SHRI Nellikkulangara Bhagavathi Kshetram

SHRI Nellikkulangara Bhagavathi Kshetram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SHRI Nellikkulangara Bhagavathi Kshetram, Hindu temple, NELLIKKATTIRI, koottanad.

15/12/2022
27/12/2020

നമസ്കാരം, ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകയിരപ്പാന (29 ഡിസംബർ 2020, ചൊവ്വാഴ്ച) Covid 19 സാഹചര്യത്തിൽ ഇത്തവണ നടത്താൻ സാധിക്കില്ല എങ്കിലും പകരം അന്നേ ദിവസം വിശേഷാൽ പൂജകളോടെയും, നിയോഗത്തോടെയും, വാദ്യത്തോടെയും കൂടിയുള്ള ചുറ്റുവിളക്കോടെ വളരെ ലളിതമായ ചടങ്ങുകൾ മാത്രമായി നടത്താം എന്നതാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പാന കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും മറ്റ് ഭക്ത ജനങ്ങളും ചേർന്ന് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ചടങ്ങുകളുടെ സമയക്രമം താഴെ കൊടുക്കുന്നു.

29 ഡിസംബർ 2020 -

#രാവിലെ 5:00 ന് നട തുറക്കൽ.
#5:15 മലർ നിവേദ്യം.
#5:30 - 6:30 മഹാ ഗണപതി ഹോമം.
#7:30 ഉഷ പൂജ, മറ്റ് വിശേഷാൽ പൂജകൾ.
#9:30 ഉച്ചപൂജ.

#വൈകുന്നേരം 5 മണിക്ക് നട തുറക്കൽ, മറ്റ് പൂജാദികൾ.
#6:15 ന് ദീപാരാധന, കേളി, ചുറ്റുവിളക്ക്, നിയോഗം, മേളം.
#6:45 ന് ഭഗവത് സേവ.
#7:15 ന് അത്താഴപൂജ.

NB : വെള്ളരി, ഗണപതി ഹോമം, ഭഗവത് സേവ, തൃകാല പൂജ, മുതലായ വഴിപാടുകൾ മുൻകൂട്ടി അറിയിക്കുമല്ലോ.

Ph: 9995895304, 99466 71022, 9447484661.

30/05/2020

*നമസ്കാരം, ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കഴിഞ്ഞ് ഒരു വർഷം പിന്നിടുകയാണ്, ഈ വരുന്ന എടവം 20 (ജൂൺ 3 ബുധനാഴ്ച) ചോതി നക്ഷത്രത്തിലെ പുണ്യ ദിനം ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം, അതും ആദ്യ വർഷം. ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേത്രത്തിൽ ഒരു ആഘോഷപരിപാടി നടത്തുക എന്നത് അനുവദനീയമല്ലാത്തതിനാൽ , ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, മേൽശാന്തി തുടങ്ങിയവർ ഫോണിൽ ഗ്രൂപ്പ്‌ കാൾ വഴി ക്ഷേത്രം തന്ത്രിയുമായി സംസാരിച്ച് അഭിപ്രായം ചോദിച്ചിരുന്നു. അതിൽ ഉരുത്തിരിഞ്ഞ നിർദേശപ്രകാരം ക്ഷേത്രം മേൽശാന്തിയുടെ മാത്രം നേതൃത്വത്തിൽ കഴിയും പോലെ ഉള്ള വിശേഷാൽ പൂജകൾ ചെയ്യുക, തന്ത്രിയുടെ സാനിധ്യം ഉണ്ടായിരിക്കുന്നതല്ല. മറ്റ് ആഘോഷ കാര്യ പരിപാടികൾ ഒന്നും ഇല്ല. നമ്മളെ സംബന്ധിച്ച് പ്രതിഷ്ഠ ദിനം ഈ രീതിയിൽ നടത്തേണ്ടി വരുന്നത് അത്യധികം മനോവിഷമം ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും മനസുകൊണ്ട് ഈ സുദിനത്തിൽ പ്രാർത്ഥനകളോടെ കഴിയുക. അന്നേ ദിവസം ഗണപതി ഹോമം, ഭഗവതി സേവ, ചുറ്റും ദീപം തെളിയിക്കൽ തുടങ്ങി മറ്റു വിശേഷാൽ വഴിപാടുകൾ നിങ്ങളുടെ പേരിൽ കഴിപ്പിക്കുന്നതിന് ഫോൺ വഴി ജൂൺ 2 ആം തിയതിക്ക് മുൻപായി ക്ഷേത്രത്തിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. അതാത് വഴിപാടുകൾ നിങ്ങളുടെ പേരിൽ ക്ഷേത്രത്തിൽ കഴിപ്പിക്കുന്നതാണ്. സമ്പർക്ക വിലക്ക് നിലനിൽക്കുന്നതിനാൽ ഭക്തജനങ്ങൾ അന്നേ ദിവസം ഈ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ല.*
*എന്ന്, ക്ഷേത്ര കമ്മിറ്റി.*

