Marthoma Yuvajanasakhyam Kottarakkara - Punalur Diocese

Marthoma Yuvajanasakhyam Kottarakkara - Punalur Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marthoma Yuvajanasakhyam Kottarakkara - Punalur Diocese, Religious organisation, kottarakkara, Kottarakkara.

പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മാ ( കൊട്ടാരക്കര - പുനലൂർ ഭദ്രാസനം )  ഇടവകയിൽ മാമ്മൂട്ടിൽ ശ്രീ മാമ്മൻ തോമസിന്റെ മകൻ ജോബ...
22/07/2019

പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മാ ( കൊട്ടാരക്കര - പുനലൂർ ഭദ്രാസനം ) ഇടവകയിൽ മാമ്മൂട്ടിൽ ശ്രീ മാമ്മൻ തോമസിന്റെ മകൻ ജോബി മാമ്മൻ (25 വയസ്സ്) ബൈക്കപകടത്തെ തുടർന്ന് ഗോക്യലം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. സംസ്കാരശ്രുശ്രൂഷ ഒന്നാം ഭാഗം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഭവനത്തിലും രണ്ടാം ഭാഗം 12.30ക്ക് ഇടവകയിലും..

ആദരാഞ്ജലികൾ

 #ആദരാഞ്ജലികൾകൊട്ടാരക്കര - പുനലൂർ ഭദ്രാസന യുവജനസഖ്യത്തിന്റെ മുൻ സെക്രട്ടറിയും,ഭദ്രാസന കൗൺസിൽ അംഗവുമായ ശ്രീ.ബിനോയ് K ഫിലി...
12/07/2019

#ആദരാഞ്ജലികൾ
കൊട്ടാരക്കര - പുനലൂർ ഭദ്രാസന യുവജനസഖ്യത്തിന്റെ മുൻ സെക്രട്ടറിയും,
ഭദ്രാസന കൗൺസിൽ അംഗവുമായ ശ്രീ.ബിനോയ് K ഫിലിപ്പിന്റെ പിതാവ്
L ഫിലിപ്പോസ് നിര്യാതനായി.

ശവസംസ്കാരശുശ്രൂഷ 15-07-19 (തിങ്കൾ)
ഉച്ചക്ക് 12:30 ന് ഭവനത്തിലും
തുടർന്ന് 2 മണിക്ക് പുല്ലാംകോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലും.

ഇന്ന് വിവാഹ ജീവിതത്തിലെക്ക് പ്രവേശിക്കുന്ന റവ. പ്രിൻസ് R ( മാർത്തോമ്മാ യുവജനസഖ്യം അസി. ജനറൽ സെക്രട്ടറി ) നും മിസ്. സുജിക...
04/07/2019

ഇന്ന് വിവാഹ ജീവിതത്തിലെക്ക് പ്രവേശിക്കുന്ന റവ. പ്രിൻസ് R ( മാർത്തോമ്മാ യുവജനസഖ്യം അസി. ജനറൽ സെക്രട്ടറി ) നും മിസ്. സുജിക്കും വിവാഹ മംഗളാശംസകളോടെ - കൊട്ടാരക്കര പുനലൂർ ഭദ്രാസന യുവജന സഖ്യം

സായൂജ്യം - 2019ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞ്ഞം ഒന്നാം ദിവസംമാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനം .പ്രസ്തുത പരിപാട...
27/06/2019

സായൂജ്യം - 2019
ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞ്ഞം ഒന്നാം ദിവസം

മാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനം .

പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉൽഘാടനം 26.06.19 ബുധനാഴ്ച്ച ഉച്ചക്ക് 2മണിക്ക് കൊട്ടാരക്കര - തൃക്കണ്ണമംഗൾ കാർമേൽ സ്കൂളിൽ വച്ചു അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ.
ഹരി R. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ശ്രീ. A. S. രഞ്ജിത് (ഡെപ്യൂ. എക്സ്സൈസ് കമ്മീഷണർ, Kollam)മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും click aganist addiction ക്യാമ്പയിൻ പങ്കെടുക്കുകയും ചെയ്തു.( ക്ളിക്ക് എജൻസ്റ്റ് ക്യാമ്പയിൻ എന്നത് സമൂഹമാധ്യമവും മറ്റുമുപയോഗിച്ചുള്ള നവീനമായ രീതിയാണ് )

കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിന്റെ ചുമതയിലുള്ള വാളകം ആശ്വാസ് de-addiction centre ന്റെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പിൻറെയും SBI യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ 213സ്കൂളുകളെ കേന്ദ്രികരിച്ച് പല ദിവസങ്ങളായി നടത്തുന്ന
സായൂജ്യം ക്യാമ്പയിൻ ജൂലായ്‌ 26നു കൊല്ലത്തു അവസാനിക്കും.

26/06/2019
സായൂജ്യം - ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി.മാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനംഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട...
26/06/2019

സായൂജ്യം -
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി.
മാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിന്റെ ചുമതയിലുള്ള വാളകം ആശ്വാസ് de-addiction centre ന്റെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പിൻറെയും SBI യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിലെ 213സ്കൂളുകളെ കേന്ദ്രികരിച്ചു ജൂൺ 26മുതൽ ജൂലൈ 26വരെ നടത്തപെടുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയാണ് സായൂജ്യം 2019.click aganist addiction എന്ന പ്രത്യേക പരിപാടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

റവ. ഷിജി സാം ഡയറക്ടർ ആയി പ്രവർത്തിക്കുന്നു

ഇ- ലോകത്തിന്റെ വേഗതയില്‍ മുന്നേറുന്ന ഇന്ന് വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്...
18/06/2019

ഇ- ലോകത്തിന്റെ വേഗതയില്‍ മുന്നേറുന്ന ഇന്ന് വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. വിജ്ഞാന, വിനോദ സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായനയെ അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.

എന്നാല്‍ ഇന്ന് കുട്ടികളില്‍ വായനയും പുസ്തകവും പാഠപുസ്തകമായി മാറിക്കഴിഞ്ഞ ഈ കാലത്ത് ഇന്റര്‍നെറ്റിലൂടെ ചില വായനകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.

വായിച്ചാല്‍ വളരും ഇല്ലെങ്കില്‍ വളയുമെന്നു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത് ഒരു തലമുറയെ മാത്രം ഉദ്ദേശിച്ചല്ല. വായന വിനോദത്തിനും വിജ്ഞാനത്തിനുമപ്പുറം മനുഷ്യന്റെ സംസ്കാരത്തെ ചിട്ടപ്പെടുത്തുന്ന ഒന്നാണ്. പത്രങ്ങളും മാസികകളും മറ്റുമായി നാട്ടിന്‍പുറങ്ങളില്‍ ലൈബ്രറി സജീവമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വായന വിരള്‍ തുമ്പിലെ ഒരു ടച്ചിലേക്ക് ചുരുങ്ങിക്കഴിഞ്ഞു.

പുസ്തകവും വായനക്കാരനും തമ്മിലുള്ള ജൈവിക ബന്ധം ഇ- വായനയുടെ ലോകത്ത് നഷ്ടമായി. വിരള്‍ തുമ്പിലെ സ്പര്‍ശനത്താല്‍ വിരിയുന്ന മായകാഴ്ചകളുടെ മുന്നില്‍ വായന ഭാവനയുടെ സൈബര്‍ സാധ്യതകള്‍ തുറക്കുന്നു. സ്കൂള്‍ബസിലെ കണ്ണാടി ചില്ലിനാപ്പുരത്തെ വെള്ളം മാത്രമായി മഴ മാറുകയും നെല്‍ച്ചെടി പ്രോജക്ടിലെ അരിച്ചെടിയായി ഒതുങ്ങുകയും ചെയ്തപ്പോള്‍ മണ്ണിനെയും പ്രകൃതിയെയും അറിയാത്ത യുവ തലമുറ നമുക്ക് മുന്നില്‍ വളര്‍ന്നു. അവരുടെ ബാക്കി പത്രമായ മറ്റൊരു തലമുറ പേപ്പര്‍ ചുരുളുക്കള്‍ക്ക്‌ അപ്പുറത്ത് ഈ വായനുടെ വാതായനം തുറന്നു.

പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്‍പം വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. അവധികാല ക്ലാസുകളിലെ വായനകളില്‍ കൂടി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറികള്‍ വായനയുടെ പുതിയ അനുഭവം പകര്‍ന്നു നല്‍കുന്ന പരിപാടികള്‍ ആവിഷ്കരിച്ചു കൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. 2 മാസത്തെ വെക്കേഷന്‍ എങ്ങനെയെങ്കിലും തീരട്ടെയെന്നതിനപ്പുറം വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്‍വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.

 #പരിസ്ഥിതി_ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ഊർശലേം അരമനയിൽ അഭി.യൂയാക്കീം മാർ കൂറിലോസ് തിരുമേനി യുടെ നേതൃത്വത്തിൽ ഭദ്രാസന...
08/06/2019

#പരിസ്ഥിതി_ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ഊർശലേം അരമനയിൽ അഭി.യൂയാക്കീം മാർ കൂറിലോസ് തിരുമേനി യുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ യുവജനസഖ്യം കമ്മിറ്റി അംഗങ്ങളും പട്ടക്കാരും ചേർന്ന് വൃക്ഷതൈകൾ
നട്ട് പിടിപ്പിച്ചു.

 #പ്രവർത്തനോദ്ഘാടനം 2019 - 2020 #മാർത്തോമ്മാ_യുവജനസഖ്യം #കൊട്ടാരക്കര_വെസ്റ്റ്_സെന്റർമാർത്തോമ്മ യുവജനസഖ്യം കൊട്ടാരക്കര പു...
07/06/2019

#പ്രവർത്തനോദ്ഘാടനം 2019 - 2020
#മാർത്തോമ്മാ_യുവജനസഖ്യം
#കൊട്ടാരക്കര_വെസ്റ്റ്_സെന്റർ

മാർത്തോമ്മ യുവജനസഖ്യം കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ
#കൊട്ടാരക്കര_വെസ്റ്റ്_സെന്റർ മാർത്തോമ്മ യുവജനസഖ്യത്തിന്റെ 2019-20 വർഷത്തെ #പ്രവർത്തനോദ്ഘാടനം ജൂൺ 9 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് നെല്ലിക്കുന്നം ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ സെന്റർ പ്രസിഡന്റ് ്സാണ്ടർ_ജോർജ്ജ് #അധ്യക്ഷത വഹിക്കുന്നതും,
മാർത്തോമ്മ യുവജനസഖ്യം കേന്ദ്ര ട്രഷറർ #ബെൻസൺ_തോമസ്_ജോർജ്ജ്_മുഖ്യസന്ദേശം നൽകുന്നതും ആണ്.
സെന്ററിൽ 10th, 12th ക്ലാസ്സുകളിൽ ഈ വർഷം ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതോടൊപ്പം,
സെന്ററിന്റെ ഈ വർഷത്തെ പ്രവർത്തന രൂപരേഖയുടെ പ്രകാശനവും, കൂപ്പൺ ഉദ്ഘാടനവും നിർവഹിക്കുന്നതായിരിക്കും. എല്ലാ സഖ്യം സ്നേഹിതരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

മാർത്തോമ്മാ സഭ , കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ ഇളംമ്പൽ സെൻറ് തോമസ് മാർത്തോമ്മാ ഇടവകയിൽ  വച്ച് നടന്ന അഭി. യുയാക്കീം ...
07/06/2019

