്ട അമ്പ­ല­ത്തും­കാ­ല­യിൽ നിന്നാ­രം­ഭി­ക്കു­ന്നു. ദേവിയുടെ പിതാ­വായ ശ്രീപ­ര­മ­ശി­വൻ വേടന്റെ വേഷ­ത്തിൽ വേട്ടയ്ക്ക്‌ പോയിവ­രു­ന്ന­താണ്‌ ഈ ചട­ങ്ങ്‌. ഭര­ണി­നാ­ളിൽ രാവിലെ ഉരുൾ, തല­യാ­ട്ടം, വേലൻപാ­ട്ട്‌, സർപ്പ­കാ­വിൽ പുള്ളു­വൻപാട്ട്‌ എന്നീ വഴി­പാ­ടു­കൾ നട­ത്തു­ന്നു. വൈകിട്ട്‌ 4 മണിക്ക്‌ ഗരു­ഢൻ തൂക്കം, കുട്ടി­കളെ എടു­ത്തു­തൂ­ക്കം, ചമ­യ­ത്തൂ­ക്കം, പ്രാത്തൂ­ക്കം, അമ്മാ­തൂ­ക്കം(­കു­ട്ടി­കളെ ഒരു­വ­ലത്ത്‌ എടു­ത്തു­തൂ­ക്കു­ന്ന­ത്‌), കെട്ടി­തൂ­ക്കം, പണ്ടാ­ര­തൂക്കം തുട­ങ്ങിയ ക്ഷേത്ര­ക­ല­കൾ നൂറ്റാ­ണ്ടു­ക­ളായി തന്നെ നട­ന്നു­പോ­രു­ന്നു. തികഞ്ഞ വ്രതാ­നു­ഷ്ഠാ­ന­ങ്ങ­ളോടെ നട­ന്നു­പോ­രുന്ന ക്ഷേത്ര­ക­ല­ക­ളാ­ണി­വ­യെ­ല്ലാം. ക്ഷേത്ര­ത്തിന്റെ തെക്കു­ഭാ­ഗത്ത്‌ സ്ഥിതി ചെയ്യുന്ന യോഗീശ്വ­ര­ക­ള­രി­യിൽ നിന്നാണ്‌ ഇവ­യെല്ലാം ആരം­ഭി­ക്കു­ന്ന­ത്‌. ദേവീ­ച­രി­ത­ത്തിൽ ദാരി­കാ­സു­ര­നു­മാ­യുള്ള യുദ്ധ­ത്തിന്‌ ദേവി­യുടെ പട­യാ­ളി­ക­ളാ­യി­ട്ടാണ്‌ ഇത്തരം കല­ക­ളുടെ സങ്ക­ല്പം. ദാരി­കൻ കഠിന തപ­സ്സു­കൊണ്ട്‌ പര­മ­ശി­വനെ പ്രത്യ­ക്ഷ­പ്പെ­ടുത്തി വരം നേടിയ കഥ ഇവിടെ അന്വർത്ഥ­മാ­കു­ന്നു­ണ്ട്‌. ആണി­നാലോ പെണ്ണി­നാലോ, ഭൂമി­യിലോ ആകാ­ശ­ത്തോ, രാത്രിയോ പകലോ തന്നെ നിഗ്ര­ഹി­ക്കാൻ പാടില്ല എന്നും ഒരു തുള്ളി രക്തം ഭൂമി­യിൽ പതി­ച്ചാൽ തുല്യ­രായ ഒരാ­യിരം അസു­രന്മാർ ജന്മ­മെ­ടു­ക്കണ­മെന്നുമാണ്‌ വരം ലഭി­ച്ചി­ട്ടു­ള്ള­ത്‌. അഹങ്കാരിയായ ദാരികന് ഒരിക്കൽ പെൺ കയ്യാൽ മരണമുണ്ടെന്ന മറുവരം ലഭിക്കുകയും ചെയ്തു. ആയ­തി­നാൽ ദേവിയെ ദാരികനിഗ്ര­ഹ­ത്തിന്‌ സഹാ­യി­ക്കു­ന്ന പട­യാ­ളി­കൾ എന്ന തര­ത്തി­ലാണ്‌ വില്ലിൽ തൂങ്ങി പയ­റ്റു­ന്ന­തിന്റെ ആശ­യം. അങ്ക­ത്തിന്‌ കച്ച­കെട്ടി അരയും തലയും മുറുക്കി വാളും പരി­ചയും വീശി അട­വു­കൾ പയ­റ്റു­ന്നു. പട­യാ­ളി­കൾ മുഖത്ത്‌ പുള്ളി(ചു­ട്ടി) കുത്തി തെക്കൻ കളരി അഭ്യ­സി­ക്കുന്ന മറ്റൊരു പ്രധാന കലാ­രൂ­പ­മാണ്‌ കുത്തി­യോട്ടം.