*നാളെ (19-05-2020) പ്രദോഷം*ദേവന്മാരും, അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്ന പ...
18/05/2020

*നാളെ (19-05-2020) പ്രദോഷം*

ദേവന്മാരും, അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്ന പാമ്പ് അവിടെ വച്ച് വിഷം ഛർദ്ദിച്ചപ്പോൾ, ഭൂമിയിൽ വീണാൽ ഇത് സർവനാശത്തിന് കാരണമാകും എന്നതിനാൽ അത് ശിവഭഗവാൻ കുടിക്കുകയും അത് ഇറങ്ങി പോകാതിരിക്കാൻ പാർവ്വതി ദേവി കഴുത്തിൽ തൊടുകയും കഴുത്ത് നീലനിറമാകുകയും ചെയ്തു.

ഇത് നടന്നത് പ്രദോഷസമയത്ത് ആണെന്നും അതിനാൽ ഈ സമയത്ത് ശിവഭഗവാൻ ഏറെ ഉദാരമനസ്കനായിരിക്കും എന്നാണ് വിശ്വാസം. ഇത്തവണത്തെ പ്രദോഷം മെയ് 19 ചൊവ്വാഴ്ചയാണ്.

ശിവ ക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള സമയമായ പ്രദോഷ സമയത്തുള്ള പൂജാകർമ്മങ്ങൾ, അഭിഷേകങ്ങൾ, മന്ത്രോച്ചാരണങ്ങൾ ഭജനകള്‍ തുടങ്ങിയവ വളരെ വിശേഷപ്പെട്ടതാണ് . സൂര്യാസ്തമയത്തോട് അടുത്തുള്ള സമയമാണ് പ്രദോഷം. അസ്തമത്തിന് മുൻപ് 90 മിനിട്ടും അത് കഴിഞ്ഞ് 30 മിനിറ്റുമാണ്.

വീട്ടിൽ പൂജചെയ്യുന്നത് നല്ലതാണെങ്കിലും, ഈ സമയത്ത് ശിവക്ഷേത്ര ദർശനം ഏറെ ഫലപ്രദവും ഐശ്വര്യദായകവുമാണ്. ശിവഭഗവാന് ഏറെ പ്രിയപ്പെട്ട ഈ സമയത്ത് ചെയ്യുന്ന പൂജാവിധികളുടെ ഫലസിദ്ധി വളരെ വിശേഷപ്പെട്ടത് ആണെന്നാണ് വിശ്വാസം. കൂവളത്തില കൊണ്ടുള്ള പൂജയും അർച്ചനകളും വളരെ പ്രധാനമാണ്.

