SSF Kananchery

SSF Kananchery ചരിത്ര പ്രസിദ്ധമായ കാനഞ്ചേരിയിലെ വിദ്യാർത്ഥി സംഘടന

10/05/2023

30th Edition
സാഹിത്യോത്സവ്
പ്രഖ്യാപനം

മെയ് 12 വെള്ളി
തിരുവനന്തപുരം

‎𝐒𝐒𝐅 𝐊𝐄𝐑𝐀𝐋𝐀


10/05/2023

ഡോക്ടറുടെ കൊലപാതകം
സുരക്ഷാവീഴ്ച കൊണ്ടു മാത്രം സംഭവിച്ച ദുരന്തം

കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം

SSF Kerala

18/02/2023

ഇനി അക്ഷരങ്ങൾ
പ്രകാശിക്കും. ശബ്ദിക്കും. നിലപാടുകൾക്ക് ദ്യശ്യങ്ങളുടെ മിടിപ്പുണ്ടാകും. തുറന്നു പറച്ചിലുകൾക്കൊപ്പം നേരിന്റെ വിപ്ലവ നിറങ്ങൾ തെളിച്ചമുള്ള ഒച്ചകളാകും.

മലയാളത്തിന്റെ സംവാദപത്രം ഇനി നിരന്തരം സംസാരിക്കും.
ദൃശ്യ ശ്രാവ്യ മാധ്യമ രംഗത്ത് രിസാല അപ്ഡേറ്റ് ആകുന്നു.

സാമൂഹിക, രാഷ്ട്രീയ വിശകലനങ്ങൾ, വാർത്തകളിലെ സത്യങ്ങൾ, അന്വേഷണങ്ങൾ, രാഷ്ട്രീയ വിചാരങ്ങൾ, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി വായനയുടെയും കേൾവിയുടെയും കാഴ്ചകളുടെയും റിയൽ അപ്ഡേറ്റുകൾ.

അച്ചടിയിൽ നിന്ന് സമ്പൂർണ മൾട്ടിമീഡിയ കണ്ടന്റിലേക്ക് വികസിക്കുന്ന ആദ്യ മലയാള ആനുകാലികം

www.facebook.com/RisalaUpdates
www.instagram.com/RisalaUpdate
www.twitter.com/RisalaUpdate
https://www.youtube.com/

Risala Update വെബ്സീൻ ആപ്പ് ആൻഡ്രോയിഡ്, IOS പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.
കാത്തിരിക്കാം.

.
18/02/2023

.

"Diagnose Values
Design Ethics"

PROFSUMMiT-23
2023 MARCH
10,11,12

02/02/2023

SSF Kerala
State Committee
2023-24


30/01/2023

ലോകത്തെ വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യക്ക് നേരെ ഹിന്ദുത്വരാഷ്ട്രീയം നടത്തിയ ഭീകരാക്രമണമായിരുന്നു ഗാന്ധിവധം. രാഷ്ട്രപിതാവിനെ കൊന്നവർ, ഞങ്ങളാണ് രാജ്യമെന്ന് അവകാശപ്പെടുമ്പോൾ ഗാന്ധിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ട്. രാജ്യമെന്നാൽ അതിലെ എല്ലാ മനുഷ്യരുമാണെന്നും, എല്ലാവരുടേതുമാണെന്നും നിരന്തരം ഓർമപ്പെടുത്തുന്നതാണ് അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം. ഗാന്ധിയെ കൊന്നവരല്ല രാജ്യമെന്ന ജനാധിപത്യത്തിന്റെ സ്വരമുയർത്താനാവണം.

ബഹുസ്വരതയുടെ സൗന്ദര്യമുള്ള ഇന്ത്യയായിരുന്നു ഗാന്ധിയുടെ സ്വപ്നം. അതിനു വേണ്ടിയാണ് രാഷ്ട്ര പിതാവ് നിരന്തരം ഇടപെട്ടുകൊണ്ടിരുന്നതും രക്തസാക്ഷിത്വം വരിച്ചതും. ഗാന്ധിയുടെ ആദർശം ഇപ്പോഴും രാജ്യത്തെ നയിക്കുന്നുണ്ട്. അത് രാജ്യ വിരുദ്ധരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. ജനാധിപത്യത്തോടുള്ള ഭയം കൊണ്ടാണ് ഗോഡ്സെ ആയുധമെടുത്തത്. നമ്മുടെ വർത്തമാനം കടന്നുപോകുന്നത് ബഹുസ്വരതക്ക് പരിക്കേൽപ്പിച്ചു കൊണ്ടാണ്. ഫാസിസത്തിന്റെ നഖക്ഷതങ്ങൾ രാജ്യത്തെ നിരന്തരം മുറിപ്പെടുത്തുകയാണ്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വേട്ടയാടുകയും വിദ്വേഷ പ്രചാരണങ്ങളിലൂടെ അപരവത്കരിക്കാൻ ശ്രമിക്കുകയുമാണ്. പ്രതിരോധമായി ഭരണ ഘടനയെ ഉയർത്തിപിടിച്ച്,
ഗാന്ധിയുടെ ഒരുമയുടെ ആശയങ്ങളെ ഏറ്റെടുത്ത് പുതിയ പോർ വഴി തുറക്കേണ്ടതുണ്ട്. രാഷ്ട്ര പിതാവിന്റെ ജീവത്യാഗം വെറുതെയാകരുത്.

