Little Flower Roman Catholic Church, Madukkakunnu

Little Flower Roman Catholic Church, Madukkakunnu Little Flower Church Madukkakunnu is a Roman Catholic church within the Diocese Of Vijayapuram and under the direction of His Lordship Rt. Rev.

Dr. Bishop Sebastian Thekkethecheril. Established in 1926
Patron Saint : St. Therese of Lisieux

09/11/2018
മടുക്കക്കുന്നു ചെറുപുഷ്പം ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നവംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക...
08/11/2018

മടുക്കക്കുന്നു ചെറുപുഷ്പം ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നവംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്
വിജയപുരം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ പിതാവ് കൃതജ്ഞതാസ്തോത്രബലി അർപ്പിക്കുന്നു. ദിവ്യബലിയിൽ പങ്കുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

November 06: ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തി...
06/11/2018

November 06:

ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിന്‍ വനത്തില്‍ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു.

വിശുദ്ധന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍കിലെ രാജ്ഞിക്ക്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച്‌ രാജകീയഭൂമി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ- ലിയോണാര്‍ഡ്-ഡി-നോബ്ലാറ്റ്‌ എന്ന പേരില്‍ അറിയപ്പെട്ടു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ ആരാധനാ സമ്പ്രദായം വളരെ വ്യാപകമായി പ്രചരിച്ചു. 1103-ല്‍ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട്-I ഒരു ഡാനിഷ്മെന്റ് തടവറയില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം മോചിതനായി. ഇതിന് പ്രത്യുപകാരമായി അദേഹം നോബ്ലാക്ക് ആശ്രമം സന്ദര്‍ശിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുകയും അങ്ങിനെ റോമനേഷ്ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെല്‍റ്റ്‌ ടവറും പണികഴിക്കുകയും ചെയ്തു.

ഇതേസമയം തന്നെ നോബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്ഥാടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ്‌ മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177-ഓളം പള്ളികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്പെയിന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീര്‍ഥാടനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നു.

വിശുദ്ധ ലിയോണാര്‍ഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. തടവ്‌ പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ബാവരിയയില്‍ പ്രത്യേക സ്മരണാര്‍ത്ഥം വിവിധ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു.

നവംബര്‍ 5വി. എലിസബത്തും വി. സക്കറിയായും (ഒന്നാം നൂറ്റാണ്ട്)പ്രവാചകനായ സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ എലിസ ബത്തിന്റെയു...
05/11/2018

നവംബര്‍ 5
വി. എലിസബത്തും വി. സക്കറിയായും (ഒന്നാം നൂറ്റാണ്ട്)

പ്രവാചകനായ സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ എലിസ ബത്തിന്റെയും സക്കറിയായുടെയും ഓര്‍മദിവസമാണിന്ന്. സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍ പ്പെട്ടവനായിരുന്നു അദ്ദേഹം. യേശുവിന്റെ മാതാവായ കന്യമറിയത്തിന്റെ ബന്ധുകൂടിയായിരുന്ന എലിസബത്ത് അഹരോ ന്റെ പുത്രിമാരില്‍ ഒരാളായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നു. ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ക്കു മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. ദൈവ ദൂതന്‍ പറഞ്ഞു: '' ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്‌വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ചതാണ്. അവ നീ വിശ്വസിക്കാകയാല്‍ ഇത് സംഭവിക്കുന്നതുവരെ നീ സംസാരശക്തി നഷ്ടപ്പെട്ടവനായിത്തീരും.'' എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയി. മറിയത്തെ കണ്ടമാത്രയില്‍ എലിസബത്ത് സന്തോഷം കൊണ്ട് മതിമറന്നു. ഗര്‍ഭസ്ഥശിശു ഉദരത്തില്‍ കിടന്നു കുതിച്ചു ചാടി. എലിസബത്ത് പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നു സിദ്ധിച്ചു?.'' മറിയം പറഞ്ഞു: ''ഇതാ ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍ ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.'' മറിയം എലിസബത്തിനൊപ്പം മൂന്നു മാസം താമസിച്ചശേഷമാണ് പിന്നീട് സ്വഭവനത്തിലേക്ക് തിരിച്ചുപോയതെന്നു ബൈബിള്‍ പറയുന്നു. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം ആദ്യമായി സന്ദര്‍ശിക്കുന്നത് എലിസബത്തിനെയാണ് എന്നത് ആ കുടുംബത്തോട് ദൈവത്തിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണ്. യഥാകാലം എലിസബത്ത് ഒരു കുഞ്ഞിനെ പ്രസവിച്ചു. അവനു പേരിടേണ്ട ദിവസം വന്നപ്പോള്‍ 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. സക്കറിയാ ഉറക്കെ വിളിച്ചുപറഞ്ഞു: ''ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ.''

