Seenaikunnu St:george Jacobite Syrian Church,kuttiamchal

Seenaikunnu St:george Jacobite Syrian Church,kuttiamchal The church started in 1957 for the sake of Jacobite belivers in Kuttampuzha. According to documents it’s the first church started in Kuttampuzha Panjayath

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വി കുർബാന ഞായറാഴ്ച രാവിലെ 06.30യ്ക്ക് പ്രഭാത പ്രാർഥനയും 07.00 മണിക്ക് വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്...

24/03/2023
05/01/2022
റവ.ഫാ.സെബി വലിയകുന്നേലിന്റെ സംസ്ക്കാരം നാളെ വൈകിട്ട് പിണ്ടിമന യാക്കോബായ സുറിയാനി പള്ളിയിൽ.യാക്കോബായ സുറിയാനി സഭയുടെ അങ്ക...
05/01/2022

റവ.ഫാ.സെബി വലിയകുന്നേലിന്റെ സംസ്ക്കാരം നാളെ വൈകിട്ട് പിണ്ടിമന യാക്കോബായ സുറിയാനി പള്ളിയിൽ.

യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ വൈദീകനും അലൈൻ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയുമായ വലിയകുന്നേൽ ബഹു. സെബി എൽദോസ് കശീശയുടെ ഭൗതീക ദേഹം വെല്ലൂരിൽ നിന്ന് ഇന്ന് വൈകിട്ടോടെ (5/1/2022) കോതമംഗലത്ത് എത്തിക്കും.

ഭൗതികശരീരം കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലെ മോർ ബസേലിയോസ് കത്തീഡ്രലിലേക്കാണ് എത്തിക്കുക. മരണാനന്തര ശുശ്രുഷകൾ നാളെ (6/1/2022) രാവിലെ 10 മണിക്ക് മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ആരംഭിച്ച് തുടർന്ന് വൈകിട്ട് 3 ന് കോതമംഗലം ചെറിയപള്ളി , കോതമംഗലം വലിയ പള്ളി എന്നിവടങ്ങളിൽ എത്തിച്ച് വിടവാങ്ങൽ ശുശ്രൂഷക്ക്‌ ശേഷം, അച്ചൻ താമസിച്ച ഭവനത്തിൽ കയറ്റി വെള്ള വിരിച്ച് പ്രാർത്ഥന നടത്തി ഇടവകയായ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപന ശുശ്രൂഷക്ക്‌ശേഷം കബറടക്കം. (കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നത്. ദയവായി എല്ലാവരും സഹകരിക്കണം )
വന്ദ്യ പുരോഹിതന് ആദരാജ്ഞലികൾ.

ഫാ. സെബി എൽദോ വലിയകുന്നേൽ കർത്താവിൽ നിദ്ര പ്രാപിച്ചുകോതമംഗലം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫാ...
05/01/2022

ഫാ. സെബി എൽദോ വലിയകുന്നേൽ കർത്താവിൽ നിദ്ര പ്രാപിച്ചു

കോതമംഗലം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫാ. സെബി എൽദോ വലിയകുന്നേൽ (42) കർത്താവിൽ നിദ്ര പ്രാപിച്ചു. യു.എ.ഇ മേഖലയിലെ അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയാണ്. സംസ്കാര വിവരങ്ങൾ പിന്നീട്.

ബഹുമാനപ്പെട്ട സെബി അച്ചനു കുറ്റിയാംചാൽ സീനയ്കുന്ന് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആദരാഞ്ജലികൾ.

