13/10/2023
കർത്താവിൽ പ്രിയമുള്ളവരെ
ഈ മാസം 15ാം തീയതി ഭദ്രാസനത്തിൽ നടക്കുന്ന സഭാ മാനേജിങ്ങ് കമ്മറ്റി സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുന്ന വിവരം ഇതിനോടകം നിങ്ങൾ അറിഞിരിക്കുമല്ലോ ?. നിങ്ങളുടെ പ്രാർത്ഥനയും നിങ്ങളുടെ വോട്ടും തന്ന് സഹായിക്കണമേ .
സഭയക്കും ഭദ്രാസനത്തിനും വേണ്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ കഴിവതും നിറവേറ്റാൻ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. അതിൽ പ്രധാനം പ: അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ പ: പാത്രിയർക്കിസ് ബാവായ്ക്ക് വിധയപ്പെട്ട് നാളിത് വരെ നിൽക്കുവാൻ കഴിഞ്ഞതിൽ ദൈവത്തെ മഹ്വത്വപ്പെടുത്തുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവായൽ ഈ സ്ഥാനത്തേക്ക് വന്ന നാൾ മുതൽ ഭദ്രാസനത്തിന്റെ ഉയർചയക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിഞ്ഞു. ശെമ്മാശനായിരിക്കെ ഭദ്രാസനത്തിന്റെ ജോയന്റ് സെക്രട്ടറിയായി പ്രവർത്തനമാരംഭിച് മണ്ണത്തി ആസ്ഥാനത്തിന്റെ നിർമ്മാണത്തിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞു. മിലിത്തോസ് മെത്രാച്ചന്റെ കൂറ് മാറ്റം തിരിച്ചറിഞ് അതിനെതിരേ പ്രതികരിച്ച് ആറ് വൈദീകരം ഏതാനും വിശ്വാസികളേയും 97. ഫെ 18ാം തീയതി അറസ്റ്റ് ചെയ്യിപ്പിച മീലിത്തോസ് മെത്രാച്ചനെതിരെ വിശ്രമില്ലാത്ത പ്രവർ ത്തനം തുടങ്ങി. 2001ൽ എന്നെ ഭദ്രാസന സെക്രട്ടറി ആക്കിയ നാൾ മുതൽ പല പള്ളികളലും പ്രതിസന്ധികൾ ഉണ്ടായി. അത് ഏതൊക്കെ എന്ന് എടുത്ത പറയേണ്ടതില്ലല്ലോ. എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരേയും ഓർക്കൂന്നു. ഒരോ മെത്രാപ്പോലീത്തന്മാരും മാറി മാറി വന്നെങ്കിലും അഭിവന്ദ്യ ഈ വാനിയോസ് തിരു മേനിയുടെ കാലഘട്ടത്തിൽ ഇന്ന് കാണുന്ന 1 ഏക്കർ 55 സെന്റ് ഭുമി വാങ്ങുന്നതിന് അസ്വാൻസ് കൊടുത്ത് കരാർ എഴുതി. 2005 ലെ ആലുവാ കേസിൽ നമ്മുടെ ഭദ്രാസനത്തിലെ പല പള്ളികളിലേയും വിശ്വാസികൾ ജയിലിൽ അടയ്ക്കപ്പെട്ട പ്പോൾ നാല് ദിവസം ആലുവാ തെരുവിൽ കഴിഞ്ഞ് വിശ്വാസികളെ ജ്യാമ്യത്തിൽ ഇറക്കി കൊണ്ടാണ് ഞങ്ങൾ തിരികെ പോന്നത് എന്നത് ഇത്തരുണത്തിൽ ഓർക്കുന്നു. ഭാദ്രാസനത്തിലെ പള്ളികളിൽ ഉണ്ടായിട്ടുള്ള പള്ളി പ്രശ്നങ്ങളിൽ അധികാരികളോടെ ധൈര്യസമേതം സംസാരിച് പല കാര്യങ്ങൾക്കും നീക്ക് പോക്കുകൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മാന്ദമംഗലം ശവസംസ്ക്കാരം വിസ്മരിക്കാൻ കഴിയാത്തതാണ് . ഈ ഭദ്രാസനത്തിൽ നിന്നും ആരെ തെരഞ്ടുക്കണം എന്ന് നിങ്ങൾ തീരുമാനിക്കു .ഞാൻ എന്നെ കുറിച്ച് കൂടുതൽ എഴുതുമ്പോൾ അത് സ്വയം പുകഴത്തൽ ആകും എന്ന്തുകൊണ്ട് ചുരുക്കട്ടെ നിങ്ങളുടെ വോട്ടുകൾ നൽകി വിജയി പ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു
എന്ന്
ഫാ: മാത്യു എബ്രഹാം ആഴാന്തറ