Kothamangalam Cheria Palli

Kothamangalam Cheria Palli Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kothamangalam Cheria Palli, Religious organisation, Kothamangalam cheriapally, Kothamangalam.

The St.Thomas Church at Kothamangalam, popularly known as Mor Thoma Cheriapally, where the Saint Baselios Yeldho is buried is one of the most prominent parishes in India.

On January 29, 2025, His Holiness Patriarch Mor Ignatius Aphrem II received His Excellency Mr. Geir Pedersen, UN Special...
29/01/2025

On January 29, 2025, His Holiness Patriarch Mor Ignatius Aphrem II received His Excellency Mr. Geir Pedersen, UN Special Envoy for Syria, accompanied by a delegation from the Office of the Special Envoy, at the Patriarchal Headquarters in Bab Touma - Damascus.
The delegation included: Mr. Robert Dann, Principal Political Affairs Officer, Ms. Marwa Aly, Senior Political Affairs Officer, Mr. Galymzhan Kirbassov, Special Assistant to the Special Envoy, Mr. Faisal Irshaid, Political Affairs Officer, and Ms. Ranin Makhoul; National Political Affairs Officer.
The meeting was attended by His Beatitude Patriarch Joseph Absi, Greek Catholic Melkite Patriarch of Antioch and All the East, His Excellency Bishop Romanos Hannat, Greek Orthodox Patriarchal Vicar of Damascus representing His Beatitude Patriarch John X, His Excellency Bishop Moussa Al-Khoury, Greek Orthodox Patriarchal Assistant, and Rev. Boutros Zaour, President of the Evangelical Churches in Syria.
Their Eminences Archbishops: Mor Joseph Bali, Patriarchal Assistant, and Mor Augeen Al-Khoury Nemat, Patriarchal Secretary, also attended.
‏During the meeting, His Holiness welcomed the delegation. He spoke about the change that is witnessed now as well as the challenges that need to be overcomed and transformed into opportunities to build Syria and help its citizens to live with dignity and freedom.
‏ In turn, His Excellency spoke about the current situation in Syria, especially the various needs in Syria and the path towards the reconstruction of Syria.

15/09/2024
എൽബിൻ എൽദോ കർത്താവിൽ നിദ്ര പ്രാപിച്ചു വേങ്ങൂർ ● പെരുമ്പാവൂർ മേഖലയിലെ വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും...
14/06/2024

എൽബിൻ എൽദോ കർത്താവിൽ നിദ്ര പ്രാപിച്ചു
വേങ്ങൂർ ● പെരുമ്പാവൂർ മേഖലയിലെ വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുടക്കുഴ മോർ ഗ്രീഗോറിയോസ് ചാപ്പലിലെ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകനുമായിരുന്ന കീച്ചേരി എൽബിൻ എൽദോ (24) കർത്താവിൽ നിദ്ര പ്രാപിച്ചു. തെങ്ങ് മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.
സംസ്കാരം ജൂൺ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. കെ.പി എൽദോ ആണ് പിതാവ് , മാതാവ് : ബിന്ദു എൽദോ. എഡ്വിൻ എൽദോ സഹോദരനാണ്. പരിശുദ്ധ സഭയെയും തന്റെ ദൈവാലയത്തെയും പരിശുദ്ധ മദ്ബഹായെയും ഏറെ സ്നേഹിച്ച പ്രിയ മകന് കണ്ണീരോടെ വിട. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആദരാഞ്ജലികൾ.

On June 13, 2024, His Holiness Patriarch Mor Ignatius Aphrem II celebrated the Holy Qurobo of the Feast of the Ascension...
14/06/2024

On June 13, 2024, His Holiness Patriarch Mor Ignatius Aphrem II celebrated the Holy Qurobo of the Feast of the Ascension of our Lord Jesus Christ to heaven, at St. Georges Patriarchal Cathedral in Danascus.
His Eminence Archbishops Mor Joseph Bali, Patriarchal Assistant, assisted His Holiness in the Holy Qurobo, in the presence of His Eminence Archbishop Mor Augeen Al-Khoury Nemat, Patriarchal Secretary.
In his sermon, His Holiness spoke about the Feast of the Ascension and the period of forty days following the resurrection when the Lord Jesus Christ appeared to His disciples and strengthened them, encouraging them to learn about the kingdom of God. He encouraged them to go forth and preach the gospel to the entire world. The disciples became witnesses to the resurrection thus confirming their Christian mission to convey the good news to all nations.