ഒരു മാസം രണ്ട് തവണ പ്രദോഷം വരുന്നുണ്ട്. രണ്ട് തരത്തിലാണ് പ്രദോഷദിനത്തില്‍ സാധാരണ ഉപവാസം അനുഷ്ഠിച്ച് വരുന്നത്. കഠിന ഉപവാസവും ലഘു ഉപവാസവും അനുഷ്ഠിക്കുന്ന ഭക്തരുണ്ട്. കഠിന ഉപവാസം എന്നത് പ്രദോഷദിവസം രാവിലെ മുതൽ പിറ്റേ ദിവസം രാവിലെ വരെ ഭക്ഷണം കഴിക്കാതെ, രണ്ടാമത്തെ ദിവസം ശിവ പൂജക്ക് ശേഷം മാത്രം ഭക്ഷണം കഴിക്കുകയാണ് ഈ ഉപവാസ രീതി. എന്നാൽ ലഘു ഉപവാസങ്ങളിൽ, പാലും പഴങ്ങളും കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതുമാണ്.

ശിവ പുരാണമനുസരിച്ച്, പ്രദോഷ വ്രതത്തിന് പല ഗുണങ്ങൾ ഉണ്ടെന്നാണ് അറിവ്. പ്രദോഷ ഉപവാസമെടുക്കുന്ന ആളുടെ കുടുംബത്തിന് ഐശ്വര്യം, സമൃദ്ധി, സന്താനലബ്ധി, സമാധാനം തുടങ്ങിയവ വന്നുചേരും. സ്ഥിരമായി വ്രതമെടുക്കുന്ന സ്ത്രികൾക്ക് സന്താനലബ്ധി ഉണ്ടാകുമെന്ന് വിശ്വാസ്സം. മാത്രവുമല്ല ഈ വ്രതമെടുക്കുന്ന ആളുകളുടെ എല്ലാ പാപങ്ങളും നശിക്കുകയും മോക്ഷപാത എളുപ്പമാകുകയും ചെയ്യും.

*🔅ഓം നമശിവായ🔅*

*നാളെ (19-05-2020) പ്രദോഷം* ദേവന്മാരും, അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയത്ത് കയറിന് പകരമായി ഉപയോഗിച്ച വാസുകി എന്.....

തോട്ടക്കാരനും ഗോഹത്യാപാപവുംഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോ...
16/05/2020

തോട്ടക്കാരനും ഗോഹത്യാപാപവും

ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോന്നു ..തന്റെ തോട്ടത്തിന്റെ മനോഹാരിതയെപ്പറ്റി അയാള്‍ക്ക് വലിയ അഭിമാനമായിരുന്നു…അവിടെ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തോട്ടം ചുറ്റി നടന്ന് കാണിച്ചുകൊടുക്കുന്നതിലും ഓരോ ചെടിയപ്പറ്റി പറയുന്നതിലും അയാള്‍ക്ക് വലിയ സന്തോഷമായിരുന്നു..

ഒരു ദിവസം ഒരു പശു ആ തോട്ടത്തില്‍ വന്ന് ,അയാള്‍ വളരെയധികം ലാളിച്ചു പോന്ന ഒരു ചെടി കടിച്ചു തിന്നാന്‍ തുടങ്ങി…ബ്രാഹ്മണന് വളരെയധികം ദേഷ്യം വന്നു …നല്ല ഒരു വടി എടുത്ത് പശുവിനു ഒരടികൊടുത്തു…ആ അടി മര്‍മ്മത്തില്‍ കൊള്ളുകയും പശു ചത്ത്‌ വീഴുകയും ചെയ്തു…

ബ്രാഹ്മണന്‍ പശുവിനെ കൊന്നുവെന്ന വാര്‍ത്ത എല്ലായിടത്തും പരന്നു…അതൊരു മഹാപാപം ആണല്ലോ..അടുത്തദിവസം ഗോഹത്യാപാപം ബ്രാഹ്മണനെ ബാധിക്കുവാനായി എത്തി

