Mathirappilly Sree Mahaganapathi Temple

Mathirappilly Sree Mahaganapathi Temple പുണ്യപുരാതനമായ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം. Ancient and famous Mathirappilly Sree Mahaganapa

മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം
----------------------------------------------------------
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ മാതിരപ്പിള്ളിയിലാണ് പ്രശസ്തവും പൗരാണികവുമായ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ഷേത്രം സ്ഥിതിചെയ്യുന്നത്.
ശ്രീ മഹാഗണപതിയ്ക്കും, ശ്രീ ധർമ ശാസ്താവിനും തുല്യ പ്രാധാന്യമുള്ള പുരാതന ക്ഷേത്രമാണ് മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രം. ആദിമൂല ഗണപതി ഭാവത്തിൽ വലം പിരിയോടു കൂടിയ ഗണപത

ി ഭഗവാന്റെ ഷഢാധാര പ്രതിഷ്ഠയാണ് ക്ഷേത്രത്തിന്റെ സവിശേഷത.
ശ്രീ മഹാഗണപതിയും ശ്രീ ധർമ്മശാസ്താവും പടിഞ്ഞാറോട്ട് ദശനമായിരിക്കുന്നു എന്നത് മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഉപദേവതകൾ
--------------------
ബലഗണപതി, ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ശ്രീ പരമേശ്വരൻ, ദുർഗ്ഗാ ദേവി എന്നീ പ്രതിഷ്ഠാ ചൈതന്യങ്ങളോടു കൂടെ നാഗരാജവും നഗയക്ഷിയും ചേരുന്നതാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.

ഉത്സവം
------------
എല്ലാ വർഷത്തിലേയും മേടമാസത്തിലെ അത്തം നാൾ മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു.

മാതിരപ്പിള്ളി വിനായക ചതുർത്ഥി മഹോത്സവം
-----------------------------------------------
കേരളത്തിലെ പ്രശസ്തമായ വിനായക ചതുർത്ഥി ആഘോഷങ്ങളിൽ ഒന്നാണ് ‘മാതിരപ്പിള്ളി വിനായക ചതുർത്ഥി’. ചിങ്ങമാസത്തിലെ ശുക്ള പക്ഷ ചതുർത്ഥി നാളിലാണ് (ഗണേശ ചതുർത്ഥി) മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം. 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടോപ്പം ഗണേശ സംഗീതാരാധന, ഗജപൂജ, ആനയൂട്ട് എന്നിവയാണ് മാതിരപ്പിള്ളി വിനായക ചതുർത്ഥി ആഘോഷത്തിലെ പ്രത്യേകതകൾ. ഭഗവാന്റ പിറന്നാൾ ദിനമായ വിനായക ചതുർത്ഥി നാടിൻറെ ഉത്സവം ആയിട്ടാണ് മാതിരപ്പിള്ളി നിവാസികൾ ആഘോഷിക്കുന്നത്.

******************************************************************

Mathirappilly Sree Mahaganapathi Temple
----------------------------------------------------------
Ancient and famous Mathirappilly Sree Mahaganapathi temple is situated at Mathirappilly in Kothamangalam Taluk of Ernakulam district in Kerala. Mathirappilly Sree Mahaganapathi Temple is an ancient shrine of Sree Mahaganapathi and Sree Dharma Sastha. The prominent trait of this temple is the Aadimoola Ganapathi idol, having its trunk curved towards the right (form of ‘Siddhi Vinayaka’) and Sree Dharma Sastha have equal importance, and both are facing towards west in separate shrine. Minor Deities
-------------------
Bala Ganapathi (Child form of Lord Ganesh), Dakshinamoorthi (Lord shiva as Teacher), Goddess Durga, Naga Raja and Naga Yakshi. Festival
----------
Festival of Mathirappilly Sree Mahaganapathi Temple is celebrated with Atham asterism in the Malayalam calendar month of Medam (April – May). Mathirappilly Vinayaka Chathurthi (Ganesh Chathurthi) Festival
-------------------------------------------------------------------------
Mathirappilly Vinayaka Chathrthi is one of the important and most popular Ganesh Chathurthi festivals in Kerala. Mathirappilly Vinayaka Chathurthi is celebrated on ‘shukla chaturthi’ (fourth day of the waxing moon period), in the Malayalam month of Chingam (August – September). Sahasrashtadhika Ashtadravya Maha Ganapathi Homam (Ganapathi Homam performed with 1008 coconuts), Ganesh Sangeetharadhana, ‘Gajapooja’ and ‘Aana oottu’ (ritual that reveres elephant as Lord Ganesh) are the significance of Mathirappilly Vinayaka Chathrthi Festival.