പൗരോഹിത്യത്തിന്റെ 18 വർഷങ്ങൾ പൂർത്തികരിക്കുന്ന പ്രിയപ്പെട്ട വികാരി ഫാ.റിജോ കൊച്ചുകുന്നേൽ അച്ചന് സീനായിക്കുന്നിൻ മക്കളുടെ...
12/09/2021

പൗരോഹിത്യത്തിന്റെ 18 വർഷങ്ങൾ പൂർത്തികരിക്കുന്ന പ്രിയപ്പെട്ട വികാരി ഫാ.റിജോ കൊച്ചുകുന്നേൽ അച്ചന് സീനായിക്കുന്നിൻ മക്കളുടെ പ്രാർത്ഥന മംഗളങ്ങൾ...

ഇടവകയിലെ മുഴുവൻ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും യൂത്ത് അസോസിയേഷന്റെ സ്നേഹ സമ്മാനം..
27/06/2021

ഇടവകയിലെ മുഴുവൻ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും യൂത്ത് അസോസിയേഷന്റെ സ്നേഹ സമ്മാനം..

27/01/2021

*കുറ്റിയാംചാൽ സെന്റ് ജോർജ് സീനായ്ക്കുന്നു പള്ളിയുടെ കീഴിലുളള കൂവപ്പാറ സെന്റ് മേരീസ്‌ ചാപ്പലിൽ* *നടത്തപ്പെടുന്ന ദൈവമാതാവിന്റെ പെരുന്നാളിന്റെ പ്രധാന ദിനമായ നാളെ (ജനുവരി 28 വ്യാഴാഴ്ച)രാവിലെ 6.30ന് പ്രഭാതപ്രാർത്ഥനയും 7.30നു വി. കുർബാനയും തുടർന്ന് ലേലം, ആശീർവാദം, കൊടിയിറക്ക്* തുടങ്ങിയവ
കോവിഡ് 19 സാഹചര്യത്തിൽ ആർഭാടങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി നടത്തപെടുന്നു...
നിയന്ത്രങ്ങണങ്ങളോടെ വിശ്വാസികൾക്കു പങ്കെടുക്കാം.

*പെരുന്നാൾ ശുശ്രുഷകൾ രാവിലെ 7.30 മണി മുതൽ ലൈവായി പള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെ കാണാവുന്നതാണ്...*

👇🏻👇🏻👇🏻Link👇🏻👇🏻👇🏻

https://www.facebook.com/kuttiamchalpalli/

☝️☝️☝️ലിങ്ക്☝️☝️☝️

The church started in 1957 for the sake of Jacobite belivers in Kuttampuzha. According to documents it’s the first church started in Kuttampuzha Panjayath

11/12/2020
02/12/2018

പരിശുദ്ധ യൽദോ മോർ ബസേലിയോസ് മഫ്രിയാനയുടെ പിൻഗാമി , മലങ്കരയുടെ യാക്കൂബ് ബുർദാന ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പരിശുദ്ധന്റെ കബറിങ്കൽ ..കോതമംഗലം ദേശത്തിന്റെ ഐശ്വര്യമായ , നാനാജാതി മതസ്ഥരുടെ ആലംബം ആയ ഈ കബറിന് മുന്നിലെ കേടാവിളക്ക് അണക്കാൻ ആരെയും അനുവദിക്കില്ല...അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ..

20/04/2018
ഫെബ്രുവരി 24     മലങ്കരയുടെ യാക്കോബ് ബുർദ്ദാന, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെത്രാഭീഷേക പദവിയി...
24/02/2018

ഫെബ്രുവരി 24
മലങ്കരയുടെ യാക്കോബ് ബുർദ്ദാന, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെത്രാഭീഷേക പദവിയിൽ 44 വർഷം പിന്നിടുന്നു. സത്യ വിശ്വാസത്തിൻ്റെ കാവലാളായി സത്യ സുറിയാനി സഭയ്ക്ക് സുധീര നേതൃത്വം നൽകുന്ന ആബൂന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതോടൊപ്പം, ശ്രേഷ്ഠ പിതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...

Address

Kuttiyamchal
Kothamangalam
686681

Alerts

Be the first to know and let us send you an email when Seenaikunnu St:george Jacobite Syrian Church,kuttiamchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share