Kottara Sree Bhagavathi Temple

Kottara Sree Bhagavathi Temple കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കു?

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം പൈതൃക ജ്ഞാനം - 01ഗായത്രി മന്ത്രവും പ്രാധാന്യവും *തത് സവിതുർവരേണ്യം**ഭർഗോ ദേവസ്യ ധീമഹി**ധിയോ യ...
14/08/2020

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം

പൈതൃക ജ്ഞാനം - 01

ഗായത്രി മന്ത്രവും പ്രാധാന്യവും

*തത് സവിതുർവരേണ്യം*
*ഭർഗോ ദേവസ്യ ധീമഹി*
*ധിയോ യോന: പ്രചോദയാത്*

('ഓം' എന്ന പ്രണവവും 'ഭൂർഭുവ: സ്വ:' എന്ന വ്യാഹൃതിയും തുടക്കത്തിൽ ചേർത്താണ് ഈ മന്ത്രം ചൊല്ലേണ്ടത്).

ഓം = പ്രണവം (പരബ്രഹ്മം). ഭൂ = ഭൂലോകം. ഭുവ: = ഭുവർ ലോകം (അന്തരീക്ഷം, ഭൂമിക്കു മുകളിലും സൂര്യനു താഴെയുമുള്ള ഭൂപ്രതലം). സ്വ: = സ്വർലോകം. തത് = അത്. സവിതു: = സവിതാവിന്റെ (സൂര്യന്റെ). ഭർഗ: = തേജസ്സ്. വരേണ്യം = അതിശ്രേഷ്ഠമായ. വയം ധീമഹി = ഞങ്ങൾ ധ്യാനിക്കുന്നു. യ: = യാതൊരു. ന: = ഞങ്ങളുടെ. ധിയ: = ബുദ്ധി. പ്രചോദയാത് = പ്രചോദിപ്പിക്കുമാറാകട്ടെ, പ്രകാശിപ്പിക്കട്ടെ.

ഭൂലോകം, അന്തരീക്ഷം, സ്വർഗലോകം ഇവയെ പ്രകാശിപ്പിക്കുന്ന ദേവനായ സവിതാവിന്റെ അതിശ്രേഷ്ഠമായ ആ തേജസിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കുമാറാകട്ടെ.

ഋഗ്വേദത്തിലെ പ്രസിദ്ധമായ ഗായത്രിമന്ത്രമാണിത്. (മണ്ഡലം 3, സൂക്തം 62, ഋഷി- വിശ്വാമിത്രൻ, ദേവത- സവിതാവ്). ഇരുട്ടിനെ അകറ്റുന്ന, ഉറങ്ങുന്നവരെ ഉണർത്തുന്ന, എല്ലാവരെയും ഒരു പോലെ കാണുന്ന അദ്വൈത പ്രഭാവമാണ് സൂര്യൻ. പുറത്തെ ഇരുട്ടെന്ന പോലെ ഉള്ളിലെ ഇരുട്ടും അകറ്റി ജീവിതം സഫലവും ശ്രേഷ്ഠവുമാകാൻ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ എന്നാണ് ഋഷിയുടെ പ്രാർത്ഥന. എന്റെ ബുദ്ധിയെ എന്നല്ല, ഞങ്ങളുടെ ബുദ്ധിയെ എന്നാണ് പറയുന്നത്. സ്വാർത്ഥത ഒട്ടുമില്ല. നമ്മുടെ ഋഷിമാർ പ്രാർത്ഥിച്ചത് ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ്.

