15/08/2026
വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ'
"ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ"
വിശുദ്ധ സഭ ഇന്ന് വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്തി ആദരവോടു കൂടെ കൊണ്ടാടുന്നു .. വിശുദ്ധ ദൈവമാതാവിന്റെ പ്രാർഥന നമുക്ക് കോട്ട ആയിരിക്കട്ടെ
കർത്താവെ നിന്റെ മാതാവിന്റെ നിര്യാണ സമയത്ത് മാലാഖമാരുടെയും , നിബിയന്മാരുടെയും ശ്ലീഹേന്മാരുടെയും, സഹദേന്മാരുടെയും , പൂർവ പിതാക്കന്മാരുടെയും സകല പരിശുദ്ധന്മാരുടെയും കൂട്ടത്തോടു കൂടി അവിടുന്ന് എഴുന്നള്ളി വിശുദ്ധ മാതാവിന്റെ ആത്മാവിനെ ശരീരത്തോടു കൂടി ബഹുമാനതോടെ സ്വർഗത്തിലേക്ക് കൈകൊണ്ടതുപോലെ ഞങ്ങളുടെ പ്രാർത്ഥനകളും, നോമ്പുകളും , നമസ്കാരങ്ങളും കൃപയോടെ ദർശിച്ചു കൈകൊള്ളണമേ, ആയവ നിന്റെ മഹിമാസനത്തിങ്കൽ സുഗന്ധ വർഗ്ഗങ്ങളായിഭവിക്കേണമേ. നിന്നിൽ നിന്ന് ഞങ്ങളെ അകറ്റുന്ന സാത്താനും സൈന്യവും ഭയപെട്ടു ലജ്ജിച്ചു പിന്തിരിഞ്ഞു പോകുമാറാകേണമേ. ഞങ്ങൾ നിനക്കും നിന്റെ ജനകനാം പിതാവിന്നും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും , സ്തോത്രവും ഇടവിടാതെ അർപ്പിക്കുവനയിട്ടു തന്നെ .. ആമ്മീൻ.🙏🙏💐