07/07/2026
ഭക്തജനങ്ങളേ,
ക്ഷേത്ര നവീകരണ കലശത്തിന് മുന്നോടിയായി ശ്രീ ശങ്കരനാരായണ സ്വാമിയുടെയും കിരാത മൂർത്തി ഭാവത്തിലുള്ള ശ്രീ പരമശിവന്റെയും കേടുപാടുകൾ സംഭവിച്ച പീഠവും ബിംബവും മാറ്റി 1201 മിഥുനം 31 (ജൂലൈ 15, 2006) ബുധനാഴ്ച വൈകീട്ട് : "ശുദ്ധിയും", മിഥുനം 32 (ജൂലൈ 16) വ്യാഴാഴ്ച കാലത്ത് : നവപീഠ പ്രതിഷ്ഠാ കർമ്മവും നടത്തുന്നു.
ഈ പുണ്യകർമ്മത്തിൽ എല്ലാവരും പങ്കാളികളാവുന്നതിനു തദ്ദേശ വാസികൾ ആത്മസമർപ്പണമായി "ഒരു പിടിപ്പണം" അവിടെ വെച്ചിട്ടുള്ള ഉരുളിയിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിച്ചു ഈ പുണ്യ കർമ്മം അതിന്റെ പൂർണ്ണതിയിൽ എത്തിക്കേണ്ടതുണ്ട്.
കർക്കിടകം മാസം ഒന്നാം തീയ്യതി മുതൽ 12 ദിവസം ക്ഷേത്രത്തിൽ രാവിലെ 7:00 - 8:30 വരെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.
ഓഗസ്റ്റ് 12 കർക്കിടക വാവ് ദിവസം ക്ഷേത്രക്കുളത്തിൽ കുളിച്ചു പിതൃക്കളുടെ ആത്മശാന്തിക്കായി രാവിലെ 5:30 മുതൽ 9:00 മണി വരെ "ബലി തർപ്പണം" ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
ക്ഷേത്ര കമ്മിറ്റി
Contact No's:- 94475 34523
94460 80374
70340 47686
NB: കർക്കിടക വാവു ദിവസം പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.