23/03/2024
MCYM കൊട്ടാരക്കര വൈദിക ജില്ലയുടെ നേതൃത്വത്തിൽ 28 ദൈവാലയങ്ങളും സംയുക്തമായി വി.കുരിശിൻ്റെ വഴി നടത്തപ്പെട്ടു. വൈകുന്നേരം 5 മണിക്ക് ചെങ്ങമനാട് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ വച്ച് ബഹു. റോയ് ജോർജ്ജ് വയലിറക്കത്ത് അച്ചന്റെ നേതൃത്വത്തിൽ നാൽപതാം വെള്ളിയാഴ്ചയുടെ ശുശ്രൂഷ നടത്തപ്പെട്ടു. ശേഷം കൊട്ടാരക്കര വൈദിക ജില്ലാ വികാരി വന്ദ്യ. ഗീവർഗീസ് നെടിയത്ത് റമ്പാൻ പ്രാരംഭ സന്ദേശം നൽകുകയും ശേഷം ബഹു.ജോഷ്വാ പാറയിൽ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രാരംഭ പ്രാർത്ഥനയോടെ വി.കുരിശിന്റെ വഴി ആരംഭിച്ചു.തുടർന്ന് വിശുദ്ധിയോടും പ്രാർത്ഥനയോടും കൂടെ അനുഗ്രഹപ്രദമായ ഈ യാത്ര ചെങ്ങമനാട്, പള്ളിമുക്ക് വഴി കിഴക്കേത്തെരുവ് ദൈവാലയത്തിൽ എത്തിച്ചേർന്നു.
ജില്ലാ വികാരി വന്ദ്യ ഗീവർഗ്ഗീസ് റമ്പാൻ, ബഹു. ജെയിംസ് പാറവിള കോർഎപ്പിസ്ക്കോപ്പ മറ്റ് ജില്ലയിലെ ബഹു. വൈദീകർ എന്നിവരുടെ നേതൃത്വത്തിൽ സമാപനപ്രാർത്ഥനയോടെ വി. കുരിശിന്റെ വഴി സമാപിച്ചു.
വൈദീകരും, സിസ്റ്റേഴ്സും വിശ്വാസികളും അടക്കം 700 ലേറെ പേർ ഈ ധന്യ യാത്രയിൽ പങ്കെടുത്തു.