13/06/2024
യാക്കോബായ സഭയ്‌ക്കു പുതിയ അമരക്കാര്‍ .....കൊച്ചി: യാക്കോബായ സഭയുടെ വൈദിക ട്രസ്‌റ്റിയായി ഫാ. റോയി ജോര്‍ജ്‌ കട്ടച്ചിറ...
25/10/2023

യാക്കോബായ സഭയ്‌ക്കു പുതിയ അമരക്കാര്‍ .....
കൊച്ചി: യാക്കോബായ സഭയുടെ വൈദിക ട്രസ്‌റ്റിയായി ഫാ. റോയി ജോര്‍ജ്‌ കട്ടച്ചിറയെയും (കൊല്ലം ഭദ്രാസനം) അത്മായ ട്രസ്‌റ്റിയായി തമ്പു ജോര്‍ജ്‌ തുകലനെയും (കണ്ടനാട്‌ ഭദ്രാസനം) സഭാ സെക്രട്ടറിയായി ജേക്കബ്‌ സി. മാത്യു ചക്കരക്കാട്ടിനെയും (അങ്കമാലി ഭദ്രാസനം) തെരഞ്ഞെടുത്തു.
മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയായി (മലങ്കര മെത്രാപ്പോലീത്ത) ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നലെ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പള്ളിപ്രതിനിധിയോഗമാണു അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സഭാ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.
രാവിലെ പത്തു മണിയോടെയാണ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ രജിസ്ട്രേഷൻ തുടങ്ങിയത്. പള്ളി പ്രതിനിധിയോഗം ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു.
മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയും കാതോലിക്കോസ്‌ അസിസ്‌റ്റന്റുമായ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കല്പന വായിച്ചു. മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത ധ്യാനത്തിന് നേതൃത്വം നല്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടവകകളിലെ 2510 പള്ളിപ്രതിനിധികളില്‍ 2169 പേര്‍ വോട്ട്‌ രേഖപ്പെടുത്തി. ഒന്നരയോടെ ആരംഭിച്ച പോളിങ്‌ നാലിന്‌ അവസാനിച്ചു. രാത്രി പത്തിനാണ്‌ അന്തിമ ഫലപ്രഖ്യാപനം വന്നത്‌.
ഫാ. റോയി കട്ടച്ചിറക്ക് 388 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. സഭാ ട്രസ്റ്റി സ്ഥാനത്തേക്കു മത്സരിച്ച തമ്പു ജോർജ് തുകലന് 659 വോട്ടുകളുടെയും സഭാസെക്രട്ടറിയായി മത്സരിച്ച ജേക്കബ് സി. മാത്യുവിന് 344 വോട്ടുകളുടെയും ഭൂരിപക്ഷവും ലഭിച്ചു. ഡോ. കോശി എം. ജോണായിരുന്നു വരണാധികാരി.
അടുത്ത മാസം 19 വരെ നിലവിലുള്ള ഭരണസമിതിക്കു കാലാവധിയുണ്ട്‌.
പള്ളി പ്രതിനിധി യോഗത്തിൽ മുപ്പതു ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തിയുള്ള ഭരണഘടനാഭേദഗതി അസോസിയേഷൻ യോഗം അംഗീകരിച്ചു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസാണു ഭേദഗതികൾ അവതരിപ്പിച്ചത്.
വിദേശത്തു താമസിക്കുന്ന നാട്ടിൽ ഇടവകാംഗത്വമുള്ള പത്തു പേരെ പ്രത്യേക ക്ഷണിതാക്കളായും ഇന്ത്യയിൽ താമസിക്കുന്ന അഞ്ചുപേരെ മാനേജിംഗ് കമ്മറ്റിയിലേയ്ക്കും നാമനിർദ്ദേശം ചെയ്യാൻ മെത്രാപ്പോലിത്തൻ ട്രസ്റ്റിക്കു അധികാരം നൽകുന്നതാണു മറ്റൊരു ഭേദഗതി.
സഭ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സഭാതർക്കം പരിഹരിക്കാൻ നിയമനിർമ്മാണമെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്നും ജോസഫ് മോർ ഗ്രിഗോറിയോസ് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ജസ്റ്റീസ് അരുൺ മിശ്ര റിട്ടയർ ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും അതിനു മുമ്പായി കോടതിയെ സമീപിക്കരുതെന്നുമുള്ള സഭയുടെ അഭിഭാഷകൻ കെ. പരാശരന്റെ ഉപദേശം കണക്കിലെടുക്കാതിരുന്നതാണു 2017 ലെ വിധിയ്ക്കു കാരണമായത്.
ഇനി നൂറുവർഷം കൂടി കേസുനടത്തിയാലും ഓർത്തഡോക്സ് സഭയുടെ സാമ്പത്തിക ശേഷിയും സ്വാധീനശേഷിയും മറികടന്നു കേസ് ജയിക്കുക എളുപ്പമല്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ, സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ സർക്കാർ ഇടപെടലിലൂടെ മാത്രമേ കഴിയുവെന്നും സിവിൽ കോടതികൾക്കു വിശ്വാസവിഷയങ്ങൾ തീർപ്പാക്കാൻ കഴിയില്ലെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഡോ. എബ്രഹാം മോർ സേവേറിയോസ്, ഡോ. തോമസ് മോർ തീമോത്തിയോസ്, ഡോ. മാത്യൂസ് മോർ ഇവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യൽദോ മോർ തീത്തോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേ ബിയോസ്, ഡോ. ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ക്ലിമീസ്, പൗലോസ് മോർ ഐറേനിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഗീവർഗീസ് മോർ ബർന്നബാസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ അന്തിമോസ്, മാത്യുസ് മോർ തിമോത്തിയോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവരും സഭാ ഭാരവാഹികളും സംബന്ധിച്ചു.