ഈ വർഷത്തെ മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം, അഷ്ടഗണപതി ഹോമയജ്ഞവും ഉദയാസ്തമനപൂജയും കളഭാഭിഷേകവും മറ്റു വിശേഷാൽ  താന്ത്...
17/08/2026

ഈ വർഷത്തെ മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം, അഷ്ടഗണപതി ഹോമയജ്ഞവും ഉദയാസ്തമനപൂജയും കളഭാഭിഷേകവും മറ്റു വിശേഷാൽ താന്ത്രിക ചടങ്ങുകളുമായി 2026 സെപ്തംബർ 6 മുതൽ 14 വരെ ആഘോഷിക്കുകയാണ്. വിനായകചതുർത്ഥി ദിനമായ സെപ്തംബർ 14ന് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമവും, ഗണേശ സംഗീതാരാധനയും, പ്രത്യക്ഷഗണപതിപൂജയും മഹാപ്രസാദഊട്ടും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെടുക
📞 8943981008 🙏🏻🙏🏻🙏🏻

മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം അഷ്ടഗണപതി ഹോമയജ്ഞവും ഉദയാസ്തമനപൂജയും കളഭാഭിഷേകവും മറ്റു വിശേഷാൽ  താന്ത്രിക ചടങ്ങുക...
12/08/2026

മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം അഷ്ടഗണപതി ഹോമയജ്ഞവും ഉദയാസ്തമനപൂജയും കളഭാഭിഷേകവും മറ്റു വിശേഷാൽ താന്ത്രിക ചടങ്ങുകളുമായി 2026 സെപ്തംബർ 6 മുതൽ 14 വരെ. വിനായകചതുർത്ഥി ദിനമായ സെപ്തംബർ 14ന് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമവും, ഗണേശ സംഗീതാരാധനയും, പ്രത്യക്ഷഗണപതിപൂജയും മഹാപ്രസാദഊട്ടും. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെടുക 📞 8943981008 🙏🏻🙏🏻🙏🏻

മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം 2026 സെപ്തംബർ 6 മുതൽ 14 വരെ.കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെ...
04/08/2026

മാതിരപ്പിള്ളി വിനായകചതുർത്ഥി മഹോത്സവം
2026 സെപ്തംബർ 6 മുതൽ 14 വരെ.
കൂടുതൽ വിവരങ്ങൾക്ക്
ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെടുക
📞 8943981008 🙏🏻🙏🏻🙏🏻

16/07/2026

ജയ് ശ്രീരാം 🙏🏼

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര...
15/07/2026

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം. ഈ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനമാണ് കര്‍ക്കടകത്തില്‍ പുണ്യമായി കരുതുന്നത്.

ഏകദന്തായ വക്രതുണ്ഡായ ഗൗരീതനായ ധീമഹിഗജേശനായ ഭാലചന്ദ്രായ ശ്രീ ഗണേശായ ധീമഹി… 🙏🏼🙏🏼🙏🏼
12/07/2026

ഏകദന്തായ വക്രതുണ്ഡായ ഗൗരീതനായ ധീമഹി
ഗജേശനായ ഭാലചന്ദ്രായ ശ്രീ ഗണേശായ ധീമഹി… 🙏🏼🙏🏼🙏🏼

ഭക്തജനങ്ങളെ,ദേശനാഥനായ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ഭഗവാന്റെ സന്നിധിയിൽ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവം (2026 സെപ്റ്റംബ...
08/07/2026