കാടു­ജാ­തി­മു­കൾ മലയപ്പൂപ്പൻ എന്നൊരു സങ്ക­ല്പത്തെ ഓർമ്മ­പ്പെ­ടുത്തി ചൂട്ടു­ഴി­യൽ വിത്തു­വി­ത­റൽ എന്നി­ങ്ങ­നെ­യുള്ള പ്രാചീ­ന­സം­സ്കാ­രവും ഇവിടെ നില­കൊ­ള്ളു­ന്നു. ദുരി­ത­ങ്ങൾ മാറു­ന്ന­തി­നായി എല്ലാ ഭവ­ന­ങ്ങ­ളും സന്ദർശിച്ച്‌ ചൂട്ടു­ഴിഞ്ഞ്‌ നെൽവിത്ത്‌ വിതറി ക്ഷേത്ര­ത്തിൽ തിരി­ച്ചെ­ത്തു­ന്നു.

വൃശ്ചികച്ചിറ­പ്പി­നോ­ട­നു­ബ­ന്ധിച്ച്‌ നട­ത്തുന്ന ഗുരു­തി­പൂജ(കു­രു­തി) ദ്രാവിഡ സംസ്കാ­ര­ത്തിന്‌ മറ്റൊ­രു­ദാ­ഹ­ര­ണ­മാ­ണ്‌. പണ്ടി­വിടെ കോഴി­ക്കു­രുതി നട­ന്നി­രു­ന്ന­തായി പറയ­പ്പെ­ടു­ന്നു. സർപ്പ­ക്കാവിലെ ആയില്യം മഹാ­മഹം തുലാ­മാ­സ­ത്തിലെ ആയി­ല്യം നാളിലാണ്‌. കാവിൽ കള­മെ­ഴുത്തും പുള്ളു­വൻ പാട്ടും, നൂറു­പാലും ഊട്ടും, സർപ്പം തുള്ളൽ, മൂന്ന്‌ വർഷം കൂടു­മ്പോൾ സർപ്പ­ബലി എന്നിവയാണ്‌ മുഖ്യ­മായി നട­ക്കു­ന്ന­ത്‌.

ഗണ­പ­തി, ശാസ്താ­വ്‌, മുരു­കൻ, ഉമാ­മ­ഹേ­ശ്വ­രൻ, എന്നീ ഉപദേവതകളും, ക്ഷേത്ര­ത്തി­നു­തെക്ക്‌ യോഗീ­ശ്വ­ര­ക്ക­ള­രിയും, സർപ്പ­ക്കാ­വ്‌, മൂർത്തി­ക്കാ­വ്‌ തുട­ങ്ങിയ കാവു­കളും ഇവിടെ മുഖ്യ­മായി ആരാധിക്ക­പ്പെ­ടു­ന്നു. ചൊവ്വാഴ്ച തോറും കാര്യസിദ്ധിപൂജ(നവാ­ക്ഷ­രീ­പൂ­ജ), വെള്ളി­യാഴ്ച തോറും നാര­ങ്ങാ­വി­ള­ക്ക്‌, ഐശ്വ­ര്യ­പൂ­ജ, ലക്ഷ്മീ­ദീ­പം, തുട­ങ്ങിയ പൂജ­കളും നട­ക്കു­ന്നു. നേർച്ച­കൾ ചെയ്യുന്ന ഭക്തർക്ക്‌ ഉദ്ദി­ഷ്ട­കാ­ര്യ­സിദ്ധിയും ഫല­പ്രാ­പ്‌­തിയും ലഭി­ക്കുന്നുവെന്നും ധാരാളം അനു­ഭ­വ­സ്ഥർ സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