…ബ്രാഹ്മണന്‍ അല്‍പ നേരം ആലോചിച്ചതിനുശേഷം പറഞ്ഞു : ‘ഞാനല്ല പശുവിനെ കൊന്നത് ..അതുകൊണ്ട് ഗോഹത്യാപാപത്തിനു ഞാന്‍ പാത്രമല്ല’..പിന്നെ ആരാണ് ഈ പശുവിനെ കൊന്നത് ? ഗോഹത്യാപാപം ചോദിച്ചു …ബ്രാഹ്മണന്‍ പറഞ്ഞു ; ‘നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും അധിപതികളായ ഓരോ ദേവന്മാരുണ്ട് ,കയ്യിന്റെ അധിപന്‍ ഇന്ദ്രനാണ്‌ .അതിനാല്‍ ഇന്ദ്രനാണ്‌ കൈയ്യുകൊണ്ട് പശുവിനെ അടിച്ചതും കൊന്നതും ..പാപം ഇന്ദ്രനെയാണ് ബാധിക്കേണ്ടത് ‘…

ഗോഹത്യാപാപം ഇന്ദ്രന്റെ അടുത്തെത്തി വിവരം പറഞ്ഞു…
ഇന്ദ്രന്‍ വേഗം ഒരു വൃദ്ധബ്രാഹ്മണന്റെ വേഷമെടുത്ത് ആ തോട്ടത്തിലെത്തി..ബ്രാഹ്മണനെ കണ്ടു തോട്ടത്തിന്റെ മഹത്വത്തെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു ..ഇതാരുടെ തോട്ടമാണ് ? ..ആരാണ് ഇത്ര മനോഹരമായി ഈ ചെടികള്‍ വെച്ച് പിടിപ്പിച്ചത് ? എന്ന് ചോദിച്ചു …സന്തുഷ്ടനായ ബ്രാഹ്മണന്‍ ‘ഇതെല്ലാം ഞാന്‍ തന്നെ ചെയ്തതാണ് ..ഓരോ ചെടിയും കഷ്ടപ്പെട്ട് സമ്പാദിച്ചു കൊണ്ടുവന്ന് നട്ടുനനച്ചു ഉണ്ടാക്കിയതാണ് ‘ എന്ന് അഭിമാനത്തോടുകൂടി പറഞ്ഞു ..

വൃദ്ധബ്രാഹ്മണനെയും കൂട്ടി തോട്ടം മുഴുവന്‍ കാണുവാനായി പുറപ്പെട്ടു..വൃദ്ധന്‍ തോട്ടത്തെപ്പറ്റി പുകഴ്ത്തി തോട്ടക്കാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു…അവസാനം അവര്‍ പശു ചത്തുകിടന്ന സ്ഥലത്തെത്തി ..അനിഷ്ടസംഭവം കണ്ട സ്തംഭിച്ചപോലെ വൃദ്ധബ്രാഹ്മണന്‍ ചോദിച്ചു ; ‘അയ്യോ ! മഹാപാപം !ഇതാരാണ് ചെയ്തത് ? ‘ …അല്പം പരിഭ്രമിച്ച ബ്രാഹ്മണന്‍ പറഞ്ഞു : ‘അത് ഈ കയ്യിന്റെ ദേവതയായ ഇന്ദ്രന്റെ പണിയാണ്

‘ ..ഉടനെ വൃദ്ധന്റെ വേഷം കെട്ടിയ ഇന്ദ്രന്‍ പറഞ്ഞു : ‘നല്ലത് കാണുമ്പോഴെല്ലാം അത് നിങ്ങള്‍ ചെയ്തതാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നു…അത് ശരിയല്ല..തോട്ടം നനച്ചുണ്ടാക്കിയ കൈതന്നെയാണ് പശുവിനെ കൊന്നതും…അതുകൊണ്ട് ഗോഹത്യാപാപവും നിങ്ങള്ക്കുതന്നെയുള്ളതാണ് ..