ഭക്തജനങ്ങളെ,
ദേശനാഥനായ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ഭഗവാന്റെ സന്നിധിയിൽ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവം (2026 സെപ്റ്റംബർ 7 മുതൽ 15 വരെ) പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചർച്ചചെയ്തുതീരുമാനിക്കുന്നതിനും ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിനുമായി ഭക്തജനങ്ങളുടെ പൊതുയോഗം ഈ ഞായറാഴ്ച (12-07-2026) രാവിലെ 10.30 ന് ക്ഷേത്ര ഊട്ടുപുരയിൽവച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്. ഇന്നാട്ടിലെ മുഴുവൻ ഭക്തജനങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുത്ത് വിനായക ചതുർത്ഥി മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സഹകരിക്കണമെന്ന് ഭഗവത് നാമത്തിൽ അഭ്യർഥിക്കുന്നു.🙏🏼
ക്ഷേത്രോപദേശകസമിതി

മിക്ക ആളുകളും തടസ്സങ്ങൾ നീങ്ങാൻ വേണ്ടിയാണ് ഗണേശനോട് പ്രാർത്ഥിക്കുന്നത്.എന്നാൽ ചില തടസ്സങ്ങൾ ഒരിക്കലും മാറാൻ വേണ്ടിയുള്ളത...
02/07/2026

മിക്ക ആളുകളും തടസ്സങ്ങൾ നീങ്ങാൻ വേണ്ടിയാണ് ഗണേശനോട് പ്രാർത്ഥിക്കുന്നത്.
എന്നാൽ ചില തടസ്സങ്ങൾ ഒരിക്കലും മാറാൻ വേണ്ടിയുള്ളതല്ലെങ്കിലോ?
നിങ്ങളുടെ വേഗത കുറയ്ക്കാനോ, വഴിതിരിച്ചുവിടാനോ, നിങ്ങളെ സംരക്ഷിക്കാനോ, അല്ലെങ്കിൽ നിങ്ങളുടെ വിജയത്തിന് ഒരിക്കലും പഠിപ്പിച്ചുതരാൻ കഴിയാത്ത ചില പാഠങ്ങൾ നിങ്ങളെ പഠിപ്പിക്കാനോ ആണ് അവ അവിടെയുള്ളതെങ്കിലോ?
ഗണേശൻ തടസ്സങ്ങൾ മാറ്റുന്നവൻ മാത്രമല്ല.
അവിടുന്ന് ശരിയായ സമയത്തിന്റെ കൂടി നാഥനാണ്.
അടഞ്ഞ വാതിലുകൾ, വൈകിപ്പോയ പദ്ധതികൾ, പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ, കൈവിട്ടുപോയ അവസരങ്ങൾ... ചിലപ്പോൾ ഇവയൊന്നും ശിക്ഷകളല്ല.
ചിലപ്പോൾ അവ അവിടുത്തെ മറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളായിരിക്കാം.
എല്ലാ വഴികളും തുറക്കപ്പെടാനുള്ളതല്ല.
എല്ലാ താമസ്സങ്ങളും നിരസിക്കലുകളുമല്ല.

ഗണപതി ഭഗവാൻ നമ്മെ ഓർമ്മിപ്പിക്കുന്നു: മുന്നേറ്റത്തെ എത്രത്തോളം വിശ്വസിക്കുന്നുവോ, അത്രത്തോളം തന്നെ ആ താൽക്കാലിക വിരാമത്തെയും വിശ്വസിക്കുക. 🙏🏼

Address

Mathirappilly
Kothamangalam
686666

Opening Hours

Monday 5am - 10:30am
5:30pm - 7:30pm
Tuesday 5am - 10:30am
5:30pm - 7:30pm
Wednesday 5am - 10:30am
5:30pm - 7:30pm
Thursday 5am - 10:30am
5:30pm - 7:30pm
Friday 5am - 10:30am
5:30pm - 7:30pm
Saturday 5am - 10:30am
5:30pm - 7:30pm
Sunday 5am - 10:30am
5:30pm - 7:30pm

Telephone

+918943981008

Website

Alerts

Be the first to know and let us send you an email when Mathirappilly Sree Mahaganapathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category