06/05/2024
ശ്രീഎബി മാത്യു,കൊഴുവല്ലൂർ എഴുതുന്നു..... Aby Mathew
#ഒരു_യാത്രയുടെ_കഥ
✍🏼എബി മാത്യു, കൊഴുവല്ലൂർ
രണ്ടു , മൂന്ന് ദിവസം മുമ്പ് പതിവ് ലിങ്കുകൾക്കും , ടെസ്റ്റ് മെസ്സേജുകൾക്കും വിപരീതമായി മെസഞ്ചറിൽ ഒരു വോയിസ് മെസ്സജ് വന്നു . " എബിച്ചാ ഞങ്ങളുടെ കോന്നി പള്ളിയുടെ പെരുന്നാൾ ആണ് 6 ഉം, 7 ഉം . അതിനോട് അനുബന്ധിച്ച് 5 ആം തിയതി വൈകിട്ട് conclave പോലെ ഒരു പരിപാടി നടത്തുന്നു . അഭിലാഷ് മോഹനും , രാഹുൽ ഈശ്വരും , രാഹുൽ മാംകൂട്ടത്തിലും പങ്കെടുക്കുന്ന പരിപാടിയാണ് . അതിലേക്ക് നമുക്ക് വേണ്ടപെട്ടവരെയും, പ്രിയപെട്ടവരെയും ക്ഷണിക്കുണ്ട് . എബിച്ചായനും അതിലേക്ക് വരണം " എന്നതായിരുന്നു വടിവൊത്ത ആ ശബ്ദശകലനം . വിളിച്ചത് യുവ സിനിമ നിർമ്മാതാവും ,പ്രഭാഷകനും , ഡിജിറ്റൽ ക്രീയേറ്ററും ഒക്കെയായി തന്റെ പ്രതിഭ തെളിയിച്ച പ്രിയ സുഹൃത്ത് ജസ്റ്റിൻ തോമസ് .. വിളിച്ചവൻ വിശ്വസ്തൻ ആയത് കൊണ്ടും , പള്ളി വികാരി അതിലും പണ്ടേ വിശ്വസ്തൻ ആയിരിക്കുന്നത് കൊണ്ടും , നെഞ്ചോട് ചേർത്ത് നിർത്തിയ ഒരു മനുഷ്യന്റെ സമാധി സ്ഥലം കാണണം എന്ന ആഗ്രഹം മനസിൽ കുറെ നന്നായി കിടക്കുന്നത് കൊണ്ടും വരുന്ന അതിഥികൾ എനിക്കും മാനസീക അടുപ്പം ഉള്ളവർ ആയത് കൊണ്ടും ഇച്ഛിച്ചതും , കൽപ്പിച്ചതും പാൽ എന്ന കണക്ക് പരിപാടിക്ക് പോകാൻ തീരുമാനിച്ചു. വൈകിട്ട് 6.30 ആണ് സമയം പറഞ്ഞിരുന്നത് എങ്കിലും മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് അൽപ്പം നേരത്തെ എത്തി. വരുന്ന വഴി പ്രിയ ഗരുവിന് ഒരു പിടി പൂവ് കരുതി പള്ളിയിൽ കയറി . ആദ്യം തന്നെ പ്രിയ ഗുരുവിന്റെ സമാധി അന്വഷിച്ച് നടന്നു എങ്കിലും കണ്ടു കിട്ടിയില്ല.അത് മനസ്സിൽ ഒരു വേദനയായി .അപ്പോഴേക്ക് പള്ളിയിൽ നമസ്ക്കാരം തുടങ്ങായിരുന്നു . നമസ്ക്കാരം കൂടാൻ പള്ളിയിൽ കയറി. അടുത്ത് നിന്ന അച്ചായൻ ശെഹിമോ നമസ്ക്കാര പാട്ടുകൾ പുസ്തകം ഇല്ലാതെ കാണാതെ പാടുന്നത് കണ്ടപ്പോൾ ഞാൻ എന്നിലേക്ക് ഒരു യാത്ര നടത്തി.. അതെ എല്ലാം മറന്ന് പോയിരിക്കുന്നു.. ഒരു കാലത്ത് പതിവായി പോകുമ്പോൾ പഠിച്ച