കോതമംഗലം പള്ളിയുടെ വി.മദ്ബഹയും പരിശുദ്ധ ബാവയുടെ കബറിടവും
04/10/2023

കോതമംഗലം പള്ളിയുടെ വി.മദ്ബഹയും പരിശുദ്ധ ബാവയുടെ കബറിടവും

കന്നി 20 പെരുന്നാളിന് കൊടിയേറി..🥳കണ്ണും കാതും ഇനി കോതമംഗലത്തേക്ക്..🎊🎉
26/09/2023

കന്നി 20 പെരുന്നാളിന് കൊടിയേറി..🥳
കണ്ണും കാതും ഇനി കോതമംഗലത്തേക്ക്..🎊🎉

അന്യരുടെ അവകാശം  വെട്ടിപിടിച്ചാൽ ശാശ്വതമായി അനുഭവിക്കുവാൻ കഴിയില്ല."ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു..." എന...
10/04/2022

അന്യരുടെ അവകാശം വെട്ടിപിടിച്ചാൽ ശാശ്വതമായി അനുഭവിക്കുവാൻ കഴിയില്ല.
"ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു..." എന്ന് മിശ്രമാമനെ കുറിച്ച് മലങ്കര കുയിലോർത്തഡോക്സ് സഭയുടെ ഒന്നാമത്തെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി പൗലോസ് ചേട്ടൻ അഹങ്കാര കസേരയിലിരുന്ന് 2017ൽ മൊഴിഞ്ഞത് നിങ്ങൾ മറന്ന് പോയാലും ഞങ്ങൾ മറക്കില്ല. കാരണം കഴിഞ്ഞ് പോയ 5 വർഷങ്ങൾ കൊണ്ട് മെത്രാൻ കക്ഷിയെന്ന നീച വർഗ്ഗത്തിന്റെ പ്രവർത്തികൾ മൂലം യാക്കോബായ സുറിയാനി സഭക്കേറ്റ വേദനയുടെ ആഴം പറഞ്ഞറിയിക്കാൻ കഴിയില്ല.
ഞങ്ങളുടെ പൂർവ്വീകർ പകർന്ന് തന്ന വിശ്വാസ തൂണുകൾ തകർക്കാൻ മഞ്ഞരമയുടെ പത്ര കൂടാരത്തിലുണ്ടാക്കിയ 1934 എന്ന ഓലപടക്കത്തിന് കഴിയില്ല. പണത്തിനും മുകളിൽ സത്യം എന്നൊരു യാഥാർത്ഥ്യം ഉണ്ടെന്നതിന്റെ തെളിവാണ് സമീപകാലത്തെ സംഭവ വികാസങ്ങൾ നമുക്ക് കാണിച്ച് തരുന്നത്. സമൂഹത്തെ മുഴുവൻ സാക്ഷിയാക്കി നീതിയുടെ കിരീടം സുറിയാനി സഭയുടെ ശിരസ്സിൽ അണിയിക്കുന്ന ദിനം വിദൂരമല്ല. കള്ളൻമാരെപ്പോലെ നിങ്ങൾ അറക്കവാളുപയോഗിച്ച് പൊളിച്ച് കയറിയ ദൈവാലയ വാതിലുകളിലൂടെ തന്നെ ഉടമസ്ഥർ തിരികെ പ്രവേശിക്കുന്ന നാഴികക്കായ് ഓരോ യാക്കോബായക്കാരനും കാത്തിരിക്കുകയാണ്.
