St.Peter's & St.Paul's Orthodox Church,vattakavu

St.Peter's & St.Paul's Orthodox Church,vattakavu St Peter‘s &St Paul’s Orthodox Church

22/03/2026

ദിവ്യ മൂറോൻ കൂദാശയ്ക്കായി പരി. സഭ ഒരുങ്ങുന്നു.
നാൽപതാം വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് രാത്രി നമസ്കാരത്തോടെ ശുശ്രുഷകൾ ആരംഭിക്കും. ഒൻപത് മണിക്കൂറോളം ദൈർഘ്യമുള്ള ദിവ്യമായ ഈ ശുശ്രൂഷയ്ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ പ്രധാന കാർമികത്വം വഹിക്കും. പാത്രിയർക്കീസോ കാതോലിക്കായോ മാത്രം പ്രധാന കാർമികനാകുന്ന രീതിയിലാണ് മലങ്കരയിലെ വിശുദ്ധ മൂറോൻ കൂദാശ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പൗരോഹിത്യ വൃന്ദത്തിലെ എല്ലാ ഗണങ്ങളുടെയും സഹകാർമികത്വവും ഈ ശുശ്രൂഷയിൽ ഉണ്ടാകും. മൂറോൻ കൂദാശയുടെ ശുശ്രൂഷ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. മുഖ്യകാർമികനായ പരിശുദ്ധ കാതോലിക്കാ ബാവാ, ശുശ്രൂഷാ സംഘത്തോടൊപ്പം മൂറോൻ തൈലം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ ഒന്നാമത്തെ ഘട്ടം അവസാനിക്കുന്നു. മൂറോൻ തൈലം വിശുദ്ധീകരിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. മൂറോൻ കൂദാശയിൽ മുഖ്യകാർമികനൊപ്പം 12 വൈദികർ ധൂപകുറ്റികളുമായും 12 പൂർണ ശെമ്മാശൻമാർ മറുവഹസാകൾ പിടിച്ചും 12 ഉപ ശെമ്മാശൻമാർ മെഴുകുതിരികൾ പിടിച്ചും ശുശ്രൂഷയിൽ സംബന്ധിക്കും. കാതോലിക്കാ സ്ഥാനം ഏറ്റതിനുശേഷം പ. മാത്യൂസ് തൃതിയൻ ബാവയുടെ ആദ്യ മൂറോൻ കൂദാശയാണിത്.

10/03/2026

പരി. കാതോലിക്കാ ബാവായോടൊപ്പം ഇടവക യുവജനപ്രസ്ഥാന അംഗങ്ങൾ

https://www.youtube.com/live/VDsl348NncQ?si=eVC5wHob7WbJvHqW
06/03/2026

https://www.youtube.com/live/VDsl348NncQ?si=eVC5wHob7WbJvHqW

സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം ,വട്ടക്കാവ്,കോന്നി 30-ാമത് വട്ടക്കാവ്- വെ....

04/03/2026
04/03/2026

വട്ടക്കാവ് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജന പ്രസ്ഥാനത്തിന്റെ മുഖ്യ നേതൃത്ത്വത്തിലും, സമീപ ഇടവകകളുടെ മഹനീയ സഹകരണത്തിലും വർഷം തോറും നടത്തി വരുന്ന വട്ടക്കാവ് വെള്ളപ്പാറ കൺവൻഷൻ അതിന്റെ മുപ്പതാമത് വർഷത്തിലേക്ക് ഭക്തിയോടെയും ആത്മീയ ഉണർവോടെയും നടത്തപ്പെടുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു.

04/03/2026
കാതോലിക്കാ ദിനം
06/04/2025

കാതോലിക്കാ ദിനം

പരിശുദ്ധ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുന്നാൾ കോടിയേറ്റ് മാർ. ഗ്രീഗോറിയോസ് കുരിശടിയിൽ വന്ദ...
03/11/2024

പരിശുദ്ധ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുന്നാൾ കോടിയേറ്റ് മാർ. ഗ്രീഗോറിയോസ് കുരിശടിയിൽ വന്ദ്യ. വികാരി (Mathew. M. Samuel)അച്ഛൻ നിർവഹിക്കുന്നു.

Address

Vattakkavu
Konni
689691

Website

Alerts

Be the first to know and let us send you an email when St.Peter's & St.Paul's Orthodox Church,vattakavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share