മാർത്തോമ്മാ സഭ , കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ ഇളംമ്പൽ സെൻറ് തോമസ് മാർത്തോമ്മാ ഇടവകയിൽ വച്ച് നടന്ന അഭി. യുയാക്കീം മാർ കൂറിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ
Mr. മാത്യു K ജോൺ ( ഇളംമ്പൽ സെൻറ് തോമസ് ) Mr.ജോബിൻ എസ് എബ്രഹാം ( വിളക്കു വെട്ടം MTC ) Mr. അജേഷ് K മാത്യു ( വാളകം സെന്റ് തോമസ് ) എന്നിവരുടെ ഡീക്കൻ ഓർഡിനേഷൻ ( 07.06.19 ) വെള്ളിയാഴ്ച .

മാനവ സ്നേഹവും  ഐക്യവും  വിളിച്ചോതി    #ഇഫ്താർ_വിരുന്ന് ഒരുക്കി മാർത്തോമ്മാ സഭ  കൊട്ടാരക്കര പുനലൂർ ഭദ്രാസനം മതസ്പർദയും വി...
03/06/2019

മാനവ സ്നേഹവും ഐക്യവും വിളിച്ചോതി #ഇഫ്താർ_വിരുന്ന് ഒരുക്കി മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനം

മതസ്പർദയും വിദ്വേഷവും വർധിച്ചു വരുന്ന ഈ കാലയളവിൽ മാനവരാശിക്ക് ഐക്യവും മതസൗഹാർദവും വിളിച്ചോതി മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ #ഇഫ്താർ_വിരുന്ന് കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ 2019 ജൂൺ 1 തീയതി വൈകിട്ട് നടത്തപ്പെട്ടു. മുസ്ലീം സഹോദങ്ങൾക്ക് നോമ്പു നമസ്കരിക്കുന്നതിനും പ്രാർത്ഥിക്കു ന്നതിന്നും തുടർന്ന് ഭക്ഷണം കഴിക്കുന്നതിനും വേണ്ടുന്ന ക്രമീകരണം സഭയായി ചെയ്തിരുന്നു. സഹോദര സ്നേഹവും ഐക്യവും പങ്കിടുന്ന ഈ സൗഹൃദ വിരുന്നിൽ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ
#റൈറ്റ്_റവ_ഡോ_യുയാക്കീം_മാർ_കൂറിലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കുകയും #മോസ്റ്റ്_റവ_ഡോ_ജോസഫ്_മാർത്തോമ്മാ_മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കുകയും CSI സഭ ബിഷപ്പ്
#റെറ്റ്_റവ_ഉമ്മൻ_ജോർജ്ജ്
#ആയിഷ_പോറ്റി_MLA, #ചന്ദ്രമൗലി_Ex_MLA എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ിൽ_ജോർജ്ജ് അച്ചൻ ( ഭദ്രാസന സെക്രട്ടറി) വിരുന്നിന് എത്തിയവരെ സ്വാഗതം ചെയ്യുകയും Adv. സാജൻ കോശി നന്ദി പറയുകയും ചെയ്തു. നിരവധി മത- സാമുദായിക -സാംസ്കാരിക- വ്യവസായിക രാഷ്ട്രീയ നേതാക്കൻമാർ, ഇതര സഭാംഗങ്ങൾ, വിവിധ മത സമദായ മേലധ്യക്ഷന്മാർ, ഗവൺമെന്ററ് തല ഉദ്യോഗസ്ഥ പ്രധാനികൾ, ജമാ- അത്ത് ഇസ്ലാമി പ്രവർത്തകർ, വ്യാപാര -വ്യവസായികൾ, പൗര പ്രമുഖർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. ബഹു. വൈദീകർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, അത്മായ നേതാക്കൾ എന്നിവർ ഇഫ്താർ വിരുന്നിന് ആവശ്യമായ നേതൃത്വം നൽകി.

Address

Kottarakkara
Kottarakkara
691506

Website

Alerts

Be the first to know and let us send you an email when Marthoma Yuvajanasakhyam Kottarakkara - Punalur Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share