മെത്രാൻ കക്ഷി സഹോദരങ്ങളെ, 1958ൽ നിങ്ങളുടെ ചതിയിൽ ഞങ്ങളുടെ പൂർവ്വീകർ വീണത് കൊണ്ട് സുറിയാനി സഭയുടെ ഒരു ഭാഗം നിങ്ങളുടെ കൈകളിലെത്തിയെന്നത് പച്ചയായ സത്യം. ഞങ്ങളുടെ പൂർവ്വീകരുറങ്ങുന്ന മണ്ണിന്റെ അവകാശികൾ ഞങ്ങൾ തന്നെയാണ്. ആ കല്ലറകളിൽ ധൂപം വയ്ക്കേണ്ടത് ആരെന്ന് തീരുമാനിക്കേണ്ടത് മിശ്രിത മാമനും, മലങ്കരയുടെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിയുമല്ല. 1934ന്റെ രുചി ഞങ്ങൾക്ക് മാത്രമല്ല, ആത്മാഭിമാനമുള്ള ഒരാൾക്കും ദഹിക്കില്ലെന്ന് മെത്രാൻ കക്ഷിയിലെ തുമ്പമൺ ഭദ്രാസന ഇടവകകളും തെളിയിച്ചതുമാണ്.
സഭാ തർക്കത്തിലെ സത്യവും, നീതിയും വിജയിക്കുവാൻ പൊതുസമൂഹവും ഒരുങ്ങിയെങ്കിൽ അതിനൊരു ഉത്തരമേയുള്ളൂ. ഈ തർക്കം അനാവശ്യമാണ്, മറ്റൊരു വ്യക്തിയുടെ / സഭയുടെ സ്വത്തുക്കൾ കൈയ്യേറുന്ന നിലപാടിനെതിരെയാണ് കേരള ജനത. അതിൽ രോഷം കൊണ്ടിട്ട് എന്ത് പ്രയോജനം?
ഉത്തരവാദിത്വപ്പെട്ട സർക്കാരിന് സംസ്ഥാനത്തിനകത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്നതിന് അധികാരമുണ്ട്. ആ അധികാര പരിധിയിലാണ് ചതിയുടെ വിധിയെ നീതിയുടെ വിധിയായി മാറ്റുന്നതിനുള്ള ആലോചന നടക്കുന്നത്. അതിൽ വിറളി പിടിച്ചത് കൊണ്ടോ, അസഭ്യം വിളിച്ച് പറഞ്ഞത് കൊണ്ടോ, അധിക്ഷേപിച്ചത് കൊണ്ടോ, ഭീഷണിപ്പെടുത്തിയത് കൊണ്ടോ നിങ്ങൾ പണം കൊണ്ട് വിലക്ക് വാങ്ങിയവന്റെ അധികാരം ഉപയോഗിച്ച് കുഴിച്ച് മൂടപ്പെട്ട സത്യം, സത്യമല്ലാതാകുന്നില്ല. സത്യം മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. (ഇന്ന് സോഷ്യൽ മീഡിയയിലൂടെ യാക്കോബായ സഭക്കെതിരെ ഉറഞ്ഞ് തുള്ളുന്ന മെത്രാൻ കക്ഷിയിലെ യുവതലമുറ തോമസച്ചനോടോ, എം.ഒ ജോണച്ചനോടോ രഹസ്യമായി സഭാ തർക്കത്തിന്റെ സത്യാവസ്ഥ എന്തെന്ന് ചോദിച്ചറിയണം.)
ഈ വലിയ നോമ്പിലെ വലിയ നാളുകളിലേക്ക് പ്രവേശിക്കുമ്പോൾ സഹോദരങ്ങളോട് ചെയ്ത് കൂട്ടിയ നെറികേടുകളെയോർത്ത് പശ്ചാത്താപിച്ച് ക്രിസ്തീയതയിൽ ജീവിക്കുവാൻ മെത്രാൻ കക്ഷിയുടെ മത്തായി കാതോലിക്കക്കും, കൂട്ടർക്കും മനപരിവർത്തനം ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