ലോകത്തില്‍ നാം സാധാരണ കണ്ടുവരുന്ന ഒരു പതിവാണ് ഇത് …സുഖവും സന്തോഷവും വരുമ്പോള്‍ അതെല്ലാം തന്റെ കഴിവ് കൊണ്ടാണെന്നഭിമാനിക്കുകയും ദുഖവും വിഷമവും വരുമ്പോള്‍ അതെല്ലാം മറ്റുള്ളവരുടെ ദോഷംകൊണ്ടാണെന്ന്‌ പറയുകയും ചെയ്യുന്നു…കുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കോടുകൂടി വിജയിച്ചാല്‍ അവര്‍ നല്ലവണ്ണം പഠിച്ചതുകൊണ്ടാണ് …പരീക്ഷയില്‍ പരാജയം സംഭവിക്കുമ്പോള്‍ അത് അധ്യാപകന്മാര്‍ ശരിക്കും പടിപ്പിക്കാത്തത് കൊണ്ടാണെന്നും പലതും അഭിപ്രായപ്പെടുന്നു…അത് ശരിയല്ല..നമുക്ക് ഉണ്ടാകുന്ന എല്ലാ അനുഭവങ്ങള്‍ക്കും നല്ലതിനും ചീത്തക്കും ഒരുപോലെ നാം തന്നെയാണ് ഉത്തരവാദികള്‍

…നാം ചെയുന്ന കര്‍മ്മങ്ങളുടെ ഫലങ്ങളാണ് സുഖമായും ദുഖമായും ,നമ്മെ ബാധിക്കുന്നത്…രണ്ടുവിധ അനുഭവങ്ങളുടെയും ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാകണം..അതാണ്‌ ശരിയായ പൗരുഷം എന്ന് ശ്രീ ശ്രീരാമകൃഷ്ണ പരമ ഹംസർ പറയാറുള്ള ഒരു കഥയാണിത്…

തോട്ടക്കാരനും ഗോഹത്യാപാപവും ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാക്കി അതിനെ സംരക്ഷിച്ചുപോ...

പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ  പ്രിയംവതൻ ലൗകിക കാര്യങ്ങളിൽ താല്പര്യമില്ലാതെ...
09/05/2020

പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ പ്രിയംവതൻ ലൗകിക കാര്യങ്ങളിൽ താല്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനി ക്കുന്നതിലേയ്ക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേയ്ക്ക് പോയി . അതോടെ രാജ്യഭരണം നീതിമാനും ധർമ്മിഷ്ടനുമായ ഉത്താനപാദനിൽ വന്നു ചേർന്നു . നല്ലൊരു ഭരണാധികാരിയായിരുന്നു ഉത്താനപാദൻ . അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു . സുനീതിയും സുരുചിയും . ഗർവ്വിഷ്ഠയും സുന്ദരിയുമായിരുന്നു സുരുചി . ധർമ്മിഷ്ഠയും ഈശ്വരഭക്തയുമായിരുന്നു സുനീതി . സുന്ദരിയായ സുരുചിയുടെ ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ് സദാസമയവും സുരുചിയോടൊപ്പമായിരുന്നു . സുനീതിയുടെ ആന്തരിക സൗന്ദര്യമോ സത്ഗുണങ്ങളോ അദ്ദേഹത്തെ ആകർഷിച്ചില്ല . കാലം കഴിഞ്ഞപ്പോൾ സുരുചിയിലും സുനീതിയിലും രാജാവിന് ഓരോ പുത്രന്മാർ ജനിച്ചു . സുരുചിയുടെ മകന് ഉത്തമൻ എന്നും സൂനീതിയുടെ പുത്രന് ധ്രുവനെന്നും അദ്ദേഹം നാമകരണം ചെയ്തു . സുരുചിയോടുള്ള പ്രമാധിക്യത്താൽ രാജാവ് ഉത്തമനെ കൂടുതലായി നേഹിച്ചു . തന്റെ മകനെ അവഗണിക്കുന്നതറിഞ്ഞ സുനീതി അതിൽ വളരെയധികം വേദനിച്ചു . ദുഖാർത്തയായ സുനീതി സദാസമയവും വിഷ്ണുവിനെ ഭജിച്ചും വതങ്ങൾ നോറ്റും അന്തപുരത്തിനുള്ളിൽ തന്നെ കഴിഞ്ഞു . - കാലങ്ങൾ കഴിഞ്ഞുപോയി . ഒരുനാൾ ഉത്തമനും ധ്രുവനും തങ്ങളുടെ ക്രീഡകൾ കഴിഞ്ഞ് പിതാവിന്റെ മടിയിൽ ചെന്നിരുന്നു . അതേ സമയം അവിടെയെത്തിയ സുരുചി അതുകണ്ട് കോപിഷ്ഠയായി . അസൂയ മൂത്ത സുരുചി ധ്രുവനെ അച്ഛന്റെ മടിയിൽ നിന്നും തള്ളിമാറ്റി . കോപത്തോടെ ശാസിച്ചു . - “ മഹാരാജാവിന്റെ മടിയിൽ കയറിയിരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു . സർവ്വലോകത്തിന്റേയും രാജാവായ അദ്ദേഹത്തിന്റെ മടിത്തടം നിന്നെ പോലുള്ളവർക്ക് കയറിയിരിക്കാനുള്ളതല്ല . ആ അധികാരം എന്റെ പുത്രനായ ഉത്തമന് മാത്രമാണുള്ളത് . സദാ സമയവും അന്തപുരത്തിനുള്ളിൽ വിഷ്ണുവിനെ ഭജിച്ചു കഴിയുന്ന നിന്റെ മാതാവ് രാജാവിന്റെ കാര്യങ്ങൾ നോക്കുന്നുണ്ടോ , ഞാൻ അദ്ദേഹത്തിന്റെ പ്രിയപത്നിയാണ് . അദ്ദേ ഹത്തിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാനാണ് , ധിക്കാരിയായ നിനക്ക് അദ്ദേഹ ത്തിന്റെ മടിയിൽ ഇരിക്കണമെന്നുണ്ടെങ്കിൽ നീ നിന്റെ അമ്മയെ പോലെ വിഷ്ണുഭഗ വാനെ തപസ്സുചെയ്യു " . - - അതുകേട്ട് ദുഖിതനായ ആ പിഞ്ചുബാലൻ തന്റെ മാതാവിന്റെ സമീപത്തെത്തി വിഷമം അറിയിച്ചു . തന്റെ പുത്രന് നേരിടേണ്ടി വന്ന യാതനകളോർത്ത് ആ മാതൃഹൃദയം തപിച്ചു , അവൾ മകനെ തലോടി കൊണ്ട് പറഞ്ഞു . - “ പുത്രാ , നാമെല്ലാം
