കോമംഗലം ശിവക്ഷേത്രം Komangalam Siva Temple

  • Home
  • India
  • koottanad
  • കോമംഗലം ശിവക്ഷേത്രം Komangalam Siva Temple

കോമംഗലം ശിവക്ഷേത്രം Komangalam Siva Temple Siva Temple at Koottanad, Palakkad District, Kerala

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ക്ഷേത്രാങ്കണത്തിൽ വിവിധ ഫലവൃക്ഷത്തൈകൾ ഇന്നുരാവിലെ നട്ടു. പ്രസ്തുത പരിപാടിയിൽ ട...
05/06/2026

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ക്ഷേത്രാങ്കണത്തിൽ വിവിധ ഫലവൃക്ഷത്തൈകൾ ഇന്നുരാവിലെ നട്ടു.

പ്രസ്തുത പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ ജയപ്രകാശ്,മുൻ ചെയർമാൻ ഗോപിനാഥ് ക്ഷേത്ര കമ്മറ്റി സെക്രട്ടറി ശ്രീ മങ്ങാട്ട് ശ്രീധരൻ തുടങ്ങിയവരും ക്ഷേത്രം ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു

കോമംഗലം ശിവക്ഷേത്രത്തിൽ ഒരുക്കിയ വിഷുക്കണി 🙏
15/04/2026

കോമംഗലം ശിവക്ഷേത്രത്തിൽ ഒരുക്കിയ വിഷുക്കണി 🙏

16/02/2026
ശിവരാത്രിക്ക് കോമംഗലം ശിവക്ഷേത്രത്തിൽ പെരിങ്ങോട് മേജർ  സെറ്റ് അവതരിപ്പിച്ച പഞ്ചവാദ്യം.
16/02/2026

ശിവരാത്രിക്ക് കോമംഗലം ശിവക്ഷേത്രത്തിൽ പെരിങ്ങോട് മേജർ സെറ്റ് അവതരിപ്പിച്ച പഞ്ചവാദ്യം.

കോമംഗലം ശിവക്ഷേത്രത്തിലെ മഹാശിവരാത്രി 2026 ഫെബ്രുവരി 15 ഞായറാഴ്ച്ച വിശേഷാൽ പൂജകളോടും വിവിധ പരിപാടികളോടും കൂടി ആഘോഷിക്കുന...
31/01/2026

കോമംഗലം ശിവക്ഷേത്രത്തിലെ മഹാശിവരാത്രി 2026 ഫെബ്രുവരി 15 ഞായറാഴ്ച്ച വിശേഷാൽ പൂജകളോടും വിവിധ പരിപാടികളോടും കൂടി ആഘോഷിക്കുന്നു. ശംഭോ മഹാദേവാ 🙏

സ്വാമിയേ ശരണമയ്യപ്പ,  പ്രിയ ഭക്തജനങ്ങളെ നമ്മുടെ ക്ഷേത്രത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള മണ്ഡലപൂജ ഈ വർഷം 1201 വൃശ്ചികം ഒ...
08/11/2025

സ്വാമിയേ ശരണമയ്യപ്പ,

പ്രിയ ഭക്തജനങ്ങളെ
നമ്മുടെ ക്ഷേത്രത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള മണ്ഡലപൂജ ഈ വർഷം 1201 വൃശ്ചികം ഒന്നാം തീയതി മുതൽ ധനു 12 തീയതി വരെ ( 2025 നവംബർ 17 ആം തീയതി മുതൽ ഡിസംബർ 27 കൂടി ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാ ഭക്തജനങ്ങളും സഹകരിക്കുക.