24 അക്ഷരങ്ങളാണ് ഗായത്രി മന്ത്രത്തിലുള്ളത്. ഈ വിശ്വപ്രപഞ്ചത്തിലെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ ജീവികളുടെ വർഗസംഖ്യയായ 19 ന്റെ കൂടെ പഞ്ചഭൂതങ്ങളുടെ നാമസംഖ്യയായ അഞ്ചും ചേർന്നതാണ് 24 എന്ന സംഖ്യ. ബ്രഹ്മചര്യാകാലമായ 24 വർഷമാണ് ഇതു കാണിക്കുന്നതെന്ന് മറ്റൊരു അഭിപ്രായവുമുണ്ട്. വാല്മീകി മഹർഷി ഗായത്രിയുടെ ഓരോ അക്ഷരം കൊണ്ടാണ് രാമായണത്തിലെ ഓരോ ആയിരം ശ്ലോകങ്ങൾ ആരംഭിച്ചതെന്നും അങ്ങനെയാണ് രാമായണത്തിൽ 24000 ശ്ലോകങ്ങൾ ആയതെന്നും പറയുന്നു. ഗായത്രിമന്ത്രത്തിലെ ഓരോ അക്ഷരത്തിനും ഓരോ ദേവനുണ്ട്.
*ഗായത്രി അസ്തു പരം ജാപ്യം*
*നാ ഭൂതം ച ഭവിഷ്യതി*
(ഗായത്രിയോട് ഉപമിക്കാവുന്ന മറ്റൊരു മന്ത്രവും ഇന്നോളമുണ്ടായിട്ടില്ല. മേലിൽ ഉണ്ടാവുകയുമില്ല).

ദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ....

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ 2.പന്തിരുനാഴി പായസം കൊട്ടറ ശ്രീ ഭഗവതിയുടെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ്  പന്ത...
01/08/2020

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

2.പന്തിരുനാഴി പായസം

കൊട്ടറ ശ്രീ ഭഗവതിയുടെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ് പന്തിരുനാഴി പായസം.ഉദിഷ്ടകാര്യസിദ്ധിക്കായും കുടുംബത്തിലെ വിശേഷാൽ ദിവസങ്ങളിൽ അമ്മയ്ക്ക് നേർച്ചയായും ഈ വഴിപാട് ഭക്തജനങ്ങൾ ദേവിക്കായി നടത്തി വരുന്നു.
പന്ത്രണ്ടേകാൽ ഇടങ്ങഴി ഉണക്കലരി, പതിനഞ്ചു നാളീകേരം , പതിനഞ്ചു കിലോ ശർക്കര, പന്ത്രണ്ടു രസകദളി പഴം, ചുക്ക്പൊടി, ഏലയ്ക്ക പൊടി, നെയ്യ്, ഉണക്കമുന്തിരി, കൊട്ടതേങ്ങ എന്നിവ ചേർത്ത് തയ്യാർ ചെയുന്ന ഈ വിശേഷാൽ വഴിപാട് ഉച്ചപൂജയോട് അനുബന്ധിച്ചു ദേവിക്ക് നിവേദിക്കുന്നു. തുടർന്ന് വഴിപാടുകാർക്കു പ്രസാദമായി ഈ പായസം കൊടുത്തതിനു ശേഷം ക്ഷേത്രജീവനക്കാരും വഴിപാട് നടത്തുന്നവരും ചേർന്ന് ക്ഷേത്രസന്നിധിയിൽ വെച്ചു പായസം ഭക്തജനങ്ങൾക്ക്‌ വിതരണം ചെയുന്നു. പന്തിരുനാഴി വഴിപാട് നടത്തി അമ്മയുടെ അനുഗ്രഹം നേടുന്നതിനൊപ്പം അന്നദാനത്തിനു തുല്യമായ രീതിയിൽ ഈ പ്രസാദം ഭക്തർക്ക് വിതരണം കൂടി ചെയ്യുന്നതിലൂടെ ഈ വഴിപാട് പൂർണ്ണമാകുന്നു. ദേവിയുടെ പ്രസാദമായ ഈ വഴിപാട് നടത്തുന്നവർക്കും പ്രസാദമായി ഇതു സ്വീകരിക്കുന്നവർക്കും എല്ലാവിധത്തിലുള അനുഗ്രഹങ്ങളും ലഭിക്കും എന്നാണ് വിശ്വാസവും അനുഭവും. പന്തിരുനാഴി വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്.

ദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ...