പാട്ടുകളുടെ, പ്രവാസ കാലത്ത് ആത്മ ശാന്തിക്ക് സഹായിച്ച വരികൾ പരിചിതമല്ലാത്തത് ആയിരിക്കുന്നു . തിരക്കിനിടയിലെ ചില നഷ്ട ബോധങ്ങൾ. നമസ്ക്കാരം കഴിഞ്ഞു സുഹൃത്ത് ലിജോയുടെ സഹായത്താൽ ഒരു അച്ചായൻ കൂടെ വന്ന് സാറിൻറെ കബർ കണ്ടു പിടിച്ച് പ്രാർത്ഥിച്ച് ചില പരിചയക്കാരെ കണ്ടു സൗഹൃദം പുതുക്ക പരിപാടി നടക്കുന്ന ഹാളിൽ പ്രേവേശിച്ചു . പരിപാടിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന തരത്തിൽ ആധുനീക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ വേദി ,പൊതുവെ മനോഹരമായി ഒരുക്കിയ സ്വികരണ മുറിപോലെ കമനീയം . എനിക്ക് കാണിച്ച് തന്ന ഇരിപ്പിടത്തിൽ ഞാൻ സ്ഥാനം ഉറപ്പിച്ചു . ആളുകൾ നിറഞ്ഞു തുടങ്ങി. സമയം 7 മണി കഴിയുന്നു . കോന്നി സെന്റ്. ജോർജ് ഓർത്തഡോൿസ് മഹാ ഇടവക, വഴി കാട്ടിയത് : യാത്രയും, അദ്ധ്യാത്‌മിയതയും " പ്രധാന വേദിക്ക് പുറകിലായി സ്ഥാപിച്ച വലിയ സ്‌ക്രീനിൽ ചർച്ച വിഷയം തെളിഞ്ഞു വന്നു . പ്രധാന അതിഥികൾ ഹാളിലേക്ക് പ്രവേശിച്ചു . വികാരി ബഹു. ജിത്തു അച്ചൻ വി. വേദപുസ്തകവും, സഭാ ചരിത്രവും , സാമൂഹിക സംകാരിക പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു . ചതുർ മുഖം സിനിമയുടെ നിർമ്മാതാവും, ഈ പരിപാടിയുടെ പ്രധാന സംഘാടകനുമായ പ്രിയ ജിസ്സ് തോമസ് സ്വതസിദ്ധമായ പുഞ്ചിരിയോട് കൂടെ വിശിഷ്ട അതിഥികളെ പരിചപ്പെടുത്തി വേദിയിലേക്ക് ആനയിച്ചു. ചർച്ച ആരംഭിച്ചു .ശ്രി.അഭിലാഷും , ശ്രീമാന്മാരായ രാഹുൽമാരും , അവർ നടത്തിയ യാത്രകളെ കുറിച്ചും , യാത്രക്ക് ഇടയിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചു . യാത്ര ചർച്ചക്ക് വിഷയീഭവിച്ചു എങ്കിലും യാത്രയിലെ ആത്മീയത നിറഞ്ഞു നിന്നത് ശ്രി. രാഹുൽ ഈശ്വറിന്റെ സംസാരത്തിൽ ആയിരുന്നു . ആത്മിത എന്നത് കേവലം തീർത്ഥയാത്രകൾ മാത്രമല്ല ആത്മാവുമായി ആത്മാർത്ഥമായി ചേരുന്ന യാത്രകൾ എല്ലാം ആത്മീയ യാത്രകൾ ആണ് എന്ന് ചർച്ചയിൽ എനിക്ക് തോന്നി . ആത്മയിതാ ഇല്ലാത്തവരും മതം ഇല്ലാത്തവരും യാത്രകൾ ഒഴിവാക്കാറില്ലല്ലോ ? യാത്രയിൽ നിങ്ങൾ പുതിയ കാഴ്ചകൾ കാണുന്നതോട് ഒപ്പം നിങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടോ ? എന്ന് ഒരു കഥ പറഞ്ഞു കൊണ്ട് ചോദ്യം ചോദിച്ച അഭി. സഖറിയാ മാർ സേവേറിയോസ് തിരുമേനി കേട്ടിരുന്നവർക്കും പറഞ്ഞു വന്നവർക്കും അവരിലേക്ക് ഒന്ന് യാത്ര ചെയ്യുവാനുള്ള ചിന്ത കോറിയിട്ടു. ചോദ്യം ചോദിക്കാൻ അവസരം കിട്ടിയപ്പോൾ മലങ്കര സഭയെ സ്വർഗീയ സീയോനിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടക സംഘം ആണ് എന്ന് ഇടവതടവില്ലാതെ ഓർമ്മ പെടുത്തിയ മലങ്കരയുടെ സൂര്യ തേജസ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമൻ ബാവ തിരുമേനി യെ അനുസ്മരിച്ചുകൊണ്ടു അതിഥികൾ മൂന്ന് പേരും നടത്തിയ യാത്രകളിൽ പുതിയ തലമുറ കണ്ടിരിക്കണം എന്ന് നിങ്ങൾക്ക് തോന്നിയ സ്ഥലം എവിടെയാണ് എന്ന് ചോദിച്ചു . ശ്രി. അഭിലാഷ് അമേരിക്കയിലോ മറ്റോ നടത്തിയ യാത്രയിൽ ഗ്രാമീണ ഭാഷ സംസ്കാരം എന്നിവക്ക് പ്രാധാന്യം നൽകിയ ഒരു അനുഭവവും , ശ്രി. രാഹുൽ ഈശ്വർ പുതിയ തലമുറ കഴിയും എങ്കിൽ ജറുസലേമിൽ പോകണം എന്ന് തന്റെ ജെറുസലേം യാത്രയുടെ അനുഭവം വിവരിച്ച് പറഞ്ഞതും ശ്രദ്ധയമായി തോന്നി . ശ്രി. രാഹുൽ മാങ്കൂട്ടത്തിൽ ആ കാര്യത്തിൽ മൗനം പാലിച്ചതും ശ്രദ്ധിച്ചു . സ്ത്രീ പ്രധിനിത്യത്തെ ഒപ്പിച്ച് സ്ത്രീകളുടെ അഭിപ്രായം ശ്രി ജിസ്സ് ആരഞ്ഞപ്പോൾ യാത്രയിലും അത്യാത്മതയിലും ഡിപ്രഷൻ, ആത്മഹത്യാ എന്നിവയുടെ പരിഹാരം തേടി കാലിക പ്രസക്തമായ ഒരു ചോദ്യം വന്നു . ശ്രി. രാഹുൽ ഈശ്വർ നല്ല യാത്രയോടൊപ്പം ,ആത്മീയ അന്തിരീക്ഷത്തിൽ ജീവിത ക്രമം ചിട്ടപ്പെടുത്തിയാൽ ഒരു പരിധിവരെ ഇത്തരം വിഷയങ്ങളിൽ നിന്ന് മോചനം നേടാൻ ആകും എന്ന് മറുപിടി പറഞ്ഞു. അത് ഒരു നല്ല അഭിപ്രായം ആയി എനിക്കും തോന്നി . യാത്രയും ആത്മീയതയും കടന്ന് ചർച്ച ജനസംഖ്യയും, കുടുംബാസൂത്രണം വരെ എത്തി. കേരളത്തിന്റെ ചില ജില്ലകളിൽ ജനസഖ്യ അനുപാത കുറവ് കണക്കുകളുടെ അടിസ്ഥാനത്തിൽ ശ്രി. രാഹുൽ ഈശ്വർ സമർത്ഥിക്കാൻ ശ്രമിച്ചപ്പോൾ അത് സാമൂഹിക വിസകനത്തിന്റെ ഭാഗമായി കണ്ട് അത്ര വലിയ വിഷയമായി കാണണ്ട കാര്യമില്ല എന്ന അഭിപ്രായം ആയിരുന്നു