മതാധ്യാപകദിനം - മതാധ്യാപകരുടെ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാളിനോടനുബന്ധിച്ചു മതാധ്യാപകദിനം ആഘോഷിക്കുകയും ഇടവകയ...
04/11/2018

മതാധ്യാപകദിനം - മതാധ്യാപകരുടെ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാളിനോടനുബന്ധിച്ചു മതാധ്യാപകദിനം ആഘോഷിക്കുകയും ഇടവകയിലെ മതബോധന അധ്യാപകരെ ആദരിക്കുകയും ചെയ്തു.

നവംബര്‍ 4വി. ചാള്‍സ് ബോറോമിയോ (1538-1584)ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാ...
04/11/2018

നവംബര്‍ 4
വി. ചാള്‍സ് ബോറോമിയോ (1538-1584)

ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു.

ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയി നിയമിക്കുകയും നിരവധി ഔദ്യോഗിക ഭരണത്തിന്റെ ചുമതലകള്‍ നല്‍കുകയും ചെയ്തു.ഒപ്പം തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ഇദ്ദേഹത്തെ ബൊളോണ, സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റോണ്‍സ് എന്നീ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്‍റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്‍റെ തലവന്‍ ആകുമെന്നായിരുന്നു.

പക്ഷെ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി തന്‍റെ ജീവിതം തുടര്‍ന്നു, ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില്‍ അധികം താമസിയാതെ തന്നെ അദ്ദേഹം മെത്രാനായി നിയമിതനാവുകയും ചെയ്തു. 80 വര്‍ഷത്തോളം ചാള്‍സിന്‍റെ സേവനം മിലാനിലെ നിവാസികള്‍ക്ക് ലഭ്യമായിരുന്നു. ഒരു സമ്പന്നനായാണ്‌ ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്.

1570-ല്‍ ഉണ്ടായ ക്ഷാമത്തില്‍ അദ്ദേഹത്തിന് 3000 ആള്‍ക്കാര്‍ക്ക് വേണ്ടി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടിവന്നു. 6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ഏതാണ്ട് 60000 മുതല്‍ 70000 ത്തോളം വരുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, മത പ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും അദ്ദേഹം നിയോഗിച്ചു.

മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചു. ഇങ്ങനെ പാവങ്ങളെയും രോഗികളെയും ശുശ്രുഷിച്ചും സഹായിച്ചും ഇക്കാലയളവില്‍ അദ്ദേഹം വന്‍ കടബാധ്യത വരുത്തിവച്ചു. സഭാധികാരികളുടെ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നു ചിന്തിച്ച് നീരസംപൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.

ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തിലൂന്നിയ സ്നേഹവും സ്വയം ത്യജിക്കുവാനുള്ള ആഗ്രഹവും ഇടകലര്‍ത്തി ബൊറോമിയോ തന്റെ സഭാവിശ്വാസികള്‍ക്ക് ഒരു നവോത്ഥാനം നല്‍കി. ഒരിക്കല്‍ അദ്ദേഹം ബില്ല്യാര്‍ഡ്സ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ ചോദിച്ചു “ഇനി തനിക്ക് 15മിനിറ്റ് കൂടിയെ ജീവിതമുള്ളുവെങ്കില്‍ താന്‍ എന്തു ചെയ്യും.” “ബില്ല്യാര്‍ഡ്സ് കളിക്കുന്നത് തുടരും” അദ്ദേഹം മറുപടി കൊടുത്തു.