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ  പ്രധാന വഴിപാടുകൾ -1കുടുംബൈശ്വര്യപൂജദേവിയുടെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ് കുടുംബൈശ്വര്യ പൂജ. ...
27/07/2020

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ -1

കുടുംബൈശ്വര്യപൂജ

ദേവിയുടെ ഇഷ്ടവഴിപാടുകളിൽ ഒന്നാണ് കുടുംബൈശ്വര്യ പൂജ. കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധയ്ക്കുമായി വിശേഷ ദിവസങ്ങളിൽ ഭക്തർ വഴിപാടായി ക്ഷേത്രത്തിലെ പൂജകൾ സമർപ്പിക്കുന്നതാണ് കുടുംബൈശ്വര്യ പൂജ.

രാവിലത്തെ ഉഷ:പൂജ മുതൽ ഗണപതി ഹോമം, പായസവഴിപാട്,ചന്ദനം ചാർത്തു, ഉച്ച :പൂജ, അത്താഴപൂജ എന്നിവ ഉൾപ്പടെ അന്നേ ദിവസത്തെ പൂജകൾ വഴിപാട് നടത്തുന്നവരുടെ പേരിൽ നടത്തപ്പെടുന്നു. സന്ധ്യാ ദീപാരാധനയോടു അനുബന്ധിച്ചു പൂജ വഴിപാടായി നടത്തുന്നവർ കുടുംബസമേതം ഐശ്വര്യദീപവുമായി ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു പുഷ്പാഞ്ജലിക്കുള്ള പുഷ്പങ്ങൾ സഹിതം ദേവിക്ക് മുമ്പാകെ സമർപ്പിച്ചു പ്രാർത്ഥിക്കുകയും അത്താഴപൂജയ്ക്കു ശേഷം പ്രസാദം ഏറ്റുവാങ്ങുകയും ചെയ്യുന്നതോടു കൂടി പൂജ സമാപിക്കും. കുടുംബാംഗങ്ങളുടെ പിറന്നാൾ, പക്കനാൾ, കുടുംബത്തിലെ വിശേഷാൽ ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ഭക്തജനങ്ങൾ ഈ വഴിപാട് നടത്തി വരുന്നു. ഒരു വർഷത്തേക്കുള്ള വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്. മുൻകൂട്ടി ബുക്ക്‌ചെയ്യുന്നവരെ പൂജദിവസത്തിന് മുൻപായി ക്ഷേത്രത്തിൽ നിന്നും അറിയിക്കുന്നതുമാണ്.

ദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ...

ക്ഷേത്രത്തിന്റെ ഒരു പഴയകാല ദൃശ്യംദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ
25/07/2020

ക്ഷേത്രത്തിന്റെ ഒരു പഴയകാല ദൃശ്യം

ദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ

25/07/2020

നക്ഷത്രവനം

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ജന്മനക്ഷത്രവൃക്ഷങ്ങൾ നട്ടു പരിപാലിച്ചു വരുന്നു. ഭാരതീയവിശ്വാസമനുസരിച്ചു ജന്മനക്ഷത്രവൃക്ഷങ്ങളെ സംരക്ഷിക്കുന്നതും ആരാധിക്കുന്നതും എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ്. എല്ലാ വർഷവും ഓഗസ്റ്റ് 15 തീയതി ക്ഷേത്രസന്നിധിയിൽ താന്ത്രിക വിധി പ്രകാരം അമൃത്, പേരാലിൻമൊട്ടു, എള്ള്, കറുക, പാൽ, പാൽപ്പായം, നെയ്യ് എന്നിവ ഓരോന്നും 1008 സംഖ്യ വീതം ഹോമിക്കുന്ന അതിവിശിഷ്ടമായ മഹാമൃത്യുഞ്ജയ ഹോമം നടത്തുകയും തുടർന്നു വൃക്ഷപൂജ നടത്തി ഭക്തജനങ്ങൾക്ക്‌ 41 ഓളം ഔഷധങ്ങൾ ചേർത്ത് പ്രത്യേകമായി തയാർ ചെയുന്ന ഔഷധകഞ്ഞി നൽകുകയും ചെയ്തു വരുന്നു.മൃത്യുഞ്ജയഹോമത്തിലും മറ്റു പൂജകളിലും പങ്കെടുക്കുന്ന വൃതശുദ്ധിയോടെ എത്തുന്ന ഭക്തജനങ്ങൾക്ക്‌ പ്രസാദമായി പടച്ചോർ ഉൾപ്പെടെ നൽകി വരുന്നു. വൃക്ഷപൂജയിങ്കൽ ജന്മനക്ഷത്ര വൃക്ഷത്തിന് ഭക്തജനങ്ങൾ നേരിട്ട് പ്രത്യേകമായി പൂജിച്ചു ഗംഗ സാന്നിധ്യം വരുത്തിയ ജലം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