ശ്രി. മാങ്കുട്ടത്തിനും , ശ്രി. അഭിലാഷിനും . അതിനോട് പൂർണ്ണമായ യോചിപ്പ് എനിക്ക് ഇല്ലായിരുന്നു . കാരണം വിവാഹമോ , കുഞ്ഞുങ്ങളോ വേണ്ട എന്ന് ചിന്തിക്കുന്ന ഒരു പുതിയ തലമുറ ഇവിടെ ഉള്ളത് മറന്നിട്ടു കേവലകം മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണണ്ട ഒരു വിഷയമായി അത് എനിക്ക് തോന്നിയില്ല. അഭിപ്രായം തുറന്ന് പറയാൻ വികാരിയോട് മൈക്ക് ചോദിച്ചു എങ്കിലും മൗനം വികാരിക്കും ഭൂഷണം എന്ന ഭാവേനെ അച്ചൻ മൗനം പാലിച്ചു . സംഘാടകൻ കൂടിയ ശ്രി. ജെസ്റ്റിനെ നോക്കിയപ്പോൾ വാച്ചിലേക്ക് നോക്കി ഒന്ന് കണ്ണുരുട്ടി ചിരിച്ചു കാണിച്ചു. പൊന്തിവന്ന ആശയം പറയാൻ കഴിയാതെ തൊണ്ടയിൽ ചൂട് കൂട്ടിയപ്പോൾ മുമ്പിൽ ഇരുന്ന കുപ്പി വെള്ളം കൊണ്ട് ചൂട് ശമിപ്പിച്ചു . ചർച്ച അവസാനക്കാറായി. സമയം 9.30 കഴിയുന്നു . സമയം പോയത് അറിഞ്ഞില്ല. സഹ വികാരി പറഞ്ഞ ആശയങ്ങളെ അപഗ്രഥിച്ചു കൊണ്ടും ആത്മീയത കേവലം പള്ളിയിൽ പോക്ക് മാത്രമല്ല , ആത്മാവിന് ഹിതമായി ചെയ്യുന്നത് എന്തും ആത്മീയതതയാണ് . അത് മതം ഇല്ലാത്തവനും ഉള്ള ആത്മീയതയാണ് എന്ന് പറയാൻ ശ്രമിച്ചുകൊണ്ട് എല്ലാവര്ക്കും നന്ദി പറഞ്ഞു . ബഹു.ജിത്തു അച്ചൻ VIP അത്താഴത്തിന് പ്രത്യകം ക്ഷണിച്ചു . വിശിഷ്ട അതിഥികളോട് ചേർന്ന് ഫോട്ടോ എടുത്ത് ഭക്ഷത്തിന് ഇരുന്നു . വിഭവ സമൃദ്ധമായ തീൻ മേശ അതിഥികളോട് ഉള്ള ബഹുമാനത്തിൻറെ മാറ്റ് കൂട്ടി . എല്ലാവരോടും യാത്ര പറഞ്ഞു ഇറങുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കാൻ നടത്തിയ നല്ല യാത്രകളുടെ ഫോൾഡറിൽ ഈ ഇത്രയും ചേർത്ത് വെച്ചു . നമ്മുടെ പെരുന്നാളുകൾ ഡി. ജെ യിലും , ബാൻഡ് സീറ്റിലും , ആകാശ കാഴ്ചയിലും , ശബ്ദ കോലാഹലത്തിലും ആഘോഷിക്കുമ്പോൾ ഇടവക പെരുന്നാളിൽ ഇത്തരം ചിന്തോദ്ദീപകമായ ചർച്ചക്ക് ഇടം കണ്ടെത്തിയ കോന്നി സെന്റ്. ജോർജ് ഓർത്തഡോൿസ് മഹാ ഇടവക വികാരിയും, സഹ വികാരിയും ഭരണ സമിതി അംഗങ്ങളും, യുവാക്കളും അഭിനന്ദനം അർഹിക്കുന്നു . പള്ളിയുടെ ഗെയിറ്റിൽ വന്നു തിരിഞ്ഞു നോക്കുമ്പോൾ മനസ്സ് പറഞ്ഞു ' നമ്മുടെ നാടും നന്നാവുന്നുണ്ട് .'