18/03/2017
വിമലഗിരി സ്‌കൂൾ പള്ളിയിലെ രാമനാട്ടച്ചന്റെ ആല്മത്യാഗത്തിന്റെ ചരിതം നമ്മൾ മറക്കരുത് .
March 18, 2017 kothamangalamvartha.com

കോതമംഗലം : അരനൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്‌തുവിന്റെ സുവിശേഷം കോതമംഗലംക്കാരിൽ എത്തിച്ച ഒരു നല്ല ഇടയാനായിരുന്നു ഫാദർ പീറ്റർ രാമനാട്ട് എന്ന് വിളിക്കുന്ന രാമനാട്ടച്ചൻ . ദൈവിക കൃപകൊണ്ടും സ്വയം സമർപ്പണത്തിലൂടെയും ക്രൈസ്തവ വിശ്വാസികളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കാൻ സാധിച്ച വ്യക്തി കൂടിയാണ് രാമനാട്ടച്ചൻ . മലങ്കര റീത്തു ( ബഥനി റീത്തു) തുടങ്ങുവാനും അതിനുവേണ്ടി അഹോരാത്രം സേവനം നടത്തുകയുംകൂടി ചെയ്‌ത മലബാർ സിറിയൻ കാത്തലിക് അച്ചന്മാരിൽ പ്രമുഖനായിരുന്നു റെവ : ഫാദർ പീറ്റർ രാമനാട്ട് . തിരുവല്ലയിൽനിന്നും തന്റെ പ്രവർത്തനമേഖല കോതമംഗലം ആണെന്ന് മനസ്സിലാക്കി അരനൂറ്റാണ്ട് മുൻപ് ഇവിടെ എത്തുകയും , കൈമുതലായിട്ടുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് ഇന്ന് നമ്മൾ കാണുന്ന വിമലഗിരി സ്കൂൾ ഇരിക്കുന്ന ഒരേക്കർ അറുപത് സെനറ്റ് സ്‌ഥലം വാങ്ങുകയായിരുന്നു . രാമനാട്ടുകര എന്ന ദേശത്തു നിന്നും വന്നത് കൊണ്ടാവാം വീട്ടുപേര് രാമനാട്ട് എന്ന് പേര് ആയതെന്ന് പറയപ്പെടുന്നു , വടക്കൻ കളരികളും , മർമ്മ ചികിത്സകളും, വിഷ ചികിത്സ നടത്തുമായിരുന്നു പറഞ്ഞു കേൾക്കുന്നു . അന്ന് കാക്കാലൻമാരുടെ തറവാടായിരുന്നു ഈ സ്ഥലം , റോഡിൽ നിന്നും നല്ല ഉയരത്തിൽ ആയിരുന്നു ഈ സ്ഥലവും കാക്കാലന്മാരുടെ വീടും . വരാന്തയും വലിയ ഹാൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പൂമുഖവും കിടപ്പു മുറിയും ചേർന്നതായിരുന്നു ആ ഓടിട്ട വീട് . ഒരു അച്ചൻ വീട് വാങ്ങിയതറിഞ്ഞു വിശ്വാസികൾ എത്തുകയും, രാമനാട്ടച്ചൻ വിശുദ്ധ ബലി അർപ്പിക്കുവാൻ തിരഞ്ഞെടുത്തത് തന്റെ വീടിന്റെ പൂമുഖവും ആയിരുന്നു . പിന്നീട് ഈ വീട് കാക്കാലം പള്ളി എന്ന് അറിയപ്പെട്ടു .


കാലക്രമേണ വിശ്വാസികളുടെ എണ്ണം കൂടുകയും കാക്കാലം പള്ളി എന്ന് അറിയപ്പെട്ട പണ്ടത്തെ കാക്കാലന്മാരുടെ വീട് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയും ചെയ്‌തു . ധർമഗിരി ആശൂപത്രിയും, മഠവും സ്ഥാപിക്കാൻ കോതമംഗലത്തു വന്ന പഞ്ഞിക്കാരൻ അച്ചനുമായി നല്ല ബന്ധം നിലനിർത്തിയിരുന്ന രാമനാട്ടച്ചൻ, നാട്ടുകാരുടെ സയവും, കഠിന പ്രയത്നവും വഴി പള്ളി പണി തുടങ്ങി അവസാനിപ്പിക്കാൻ കഴിഞ്ഞു. നൂറിൽ താഴേ മാത്രം വരുന്ന വിശ്വാസികൾ കല്ലുകൾ ചുമന്നും ഇഷ്ടദാനം നെല്കിയും മറ്റും സ്വരൂപിച്ച വസ്‌തുക്കൾ കൊണ്ടാണ് നാം ഇന്നുകാണുന്ന പള്ളി പണി പൂർത്തീകരിക്കുന്നത് . പള്ളി പണിക്കായി പണവും വസ്‌തുക്കളും സംഭാവന നെല്കിയവരുടെ പേര് പള്ളിയുടെ ഉത്തരത്തിലുള്ള കഴുക്കോലിൽ രേഖപ്പെടുത്തുവാനും അച്ചൻ മറന്നില്ല . പഴയ തലമുറ ആളുകളിൽ നിന്നും പറഞ്ഞുകേട്ടത് കോതമംഗലത്തു പിച്ച എടുത്തു ജീവിച്ചിരുന്ന രോഗിയായ ലാസർ എന്ന വിശ്വാസി നെല്കിയ സംഭാവനയും അയാളുടെ പേരും വരെ കഴുക്കോലിൽ എഴുതി എന്നാണ് . റോമിലെ മാർപാപ്പയോടു കത്തെഴുതി അനുവദിച്ചു കിട്ടിയ 36000 രൂപയിൽ തിരുവല്ല രൂപതാധ്യക്ഷൻ 18000 രൂപമാത്രമാണ് പള്ളിപണിക്ക് നെല്കിയത് . 1972 യോടുകൂടി പള്ളിപണി പൂർത്തീകരിക്കുകയായിരുന്നു .