പൂർവ്വജന്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത് . വിധിയെ മാറ്റി മറിക്കാൻ ആർക്കും കഴിയില്ല . ഭാഗ്യദോഷിയായ എന്നിൽ വന്നുപിറന്നതാണ് നിന്റെ ഭാഗ്യദോഷം , മുൻജന്മസുകൃതം കൊണ്ടാണ് സൂരുചിയ്ക്ക് എല്ലാ സ്നേഹവും അനുഭ വിക്കാൻ കഴിയുന്നത് . നിന്റെ മുൻജന്മപാപങ്ങൾ തീരുവാൻ നീ വിഷ്ണുഭഗവാനെ അഭയം പ്രാപിക്കുക , നദികൾ സാഗരത്തിൽ വന്നുചേരുന്നതു പോലെ നിന്നിലെ ഭക്തിയും ശുദ്ധിയും അനുസരിച്ച് അദ്ദേഹം എ ്നെങ്കിലും നിന്നിൽ പ്രസാദിക്കും . അതുവരെ നി കാത്തിരിക്കുക . പ്രായപൂർത്തിയായി കഴിഞ്ഞാൽ നിനക്ക് അദ്ദേഹത്തെ തപസ്സു ചെയ്ത് പ്രസാദിപ്പിക്കുവാൻ കഴിയും ".
- അമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശിശുവായ ധ്രുവന്റെ മനസ്സിന്റെ വേദനയെ ശമിപ്പിക്കാൻ കഴിഞ്ഞില്ല . വിഷാദമഗ്നനായ അവൻ കൊട്ടാരത്തിൽ നിന്നും പുറത്തുകട ന്നു . എങ്ങാട്ടെന്നില്ലാതെ നടന്ന അവൻ തന്റെ യാത്രമദ്ധ്യ സപ്തർഷിമാരായ മരീചി , അതി , അംഗിരസ്സ് , പുലസ്ത്യൻ , പുലഹൻ , ക്രതു , വസിഷ്ഠൻ എന്നിവരെ കണ്ടു . അവർ ബാലനായ ധ്രുവന്റെ സമീപമെത്തി യാത്രാ ഉദ്ദേശ്യം ആരാഞ്ഞു . താൻ ശ്രീഹരിയെ തപസ്സുചെയ്ത് പ്രീതിപ്പെടുത്താൻ വനത്തിലേയ്ക്ക് പോകുകയാണെന്ന് അവൻ അവ രോട് പറഞ്ഞു . ഇത്ര ചെറുപ്പത്തിലെ തന്നെ ധ്രുവന് ജീവിതവിരക്തി വരുവാൻ എന്താണ് കാരണമെന്ന് അവർ അന്വേഷിച്ചു . തനിക്ക് നേരിട്ട അപമാനത്തിന്റെ കഥ ധ്രുവൻ അവ രോട് പറഞ്ഞു . അതുകേട്ട് മഹർഷിമാർ അവനോട് ക്ഷത്രിയന്റെ മനോബലത്തെ കുറിച്ച് പുകഴ്ത്തി . തുടർന്ന് പറഞ്ഞു . " കഴിഞ്ഞ ജന്മത്തിൽ സൂകൃതിയും വിഷ്ണുഭക്തനുമായ ഒരു വിപ്രനായിരുന്നു നീ . തന്റെ കൂട്ടുകാരനായ രാജകുമാരന്റെ ഭൗതികമായ ഐശ്വര്യങ്ങളിൽ ആകൃഷ്ടനായി തനിക്കും ഒരു രാജകുമാരന്റെ ജന്മം ലഭിക്കണമെന്ന് ആഗ്രഹിച്ചു . ആ ആഗ്രഹസാഫല്യ മായിട്ടാണ് നീ ഈ ജന്മം രാജകുമാരനായി ജനിച്ചത് . ഭൗതിക ജീവിതത്തിലെ സുഖദു ഖങ്ങളെ കുറിച്ച് നിനക്കിപ്പോൾ ബോധം വന്നിരിക്കും . സുഖമുള്ളിടത്ത് ദുഖമുണ്ട് . ഇവയൊന്നും ശാശ്വതങ്ങളല്ല .
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ധ്രുവന്റെ കഥ പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ പ്രിയംവതൻ ലൗകിക കാര....

ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. #ആയുസ്സ് കൂട്ടാൻ മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം    #കേരളത്തി...
09/05/2020

ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം
അത്യപൂര്‍വ്വമാണ്‌.
#ആയുസ്സ് കൂട്ടാൻ മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം

#കേരളത്തിൽ ഉണ്ട് അതാണ് ആലത്തിയൂർ വെള്ളാമശ്ശേരി ഗരുഡൻകാവ് ക്ഷേത്രം. മലപ്പുറം ജില്ലയില്‍ തിരൂര്‍ ചമ്രവട്ടം റോഡിലാണ്‌ ഈ ക്ഷേത്രം.

ഗോപുരം കടന്ന്‌ ശ്രീലകത്ത്‌ നോക്കുമ്പോള്‍ കൂര്‍മാവതാരത്തിലുള്ള മഹാവിഷ്ണുവിനെ കാണാം. പ്രദക്ഷിണം വച്ച്‌ പുറകില്‍ ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം.

മണ്ഡലക്കാലത്ത്‌ നാഗങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഗരുഡന്റെ അനുഗ്രഹത്തിനായി എത്തുമെന്നാണ്‌ ഐതിഹ്യം. അതിനാല്‍ എല്ലാ മണ്ഡലക്കാല ഞായറാഴ്ചയും വിശേഷമാണ്‌. മൂന്ന്‌ ഞായറാഴ്ചകള്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഒരുവര്‍ഷത്തെ ദര്‍ശനഫലം സിദ്ധിക്കുമെന്നതാണ്‌ വിശ്വാസം.
സര്‍പ്പാന്ധകനായ ഗരുഡന്‍ പ്രസാദിച്ചാല്‍ സര്‍പ്പകോപം ഇല്ലാതാകും. അതുകൊണ്ട്‌ സര്‍പ്പദോഷങ്ങള്‍ക്ക്‌ ഇവിടെ വഴിപാട്‌ നടത്തുന്നുണ്ട്‌. ത്വക്കുരോഗങ്ങള്‍, ശിശുരോഗങ്ങള്‍, വായ്പുണ്ണ്‌, പാണ്ഡ്‌, ചൊറി, ചിരങ്ങ്‌ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രത്യേകവഴിപാടുകള്‍ നടത്താറുണ്ട്‌. പക്ഷിരാജനായ ഗരുഡനെ പ്രസാദിപ്പിച്ച്‌ പക്ഷിപീഢകള്‍ക്ക്‌ ശമനം വരുത്തുന്നു. കൃഷിക്കും മറ്റുമുണ്ടാകുന്ന പക്ഷിദോഷങ്ങള്‍ക്കും ഇവിടെ വഴിപാട്‌ നടത്തുന്നു.

മഞ്ഞപായസമാണ്‌ ഇവിടത്തെ പ്രധാന നൈവേദ്യം. മറ്റൊന്ന്‌ ഗരുഡ പഞ്ചാക്ഷരീ എണ്ണയുമാണ്‌. സര്‍പ്പദോഷം അനുഭവിക്കുന്ന ആളുകള്‍ പാമ്പിനെ ജീവനോടെ പിടിച്ച്‌ മണ്‍കുടത്തിലാക്കി ക്ഷേത്രപരിസരത്ത്‌ കൊണ്ടുവിടാറുണ്ട്‌. ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും പൂജാരി ഗരുഡപഞ്ചാക്ഷരീമന്ത്രം ഉരുവിട്ട്‌ തീര്‍ത്ഥജലം തളിക്കുന്നതോടെ ഇവ വേഗത്തില്‍ തെക്കോട്ട്‌ പോകുന്നു. പിന്നീട്‌ ഒരിക്കലും അവയെ കാണുന്നില്ല. ഇവ ഗരുഡന്റെ ഭക്ഷണമാകുന്നു എന്നതാണ്‌ ഐതിഹ്യം.

ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്ത്‌ പാമ്പിനെ കാണുകയോ വിഷബാധയുണ്ടായതായോ കേട്ടുകേള്‍വിപോലുമില്ല.
കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ

# ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. #ആയുസ്സ് കൂട്ടാൻ മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം ...

ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയ...
07/05/2020

ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ കര്‍ഷകനായ എന്നെ ഏല്‍പ്പിച്ചേക്കൂ” എന്നു പറഞ്ഞു.

ദൈവം ഉടന്‍ തന്നെ ”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ഇരിക്കട്ടെ.” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.

കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.

മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി.

“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.

ദൈവം പറഞ്ഞു *“എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ.

എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല.”*

“നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

അതേ, ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല....

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികള്‍ മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കും.*

ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്.

യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്......

ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതുകൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്.....
പ്രശ്നങ്ങളൊന്നുമില്ലെങ്കിലപിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?

ഇന്ന്‌ കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതലായി എല്ലാം ചെയ്‌തുകൊടുക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുക നിങ്ങൾ വാർത്തെടുക്കുന്നത്‌ ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണെന്ന്‌..... കഴിവും സാമര്‍ത്ഥ്യവും ഇല്ലാത്ത ഒരു തലമുറയേ ആണെന്ന്‌..... പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുക....

ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്...

Address

NELLIKKATTIRI
Koottanad
679533

Telephone

+918086282317

Website

Alerts

Be the first to know and let us send you an email when SHRI Nellikkulangara Bhagavathi Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category