SMYM Anthinad

SMYM Anthinad KCYM Anthinad is a community give service to the society

സുഹൃത്തുക്കളെ   ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. ഇടവകയിലെ 15-30 വയസിനിടയിൽ പ്രായമുള്ള യുവജനങ്...
15/09/2019

സുഹൃത്തുക്കളെ
ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. ഇടവകയിലെ 15-30 വയസിനിടയിൽ പ്രായമുള്ള യുവജനങ്ങളുടെ data അവർ സൺഡേ സ്കൂൾ പാസ് ആയ വർഷം അടിസ്ഥാനപ്പെടുത്തി ശേഖരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.ഇപ്പൊൾ നാട്ടിൽ ഉള്ളതും പഠനത്തിനും ജോലികൾക്കുമായി വിദേശങ്ങളിലും ഉള്ള യുവജനങ്ങളും ഇതിൽ ഉണ്ടാവേണ്ടതാണ്.നേരിട്ട് കണ്ട് ഡാറ്റ ശേഖരണത്തിന് സാങ്കേതികവും പ്രായോഗികവുമായ പല ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഒരു Google Form Create (https://forms.gle/H346fTERY48dU7gSA) ചെയ്തിട്ടുണ്ട്.അതിന്റെ ലിങ്ക് താഴെ നൽകുന്നുണ്ട്.എല്ലാവരും തന്നെ അതിൽ അവരവരുടെ വിവരങ്ങൾ enter ചെയ്യുകയും ഇൗ ലിങ്ക് നിങ്ങളുടെ സൺഡേ സ്കൂൾ ബാച്ചിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് കൈമാറുക കൂടി വേണമെന്ന് ഓർമിപ്പിക്കുന്നു.നമ്മുടെ ഇടവകയിലെ 15 നും 30 നും ഇടയിൽ പ്രായമുള്ള പരമാവധി പേരുടെ കയ്യിൽ ഇൗ ലിങ്ക് എത്തിയാൽ മാത്രമേ ഇൗ ഡാറ്റ ശേഖരണം പൂർണമാവുകയുള്ളു.പരമാവധി എല്ലാവരും സഹകരിക്കുക.

അന്തീനാട് SMYM എക്സിക്യൂട്ടീവിന് വേണ്ടി
ഡോണി .പി. സാജു പുതുമന
യൂണിറ്റ് പ്രസിഡന്റ്

https://forms.gle/H346fTERY48dU7gSA

Ensure the filled Data Before submitting the Form

SMYM അന്തീനാട് യൂണിറ്റും Ave സൗണ്ട് ക്ലിനിക്കും ചേർന്ന് നടത്തിയ സൗജന്യ കേൾവി പരിശോധന ക്യാമ്പിൽ നിന്നും...
03/06/2019

SMYM അന്തീനാട് യൂണിറ്റും Ave സൗണ്ട് ക്ലിനിക്കും ചേർന്ന് നടത്തിയ സൗജന്യ കേൾവി പരിശോധന ക്യാമ്പിൽ നിന്നും...

22/05/2019
എല്ലാവർക്കും സന്തോഷത്തിന്റെ ഉയിർപ്പു തിരുനാൾ മംഗളങ്ങൾ.
20/04/2019

എല്ലാവർക്കും സന്തോഷത്തിന്റെ ഉയിർപ്പു തിരുനാൾ മംഗളങ്ങൾ.

നാമഹേതുക തിരുനാൾ മംഗളങ്ങൾ
19/03/2019

നാമഹേതുക തിരുനാൾ മംഗളങ്ങൾ

അനുദിനവിശുദ്ധര്‍ : ജനുവരി 24സെയില്‍സിലെ വി. ഫ്രാന്‍സീസ് (1567-1622)ഫ്രാന്‍സിലെ തൊറന്‍സ് എന്ന സ്ഥലത്ത് ജനിച്ച ഫ്രാന്‍സീസ്...
24/01/2019

അനുദിനവിശുദ്ധര്‍ : ജനുവരി 24
സെയില്‍സിലെ വി. ഫ്രാന്‍സീസ് (1567-1622)

