Thrikkariyoor Mahadeva Temple

Thrikkariyoor Mahadeva Temple ശ്രീ മഹാദേവൻ വാഴുന്ന തൃക്കാരിയൂർ ക്ഷേത്രം This is considered as that last pratistha of Parasurama. Here, the deities are Vishnu’s presence is also there.

At the beginning of Sanghakkali offered by Chathira’s , first they will pray to Thrikkariyoorappan. This temple deserves a special mention, as it is believed to have the spirits of Lord Krishna and Lord Shiva. The rites and rituals are based on those of the Arya Dravida traditions. It is also believed to be the Capital of Chera Dynasty. ശാന്തസ്വരൂപനും മാൻ, മഴു, അഭയവരദായകമുദ്രയോടു കൂടിയ ചതുർബാഹുവായ

ശ്രീ പരമേശ്വരനാണ് പ്രതിഷ്ഠാ മൂർത്തി. ശിവലിംഗപ്രതിഷ്ഠയാണ്. ദിവസേന അഞ്ച് പൂജയുള്ള മഹാക്ഷേത്രങ്ങളിലൊന്നാണ്. ബ്രഹ്മമുഹൂർത്തത്തിൽ ശംഖു വിളിച്ച് വാദ്യഘോഷങ്ങളോടെയുള്ള പള്ളിയുണർത്തി നിർമ്മാല്യ ദർശനത്തോടെ ദിവസം ആരംഭിക്കുകയായി. നിർമ്മാല്യ ദർശനം വളരെ വിശേഷമാണിവിടെ. നിർമ്മാല്യദർശനത്തിനു ശേഷം ശംഖാഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. മലർ നിവേദ്യമാണ് ആദ്യ നിവേദ്യം.

ഉഷപൂജ, ഏതൃർത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെയാണ് അഞ്ച് പൂജകൾ. നമസ്കാരമണ്ഡപത്തിൽ നന്ദികേശ്വരപ്രതിഷ്ഠയുണ്ട്. ഉഷപൂജക്കിടയിൽ നന്ദികേശ്വരന് അഭിഷേകവും നിവേദ്യവും നടത്തുന്നു. ഉഷപൂജക്ക് ഉഷപ്പായസവും, പന്തീരടിപൂജക്ക് പന്തീരടിപായസവും (ശർക്കരപ്പായസമാണ് രണ്ടും) നിവേദ്യമുണ്ട്. ഉച്ചപൂജയിൽ നവകവും പഞ്ചഗവ്യ അഭിഷേകവും നടത്തുന്നു.

ഉച്ചപൂജ കഴിച്ച് നടയടച്ചാൽ പിന്നീട് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. സന്ധ്യക്ക് ദീപാരാധനക്ക് ശേഷമാണ് അത്താഴപൂജ. അത്താഴപൂജക്ക് നിത്യവും വെറ്റിലപ്പാക്കും അപ്പവും നിവേദ്യമുണ്ട്.

അത്താഴപൂജക്ക് ശേഷമാണ് അതിവിശിഷ്ടവും അത്യനുഗ്രഹദായകവുമായ തൃപ്പുക ദർശനം. തൃപ്പുക ദർശനത്തോടെ ദിവസപൂജകൾ അവസാനിക്കുന്നു.

ഏതൃർത്തശ്ശീവേലി, ഉച്ചശ്ശീവേലി, അത്താഴശ്ശീവേലി എന്നിങ്ങനെ മൂന്ന് ശീവേലികളാണ് നിത്യവുമുള്ളത്. മൂന്ന് പ്രദക്ഷിണമാണ് ശീവേലി എഴുന്നള്ളിപ്പിന്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരട്ട വിളക്കും, ഇരട്ട വാദ്യങ്ങളും ഇവിടെ ഉപയോഗിക്കുന്നു. തവിൽ, നാദസ്വരം,ചെണ്ട, വീക്കൻ ചെണ്ട, തൊപ്പി മദ്ദളം, തിമില, ചേങ്ങില, ശംഖ്, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് നിത്യ ശീവേലി എഴുന്നള്ളിപ്പ്.

88000 പറ നെല്ല് പാട്ടം കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു തൃക്കാരിയൂർ ക്ഷേത്രത്തിന്. ഇന്ന് എല്ലാം പൊയ്പോയി. അന്ന് മൂന്നിടങ്ങഴി നെയ്യായിരുന്നു അഭിഷേകത്തിന്. ഏഴരപ്പറയോളം ഉണക്കലരി നിത്യ നിവേദ്യവും പന്ത്രണ്ട് നമസ്കാരഭോജനവുമുണ്ടായിരുന്നു. അത്താഴപൂജക്കുള്ള വെറ്റിലപാക്കു നിവേദ്യത്തിന് 101 വെറ്റില ആയിരുന്നത്ര അന്ന്! ഇന്നും പൂർവ്വകാലസ്മരണകളോടെ അത്ര പ്രതാപത്തിലല്ല എങ്കിലും പൂജകളെല്ലാം തുടർന്ന് വരുന്നു. ഭഗവാന്റെ കാരുണ്യം അന്നുമിന്നും ഒന്നുതന്നെയത്രെ. (കടപ്പാട്: തൃക്കാരിയൂർ പെരുമ)

വിഷു ദിനത്തിൽ... ❤️
12/04/2026

വിഷു ദിനത്തിൽ... ❤️

🕉️ഓം നമഃശിവായ🕉️
26/03/2026

🕉️ഓം നമഃശിവായ🕉️

26/03/2026

പള്ളികെട്ട് ശബരിമലക്ക്.
വീരമണി രാജു സ്വാമി

25/03/2026

❤️തിരുവുത്സവം 2026❤️
ആറാട്ട് കടവിലെ ദീപാരാധന

25/03/2026

കലാശം..

25/03/2026

കൊടിയിറക്ക്

24/03/2026

❤️തിരുവുത്സവം 2026❤️
നീണ്ട പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയിറക്കം.. ഇനി ഒരു വർഷത്തെ കാത്തിരിപ്പ്
🕉️ഓം നമഃശിവായ🕉️

ആറാട്ട് തത്സമയം കുറച്ചു സമയത്തിനകം തുടങ്ങുന്നതാണ് 🕉️https://www.facebook.com/share/1Gbakhed1D/
24/03/2026

ആറാട്ട് തത്സമയം കുറച്ചു സമയത്തിനകം തുടങ്ങുന്നതാണ് 🕉️

https://www.facebook.com/share/1Gbakhed1D/

യൂറ്റ്യൂബ് തൽസമയം....തൃക്കാരിയൂരപ്പൻ്റെതിരു ആറാട്ട്

24/03/2026

പഞ്ചവാദ്യം❤️

❤️തിരുവുത്സവം 2026❤️പത്താം ഉത്സവം ആറാട്ട്
24/03/2026

❤️തിരുവുത്സവം 2026❤️
പത്താം ഉത്സവം
ആറാട്ട്

27/10/2025

❤️ശംഭോ മഹാദേവ❤️

Address

Thrikkariyoor P. O Kothamangalam
Kothamangalam
686692

Alerts

Be the first to know and let us send you an email when Thrikkariyoor Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrikkariyoor Mahadeva Temple:

Share

Category