ഒരു പൂജയ്ക്ക് 200 രൂപയാണ്
മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്
95 67 75 98 19
എന്ന്
ചെയർമാൻ
ശ്രീ കോമംഗലം ശിവക്ഷേത്രം ദേവസ്വം

കോമംഗലം ശിവക്ഷേത്രത്തിൽ ഇന്നുരാവിലെ നടന്ന സർവ്വേശ്വരി പൂജയിൽനിന്നുള്ള ദൃശ്യങ്ങൾ .അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരാ...
19/10/2025

കോമംഗലം ശിവക്ഷേത്രത്തിൽ ഇന്നുരാവിലെ നടന്ന സർവ്വേശ്വരി പൂജയിൽനിന്നുള്ള ദൃശ്യങ്ങൾ .
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ
🙏🙏🙏🙏

ഏതാനും വർഷങ്ങളായി   നവരാത്രികാലത്ത് ഉപദേവതയായ ദുർഗ്ഗാ പ്രതിഷ്ഠക്ക് മുമ്പിൽ വെച്ച് നടത്തിവരുന്ന ശക്തിപൂജകളിൽ നാലാമത്തെ പൂ...
15/10/2025

ഏതാനും വർഷങ്ങളായി നവരാത്രികാലത്ത് ഉപദേവതയായ ദുർഗ്ഗാ പ്രതിഷ്ഠക്ക് മുമ്പിൽ വെച്ച് നടത്തിവരുന്ന ശക്തിപൂജകളിൽ നാലാമത്തെ പൂജയായ "സർവ്വേശ്വരി പൂജ" ഈ വരുന്ന ഒക്ടോബർ 19 ഞായറാഴ്ച്ച (1201 തുലാമാസം 2) രാവിലെ 8:45ന് കോമംഗലം ശിവക്ഷേത്രത്തിൽവെച്ച് നടത്തുന്നു.

2022 ൽ നടത്തിയ മംഗല്യ പൂജയിലും (കാളീസങ്കല്പം) , 2023 ൽ നടത്തിയ സർവൈശ്വര്യ പൂജയിലും (ലക്ഷ്മീസങ്കല്പം), 2024 ൽ നടത്തിയ മഹാസരസ്വതി പൂജയിലും (സരസ്വതീസങ്കല്പം) പങ്കെടുത്ത ഭക്തർക്ക് ഏറെ അഭീഷ്ടഫലങ്ങൾ ലഭിച്ചതായി അറിയിച്ചിട്ടുണ്ട് . ഈ വർഷത്തെ ദുർഗ്ഗാസങ്കൽപ്പത്തിലുള്ള പൂജ സർവ്വൈശ്വര്യത്തിനും സർവ്വദുരിതനിവാരണത്തിനും വേണ്ടിയുള്ളതാണ്.

രാവിലെ ഭഗവതിക്ക് വിശേഷാൽ പൂജക്കുശേഷം ഭക്തർ കൂടി പങ്കെടുത്ത് മുന്നിലുള്ള നിലവിളക്കിലേക്ക് ആചാര്യൻ ചൊല്ലിത്തരുന്ന ദുർഗ്ഗാഷ്ടകം ജപിച്ച് പുഷ്പാർച്ചന ചെയ്യുന്ന രീതിയിലാണ് പൂജയുണ്ടാകുക. ഭഗവതോത്തമൻ ബ്രഹ്മശ്രീ വടശ്ശേരി ശങ്കരനാരായണൻ (ഹരി) നമ്പൂതിരിയാണ് ആചാര്യൻ.

250 രൂപയാണ് പൂജയിൽ പങ്കെടുക്കേണ്ടവർ നൽകേണ്ടത്. വിളക്ക്, അർച്ചനാപുഷ്പങ്ങൾ എന്നിവ ക്ഷേത്രത്തിൽനിന്ന് ലഭിക്കും.

ഈ പൂജയിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

പൂജ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ് . ബുക്കിങ്ങിന് ബന്ധപ്പെടുക :
+91 9567759819.

ഇന്നുമുതൽ ഭഗവത്സേവ ചെയ്യണ്ടത് സരസ്വതി ഭാവത്തിൽ സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതുമേ സദാ...
29/09/2025

ഇന്നുമുതൽ ഭഗവത്സേവ ചെയ്യണ്ടത് സരസ്വതി ഭാവത്തിൽ

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേ സദാ
🙏🙏🙏

Address

Koottanad
679533

Telephone

+919846693547

Website

Alerts

Be the first to know and let us send you an email when കോമംഗലം ശിവക്ഷേത്രം Komangalam Siva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category