അറിയിപ്പ്കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കേസ് നാളെ (നവംബർ 9 ചൊവാഴ്ച) ഹൈകോടതിയിൽ പരിഗണിക്കുന്നു.പള്ളിയുടെയും, പരിശുദ്ധ സ...
08/11/2021

അറിയിപ്പ്
കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കേസ് നാളെ (നവംബർ 9 ചൊവാഴ്ച) ഹൈകോടതിയിൽ പരിഗണിക്കുന്നു.പള്ളിയുടെയും, പരിശുദ്ധ സഭയുടെയും ശാശ്വത സമാധാനത്തിനു വേണ്ടി ഇന്ന് (നവംബർ 8 തിങ്കളാഴ്ച ) 6:15 ന് നടക്കുന്ന സന്ധ്യാ നമസ്കാരത്തിന് ശേഷം പ്രാർത്ഥന കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നതായി വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.

കൊലപാതകിക്കും മോഷ്ടാവിനും ഉള്ള അതേ ആഗ്രഹം(സത്യം തെളിയരുത്) ഓർത്തഡോക്സ്കാർക്കും ഉണ്ടാവും. അത്! സ്വാഭാവികം.....സത്യ സന്ധമാ...
04/11/2021

കൊലപാതകിക്കും മോഷ്ടാവിനും ഉള്ള അതേ ആഗ്രഹം(സത്യം തെളിയരുത്) ഓർത്തഡോക്സ്കാർക്കും ഉണ്ടാവും. അത്! സ്വാഭാവികം.....

സത്യ സന്ധമായി കാര്യങ്ങൾ നടത്തുന്നവർ എന്തിന് ഹിത പരിശോധനയെ ഭയക്കണം ?.. കാര്യങ്ങൾ നടക്കട്ടെ എന്നല്ലേ പറയേണ്ടത്.....

തർക്കമുള്ള പള്ളികളിൽ മൂന്നിലൊന്ന് ശതമാനം പോലുമിലാത്ത ഓർത്തഡോക്സ് വിഭാഗം, കോടികൾ മുടക്കി വാങ്ങിയ! " കോടതിവിധി " മോഷ്ട്ടാവിന്റെ മടിത്തട്ടിലിരിക്കുന്ന നാണയത്തുട്ടുകൾക്ക് സമമാണ്.

Address

Kothamangalam Cheriapally
Kothamangalam

Alerts

Be the first to know and let us send you an email when Kothamangalam Cheria Palli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kothamangalam Cheria Palli:

Share