Velinalloor Sree Rama Swamy Temple

Velinalloor Sree Rama Swamy Temple Official Page of Velinalloor Sree Rama Temple - Travancore Devaswom Board. website: www.velinalloor

ૐ മേജര്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം ૐ

കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇത്തിക്കര ആറിന്‍റെ ഏറ്റവും വീതി കൂടിയതും, വീതി കുറഞ്ഞതുമായ ഭാഗവും, മൂന്നു വശവും ഇത്തിക്കര യആറാല്‍ ചുറ്റപ്പെട്ട, പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്കുന്നതുമായ ഒരു മഹാ ക്ഷേത്രമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ഭഗവാന്‍ ശ്രീരാമ ന്‍റെ പാദ സ്പര്‍ശമേറ്റു പുണ്യഭൂമിയായ ഇവിടം രാമായണത്തിലെ നിരവധി ഇതിഹാസങ

്ങള്‍ക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നുണ്ട് . ദേശീയപാതയില്‍ പാരിപ്പള്ളിയില്‍ നിന്ന് ഓയൂര്‍ റൂട്ടില്‍ വേളിനള്ളൂരിലെയ്ക്ക് 10 കി. മി. യും ഓയൂരില്‍ നിന്ന് തിരിച്ചു 1 .5 കി. മി. ആണ് ക്ഷേത്രത്തിലേയ്ക്ക് (കൊട്ടാരക്കര നിന്ന് പാരിപ്പള്ളി റൂട്ടില്‍ 20 കി. മി. കൊല്ലത്ത് നിന്ന് ഓയൂര്‍ റൂട്ടില്‍ 25 കി. മി). തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിലെ ചെമ്പ് മേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്o കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശ്രീരാമനാണ്. ഇതേ കോവിലില്‍ തന്നെ പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന്‍ അനന്തഭാവത്തില്‍ കുടി കൊള്ളുന്നു . ക്ഷേത്രത്തില്‍ നാലു നേരം പൂജയും നിത്യ ശീവേലിയും ഉണ്ട്. തന്ത്രം കുഴിക്കട്ടില്ലം.മേടത്തിലെ തിരുവോണം മുതല്‍ 10 ദിവസം കൊടിയേറ്റ് ഉത്സവമാണ് . പ്രധാന നൈവേദ്യം പാല്‍പായസം. ആനക്കൊട്ടില്‍ , ബലിക്കല്‍പുര, നാലമ്പലം, നമസ്കാര മണ്ഡപം , വലിയമ്പലം, തിടപ്പള്ളി, ഇവയെല്ലാം ഉള്ള ക്ഷേത്രത്തില്‍ നിത്യവും നൂറു കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നു.

ഇണ്ടിളയപ്പന്‍ ക്ഷേത്രം

ഇണ്ടിളയപ്പന്‍ ക്ഷേത്രം ശ്രീരാമ ക്ഷേത്രത്തിന്‍റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു . ഇണ്ടിളയപ്പന്‍ പ്രതിഷ്ട്ടയാണ് ഇവിടുത്തെ സ്വയം ഭൂവായ ആദ്യ ക്ഷേത്രം. മീനത്തിലെ കാര്‍ത്തിക മുതല്‍ 8 ദിവസത്തെ നായ്‌ വെയ്പ്പ് ഉത്സവം. ഈ രോഹിണി ഉത്സവ നാളില്‍ വെളുപ്പിന് ഇവിടെ മുസ്ലിം സമുദായക്കാര്‍ മത്സ്യ വ്യാപാരം നടത്തുന്നു . ഈ അപൂര്‍വമായ ആചാരം കേരളത്തില്‍ ഇവിടെ മാത്രമാണ് ഉള്ളത് . അന്നേ ദിവസം ഉപ്പും , ചുണ്ണാമ്പും വാങ്ങുന്ന ആചാരവും ഉണ്ട്. അന്നേ ദിവസം എല്ലാ മതസ്ഥര്‍ക്കും ക്ഷേത്ര ദ ര്‍ശനം അനുവദിച്ചിട്ടുണ്ട്. ഭരണി നാളില്‍ വേടര്‍ സമുദായക്കാരുടെ പൊങ്കാല, കാര്‍ത്തിക നാളില്‍ കുറവര്‍ സമുദായക്കാരുടെ തലയാട്ടം കളി എന്നിവയും ഉണ്ട്. വെളാര്‍ സമുദായക്കാര്‍ കളി മണ്ണ് കൊണ്ട് നായ്‌ രൂപമുണ്ടാക്കി ശ്രീ കോവിലില്‍ ഏല്പിക്കുന്ന ചടങ്ങ് ഉള്ളത് കൊണ്ടാണ് ഇത് നായ്‌ വെയ്പ്പുല്സവമായി അറിയപ്പെടുന്നത്.

ഗണപതി
നാലംബലതിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ കിഴക്കോട്ടു ദര്‍ശനമായി ഗണപതി.

നാഗരാജ ക്ഷേത്രം
അപൂര്‍വ ശക്തിയുള്ള നാഗരാജാവ് . മേല്‍ക്കൂരയുള്ള ശ്രീകോവിലോട് കൂടിയ അപൂര്‍വ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്ന്.

ഹനുമാന്‍ ക്ഷേത്രം
ശ്രീരാമ ദാസനായ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് വശത്ത് ചൈതന്യവനായി കുടികൊള്ളുന്നു .അഭിഷ്ട്ട സിദ്ധിക്കായി ഹനുമാന്‍ സ്വാമിക്ക് വടമാല , വെറ്റില മല, നാരങ്ങ വിലക്ക് , വെണ്ണ നിവേദ്യം തുടങ്ങിയവ ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്നു.

കൂടാതെ ഭഗവതി ക്ഷേത്രവും, ഭൂതത്താന്‍ ക്ഷേത്രവും ക്ഷേത്ര തിരു മുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു.

Address

Kottarakara
691516

Alerts

Be the first to know and let us send you an email when Velinalloor Sree Rama Swamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Velinalloor Sree Rama Swamy Temple:

Shortcuts

Share