ഫ്രാന്‍സിലെ തൊറന്‍സ് എന്ന സ്ഥലത്ത് ജനിച്ച ഫ്രാന്‍സീസ് വൈദികനാകുവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രാജ്യാധികാരങ്ങ ളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ മകനെ ഒരു അഭിഭാഷകനാക്കാനും രാഷ്ട്രീയക്കാരനാക്കുവാനു മാണ് ആഗ്രഹിച്ചത്. അധികാരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോ ടെയായിരുന്നു ഫ്രാന്‍സീസിന്റെ വിദ്യാഭ്യാസവും. പാരീസിലും പാദുവായിലുമായിരുന്നു വിദ്യാഭ്യാസം. നിയമബിരുദമെടുത്ത ശേഷം അദ്ദേഹം വീട്ടില്‍ മടങ്ങിയെ ത്തുകയും സെനറ്റില്‍ അഭിഭാഷകനായി ജോലി ആരംഭിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തിരിച്ചറിയുന്നത്. ഒരു ദിവസം രാത്രിയില്‍ അദ്ദേഹ ത്തിന് ഒരു ദര്‍ശനമുണ്ടായി. 'സര്‍വവും ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക' എന്നൊരു ശബ്ദം അദ്ദേഹം കേട്ടു. പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിയാണിതെന്നു തിരിച്ചറിഞ്ഞ ഫ്രാന്‍സീസ് പുരോഹിതനാകാന്‍ ഇറങ്ങിത്തിരിച്ചു. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹ ത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സീസ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. സഹജീവികളോടുള്ള സ്‌നേഹവും ശാന്തതയോടെയുള്ള പെരുമാറ്റവുമായിരുന്നു ഫ്രാന്‍സീസി ന്റെ പ്രത്യേകത. എന്നാല്‍, അദ്ദേഹം ഒരു വലിയ മുന്‍കോപിയായിരുന്നു. പലര്‍ക്കും ഇത് അറിയുക പോലുമില്ലായിരുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ അദ്ദേഹം എപ്പോഴും അധ്വാനിച്ചു. 20 കൊല്ലം കൊണ്ടാണ് അദ്ദേഹം തന്റെ മുന്‍കോപത്തെ നിയന്ത്രിച്ചെടുത്തത്. വിശുദ്ധിയിലേക്കു ള്ള വഴി സഹനത്തിന്റേതാണെന്നു അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം എഴുതി: ''വിശുദ്ധി യിലേക്ക് പ്രവേശിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. പ്രവൃത്തിയും സഹനവും.'' ഫ്രാന്‍സീസിന്റെ വാക്കുകളും പ്രസംഗങ്ങളും സ്വാധീനിക്കാത്തവരില്ലായിരുന്നു. 35-ാം വയസില്‍ അദ്ദേഹം ജനീവയിലെ മെത്രാനായി. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ നോക്കുക. * 'നമുക്കു മറിയത്തിന്റെ പക്കലേക്ക് ഓടിച്ചെല്ലാം. എന്നിട്ടു ആ അമ്മയുടെ കുഞ്ഞുമക്കളായി ആ കൈകളില്‍ ആത്മവിശ്വാസത്തോടെ മയങ്ങാം.' * 'നമ്മളെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെയാണു നമ്മള്‍ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ടത്.' * 'ദൈവത്തോടുള്ള സ്‌നേഹം മൂലം നാം അവിടത്തെ ഭയപ്പെടണം, അല്ലാതെ ഭയം മൂലം സ്‌നേഹിക്കരുത്.' * 'ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് ദൈവസമക്ഷത്തിലേക്ക് പോകരുത്. മറിച്ച്, സ്‌നേഹത്താലും വിശ്വാസത്താലും മാത്രമാവണം ദൈവസന്നിധിയിലേക്കുള്ള യാത്ര.' * 'ജീവിതത്തിന്റെ പരിപൂര്‍ണത എന്നത് സ്‌നേഹത്തിന്റെ പരിപൂര്‍ണതയാണ്. എന്തെന്നാല്‍ സ്‌നേഹമെന്നത് ആത്മാവിന്റെ ജീവനാകുന്നു.' * 'നിന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ നിനക്ക് തിരികെ കിട്ടുന്നത് ദൈവത്തെ മാത്രമല്ലച്ച മരണാനന്തര ജീവിതം കൂടിയാണ്.' * 'സഹനം കൂടാതെ വിശുദ്ധിയില.ï' ഇങ്ങനെ വി. ഫ്രാന്‍സീസിന്റേതായുള്ള വചനങ്ങള്‍ എത്ര വേണമെങ്കിലും പറയാനുണ്ട്. വിശ്വാസികളെ സ്വാധീനിക്കാന്‍ ഫ്രാന്‍സീസിന്റെ ഈ വാക്കുകള്‍ക്കെല്ലാം കഴിഞ്ഞു.