ഒരു സിനഡില്‍ വച്ച് തന്റെ മുന്‍പിലുള്ള മെത്രാന്‍മാരോട് വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞു. “ദേഷ്യം പൂണ്ട നമ്മുടെ വിധികര്‍ത്താവ് നമ്മോടു ചോദിക്കുന്നു : നിങ്ങള്‍ എന്റെ സഭക്ക് പുതുജീവന്‍ നല്‍കുവാന്‍ വന്നവരാണെങ്കില്‍, നിങ്ങളെന്തിന് കണ്ണടച്ചു? എന്റെ കുഞ്ഞാടുകളുടെ ഇടയനായി ഭവിക്കുകയാണെങ്കില്‍, അവരെയെന്തിനു ചിന്നിചിതറുവാന്‍ അനുവദിച്ചു? ഭൂമിയുടെ ഉപ്പായ നിങ്ങള്‍ക്ക് നിങ്ങളുടെ പുളി നഷ്ടപ്പെട്ടു. ലോകത്തിന്റെ പ്രകാശമായ നിങ്ങള്‍ ഇരുട്ടില്‍ ഇരിക്കുകയും മരണത്തിന്റെ നിഴലില്‍ ഒരിക്കലും പ്രകാശമുള്ളവരായി കാണാതിരിക്കുകയും ചെയ്തു. മനുഷ്യരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കുകയല്ലാതെ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ പ്രേഷിതന്മാരായ നിങ്ങള്‍ നിങ്ങളുടെ പ്രേഷിതപ്രവര്‍ത്തന ദൃഡത പരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്”. അയല്‍ക്കാരോടും പാവങ്ങളോടുമുള്ള ചാള്‍സിന്റെ സ്നേഹം വലുതായിരുന്നു. മിലാനില്‍ മഹാമാരി നാശം വിതച്ചപ്പോള്‍ അദ്ദേഹം തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു. അതിന് ശേഷം വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്. കരുണാമയനായ ഒരു പിതാവിനെ പോലെ അദ്ദേഹം രോഗികളെയും പാവങ്ങളെയും സന്ദര്‍ശിക്കുകയും, അവരെ ആശ്വസിക്കുകയും ചെയ്തു. തന്റെ കൈകളാല്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കി. ഒരു ശരിയായ മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ രാത്രിയും പകലുമില്ലാതെ അദ്ദേഹം സ്വര്‍ഗ്ഗീയ സിംഹാസനത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1584-ല്‍ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

November 03: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വി...
03/11/2018

November 03: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്

മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായി വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി.

ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ തന്നെ നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി. അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.

പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. സാമൂഹ്യ നീതിയുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ അനൌദ്യോഗികമായി പലരും വിളിക്കുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്.

ഏതെങ്കിലും വിദേശ പ്രേഷിത ദൗത്യത്തിൽ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയില്‍ നില്‍ക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ സ്നേഹം എല്ലാവരിലും പ്രകടമായിരുന്നു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടു പോലും അദ്ദേഹം സ്നേഹപൂര്‍വ്വമായിരുന്നു ഇടപെട്ടത്.

തന്റെ സഹോദരിയുടെ വീട്ടില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായി അദ്ദേഹം ഒരു ശുശ്രുഷാലയം തന്നെ നടത്തിയിരുന്നു. ആധ്യാത്മികതയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഭയിലെയും മറ്റ് മെത്രാന്‍മാര്‍ക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രശസ്തനായിരിന്നു. ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായിരിന്ന ഈ വിശുദ്ധന്‍ 1639 നവംബര്‍ 3ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

നവംബർ 2സകല മരിച്ചവരുടെയും ഓർമ്മദിനം മരണം മൂലം ഞങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ ഞങ്ങളുടെ മാതാപിതാക്കൾ,  സഹോദരങ്ങൾ ഗുരുജനങ്ങ...
02/11/2018