ജന്മനക്ഷത്രവൃക്ഷങ്ങൾ താഴെ പറയുന്നവയാണ്

അശ്വതിക്ക്- കാഞ്ഞിരം
ഭരണി-നെല്ലി
കാർത്തിക-അത്തി
രോഹിണി-ഞാവൽ
മകയിര്യം-കരിങ്ങാലി
തിരുവാതിര-കരിമരം
പുണർതം-മുള
പൂയ്യം-അരയാൽ
ആയില്യം-നാരകം
മകം-പേരാൽ
പൂരം-പ്ലാശ്
ഉത്രം-ഇത്തി
അത്തം-അമ്പഴം
ചിത്തിര-കൂവളം
ചോതി -നീർമരുത്
വിശാഖം-വയ്യങ്കത
അനിഴം-ഇലഞ്ഞി
തൃക്കേട്ട-വെട്ടി
മൂലം..പയിൻ
പൂരാടം-വഞ്ചി
ഉത്രാടം-പ്ലാവ്
തിരുവോണം-എരുക്ക്
അവിട്ടം-വഹ്നി
ചതയം-കടമ്പ്
പൂരുരുട്ടാതി-തേൻമാവ്
ഉത്രട്ടാതി-കരിമ്പന
രേവതി-ഇരിപ്പ

ദേവി ചരണങ്ങളിൽ പ്രാർത്ഥനയോടെ

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം  കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കുടികൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രയിക്കുന്നവർക്കു ...
24/07/2020

കൊട്ടറ ശ്രീ ഭഗവതി ക്ഷേത്രം

കൊട്ടറ നാടിന്റെ നാഥയായ ശ്രീ ഭഗവതി കുടികൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രയിക്കുന്നവർക്കു അഭയം ഏകുന്ന പുണ്യഭൂമി. ദുർഗ്ഗാദേവി, ശങ്കരനാരായണ സ്വാമി, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗദൈവങ്ങൾ, മാടൻ തമ്പുരാൻ എന്നിവർ ഈ പുണ്യസങ്കേതത്തിൽ കുടികൊള്ളുന്നു. വിശാലമായ കേദാരഭൂമിന്റെഅടുത്ത് നക്ഷത്രവന സഞ്ചയത്തിനുള്ളിൽ കരിങ്കല്ലിൽ നിർമിച്ച വട്ടശ്രീകോവിലിൽ ദേവി കുടികൊള്ളുന്നു. കുംഭമാസത്തിലെ തിരുവോണവും വൃശ്ചികത്തിലെ തൃക്കാർ ത്തികയും ആട്ടവിശേഷങ്ങളായി ആചരിച്ചു വരുന്ന ഈ ക്ഷേത്രത്തിലെ തന്ത്രിസ്ഥാനം ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്തിനാണ്. വിവിധകരകളിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണനിർവഹണം നടത്തിവരുന്നു. നിത്യവും വാദ്യഘോഷത്തോടെ മൂന്ന്നേരത്തെ പൂജ നടന്നു വരുന്നു.

ദേവി ചരണങ്ങളിൽ പ്രാത്ഥനയോടെ..

22/10/2015
02/02/2015

Address

Meeyanoor
Kollam
691537

Telephone

+91 9995692798

Website

Alerts

Be the first to know and let us send you an email when Kottara Sree Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category