കൊട്ടാ­ര­ക്കര ഓയൂർ റൂട്ടിൽ ഓട­നാ­വട്ടം ഠൗണിൽ നിന്നും ഒരു കിലോ­മീ­റ്റർ പടിഞ്ഞാ­റ്‌ സൊസൈ­റ്റി­മു­ക്കിനും അമ്പ­ല­ത്തും­കാ­ലയ്ക്കും മദ്ധ്യ­ത്താ­യി വിശാ­ല­മായ ഭൂവി­സ്തൃ­തി­യിൽ പ്രകൃ­തി­ര­മ­ണീയമായ ചുറ്റു­പാ­ടിൽ കട്ട­യിൽ ശ്രീപാ­ല­യ്ക്കോ­ട്ടമ്മ തല­മു­റ­ക­ളുടെ രക്ഷ­ക­യായി ഏവർക്കും ആശ്ര­യ­മായി കുടി­കൊ­ള്ളു­ന്നു

10/03/2026

കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ 2026 മീനഭരണി മഹോത്സവ മാലപാട്ട് അലങ്കാരം

10/03/2026
കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 2026 നോട്ടീസ്
07/03/2026

കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 2026 നോട്ടീസ്

കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ                 മീനഭരണി മഹോത്സവം 2026
25/02/2026

കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ
മീനഭരണി മഹോത്സവം 2026

10/02/2026

*അമ്മേ നാരായണ ദേവി നാരായണ
..........അലങ്കാര പൂജ..........*
2026 മാർച്ച് 22 ന് നടക്കുന്ന മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അശ്വതി പൊങ്കാല നാളിൽ (21/03/2026) അമ്മയുടെ തിരുനടയിൽ 🙏🏻 അലങ്കാര പൂജ 🙏🏻 നടത്തുന്നു. വിശേഷാൽ നിവേദ്യ പൂജ കഴിഞ്ഞ് വിവിധ വാദ്യഘോഷങ്ങളോടെ ഭഗവതിയുടെ തിരു: എഴുന്നെള്ളത്തിൽ ഭഗവതിക്ക് അകമ്പടിയായി താലപ്പൊലി വഴിപാടായി എടുക്കുന്നതിന് ആഗ്രഹിക്കുന്ന സ്ത്രീ ജനങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെടെണ്ടതാണ്.

മീനഭരണി മഹോത്സവ തോറ്റംപാട്ട് ആരംഭ അലങ്കാരം 2026
09/02/2026

മീനഭരണി മഹോത്സവ തോറ്റംപാട്ട് ആരംഭ അലങ്കാരം 2026

09/02/2026

*"അമ്മേ നാരായണ ദേവി നാരായണ”*
കട്ടയിൽ ശ്രീ പാലയ്ക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവ തോറ്റംപാട്ട് 10/02/2026 ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം ആരംഭിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മണി മുതൽ പാലയ്ക്കോട്ടമ്മയുടെ തിരുഃ സന്നിധിയിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.എല്ലാ ഭക്തജനങ്ങളും അന്നദാനത്തിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Address

Palakottu Devi Temple ; Odanavattom(po); Kottarakkar
Kottarakkara
691512

Opening Hours

Monday 5:30am - 11am
5pm - 7:30pm
Tuesday 5:30am - 11am
5pm - 7:30pm
Wednesday 5:30am - 11am
5pm - 7:30pm
Thursday 5:30am - 11am
5pm - 7:30pm
Friday 5:30am - 11am
5pm - 7:30pm
Saturday 5am - 11am
5pm - 7:30pm
Sunday 5am - 11am
5pm - 7:30pm

Telephone

+91 98958 08212

Alerts

Be the first to know and let us send you an email when Kattayil Palakottu Devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kattayil Palakottu Devi temple:

Share

Category