ഇടവകക്കാരുടെ എണ്ണം കൂടുകയും ക്രൈസ്തവ വിശ്വാസം മാത്രം പോരാ ലോക പരിചയവും അറിവും നേടുന്നതിനായി ദീർഘ ദൃഷ്‌ടിക്കാരനായ അച്ഛൻ അന്നത്തെ ആശാൻ പള്ളിക്കൂടം തുടങ്ങുന്നത് .സ്കൂൾ തുടങ്ങുവാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ, പരിമിതികൾ. മൂലം ആശാൻ പള്ളിക്കൂടം മാത്രമായി. കോതമംഗലത്തുള്ള രാമനാട്ടച്ചന്റെ പള്ളിയെ പറ്റി കേട്ടറിഞ്ഞ ഈശ്വരൻകുടിയിൽ അച്ചൻ (Rev. Fr. ജോൺ വര്ഗീസ് ഈശ്വരൻകുടിയിൽ ഇപ്പോൾ മുവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ) രാമനാട്ടച്ചൻറെ സ്ക്കൂൾ തുടങ്ങുവാനുള്ള ആഗ്രഹത്തിന് ആക്കംകൂട്ടുകയായിരുന്നു .1980 തോടുകൂടി സ്‌കൂളിങ് എന്ന രീതി തുടങ്ങിവെക്കാൻ സാധിച്ചത് . കാലക്രമേണ വളർച്ചയുടെ പാതയിലായ പള്ളിക്കൂടം വിമലഗിരി ( ഗിരി = കുന്ന് ) എന്നാ പേര് സ്വീകരിക്കുകയായിരുന്നു .


വിവാഹിതനും 11 മക്കളുടെ പിതാവുമായിരുന്ന രാമനാട്ടച്ചൻ തന്റെ കാലശേഷം തന്റെ വീടും സഥലവും സ്ക്കൂളും പള്ളിയും വരുന്ന ഒരേക്കർ അറുപത് സെനറ്റ് സ്ഥലം രൂപതയ്ക്ക് ഇഷ്ടദാനം എഴുതികൊടുക്കുകയായിരുന്നു . തന്റ്റെ മരണശേഷം തനറെ മൃതശരീരം ഈ പള്ളിയിൽ അടക്കണം എന്നതായിരുന്നു അച്ചൻന്റെ ആഗ്രഹവും , അതുപോലെ നിസ്വാർത്ഥ മതിയായ അച്ചൻ 1977 കർത്താവിൽ നിദ്ര പ്രാപിക്കുകയും, അച്ചൻ ചോരയും നീരും ഒഴുക്കി പണികഴിപ്പിച്ച പള്ളിയിൽ കബറടക്കുകയും ചെയ്‌തു . കോതമംഗലത്തെ അക്കാലത്തെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു രാമനാട്ടച്ചന് യാത്രാമൊഴി അർപ്പിക്കുവാൻ ഉണ്ടായിരുന്നത് . അങ്ങനെ ക്രിസ്‌തു ദാസനായ രാമനാട്ടച്ചന്റെ പരിത്യാഗത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ് വിമലഗിരി സ്ക്കൂൾ പള്ളി
കോട്ടപ്പടി : നല്ല രീതിയിൽ പരിചരിച്ച 1998 മോഡൽ സ്കൂട്ടർ വിൽപ്പനക്ക്.. പുതിയ ടയർ, നല്ല വർക്കിംഗ് കണ്ടിഷൻ , പേപ്പർ ഭാഗങ്ങൾ എല്ലാം ക്ലിയർ. പ്രതിഷിക്കുന്ന വില : 12500. കൂടുതൽ വിവരങ്ങൾക്ക്