MJSSA Mannathoor District

MJSSA Mannathoor District Saju Varghese

23/09/2023

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭ 2023-2028 ലേക്കുള്ള കണ്ടനാട് ഭദ്രസന മാനേജിങ് കമ്മിറ്റി & കൗൺസിൽ അംഗങ്ങൾ.

11/06/2023
09/06/2023

കണ്ടനാട് ഭദ്രാസനത്തിന് അനുഗ്രഹമായി 4 വൈദിക വിദ്യാർഥികൾ കോറൂയോ സ്ഥാനത്തേക്ക്

കടയ്ക്കനാട് ● പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ വൈദിക സെമിനാരി വിദ്യാർത്ഥികളായ നാല് പേർ കോറൂയോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ആൽബിൻ (മാത്യു) സാബു, ലിജോ (മാത്യൂസ്) ബേസിൽ, അരുൺ ബേസിൽ (എൽദോ) റോയ്, ജൂവൽ (തോമസ്) രാജു എന്നിവരാണ് കോറൂയോ സ്ഥാനത്തേക്ക് ജൂൺ 12 ന് രാവിലെ 7 മണിക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ ഉയർത്തപ്പെടുന്നത്.

ആൽബിൻ (മാത്യു) സാബു കണ്ടനാട് ഭദ്രാസനത്തിലെ കാരിക്കോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ ഇടക്കാരിക്കോട് വീട്ടിൽ സാബുവിന്റെയും ഏലിയാമ്മയുടെയും മകനാണ്.

ലിജോ (മാത്യൂസ്) ബേസിൽ കണ്ടനാട് ഭദ്രാസനത്തിലെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ വന്നേരികണ്ടത്തിൽ ബേസിലിൻ്റെയും മേഴ്സിയുടെയും മകനാണ്.

അരുൺ ബേസിൽ (എൽദോ) റോയ് കണ്ടനാട് ഭദ്രാസനത്തിലെ കടമറ്റം സെൻ്റ് ജോർജജ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ കുന്നത്ത് വീട്ടിൽ റോയിയുടെയും മേഴ്സിയുടെയും മകനാണ്.

ജൂവൽ (തോമസ്) രാജു കണ്ടനാട് ഭദ്രാസനത്തിലെ ആറൂർ സെൻ്റ് മേരീസ് മേരിഗിരി യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ കുളക്കാട്ടുമഠത്തിൽ വീട്ടിൽ രാജുവിൻ്റെയും ജെയ്സിയുടെയും മകനാണ്.

നാല് പേരും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിലെ മൂന്നാം വർഷ വിദ്യാർഥികളാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ കാണാവുന്നതാണ്.

09/06/2023

മണ്ണത്തൂർ - തോലാനികുന്നേൽ പരേതനായ റവ. ഫാ. ടി എം ജേക്കബ് മകൻ ഷെവലിയാർ ടി ജെ മാണി (94) നിര്യാതനായി. വടകര സെന്റ്‌ ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു. അഖില മലങ്കര സൺ‌ഡേ സ്കൂൾ അസ്സോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗമായും പരീക്ഷ കൺട്രോളറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ സക്കാ പ്രഥമൻ പത്രിയർക്കീസ് ബാവാ ഷെവലിയാർ സ്ഥാനം നൽകി ആദരിച്ചു. പരേതന്റെ സഹോദരൻ റെവ. ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ വെട്ടിക്കൽ വൈദിക സെമിനാരി പ്രിൻസിപ്പാളാണ്. ഭാര്യ പരേതയായ പെണ്ണമ്മ വെള്ളൂർ സ്രാഗത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ജെയിംസ് മാണി(റിട്ടയേർഡ് സിവിൽ സർജൻ) ബീന, ബെസ്സി മരുമക്കൾ: ജെസ്സി എളൂർ കുഴിമറ്റത്തിൽ കുടുംബാംഗമാണ്, കൊട്ടാരക്കര ചാമക്കാലായിൽ പരേതനായ അലക്സാണ്ടർ, കാക്കുർ ഞാളിപ്പറമ്പിൽ പരേതനായ ചെറിയാൻ. സംസ്കാരം 10.6.2023 ശനി 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

03/06/2023
03/06/2023
28/05/2023
18/05/2023

Address

Koothattukulam

Telephone

+919946010605

Website

Alerts

Be the first to know and let us send you an email when MJSSA Mannathoor District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share