നവംബർ 2
സകല മരിച്ചവരുടെയും ഓർമ്മദിനം

മരണം മൂലം ഞങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ ഞങ്ങളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ ഗുരുജനങ്ങൾ, തിരുസഭയെ നയിച്ച വന്ദ്യ പിതാക്കന്മാർ, സന്യസ്തർ തുടങ്ങി എല്ലാവരും അനശ്വരമായ നിത്യഭവനത്തിൽ എത്തിച്ചേരുവാനും നിത്യനന്മയായ ദൈവത്തെ മുഖാഭിമുഖം കണ്ട് എന്നും ആനന്ദിക്കുവാനുമുള്ള കൃപാവരം ഇവർക്ക് നൽകണമെന്നും സർവ്വേശ്വരനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമേൻ

മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ആനുകൂല്യമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടാകേണമേ
(1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ.)

നവംബർ 1: സകല വിശുദ്ധരുടെയും തിരുനാൾ ഓരോ വിശുദ്ധരുടെയും ജീവിതമാതൃകയെ കുറിച്ച് ചിന്തിക്കാൻ കൂടി നമുക്ക് ഈ ദിവസം മാറ്റിവയ്ക...
01/11/2018

നവംബർ 1: സകല വിശുദ്ധരുടെയും തിരുനാൾ

ഓരോ വിശുദ്ധരുടെയും ജീവിതമാതൃകയെ കുറിച്ച് ചിന്തിക്കാൻ കൂടി നമുക്ക് ഈ ദിവസം മാറ്റിവയ്ക്കാം. ഓരോ വിശുദ്ധനും വിശുദ്ധയും എത്രമാത്രം ക്രിസ്തുവുമായുള്ള ബന്ധം നിർമ്മലമായി നിലനിർത്തി എന്നുള്ളതാണ് ധ്യാനവിഷയം. ഓരോ വിശുദ്ധന്റെയും വിശുദ്ധയുടെയും ജീവചരിത്രം പഠിക്കുമ്പോൾ അവർ ജീവിതത്തിൽ ക്രിസ്തുവിനെ എത്രമാത്രം സ്നേഹിച്ചു എന്നും അവന്റെ പാത പിന്തുടർന്ന രീതിയും ഒക്കെയാണ് പ്രധാനം. അതാവട്ടെ നമ്മുടെ മാതൃകയും.

സകലവിശുദ്ധരുമേ....ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ....
എല്ലാവർക്കും സകല വിശുദ്ധരുടെയും തിരുനാളിന്റെ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു.

ഒക്ടോബര്‍ 28 ശ്ലീഹന്‍മാരായ ശിമയോനും യൂദാസ് തദേവൂസും (ഒന്നാം നൂറ്റാണ്ട്)യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഉള്‍പ്പെട്ട...
28/10/2018

ഒക്ടോബര്‍ 28
ശ്ലീഹന്‍മാരായ ശിമയോനും യൂദാസ് തദേവൂസും (ഒന്നാം നൂറ്റാണ്ട്)