ജനുവരി 23 വി. ഇല്‍ഡിഫോണസ് (607-667)പ്രശസ്തനായ സ്പാനിഷ് ഗ്രന്ഥകാരനാണ് വിശുദ്ധനായ ഇല്‍ഡി ഫോണസ്. സ്‌പെയിനിലെ ടൊലേഡോയില്‍ ഏഴ...
23/01/2019

ജനുവരി 23 വി. ഇല്‍ഡിഫോണസ് (607-667)

പ്രശസ്തനായ സ്പാനിഷ് ഗ്രന്ഥകാരനാണ് വിശുദ്ധനായ ഇല്‍ഡി ഫോണസ്. സ്‌പെയിനിലെ ടൊലേഡോയില്‍ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ച ഇല്‍ഡിഫോണസ് അവിടുത്തെ ആര്‍ച്ചുബിഷ പ്പായിരുന്നു. ബാലനായിരിക്കുമ്പോള്‍ മുതല്‍ യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്ന് ഇല്‍ഡിഫോണസ് പ്രതിജ്ഞ എടുത്തി രുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഈ തീരുമാനത്തെ എതിര്‍ത്തു. പിതാവിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ചെറുപ്രായ ത്തില്‍ തന്നെ അദ്ദേഹം സന്യാസിയാകുവാന്‍ ഇറങ്ങിത്തിരിച്ചു. ആഗ്ലിയിലായിരുന്നു അദ്ദേഹത്തി ന്റെ ആശ്രമം. സന്യാസജീവിതത്തിന്റെ തുടക്കത്തില്‍ കന്യാസ്ത്രീകള്‍ക്കായി ഒരു മഠം ഇല്‍ഡി ഫോണസ് സ്ഥാപിച്ചു. ടൊലൊണ്ടോയില്‍ വച്ച് എ.ഡി. 653 ലും 655ലും രണ്ട് സുനഹദോസുകള്‍ നടന്നു. രണ്ടിന്റെയും പ്രധാന ചുമതലക്കാരന്‍ ഇല്‍ഡിഫോണസായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 657ല്‍ അദ്ദേഹം ടൊലൊണ്ടോയുടെ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. സ്പാനിഷില്‍ ലിറ്റര്‍ജിക്ക് ഏകരൂപം കൊടുക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം. പരിശുദ്ധ കന്യാമറിയ ത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി ഏറെ പ്രസിദ്ധമായിരുന്നു. മറിയഭക്തി വിവരിക്കുന്ന പുസ്തകങ്ങളും അദ്ദേഹം നിരവധി എഴുതി. മറിയത്തിന്റെ നിത്യകന്യകാത്വത്തെ കുറിച്ചുള്ള പുസ്തകം ഏറെ പ്രസിദ്ധമാണ്. പല തവണ കന്യകാമറിയത്തിന്റെ ദര്‍ശനം ഇല്‍ഡിഫോണ സിനുണ്ടായതായി കരുതപ്പെടുന്നു. 667ല്‍ രോഗബാധിതനായി അദ്ദേഹം മരിച്ചു.

ഇന്ന് പൗരോഹിത്യം സ്വീകരിച്ച Fr.Sebastian paimpillil വിസി ക്കൊപ്പം SMYM യൂണിറ്റിലെ അംഗങ്ങൾ
02/01/2019

ഇന്ന് പൗരോഹിത്യം സ്വീകരിച്ച Fr.Sebastian paimpillil വിസി ക്കൊപ്പം SMYM യൂണിറ്റിലെ അംഗങ്ങൾ

2019 ജനുവരി 2 ന് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ സിബിൻ പൈമ്പിള്ളിന് SMYM അന്തിനാട് യൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ
29/12/2018

2019 ജനുവരി 2 ന് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ സിബിൻ പൈമ്പിള്ളിന് SMYM അന്തിനാട് യൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ

25/12/2018
അന്തിനാട് പള്ളിയിലെ പുൽക്കൂട്.ഇത്ര മനോഹരമായി പുൽക്കൂട് നിർമിച്ച അൾത്താര ബാലൻമാർക്കും സൺഡേ സ്കൂൾ വിദ്യാർഥികൾക്കും  അഭിനന്...
25/12/2018

അന്തിനാട് പള്ളിയിലെ പുൽക്കൂട്.
ഇത്ര മനോഹരമായി പുൽക്കൂട് നിർമിച്ച അൾത്താര ബാലൻമാർക്കും സൺഡേ സ്കൂൾ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ @ Anthinad

Address

Kollapally

Website

Alerts

Be the first to know and let us send you an email when SMYM Anthinad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share