15/08/2025
*കൊണ്ടോട്ടി* : ഓഗസ്റ്റ് 15 നോട് അനുബന്ധിച്ച് " നമുക്കുയർത്താം ഒരുമയുടെ പതാക" എന്ന ശീർഷകത്തിൽ കൊണ്ടോട്ടി സർക്കിളിന്റെ കീഴിൽ ബഹുസ്വര സംഗമം സംഘടിപ്പിച്ചു. എസ് വൈ എസ് സോൺ ജനറൽ സെക്രട്ടറി നൗഷാദലി മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സി കെ എം ഫാറൂഖ് പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടി മുൻസിപ്പാലിറ്റി കൗൺസിലർ റഹ്മത്തുള്ള ആശംസ അറിയിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ അഭിസംബോധനം ചെയ്തു സംസാരിച്ചു.തജ്മൽ ഹുസൈൻ സ്വാഗതം നിർവഹിച്ചു സംസാരിച്ചു. കൊണ്ടോട്ടി സർക്കിൾ സെക്രട്ടറി ജംഷീർ മേലങ്ങാടി നന്ദി പറയുകയും ചെയ്തു