ഗാന്ധിയെ
കൊന്നവരല്ല രാജ്യം

ജനു 30
ഗാന്ധി രക്തസാക്ഷി ദിനം

SSF KERALA

29/01/2023

Students March

SSF Kerala
Delegates Conference
2023 January 28,29
Kozhikode

29/01/2023

SSF Kerala
Office Bearers 2023-24


26/01/2023

മതം അത് അനുഷ്ഠിക്കുന്നവരുടെ സ്വത്വമാണ്. അതിനുള്ള സ്വാതന്ത്ര്യം ഭരണ ഘടനാദത്തമാണ്. എന്നാൽ രാജ്യം മതേതരവുമാണ്. സങ്കീർണമെങ്കിലും അതി ലളിതവും മനോഹരവുമാണ് ഈ ആശയങ്ങൾ. ഇഴ കീറി അറിയേണ്ടത് ആവശ്യവും.

സെ‌ഷൻ :
മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം

'നമ്മൾ ഇന്ത്യൻ ജനത'
എസ് എസ് എഫ്
പ്രതിനിധി സമ്മേളനം
'23 ജനു 28,29
കോഴിക്കോട്

© SSF KERALA

07/01/2023

എസ് എസ് എഫ് എന്ന ആശയ വസന്തം ലോകം മുഴുവൻ പൂക്കുന്നു. മലയാളി ദേശാടനം നടത്തിയ ഇടങ്ങളിലേക്കെല്ലാം എസ് എസ് എഫ് എന്ന ആശയം വ്യാപനം നേടുന്ന കാഴ്ചകൾ.
ഗോൾഡൻ ഫിഫ്റ്റിയുടെ വസന്തകാലം അങ്ങനെ അകം കുളിരുന്ന അഭിമാനകാലം കൂടിയായി മാറുന്നു ഓരോ പ്രവർത്തകനും. എസ് എസ് എഫ് എന്ന ആശയ ജ്വാലയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തിരി പകർന്നെടുത്ത രിസാല സ്റ്റഡി സർക്കിൾ ഒരുജ്വല പ്രകാശമായി അതിരുകൾ മറികടന്നു വെളിച്ചം വിതച്ചു കൊണ്ടേയിരിക്കുന്നു.
ജി സി സിക്കപ്പുറം യൂറോപ്പ് ഉൾപ്പടെ 12 രാജ്യങ്ങളിലേക്ക് കൂടി ആർ എസ് സി യുടെ സംഘടന സംവിധാനം വികസിക്കുമ്പോൾ 30 വർഷം മുമ്പ് വിത്തിട്ടവർക്ക് അഭിമാനിക്കാം.

രിസാല സ്റ്റഡി സർക്കിളിന്റെ ഗ്ലോബൽ സമ്മിറ്റ് പുതുലോകത്തെ ക്രിയാത്മകമായി അഭിസംബോധന ചെയ്യുമ്പോൾ മുന്നേറ്റത്തിന്റെ പുതിയ മനോഹര ചിത്രങ്ങൾക്കായി നമുക്കിനിയും ചേർന്ന് നിൽക്കാം.
വാക്കുകൾക്കപ്പുറത്ത് ആശയങ്ങൾ മാത്രം പ്രസക്തമാവുന്ന സംഘടനയെന്ന മനോഹരമായ സൗന്ദര്യത്തെ നമുക്ക് ഉജ്വലമായി തന്നെ ഇനിയുമേറെ കാലം പ്രകാശിപ്പിക്കാനാവണം.
നമുക്ക് നമ്മളായി ജയിക്കണം.

Address

Kananchery
Kottakkal
676510

Website

Alerts

Be the first to know and let us send you an email when SSF Kananchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share