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഉള്‍പ്പെട്ടിരുന്ന ശിമയോ ന്റെയും യൂദാസ് തദേവൂസിന്റെയും ഓര്‍മദിവസമാണിന്ന്. ഇരുവരും ശിഷ്യന്‍മാരുടെ പട്ടികയിലെ അവസാന പേരുകാരാണെങ്കിലും വളരെ പ്രധാനപ്പെട്ടവര്‍ തന്നെ. സുവിശേഷം പ്രസംഗിക്കവേ ഒന്നിച്ച് രക്തസാക്ഷിത്വം വരിച്ചു എന്ന വിശ്വാസമുള്ളതിനാലാണ് ഇരുവ രുടെയും ഓര്‍മദിവസം ഒന്നിച്ച് ആചരിക്കുന്നത്. ചെറിയ ശിമയോന്‍ എന്നറിയപ്പെടുന്ന ശിമയോന്‍, 'തീവ്രവാദിയായ ശിമയോന്‍' എന്നാണ് വിളിക്കപ്പെടുന്നത്. പത്രോസ് ശ്ലീഹായുടെ പേരും ശിമയോന്‍ എന്നായതിനാല്‍ ഇരുവരെയും തിരിച്ചറിയുന്നതിനുവേണ്ടിയാവും ഈ വിശേഷങ്ങള്‍ പേരിനൊപ്പം ചേര്‍ത്തുവിളിച്ചിരുന്നത്. വി. ഗ്രന്ഥത്തില്‍ 13 'ശിമയോന്‍'മാരെപ്പറ്റി പരാമര്‍ശമുണ്ട്. 'തീവ്രവാദി'യായ ശിമയോന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍ ശിഷ്യന്‍മാരുടെ പട്ടികയില്‍ മാത്രമേ പരാമര്‍ശമുള്ളൂ. ആദിമസഭാ പിതാക്കന്‍മാരുടെ ലേഖനങ്ങളിലോ അപ്രാമാണിക ഗ്രന്ഥങ്ങളിലോ ഈ ശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടിക എഴുതുമ്പോള്‍ 'കാനാന്‍കാരനായ ശിമയോന്‍' എന്നും ലൂക്കാ 'തീവ്രവാദിയായ ശിമ യോന്‍' എന്നും എഴുതുന്നു. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന വിഭാഗത്തില്‍പെടുന്നവനായിരുന്നു ശിമയോന്‍. അതുകൊണ്ടാണ് ഇങ്ങനെയൊരു വിളിപ്പേര് അദ്ദേഹത്തിനു കിട്ടിയത്. 'ശ്ലീഹന്‍മാരുടെ സഹനസമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയാ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ശ്ലീഹായാണെന്ന് കരുതപ്പെടുന്നു. ശിമ യോന്റെ രക്തസാക്ഷിത്വം നടന്നത് എവിടെയാണെന്ന് കൃത്യമായി പറയുക വയ്യ. പല പുരാതനരേഖകളിലും വ്യത്യസ്ത സ്ഥലങ്ങളാണ് കാണുന്നത്. യേശുക്രിസ്തുവിന്റെ ബന്ധുവായിരുന്നു യൂദാസ് തദേവൂസ്. പരിശുദ്ധ മറിയത്തിന്റെ സഹോദരിയായ മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്. സഹോദരനായ കൊച്ചുയാക്കോബും യേശുവിന്റെ ശിഷ്യനായിരുന്നു. യേശു മരിച്ചപ്പോള്‍ അവിടുത്തെ കുരിശിന്റെ ചുവട്ടില്‍ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളില്‍ കാണാം. പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാസ് തദേവൂസ് സുവിശേഷം പ്രസംഗിച്ചുവെന്നു കാണാം. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിലാണ് യൂദാസ് തദേവൂസുമൊപ്പം ശിമയോന്‍ മരിക്കുന്ന വിവരമുള്ളത്. എ.ഡി. 66 ല്‍ ഇരുവരും ചേര്‍ന്ന് പേര്‍ഷ്യയിലേക്ക് പോയി. അവിടെ സുവിശേഷം പ്രസംഗിച്ചു. എന്നാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗവും പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. അവര്‍ ശിഷ്യന്‍മാരെ പിടികൂടി വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിച്ചു. തയാറാകാതെ വന്നതോടെ ഇരുവരെയും കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ശിമയോന് പ്രത്യക്ഷനായി. ജനത്തെ പൂര്‍ണമായി നശിപ്പിച്ചിട്ട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒന്നാകെ മരിച്ചിട്ടു തങ്ങള്‍ രക്ഷപ്പെടുന്നില്ലെന്ന് ശിമയോന്‍ ദൂതനോട് പറഞ്ഞു. അങ്ങനെ ഇരുവരും മരണം ഏറ്റുവാങ്ങി, രക്തസാക്ഷികളായി. യാക്കോബ് വാളിനിരയായെങ്കില്‍ യൂദാസ് തദേവൂസിനെ കുരിശില്‍ കെട്ടിയിട്ട ശേഷം അസ്ത്രമയച്ച് കൊല്ലുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Address

Little Flower Church Madukkakunnu P. O Madukkakunnu Pin:686577
Komarapalayam
686577

Website

Alerts

Be the first to know and let us send you an email when Little Flower Roman Catholic Church, Madukkakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share